917
മുഖ്യമന്ത്രിക്കു് തൊണു്ടയു്ക്കസുഖമാണോ മണു്ടയു്ക്കസുഖമാണോയെന്നു് കേന്ദ്രറെയിഡുഭയന്നു് പൂട്ടിയിട്ടിരിക്കുന്ന ക്ലിഫു്ഹൗസ്സി൯റ്റെ ഗേറ്റുകടന്നു് നമ്മളെങ്ങനെനോക്കും?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Daniel Bautz. Graphics: Adobe SP.
തിരുവനന്തപുരത്തു് കേരളാനിയമസഭാമന്ദിരത്തിനകത്തുകെട്ടിവെച്ചുനടത്തുന്ന ലോകകേരളസഭാനാടകമാമാങ്കത്തിലു് അതി൯റ്റെകാരണഭൂതനും ഉപാസ്സകനും പ്രയോക്താവും പ്രയോജകനുമായ മുഖ്യമന്ത്രിപിണറായിവിജയ൯ പങ്കെടുക്കുന്നില്ലെന്നു് കേരളജനങ്ങളുടെ ചെലവിലുംചാപ്പാടിലുംനടക്കുന്ന ആ അന്താരാഷ്ട്രപഞു്ചനക്ഷത്രസുഖസൗകര്യച്ചാരക്ക്ലബ്ബി൯റ്റെ നടത്തിപ്പുകാ൪ ഔദ്യോഗികമായറിയിച്ചു. ഓണു്ലൈനായിപ്പോലും പങ്കെടുക്കുന്നില്ലെന്നും വേണമെങ്കിലൊരു വീഡിയോമാത്രം പ്രദ൪ശ്ശിപ്പിക്കുമെന്നുംകൂടിയറിയിച്ചു. സുഖമില്ലാതെവീട്ടിലു്ക്കിടക്കുകയാണെന്നു്! തൊണു്ടയു്ക്കസുഖമാണെന്നു്!! തൊണു്ടയു്ക്കാണോ മണു്ടയു്ക്കാണോയസുഖമെന്നു് എ൯ഫോഴു്സ്സുമെ൯റ്റുഡയറക്ടറേറ്റുകാ൪ അന്താരാഷ്ട്രസ്വ൪ണ്ണക്കടത്തുകേസ്സിലു് തെളിവുതേടിയെത്തി മുഖ്യമന്ത്രിയുടെകുടുംബത്തെയും മുഖ്യമന്ത്രിയെയും ചോദ്യംചെയ്യാ൯വന്നകത്തുകയറുമെന്നുഭയന്നു് മുഖ്യമന്ത്രിയുടെയൗദ്യോഗികവസതിയായ ക്ലിഫു്ഹൗസ്സി൯റ്റെഗേറ്റുകളടച്ചുപൂട്ടിയിട്ടിരിക്കുന്നതിനാലു് പൊതുജനങ്ങളു്ക്കകത്തുകയറിനോക്കാനുംപറ്റുന്നില്ല!
തൊണു്ടയു്ക്കസുഖമാണെന്നു് ജനങ്ങളറിഞ്ഞതു് ലോകകേരളസമാന്തരനിയമസഭയെന്നുപേരിട്ടാലു് കേരളനിയമസഭാപ്പ്രിവിലേജുലംഘിച്ചതിനു് സംസ്ഥാനഗവ൪ണ്ണ൪പിടിക്കുമെന്നും കേരളലോകു്സ്സഭയെന്നുപേരിട്ടാലു് റെബലു്ലോകു്സ്സഭപ്രവ൪പ്പിച്ചതിനു് രാജ്യത്തി൯റ്റെ പ്രസിഡ൯റ്റുപിടിക്കുമെന്നുംപേടിച്ചു് ലോകകേരളസഭയെന്നുപേരിട്ടയീ ഭരണഘടനാബാഹ്യവസു്തുവി൯റ്റെ ഭാരവാഹികളിലു്നിന്നുതന്നെയാണു്. മണു്ടയു്ക്കസുഖമാണെന്നു് കേരളശാസ്സു്ത്രസാഹിത്യപരിഷത്തും ശാസ്സു്ത്രസാങ്കേതികഗവേഷണക്കൗണു്സ്സിലും കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളും പതിനായിരക്കണക്കിനു് സു്കൂളുകളും കോളേജുകളും യൂണിവേഴു്സ്സിറ്റികളും ഇ൯റ്റ൪നെറ്റുമൊക്കെക്കാരണം വേണു്ടത്ര ശാസ്സു്ത്രബോധമുള്ള കേരളത്തിലെ ജനങ്ങളറിഞ്ഞതു് 2022 ജൂണു് 11-13തീയതികളിലു് കറുപ്പെവിടെക്കണു്ടാലും തലകറക്കമുണു്ടാകുന്ന മുഖൃമന്ത്രിയുടെ മേലാനോഫോബിയയെന്നയസുഖത്തിനുള്ള എകു്സ്സു്പ്പോഷ൪ത്തെറാപ്പിയായി സംസ്ഥാനമുടനീളം മൂന്നുദിവസത്തെ അതിദ്രുതസഞു്ചാരപര്യടനംനടത്തിയ ജില്ലകളിലു് അദ്ദേഹത്തി൯റ്റെ യാത്രാവഴികളിലുടനീളം ജനങ്ങളണിഞ്ഞിരുന്ന കറുത്തമാസ്സു്ക്കുകളും ഷ൪ട്ടുകളുംമുതലു് ചുരിദാറുകളു്വരെ ബലംപ്രയോഗിച്ചുനീക്കംചെയു്തു് പലരെയുമറസ്സു്റ്റുചെയു്തുകൊണു്ടുപോയി പോലീസ്സു്സ്സു്റ്റേഷനുകളിലിരുത്തിയ മുഖ്യമന്ത്രിയുടെ സുരക്ഷാപാലകരായ കേരളാപ്പൊലീസ്സി൯റ്റെ ലോകചരിത്രത്തിലു്ക്കേട്ടുകേളു്വിപോലുമില്ലാത്ത പരാക്രമംവഴിയാണു്. മുഖ്യമന്ത്രി പോലീസ്സുമന്ത്രിയുമാണു്. അതിലൂടെ ജനങ്ങളവരുടെനിഗമനത്തിലെത്തി. അങ്ങനെചെയു്തതിനു് യുക്തിസ്സഹമായൊരു ശാസ്സു്ത്രീയവിശദീകരണം കേരളാപ്പൊലീസ്സോ അതതുജില്ലകളിലെ ഭരണകൂടങ്ങളോ ഗവണു്മെ൯റ്റോ മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെപാ൪ട്ടിയായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോ നാളിതുവരെയും വേറേനലു്കിയിട്ടുമില്ല. ആപ്പര്യടനംകഴിഞ്ഞുവന്നതി൯റ്റെപിറ്റേന്നു് മുഖ്യമന്ത്രിയു്ക്കു് തൊണു്ടയു്ക്കുകൂടിയസുഖംപിടിച്ചെങ്കിലു് ജനങ്ങളറിയണു്ടേ? പോയന്വേഷിക്കാ൯ അവ൪ക്കു് സൗകര്യമൊരുക്കണു്ടേ? ആ ദുരവസ്ഥയിലു് ജനങ്ങളു്ക്കുലു്ക്കണു്ഠയുണു്ടാവണു്ടേ?
Written on 17 June 2022 and first published on: 18 June 2022
No comments:
Post a Comment