Wednesday 15 June 2022

913. ഭരണംനിയന്ത്രിക്കാ൯ കേരളത്തിലു് രണു്ടു് അധികാരകേന്ദ്രങ്ങളുണു്ടോ- ഔദ്യോഗികവും റെബലും? മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി അത്രയു്ക്കുംകയറിയങ്ങുവള൪ന്നോ?

913

ഭരണംനിയന്ത്രിക്കാ൯ കേരളത്തിലു് രണു്ടു് അധികാരകേന്ദ്രങ്ങളുണു്ടോ- ഔദ്യോഗികവും റെബലും? മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി അത്രയു്ക്കുംകയറിയങ്ങുവള൪ന്നോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Www.Freund-Foto.De Via Adobe Stock. Graphics: Adobe SP.


മുഖ്യമന്ത്രിയു്ക്കു് കറുപ്പുകണു്ടാലു് തലകറങ്ങുന്ന മെലാനോഫോബിയയസുഖമാണെന്നുപറഞ്ഞു് ഈയസുഖനിവാരണലക്ഷൃത്തോടെ മുഖ്യമന്ത്രി 2022 ജൂണു് 11-13 തീയതികളിലു് ചികിത്സാഭാഗമായി കേരളാമാകെ മിന്നലു്പ്പര്യടനംനടത്തിയ ജില്ലകളിലു് ജില്ലാപൊലീസ്സു് സൂപ്രണു്ഡ൯മാരുടെയും സിറ്റി പോലീസ്സു് കമ്മീഷണ൪മാരുടെയും ഡീവൈയെസ്സു്പ്പീമാരുടെയും സ൪ക്കിളു് ഇ൯സ്സു്പെക്ട൪മാരുടെയും നേരിട്ടുള്ള നേതൃത്വത്തിലു് റോഡിലിറങ്ങിനിന്നു് കേരളമാകെ ദേശീയപാതയടക്കമുള്ള റോഡുകളടച്ചുപൂട്ടുകയും ഇടവഴികളു്പോലും യാത്രാപ്രതിബന്ധങ്ങളുണു്ടാക്കി ബ്ലോക്കുചെയ്യുകയും ഉടുപ്പും മാസ്സു്ക്കും ചുരിദാറുമടക്കം കറുത്തനിറമുള്ള എന്തുംധരിച്ചുകൊണു്ടുനടന്നുപോകുന്നതായിക്കാണപ്പെട്ട സകലരെയും ആണു്-പെണു്-കുട്ടിവൃതൃാസമില്ലാതെ മുഖ്യമന്ത്രിസഞു്ചരിക്കാ൯പോകുന്ന വഴികളിലു്നിന്നുമാട്ടിയോടിക്കുകയും കറുത്തവസു്ത്രഭാഗങ്ങളു് ബലംപ്രയോഗിച്ചുനീക്കുകയും പലരെയുമറസ്സു്റ്റുചെയു്തു് പോലീസ്സു് സു്റ്റേഷനുകളിലു്കൊണു്ടുപോയി മണിക്കൂറുകളോളം തടഞ്ഞുവെയു്ക്കുകയുംചെയു്തു. സംസ്ഥാനംമുഴുവ൯ ഒരു പോലീസ്സു്സേനയുടെകീഴിലു് ഇത്തരമൊരു കിരാതസംഭവം ലോകചരിത്രത്തിലു് ആദ്യമാണു്. ഏതുഭ്രാന്തനാണു് ജനങ്ങളു് മുഖ്യമന്ത്രിയെയേലു്പ്പിച്ച അധികാരമെടുത്തുപ്രയോഗിച്ചു് സംസ്ഥാനപൊലീസ്സു്സേനയെക്കൊണു്ടിതുചെയ്യിച്ചതെന്നു് ഇപ്പോഴും വ്യക്തമായിട്ടില്ല. ഇതിനു് ഏറ്റവുമടുത്തെങ്കിലുമെത്തുന്നയൊരുസംഭവം ഇതിനുമുമ്പു് കേരളത്തിലു്ത്തന്നെ നടന്നിട്ടുള്ളതു് ശ്രീ. ഉമ്മ൯ചാണു്ടി മുഖ്യമന്ത്രിയായിരുന്നപ്പോളു് ഒരു ഭ്രാന്ത൯ സെക്രട്ടേറിയറ്റിലു് മുഖ്യമന്ത്രിയുടെയോഫീസ്സിലു് അദ്ദേഹത്തി൯റ്റെ കസേരയിലു്ക്കയറി കുറച്ചുനേരം ഇരുന്നതുമാത്രമാണു്. അന്നയാളു് അവിടെയിരുന്നു് ഇതുപോലെ ഉത്തരവൊന്നുമിട്ടതുമില്ല.

അസുഖമുള്ളൊരാളെ വീട്ടിലിരുത്തിക്കൂടേ? അല്ലെങ്കിലു് ആശുപത്രിയിലു്ക്കൊണു്ടുചെന്നുകിടത്തിക്കൂടേ? അയാളെ നാട്ടിലിറക്കിക്കൊണു്ടുതന്നെനടക്കണോ? ഏതുകിരാത൯റ്റെതലയാണു് ഇതിനുകാരണമായിട്ടുള്ളതു്? ഇവിടെ ഇന്ത്യ൯ ഭരണഘടനയിലെയും ഇന്ത്യ൯ നിയമസംഹിതയിലേയും ഏതുവകുപ്പാണു്, ഏതുനിയമമാണ്, ഇതിലു് ലംഘിക്കപ്പെടാതുള്ളതു്? തികച്ചും ഇ൯ഡ്യാവിരുദ്ധവും സമൂഹവിരുദ്ധവും ശാസു്ത്രവിരുദ്ധവും ലോകവിരുദ്ധവുമായ ഈ നടപടിപരമ്പര തീവ്രവാദത്തി൯റ്റെയും വിഘടനപ്പ്രവ൪ത്തനത്തി൯റ്റെയും സാമ്പത്തികയുറവിടകേന്ദ്രമെന്നു് കേന്ദ്രഗവണു്മെ൯റ്റുതന്നെപറയുന്ന കേരളത്തിലെ ഇടതുപക്ഷജനാധിപത്യമുന്നയി ഗവണു്മെ൯റ്റിനെക്കൊണു്ടു് പ്രവൃത്തിപഥത്തിലെത്തിച്ച വിദേശശക്തികളേതു്? ആ നടപടിപരമ്പരയുടെ യാഥാ൪ത്ഥലക്ഷൃമെന്തു്? നാഷണലു് ഇ൯വെസ്സു്റ്റിഗേഷ൯ ഏജ൯സ്സിയോ നാഷണലു് ഇ൯സ്സു്റ്റിറ്റൃൂട്ടു് ഓഫു് മെ൯റ്റലു് ഹെലു്ത്തോ സുപ്രീംകോടതിയോ ഇതന്വേഷിക്കേണു്ടതു്? ലോകചരിത്രത്തിലു് സമാനമായെന്തെങ്കിലും ദുരാചാരങ്ങളും ദു൪ഗ്രഹച്ചടങ്ങുകളുമുണു്ടായിട്ടുള്ളതു് അമേരിക്ക൯ അബൊറിജിനുകളായ ചെറോക്കീകളുടെ പേയോട്ടുംകഴിച്ചുമയങ്ങിയുള്ള വിഭ്രമനടപടിക്രമങ്ങളിലാണു്.

ലോകത്തൊരുരാജ്യത്തും ചരിത്രത്തിലൊരിക്കലുമിതുപോലെ ഒരു കറുത്തതുണിക്കഷണവേട്ടനടന്നിട്ടില്ല. ഇതെന്തിനുചെയു്തുവെന്നു് കേരളത്തിലെ മുഖ്യമന്ത്രി പിണറായിവിജയനോ പോലീസ്സു് ഡയറക്ട൪ ജനറലു് അനിലു് കാന്തിനോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷു്ണനോ സംസ്ഥാനഭരണത്തലവനായ ഗവ൪ണ്ണ൪ ആരിഫു് മുഹമ്മദു്ഖാനോ ദിവസങ്ങളായിട്ടും വിശദീകരികരിക്കാ൯കഴിഞ്ഞിട്ടില്ല. അന്ധവിശ്വാസനി൪മ്മാ൪ജ്ജനബില്ലുകൊണു്ടുവരുമെന്നു് പ്രഖ്യാപിക്കുകയും അന്ധവിശ്വാസങ്ങളു് പ്രചരിപ്പിക്കുന്നവ൪ക്കു് കനത്തശിക്ഷയും പിഴയും തടവുംവാങ്ങിക്കൊടുക്കുമെന്നു പരസ്യപ്പ്രചാരണംനടത്തുകയുംചെയു്ത ഒരുഗവണു്മെ൯റ്റാണു് ഇടതുപക്ഷജനാധിപത്യമുന്നണിയുടേതു്. ഇങ്ങനെയൊരു ഉത്തരവു് ഗവണ്മെ൯റ്റു് ആ൪ക്കുംനലു്കിയിട്ടില്ലെന്നു് 2022 ജൂണു് 14നു് മുഖ്യമന്ത്രി പിണറായിവിജയനും ഡീജീപ്പീ അനിലു് കാന്തും മാധ്യമങ്ങളിലൂടെ ജനങ്ങളെയറിയിക്കുകയുണു്ടായി. ഈ വസു്ത്രവേട്ടയു്ക്കെല്ലാംനടുവിലൂടെ 43 സു്പെഷ്യലു് സുരക്ഷാക്കാറുകളുടെയും നൂറുകണക്കിനു് ലോക്കലു്സു്റ്റേഷനുകളുടെ ജീപ്പുകളുടെയുമകമ്പടിയോടെ കേരളംമുഴുവ൯സഞു്ചരിച്ച വ്യക്തിയായിരുന്നു പിണറായിവിജയ൯. മുഖ്യമന്ത്രിയും പോലീസ്സു്മന്ത്രിയുമായിരുന്നയിയാളു് അന്ധനായി തലയു്ക്കുതിരിച്ചറിവില്ലാത്തയാളാണെന്നു് അഭിനയിക്കുകയാണോ അങ്ങനെയഭിനയിക്കാ൯ ഭീഷണപൂ൪വ്വം നി൪ബ്ബന്ധിക്കപ്പെടുകയാണോ? താ൯ സു്പെഷ്യലു്നി൪ദ്ദേശംകൊടുത്തല്ലയിതുനടന്നതെങ്കിലു്, താ൯സഞു്ചരിക്കുന്നസ്ഥലങ്ങളിലു് തന്നോടൊപ്പമുള്ള ഉദ്യോഗസ്ഥ൯മാ൪ ചെയ്യുന്നതെന്താണെന്നുകാണുകയോ മനസ്സിലാക്കുകയോചെയ്യാ൯ ബോധമില്ലാത്തയാളെങ്ങനെയാണു് സംസ്ഥാനത്തിനുവേണു്ടി വിദേശരാജ്യങ്ങളിലു്ച്ചെന്നു് അവിടത്തെ ഗവണു്മെ൯റ്റുകളുമായും സ്ഥാപനങ്ങളുമായും കോടിക്കണക്കിനുരൂപയുടെ കരാറുകളും ധാരണാപ്രത്രങ്ങളും ഒപ്പിട്ടതു്? അതോ ഈ സംസ്ഥാനത്തു് രണു്ടു് അധികാരകേന്ദ്രങ്ങളുണു്ടോ- ജനങ്ങളു് തെരഞ്ഞെടുത്തതും ഗവ൪ണ്ണ൪ നിയമിച്ചതുമായയൊരെണ്ണവും ജനങ്ങളു് തെരഞ്ഞെടുക്കാത്തതും ജനങ്ങളു് കണു്ടിട്ടില്ലാത്തതും ഗവ൪ണ്ണ൪ നിയമിച്ചിട്ടില്ലാത്തതുമായയൊരെണ്ണവും?

ഒരുരാജ്യത്തെ ഒരുപ്രാദേശികപ്രവിശ്യയിലെ വ്യവസ്ഥാപിതമായ മുഴുവ൯പോലീസ്സു്ഫോഴു്സ്സുമിങ്ങനെ സമ്പൂ൪ണ്ണമായും അവ്യവസ്ഥാപിതമായരീതിയിലു് തുട൪ച്ചയായി മൂന്നുദിവസം പെരുമാറണമെങ്കിലു് ലോകകുറ്റാന്വേഷണചരിത്രത്തിലതിനു് വളരെവളരെയപൂ൪വ്വമാണെങ്കിലു്പ്പോലും രണു്ടേരണു്ടു് സാഹചര്യങ്ങളേകാണുന്നുള്ളൂ- ആരാജ്യത്തോ ആപ്പ്രവിശ്യയിലോ ആസംസ്ഥാനത്തോ ഭരണംനടത്തുന്ന ആ മുഖ്യമന്ത്രിയുടെയും ആ ഡീജീപ്പീയുടെയും ക്രിമിനലു്ക്കുറ്റപശ്ചാത്തലത്തെക്കുറിച്ചു് അവ൪ക്കു് പൂ൪ണ്ണമായ അറിവുണു്ടായിരിക്കുകയും പോലീസ്സെന്നനിലയിലു് ക്രിമിനലു്ക്കുറ്റവാളികളെയനുസരിക്കാ൯ അവ൪ക്കു് ബാദ്ധ്യതയൊന്നുമില്ലെന്നും സാഹചര്യംമറ്റൊന്നായിരുന്നെങ്കിലോ അവ൪ക്കു് ഭരണാധികാരത്തി൯റ്റെപി൯ബലമോ സംരക്ഷണമോയില്ലായിരുന്നെങ്കിലോ അവരെയാക്കുറ്റങ്ങളു്ക്കറസ്സു്റ്റുചെയു്തു് മറ്റുള്ളവരെപ്പോലെനടത്തിക്കൊണു്ടുപ്പോകാ൯ തങ്ങളു്ക്കധികാരമുണു്ടെന്നു് പൂ൪ണ്ണബോദ്ധ്യമുണു്ടായിരിക്കുകയുംചെയ്യുമെങ്കിലു്, അല്ലെങ്കിലു് ആ മുഖ്യമന്ത്രിയും ആ ഡീജീപ്പീയുമല്ലാതെ അതിനേക്കാളു്മുകളിലു് അവിടെ അവരനുസരിച്ചേമതിയാവൂയെന്നുള്ള മറ്റൊരാധികാരകേന്ദ്രമുണു്ടെങ്കിലു്. രണു്ടാമത്തേതാണുസാഹചര്യമെങ്കിലു്, അതു് ഭരണംനടത്തുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിതന്നെകെട്ടിപ്പൊക്കിയ ഒരു രണു്ടാമത്തെ പരമാധികാരകേന്ദ്രമാണെങ്കിലു്, അതിനുള്ളയധികാരമവ൪ക്കുണു്ടു്, കാരണം തെരഞ്ഞെടുപ്പുജയിച്ചതും നിയമസഭയിലു് ഭൂരിപക്ഷമുണു്ടാക്കിയതും മുഖ്യമന്ത്രിയെയും ഡീജീപ്പീയെയും മന്ത്രിമാരെയുമൊക്കെ ഒണു്ടാക്കിയതും അവരാണു്- മുഖ്യമന്ത്രിയും ഡീജീപ്പീയുമല്ല. മുഖ്യമന്ത്രിയാകട്ടെ ഇന്ത്യ൯ ക്രിമിനലു് പ്രൊസീജ്യുവ൪ കോഡിലുള്ള ഏതാണു്ടു് മുഴുവ൯കുറ്റങ്ങളും ചെയു്തിട്ടുനിലു്ക്കുന്നയാളാണെന്നു് കോടതികളു്ക്കില്ലെങ്കിലും തെരഞ്ഞെടുത്ത ജനങ്ങളു്ക്കു് പൂ൪ണ്ണബോധ്യമുള്ളയാളും, ഡീജീപ്പീ സംസ്ഥാനചരിത്രത്തിലാദ്യമായി മുഖ്യമന്ത്രിയുടെ ക്രിമിനലു്പ്പ്രവ൪ത്തനങ്ങളു്ക്കും ദേശദ്രോഹപ്പ്രവ൪ത്തനങ്ങളു്ക്കും സഹായിക്കാനായി വിരമിച്ചശേഷവും വീട്ടിലു്പ്പോകാതെ മുഖ്യമന്ത്രിതന്നെകൊണു്ടുചെന്നിരുത്തിയിരിക്കുന്നയാളുമാണു്.

Written on 14 June 2022 and first published on: 15 June 2022




 

 

No comments:

Post a Comment