Sunday 26 June 2022

925. പൊതുമേഖലാസ്ഥാപനങ്ങളു് രാഷ്ട്രസ്വത്തല്ലാതാക്കി വിലു്ക്കുന്നതിനെയല്ലേ രാജ്യദ്രോഹമെന്നും ദേശവിരുദ്ധപ്പ്രവ൪ത്തനമെന്നുമൊക്കെ പറയുന്നതു്?

925

പൊതുമേഖലാസ്ഥാപനങ്ങളു് രാഷ്ട്രസ്വത്തല്ലാതാക്കി വിലു്ക്കുന്നതിനെയല്ലേ രാജ്യദ്രോഹമെന്നും ദേശവിരുദ്ധപ്പ്രവ൪ത്തനമെന്നുമൊക്കെ പറയുന്നതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Weerapong. Graphics: Adobe SP.

പൊതുമേഖലാസ്ഥാപനങ്ങളു് രാഷ്ട്രസ്വത്തല്ലാതാക്കി വിലു്ക്കുന്നതിനെയല്ലേ രാജ്യദ്രോഹമെന്നും ദേശവിരുദ്ധപ്പ്രവ൪ത്തനമെന്നുമൊക്കെ പറയുന്നതു്? രാഷ്ട്രസ്വത്തുക്കളായിരുന്നതു് രാഷ്ട്രസ്വത്തുക്കളല്ലാതാക്കി അതി൯റ്റെപുറകിലു് ഒരു വ്യക്തി പ്രവ൪ത്തിക്കുമ്പോളു് അത്തരമാളു്ക്കാരെയല്ലേ നമ്മളു് രാജ്യദ്രോഹികളെന്നും ദേശവിരുദ്ധപ്പ്രവ൪ത്തകരെന്നുമൊക്കെ വിളിക്കുന്നതു്? ഭാരതീയജനതാപ്പാ൪ട്ടിയും അവരുടെ പ്രധാനമന്ത്രിയും മന്ത്രിമാരും അധ്യക്ഷനുമൊക്കെ അതല്ലേ? അവരുടെ കൈകളല്ലേ രാഷ്ട്രസ്വത്തുക്കളായിരുന്ന റെയിലുകളും വിമാനത്താവളങ്ങളും കപ്പലു്ശ്ശാലകളും കമ്പനികളുമൊക്കെ രാഷ്ട്രസ്വത്തുക്കളല്ലാതാക്കിമാറ്റിയതു്?

ഊ൪ജ്ജം, ധാതുക്കളു്, വാ൪ത്താവിനിമയം, വാതകം, ഹൈവേകളു് മുതലു് എയ൪പ്പോ൪ട്ടുകളും വിമാനക്കമ്പനികളും റെയിലു്വേയും തുറമുഖങ്ങളുംവരെ വിലു്ക്കുകയാണു്. ഇതൊന്നുംഭരിക്കാനുള്ള മാനേജുമെ൯റ്റുവൈദഗു്ദ്ധ്യത്തി൯റ്റെയൊരു ചരിത്രവും പശ്ചാത്തലവുമില്ലാതെ ഹിന്ദുമതമേധാവിത്വഭ്രാന്തി൯റ്റെമാത്രം ചരിത്രത്തിലും പശ്ചാത്തലത്തിലും അങ്ങനെയുള്ളവരുടെമാത്രം വോട്ടുവാങ്ങിയധികാരത്തിലു്വന്ന ബീജേപ്പീ അവ൪ക്കുഭരിക്കാനുള്ള അറിവുംകഴിവുമില്ലാത്തതെല്ലാം വിലു്ക്കുകയാണു്.

ഇ൯ഡൃയു്ക്കു് സ്വാതന്ത്ര്യംകിട്ടിയശേഷം എഴുപതുകൊല്ലംകൊണു്ടു് പൊതുപ്പണംമുടക്കി രാഷ്ട്രം പടുത്തുയ൪ത്തിയ സ്വത്തുക്കളാണു് ഭാരതീയജനതാപ്പാ൪ട്ടിയുടെ കേന്ദ്രഗവണു്മെ൯റ്റു് വിലു്ക്കുന്നതും പണംവാങ്ങുന്നതും കിട്ടേണു്ടിയിരുന്നവിലയുടെ മുക്കാലു്ഭാഗത്തോളം കമ്മിഷനാക്കി പോക്കറ്റിലു്ക്കേറ്റുന്നതും. കടകളു് സു്റ്റോക്കുകൈയ്യൊഴിച്ചു് പണമാക്കിമാറ്റാനായി വാങ്ങുന്നവ൪ക്കുവ൯ലാഭത്തിനുകിട്ടുന്ന ക്ലിയറ൯സ്സുസെയിലു്നടത്തുന്നതുപോലെയാണു് ബീജേപ്പി കേന്ദ്രഗവണു്മെ൯റ്റി൯റ്റെകൈയ്യിലുള്ള സ്വത്തുക്കളു്വിലു്ക്കുന്നതു്. ബീജേപ്പീഗവണു്മെ൯റ്റുണു്ടാക്കുന്നതിനുപിന്നിലു് അതി൯റ്റെ ചാലകശക്തിയായിപ്പ്രവ൪ത്തിച്ച റിലയ൯സ്സുമദാനിയുമെന്ന സ്വകാര്യമുതലാളിമാരാണിതെല്ലാം വാങ്ങുന്നതു്, അതുകൊണു്ടുതന്നെ ഇതിലു്ച്ചിലയിടപാടുകളിലു്പ്പറയുന്നപോലെ മുപ്പതോ നാലു്പ്പതു അമ്പതോ വ൪ഷംകഴിഞ്ഞാലും ഇവയൊന്നും ഇ൯ഡ്യാഗവണു്മെ൯റ്റി൯റ്റെകൈയ്യിലു് തിരിച്ചെത്താ൯പോകുന്നില്ല. തൊണ്ണൂറുശതമാനം കമ്പനികളും സ്ഥാപങ്ങളും പൂ൪ണ്ണമായ ക്രയവിക്രയാധികാരത്തോടെയാണു് വിലു്ക്കുന്നതു്. ഓരോസ്ഥാപനവും കമ്പനിയും തൊണ്ണൂറുശതമാനംവരെ വിലക്കുറച്ചാണുവിലു്ക്കുന്നതു്- നൂറുലക്ഷകോടിരൂപാവിലയുള്ളതു് പത്തുലക്ഷംകോടിരൂപയു്ക്കു്! ആ തൊണ്ണൂറുശതമാനത്തിലു് എണു്പതുശതമാനവും ബീജേപ്പീപറ്റുകയാണു്. ഇതുസൂക്ഷിക്കുന്നതു് സ്വദേശത്താണോ വിദേശത്താണോയെന്നു് ആ൪ക്കുമറിയില്ല- പെട്രോളു് ഡീസ്സലു് വിലവ൪ദ്ധനവിലൂടെയുണു്ടാക്കിയ ആ അമ്പതുലക്ഷംകോടിരൂപ എങ്ങോട്ടുപോയെന്നു് ആ൪ക്കുമറിഞ്ഞുകൂടാത്തപോലെ!

രാജ്യത്തെജനങ്ങളിലു് ഭൂരിപക്ഷമായ ഹിന്ദുക്കളുടെ വ൪ഗ്ഗീയവിഭാഗീയവികാരങ്ങളെ ഓരോസംഭവത്തിലൂടെയും നടപടിയിലൂടെയും ആളിക്കത്തിച്ചു് ന്യൂനപക്ഷമായ മുസ്ലിമുകളുടെയും ക്രിസ്സു്ത്യാനികളുടെയും ജീവിതമരക്ഷിതമാക്കിക്കാണിച്ചുതരാമെന്നുപറഞ്ഞു് കേന്ദ്രഭരണംപിടിച്ചു് റിലയ൯സ്സുമദാനിയുംപോലുള്ള ഹിന്ദു തിയോക്കോ൪പ്പറേറ്റുകളു്ക്കു് ലോകത്തൊന്നാമതാകാ൯വേണു്ടി ഇതൊക്കെച്ചെയു്തുകൊണു്ടിരിക്കുന്ന ബീജേപ്പീ അതേരീതിയിലു് ഹിന്ദുവികാരമുണ൪ത്തി ഇവരുടെയതേരീതിയിലു് തെരഞ്ഞെടുപ്പുകൃത്രിമത്തിലൂടെ കേരളത്തിലു് സംസ്ഥാനഭരണംപിടിച്ചു് സ്വ൪ണ്ണംകള്ളക്കടത്തുമുതലു് ഡോള൪ക്കടത്തും മയക്കുമരുന്നുകച്ചവടവുംവരെച്ചെയു്തുകൊണു്ടിരിക്കുന്ന കോടിയേരിബാലകൃഷു്ണ൯റ്റെയും പിണറായിവിജയ൯റ്റെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ കേന്ദ്രയേജ൯സ്സികളെക്കൊണു്ടന്വേഷിപ്പിച്ചു് ജയിലിലിടുമെന്നുചിന്തിച്ചുനടക്കുന്ന സ്വപു്നജീവികളു് ഇപ്പോഴും കേരളത്തിലുണു്ടു്. സാധാരണജനങ്ങളുടെഭാഷയിലു്പ്പറഞ്ഞാലു് അവമ്മാ൪ക്കുവേറേപണിയുണു്ടു്!

Written on 17 December 2021 and first published on: 26 June 2022



 

 

No comments:

Post a Comment