മെലാനോഫോബിയയെയതിജീവിക്കാനുള്ള എകു്സ്സു്പ്പോഷ൪ തെറാപ്പിയെന്നുപറയുന്ന ഈ ട്രീറ്റു്മെ൯റ്റിലു് മുഖ്യമന്ത്രിയുടെ വഴിയുടനീളം കറുപ്പിനെ ഉച്ഛാടനംചെയ്യുകയല്ല കറുപ്പുകൊണു്ടു് നിറയു്ക്കുകയാണു് ചെയ്യേണു്ടിയിരുന്നതു്
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Bruno Passigatti. Graphics: Adobe SP.
കറുത്തനിറത്തെ പ്രത്യേകിച്ചും, ഇരുണു്ടനിറങ്ങളെ പൊതുവെയും, ഭയക്കുന്ന ഒരു മാനസികക്കുഴപ്പമാണു് മെലാനോഫോബിയ. കറുത്തനിറംകാരണം എന്തിലു്നിന്നാണോ ഭയമുള്ളതെന്നയാളു് പറയുന്നുവോ അതേക്കാളു് അയാളു് ഭയപ്പെടേണു്ടതും യഥാ൪ത്ഥയപകടകാരിയായിക്കാണേണു്ടതും ആ ഭയത്തെത്തന്നെയാണു്. ഒറ്റയു്ക്കിരിക്കാ൯പേടി, നിറങ്ങളെപ്പേടി, ഇരുട്ടിനെപ്പേടി, മരണത്തെപ്പേടി (ഓട്ടോഫോബിയ, ക്രൊമാറ്റോഫോബിയ, നികു്റ്റോഫോബിയ, തനാറ്റോഫോബിയ) എന്നിങ്ങനെ നിരവധിഫോബിയകളുള്ളതിലു് അവയുടെയെല്ലാം പൊതുസ്വഭാവം അതുള്ളമനുഷ്യ൪ക്കു് അവയുടെസാമീപ്യത്തിലു് സുരക്ഷിതത്വബോധം നഷ്ടപ്പെടുകയും അസ്വസ്ഥതയനുഭവപ്പെടുകയുംചെയ്യുന്നു എന്നുള്ളതാണു്. എങ്കിലും ഔദ്യോഗികവും വ്യക്തിപരവുമായ ദൈനംദിനജീവിതം താളംതെറ്റിക്കുന്നിടത്തോളമതൊരാളെയെത്തിക്കുമ്പോളു് അതയാളെസ്സംബന്ധിച്ചിടത്തോളം അപകടകാരിയായിമാറിയെന്നുപറയാം. കറുത്തനിറമെവിടെക്കണു്ടാലും അത്തരമാളുകളിലു് അപകടം, മരണം, ഇരുട്ടു്, വിലാപം, നിരാശ, നഷ്ടബോധം, ഏകാന്തത, ഒറ്റപ്പെടലു് എന്നിവയുടെ സൂചനകളുയരുന്നു. ഇവയെല്ലാമിങ്ങനെ മനസ്സിലു് കറുത്തനിറത്തി൯റ്റെ ദ൪ശനംകാരണം സൂചിപ്പിക്കപ്പെടുമ്പോളു് ശാരീരികപ്പ്രതികരണങ്ങളിലും മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലും കാര്യമായമാറ്റം സംഭവിക്കുന്നുവെന്നുള്ളതിലാണു് ഇതുപോലുള്ള രാഷ്ട്രീയപ്പ്രവ൪ത്തകരെസ്സംബന്ധിച്ചിടത്തോളം സമൂഹത്തിനതിലു്നിന്നുള്ള അപകടം. കേരളാമുഖ്യമന്ത്രി പിണറായിവിജയ൯റ്റെകാര്യത്തിലു് കൂടെയുള്ളവരുടെ മേധാവിത്വമില്ലായു്മയും കരുതലില്ലായു്മയും വിവരമില്ലായു്മയും അടിമമനോഭാവവുംകാരണം ഇതെല്ലാം ഒരുമിച്ചുസംഭവിച്ചു. അതി൯റ്റെ ഒരു ക്ലിനിക്കലു് അനാലിസിസ്സിനിവിടെത്തുനിയുന്നില്ല- അതു് കേരളത്തിലെ ആരോഗ്യവകുപ്പുഡയറക്ടറുടെ ജോലിയാണു്.
ഒന്നിനോടുള്ള ഭയത്തേക്കാളു്ക്കടുത്തതും ശക്തമായ ശാരീരികമാനസ്സികപ്പ്രതികരണങ്ങളുയ൪ത്തുന്നതുമാണു് ഫോബിയകളു്. അവ അയാളു് ജീവിക്കുന്ന സമൂഹത്തിലെ അംഗങ്ങളായ മറ്റുള്ളവരെസ്സംബന്ധിച്ചിടത്തോളം അപകടകാരികളാണു്- പ്രത്യേകിച്ചും അവ പിടികൂടുന്നയാളുകളു് അധികാരമുള്ളവരുംകൂടിയാണെങ്കിലു്. ഭയത്തെവേണമെങ്കിലു് പലരീതിയിലും നിയന്ത്രിക്കാം, പക്ഷേ ഫോബിയകളെ ചികിത്സിച്ചേമതിയാവൂ, പലതിനും ചികിത്സപോലുമില്ല. അവയെക്കുറിച്ചുചിന്തിക്കുന്നതുതന്നെയാ പ്രതിലോമപ്പ്രതികരണങ്ങളുണ൪ത്തും. കുടുംബത്തിലതി൯റ്റെയൊരു ചരിത്രമുണു്ടെങ്കിലും ഒരാളിലിതുണു്ടാവാം. ഇരുട്ടുണു്ടാവുമെന്നുപേടിച്ചു് കണ്ണടയു്ക്കാ൯പോലുമിക്കൂട്ട൪ ഭയപ്പെടും. സു്നേഹിക്കാനും വിശ്വസിക്കാനും ആശ്രയിക്കാനുംകൊള്ളാവുന്നതായി ഒറ്റജന്തുപോലും വീട്ടിലോ നാട്ടിലോ പാ൪ട്ടിയിലോ ഒരു നേതാവിനില്ലാതെപോയാലു് ഇങ്ങനെസംഭവിക്കാമെന്നു് ഇതുകൊണു്ടു് മനസിലാക്കിക്കൊള്ളണം!
മാനസ്സികസംഘ൪ഷം കൂടിക്കൂടി അതു് ശരീരത്തി൯റ്റെയും മനസ്സി൯റ്റെയും ഫ്രെയിമിനു് താങ്ങാ൯പറ്റുന്നതിനുമപ്പുറമെത്തുമ്പോഴാണു് മെലാനോഫോബിയയാവുന്നതു്. നാളെയെന്തുസംഭവിക്കും, ആ പെണ്ണു് വളരെ ഇ൯റ്റിമേറ്റായ പഴയപലകാര്യങ്ങളു് വിളിച്ചുപറയുമോ, ജയിലിലു്പ്പോകേണു്ടിവരുമോ, ജയിലിലു്പ്പോയാലു് അവ൪ അടിക്കുമോ, അസുഖത്തിനെന്തുസംഭവിക്കും, എന്താണസുഖമെന്നു് അതോടെ എല്ലാവരുമറിയില്ലേ, എന്നിങ്ങനെ ഒരുപിടിച്ചിന്തകളു് നി൪ത്താതെപിന്തുടരുന്നതു് മെലാനോഫോബിയയിലേയു്ക്കുനയിക്കും. ഈച്ചിന്തകളുയരുന്നതിനുകാരണമായ അതുവരെയുള്ള അനുഭവങ്ങളെക്കുറിച്ചോ൪ക്കുമ്പോളു് ഉയരുന്ന ചിന്തകളുണു്ടാക്കുന്ന ഇമോഷണലു് ട്രോമയാണു് ചെറുതായാലും വലുതായാലും അകലെയായാലും അടുത്തായാലും കറുപ്പുമായിബന്ധപ്പെട്ട എന്തിനെയും ഭയക്കുന്നയീ അസുഖമുണു്ടാക്കുന്നതു്. യാഥാ൪ത്ഥത്തിലു് ഇതിനൊരുചികിത്സയേയുള്ളൂ- ആളെ അന്തിമച്ചടങ്ങിനെന്നപോലെ കറുപ്പിലു്ക്കുളിപ്പിച്ചങ്ങുകിടത്തുക- കറുത്ത കൂളിങു്ഗ്ലാസ്സടക്കം. ഇതിനു് എകു്സ്സു്പ്പോഷ൪ തെറാപ്പിയെന്നുപറയും- എന്തിനെയാണോഭയം, അതിലേയു്ക്കുതന്നെയയാളെ തുറന്നുവിടുക!
ഒറ്റമരുന്നുപോലും മെലാനോഫോബിയയുടെയടുത്തു് ഫലിക്കുകയില്ല, പകരം സി. ബി. ടി. എന്നറിയപ്പെടുന്ന പെരുമാറ്റപരിശീലനമായ കോഗ്നിറ്റീവു് ബിഹേവിയറലു് തെറാപ്പി, ആത്മസംഘ൪ഷലഘൂകരണത്തിനുള്ള സു്ട്രെസ്സു് റിഡക്ഷ൯ ടെക്കു്നിക്കു്, താലു്ക്കാലികവും പരിമിതവുമായി ഫലംതരുന്ന ആ൯റ്റി-ഡിപ്രസ്സ൯റ്റു് ഗുളികകളു് എന്നിവ ഒരലു്പ്പകാലത്തേയു്ക്കു് പ്രയോഗിച്ചുനോക്കാമെന്നുമാത്രം. (സ്വന്തം പാ൪ട്ടിയു്ക്കകത്തും പുറത്തു് സമൂഹത്തിലുമുള്ള രാഷ്ട്രീയപ്പ്രതിയോഗികളെ) വെട്ടുക, കൊല്ലുക, പീഢിപ്പിക്കുക, ഒറ്റപ്പെടുത്തുക, പുറന്തള്ളുക, അമ൪ച്ചചെയ്യുക, കീഴു്പ്പെടുത്തുക, എന്നിങ്ങനെയുള്ള നിഷേധചിന്തകളു് മനസ്സിനകത്തുനിന്നും പൂ൪ണ്ണമായുപേക്ഷിച്ചു് വയനാട്ടിലെ മുനിയറകളിലോ അരുവിപ്പുറത്തെ മലമടകളിലോ വേണു്ടിവരികയാണെങ്കിലു് ഹിമാലയത്തിലു്ത്തന്നെയോപോയി തപസ്സിരിക്കുകയാണു് പിണറായിവിജയനെന്ന രാഷ്ട്രീയക്കാരനായ വ്യക്തിയെസ്സംബന്ധിച്ചിടത്തോളം ഈയസുഖത്തിലു്നിന്നും രക്ഷപ്പെടാനുള്ള ഇനിയുള്ള ഏകമാ൪ഗ്ഗം. ഇത്രയുംകാലം തുട൪ച്ചയായി ഈ പോയിസ്സണസ്സു് നെഗറ്റീവു്ചിന്തകളു്- അതായതു് പാഷാണചിന്തകളു്- വിജയകരമായി മനസ്സിനകത്തും ജീവിതത്തിലും ദശാബ്ദങ്ങളോളം വഹിച്ചുകൊണു്ടുനടന്നതി൯റ്റെ പരിണതഫലമാണു് ഇപ്പോളു് ആ വിശിഷ്ടശിരസ്സിനെപ്പൊതിഞ്ഞുകിട്ടിയിരിക്കുന്നയീക്കിരീടം. ഒരുസംശവുംവേണു്ട, കുറേക്കഴിയുമ്പോളു് തലയു്ക്കകത്തുനിന്നും ശബ്ദങ്ങളു് കേട്ടുതുടങ്ങും. ഈ കറുപ്പുസംഘ൪ഷം തുടങ്ങിയശേഷം 2022 ജൂണു് രണു്ടാംവാരം കോട്ടയംപോലുള്ള ചിലസ്ഥലങ്ങളിലു്നടത്തിയ പ്രസംഗത്തി൯റ്റെ ഫ്ലോ സൂചിപ്പിക്കുന്നതു് ഇപ്പോഴേയതു് കേട്ടുതുടങ്ങിയെന്നാണു്. ഇതു് വിദഗു്ദ്ധാഭിപ്രായമാണു്.
അമേരിക്കയിലു്ത്തന്നെയുള്ള ക്ലീവു്ലാ൯ഡു് ക്ലിനിക്കും ഇതിനു് വളരെനല്ലചികിത്സനലു്കുന്ന ഒരു സ്ഥാപനമാണു്. കേരളത്തിലെ ജനങ്ങളുടെവക സ൪ക്കാ൪പ്പണമെടുത്തുയഥേഷ്ടംചെലവാക്കി രോഗംവെളിപ്പെടുത്താത്ത ചികിത്സയു്ക്കെന്നുംപറഞ്ഞു് പതിവായി അമേരിക്കയു്ക്കുപോകുന്ന പിണറായിവിജയനെപ്പോലുള്ള മുഖ്യമന്ത്രിമാ൪ ന്യൂയോ൪ക്കു് മെ൯റ്റലു് ഹെലു്ത്തു് സെ൯റ്ററോ ക്ലീവു്ലാ൯ഡു് ക്ലിനിക്കോപോലുള്ള ഗുണമുള്ള സ്ഥാപങ്ങളിലേക്കുകൂടിയൊന്നുപോയിരുന്നെങ്കിലു് അതവ൪ക്കും സമൂഹത്തിനും ഗുണമുള്ളൊരേ൪പ്പാടായേനേ! എപ്പോഴും ചികിത്സയു്ക്കെന്നുംപറഞ്ഞുപോകുന്ന അമേരിക്കയിലെ മിനസോട്ടയിലെയും അരിസോണയിലെയും ഫ്ലോറിഡയിലെയും മയോക്ക്ലിനിക്കുകളും ഇതിനുചികിത്സനലു്കുന്ന ഏറ്റവുംപ്രശസു്തമായ സ്ഥാപനങ്ങളാണെന്നദ്ദേഹം അറിഞ്ഞിരുന്നില്ലെങ്കിലതത്ഭുതമാണു്. അതോ അതിനുതന്നെയോപോകുന്നതു്?
ഇതൊരസുഖമല്ല, പ്രഹസ്സനവും നാടകവുമല്ല, ഒരന്ധവിശ്വാസമാണെങ്കിലു്, ഇത്തരം അന്ധവിശ്വാസങ്ങളു് ഇയാളിലാരംഭിച്ചിട്ടുണു്ടെങ്കിലു്, അതു് നിരീശ്വരവാദത്തിലും യുക്തിശാസു്ത്രത്തിലുമധിഷു്ഠിതമായ കമ്മ്യൂണിസവും മാ൪കു്സ്സിസവുമുപേക്ഷിച്ചു് സ്വ൪ണ്ണക്കടത്തു്- ഡോള൪ക്കടത്തുകേസ്സുകളിലു്നിന്നും രക്ഷപ്പെടുന്നതിനായി ഹിന്ദുവന്ധവിശ്വാസമതദുരാചാരപ്പാ൪ട്ടിയായ കേന്ദ്രബീജേപ്പീയിലു്പ്പോയി കീഴു്പ്പെട്ടതിനുശേഷമാണു്. അതുവരെ മെഗാലോമാനിയമാത്രമേ ഉണു്ടായിരുന്നുള്ളൂ, മെലാനോഫോബിയ ഉണു്ടായിരുന്നില്ല. ഇനിയിതൊരു പ്രഹസ്സനവും നാടകവുമാണെങ്കിലു് അതു് മുഖ്യമന്ത്രിയുടെ പഴയ കള്ളക്കടത്തുകിങ്കരിയിലു്നിന്നും വരാ൯പോകുന്ന സ്വ൪ണ്ണക്കള്ളക്കടത്തു്- ഡോള൪ക്കള്ളക്കടത്താരോപണങ്ങളിലു്നിന്നും സമൂഹത്തി൯റ്റെ ശ്രദ്ധതിരിക്കാനുള്ള രാഷ്ട്രീയപ്പ്രഹസ്സനവും ഒരു നാടകവുമാണു്.
2022 ജൂണു് 11-13 തീയതികളിലു് തിരുവനന്തപുരം, കോട്ടയം, കൊച്ചി, തൃശ്ശൂ൪, കോഴിക്കോടു്, കണ്ണൂ൪, മലപ്പുറം എന്നിവിടങ്ങളിലു് ഈ രോഗത്തി൯റ്റെ മൂ൪ദ്ധന്യാവസ്ഥയിലു് മുഖ്യമന്ത്രിയിങ്ങനെ കറങ്ങിയടിച്ചുനടന്നു. അതുകൊണു്ടു് പോലീസ്സേ൪പ്പെടുത്തിയ നിയന്ത്രണങ്ങളു്കാരണം പൊതുജനങ്ങളു്ക്കു് വളരെ കഷ്ടനഷ്ടങ്ങളുണു്ടായി, പറഞ്ഞറിയിക്കാനാവാത്ത ഉപദ്രവമുണു്ടായി. കറുത്ത മാസ്സു്ക്കോ ഷ൪ട്ടോ പാ൯റ്റോ ചുരിദാറോ സാരിയോ കൊടിയോ എവിടെക്കണു്ടാലും പോലീസ്സവരെ അറസ്സു്റ്റുചെയ്യുകയോ ആട്ടിയോടിക്കുകയോചെയു്തു- അമ്മമാരുടെ ഒക്കത്തിരുന്ന പിഞു്ചുകുഞ്ഞുങ്ങളെപ്പോലും. പോലീസ്സി൯റ്റെ ശ്രദ്ധ നാഷണലു് മെ൯റ്റലു് ഹെലു്ത്തു് ആക്ടിലേക്കുതിരിക്കുന്നു: നാട്ടുകാ൪ക്കുപദ്രവമുണു്ടാവാതെ മാനസ്സികരോഗികളെ റോട്ടിലു്നിന്നും നീക്കംചെയ്യുകയും ഏതുപാതിരാത്രിക്കും ഒരു മജിസ്സു്ട്രേട്ടിനുമുന്നിലെത്തിച്ചു് ജുഡീഷ്യലു് അതോറിറ്റിവാങ്ങി തൊട്ടടുത്ത സ൪ക്കാ൪ മാനസ്സികരോഗാശുപത്രിയിലെത്തിച്ചു് ടെസു്റ്റുചെയ്യിക്കുകയും ബന്ധുക്കളെവിളിച്ചുവരുത്തിയേലു്പ്പിച്ചു് വിട്ടയയു്ക്കുകയോ ജുഡീഷ്യലു് അഡു്മിഷനായി അഡു്മിറ്റുചെയു്തു് ചികിത്സിപ്പിക്കുകയോചെയ്യുന്നതു് പോലീസ്സി൯റ്റെജോലിയാണു്. അസുഖം മൂ൪ച്ഛിക്കുന്നതുവരെ റിപ്പോ൪ട്ടുചെയ്യാതെ നോക്കിക്കൊണു്ടിരുന്നിട്ടു് പൊതുജനങ്ങളു്ക്കുപദ്രവമുണു്ടാവാ൯ റോട്ടിലേയു്ക്കിറക്കിവിട്ട വീട്ടുകാ൪ക്കെതിരെ കേസ്സെടുക്കേണു്ടതും പോലീസ്സി൯റ്റെജോലിയാണു്. ടെലി-കോണു്ഫറ൯സിംഗുള്ളപ്പോളു്, അതേ൪പ്പെടുത്തുന്നതിനുവേണു്ടി കോടിക്കണക്കിനുരൂപ സ൪ക്കാ൪ പൊതുഖജനാവിലു്നിന്നുമെടുത്തു് ചെലവഴിച്ചിട്ടുനിലു്ക്കുക്കുമ്പോളു്, മുഖ്യമന്ത്രിയിങ്ങനെ നേരിട്ടുകറങ്ങിനടക്കുന്നതെന്തിനു്, അതൊരസുഖത്തി൯റ്റെപ്രകടനമല്ലെങ്കിലു്?
മുഖ്യമന്ത്രിയിങ്ങനെ രോഗാവസ്ഥയിലു് എകു്സ്സു്പ്പോഷ൪ തെറാപ്പിയെന്നുപറയുന്ന ട്രീറ്റു്മെ൯റ്റി൯റ്റെഭാഗമായി രണു്ടുദിവസംകൊണു്ടു് പോലീസ്സകമ്പടിയോടെ കേരളംചുറ്റിയപ്പോളു് വഴിയിലുടനീളം കറുപ്പുനിറത്തെയുച്ഛാടനംചെയ്യുന്നതിനുവേണു്ടി പോലീസ്സുനടത്തിയ അണു്മെഡിക്കലായ പരാക്രമങ്ങളു്കണു്ടു് ഈ രോഗാവസ്ഥയിലും മുഖ്യമന്ത്രിയെയാക്ഷേപിക്കാ൯ വളരെയാളുകളുണു്ടായി. ഭ്രാന്തുള്ളയാളുകളെ ഭ്രാന്തനെന്നുവിളിക്കരുതെന്നുപോലും ഈയാക്ടിലു് വ്യവസ്ഥചെയു്തിട്ടുണു്ടെന്നു് പൊതുജനങ്ങളെ തെര്യപ്പെടുത്താ൯പോലും രാഷ്ട്രീയനേതാക്കളോ പോലീസ്സോപോലും തയ്യാറായില്ല. മെലാനോഫോബിയയെന്ന അസുഖത്തെയതിജീവിക്കാനുള്ള എകു്സ്സു്പ്പോഷ൪ തെറാപ്പിയെന്നുപറയുന്ന ഈ ചുറ്റിസഞു്ചാരട്ട്രീറ്റു്മെ൯റ്റിലു് മുഖ്യമന്ത്രിയുടെ വഴിയുടനീളം കറുപ്പിനെ ഉച്ഛാടനംചെയ്യുകയല്ല കറുപ്പുകൊണു്ടു് നിറയു്ക്കുകയാണു് ചെയ്യേണു്ടിയിരുന്നതു്. അതിനുപോലുമുള്ള വിവരമില്ലാതെപോയി.
Written on 13 June 2022 and first published on: 14 June 2022
No comments:
Post a Comment