Tuesday 14 June 2022

911. പോലീസ്സി൯റ്റെയും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയുമടക്കം ഗവണു്മെ൯റ്റി൯റ്റെ സകലകറുത്തകാറുകളും ഉട൯മാറ്റിക്കോളണം- ടയറുകളുടെ കറുത്തനിറംപോലും! ഒരു മുഖ്യമന്ത്രിയുടെ തലസ്ഥിരതയുടെപ്രശു്നമാണു്!!

911

പോലീസ്സി൯റ്റെയും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയുമടക്കം ഗവണു്മെ൯റ്റി൯റ്റെ സകലകറുത്തകാറുകളും ഉട൯മാറ്റിക്കോളണം- ടയറുകളുടെ കറുത്തനിറംപോലും! ഒരു മുഖ്യമന്ത്രിയുടെ തലസ്ഥിരതയുടെപ്രശു്നമാണു്!!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Photocreo Bednarek. Graphics: Adobe SP.


2022 ജൂണു് 12നു് തവന്നൂരിലെ സെ൯ട്രലു്ജയിലുദു്ഘാടനംചെയ്യാ൯ കേരളാമുഖൃമന്ത്രി പിണറായിവിജയനെത്തിയപ്പോളു് കറുത്ത മാസ്സു്ക്കുധരിച്ചെത്തിയ ജനങ്ങളു്ക്കതുമാറ്റിദ്ധരിക്കാ൯ പോലീസ്സു് എസ്സെ൯ഡീപ്പീയുടെ മഞ്ഞമാസ്സു്ക്കുകളു് വിതരണംചെയു്തു. ധരിക്കാ൯വിസമ്മതിച്ചവരെയിറക്കിവിട്ടു. മുഖൃമന്ത്രിക്കു് കറുപ്പുനിറമെവിടെക്കണു്ടാലും രണു്ടുദിവസമായി തലകറങ്ങി മനോവിഭ്രമമുണു്ടാകുന്നുവെന്നാണു് വിശദീകരണംപറഞ്ഞതു്. ലോകത്താദ്യമായാണു് ഒരു ഭരണാധിപനിലു്നിന്നും ഒരു പോലീസ്സു്ഫോഴു്സ്സിലു്നിന്നും ഇങ്ങനെയൊരു വ൪ണ്ണവിവേചനാതിക്രമസംഭവമുണു്ടാകുന്നതു്- കേന്ദ്രബീജേപ്പീ ചുവപ്പിനു് നിരോധനമേ൪പ്പെടുത്തുമെന്നു് പറഞ്ഞുകേളു്ക്കുന്നുണു്ടെങ്കിലും. എങ്കിലെന്തുകൊണു്ടാണു് പിണറായിവിജയനിലു്നിന്നുകിട്ടിയ ഈ പീറത്തരത്തിനും തൊട്ടിത്തരത്തിനുംപോകാതെ കേന്ദ്രംഭരിക്കുന്ന ബീജേപ്പീയുടെ കാവിമാസ്സു്ക്കുകളു് വിതരണംചെയ്യാത്തതു്? ഇത്രയുംകാലം കമ്മ്യൂണിസവും മാ൪കു്സ്സിസവും മണു്ടയു്ക്കുകയറിനടക്കുകയാണെന്നു് ആളുകളെക്കാണിക്കാ൯ ഇവ൯മാരെല്ലാം പ്രത്യേകിച്ചും തെരഞ്ഞെടുപ്പുകാലത്തു് ചുവന്നമാസ്സു്ക്കുംധരിച്ചുനടക്കുകയായിരുന്നല്ലോ? തൊട്ടിത്തരത്തിനും ചെറ്റത്തരത്തിനും ഒരതിരൊക്കെവേണു്ടേ?

കറുത്ത ഇ൯റ്റീരിയറുള്ള കറുത്തകാറുകളു് വളരെവിലക്കൂടിയതുകുറേയെണ്ണം പൊതുജനങ്ങളുടെപണംചെലവാക്കിവാങ്ങി അതിലു്ക്കയറിയമ൪ന്നിരുന്നു് ഓസ്സിനുള്ള സഞു്ചാരമാരംഭിച്ചതിനുശേഷമാണു് കേരളാമുഖ്യമന്ത്രി പിണറായിവിജയനീ കറുപ്പിനോടുള്ള കൊടുംഭയമാരംഭിച്ചതെന്നു് ഈ സംരക്ഷണപ്പൊലീസ്സടക്കം ആരെങ്കിലും നിഷേധിക്കുന്നുണു്ടോ? കമ്മ്യൂണിസ്സു്റ്റുക്യൂബ൯പ്രസിഡ൯റ്റായിരുന്ന ഫിദലു് കാസ്സു്ട്രോയെക്കൊല്ലാ൯ അകലെക്കിടക്കുന്നയമേരിക്ക പലവിഷവേലകളുമിറക്കിയപോലെ ലോകത്തിന്നവശേഷിക്കുന്ന ഏകകമ്മ്യൂണിസ്സു്റ്റുവിപ്ലവകാരിയും വിമോചകനുമായ പിണറായിവിജയനെക്കൊല്ലാ൯ വല്ലവ൯റ്റെയുംവാക്കുംകേട്ടു് വല്ലവ൯റ്റെയുംപണവുംവാങ്ങി ഈ വ൯കിടക്കാ൪ക്കമ്പനികളു് വല്ലവേലയുമിറക്കിവെച്ചിട്ടുണു്ടോ? അപു്ഹോളു്സു്റ്ററിയുടെ ലെത൪മുതലു് സ൪ക്കുലേറ്റുചെയ്യുന്ന എയ൪വരെ സകലതും ഒന്നുകൂടിപ്പരിശോധിക്കേണു്ടതല്ലേ? പിണറായിവിജയനെന്നുകേളു്ക്കുമ്പോളു് കിടുകിടാവിറയു്ക്കുന്ന അമേരിക്ക൯ സി. ഐ. എ.യെമുതലു് കേന്ദ്രബീജേപ്പീയെവരെ ആരെയുമിതിലു് സംശയിച്ചുകൂടേ? അതോ ഇതെല്ലാമൊരു രണു്ടുദിവസംകൊണു്ടുണു്ടാക്കിയ പ്രഹസ്സനമാണോ- പിണറായിവിജയ൯റ്റെ കുടുംബാംഗങ്ങളെയുംചേ൪ത്തുള്ള സ്വ൪ണ്ണ-ഡോള൪ക്കടത്താരോപണങ്ങളിലു്നിന്നും ശ്രദ്ധതിരിക്കാ൯?

കൃത്യമായിപ്പറഞ്ഞാലു് ഈപ്പിണറായിവിജയ൯റ്റെ ഉഗ്രമായയാജ്ഞശിരസ്സാവഹിച്ചു് അതുഭരണഘടനാവാകൃംപോലെ നിയമംനോക്കാതെനടപ്പാക്കി പോലീസ്സി൯റ്റെയക്രമത്തിനും തേ൪വാഴു്ച്ചയു്ക്കുമിരയായി പിണറായിവിജയ൯റ്റെയും കേരളാപ്പോലീസ്സി൯റ്റെയും കെ-റെയിലു്ഭൂമികൈയ്യേറ്റത്തിലും കുടിയൊഴിപ്പിക്കലിലും ഹൃദയസു്തംഭനംവന്ന കേരളത്തി൯റ്റെ തെക്കുവടക്കറ്റമുള്ള വീട്ടമ്മമാരുടെ ശാപം തലയു്ക്കുവീണപ്പോളാണു് മുഖ്യമന്ത്രിപിണറായിവിജയനു് കറുപ്പുകണു്ടാലു്ത്തലകറങ്ങുന്ന മെലാനോഫോബിയയെന്ന മനോവിഭ്രാന്തി സ്ഥിരമായുണു്ടായതും ആ കേരളാപ്പോലീസ്സിനു് ലോകത്താ൪ക്കുമില്ലാത്ത ഈപുതിയജോലി സ്ഥിരമായിക്കിട്ടിയതും. സംശയമുള്ളവ൪ക്കു് ഇതുമായിബന്ധപ്പെട്ട ക്ലിനിക്കലു്രേഖകളും വാ൪ത്താമാധ്യമയാ൪ക്കൈവുകളിലു് ആ പെണ്ണുങ്ങളുടെ ശാപവചനവിക്ഷേപണങ്ങളുടെ തീയതികളും പരിശോധിക്കാവുന്നതാണു്!

മുഖ്യമന്ത്രിയും അനുചരരും പോലീസ്സുമിതോടെ കാലിലണിയുന്ന ഷൂസ്സുകളും പാപ്പാസ്സുകളും യേശുദാസിനെപ്പോലെ വെളുപ്പാക്കിയോ? അണു്ട൪വെയ൪? അതോ അതും ആളുകളുടേതു് പോലീസ്സൂരിപ്പരിശോധിക്കുമോ? പോലീസ്സി൯റ്റെയും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയുമടക്കം ഗവണു്മെ൯റ്റി൯റ്റെ സകലകറുത്തകാറുകളും ഉട൯മാറ്റിക്കൊള്ളണം! ടയറുകളുടെ കറുത്തനിറംപോലും മാറ്റിക്കോളണം- മുഖ്യമന്ത്രിയുടെ ബ്ലാക്കു് ക്യാറ്റു് കമ്മാ൯ഡോകളുടെ കറുത്തകോട്ടുകളും!! സംസ്ഥാനഗവണു്മെ൯റ്റിലു് മുഖ്യമന്ത്രിയുടെമുഖത്തടക്കം ഒറ്റയൊരു കറുത്ത കൂളിംഗു്ഗ്ലാസ്സുമിനിക്കണു്ടുപോകരുതു്, ഒരൊറ്റഗവണു്മെ൯റ്റുകാറുകളിലും സണു്ഫിലിമുകളും- ഒരുമുഖ്യമന്ത്രിയുടെ ജീവ൯റ്റെയും തലസ്ഥിരതതുടെയും പ്രശു്നമാണിതു്! ഒരുവിട്ടുവീഴു്ച്ചയും ഒരു ഒഴിവുകിഴിവുമിതിലു്പ്പാടില്ല. പോലീസ്സി൯റ്റെയാ കറുത്ത ബെലു്റ്റും ക്യാപ്പുംകൂടിയൊന്നു് മാറ്റണംകേട്ടോ- കുറഞ്ഞപക്ഷം അങ്ങേ൪ക്കകമ്പടിപോകുമ്പോഴെങ്കിലും; പോലീസ്സാക്ടിലു് ആ പഴയവിരമിച്ചവനെവിളിച്ചിരുത്തി അതിനുള്ളഭേദഗതിയെഴുതിച്ചേ൪ക്കാ൯ എന്തുവിഷമം!

വളരെപ്പ്രായമായി തലമുടിയും കനത്തമീശയും കറുപ്പടിച്ചു് ഡൈചെയു്തുവെച്ചിട്ടു് ഈ. പി. ജയരാജനെന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ അടുത്തമുഖ്യമന്ത്രിപദകാംക്ഷി കേരളത്തിലെ ജനങ്ങളോടുചോദിക്കുന്നു, കറുത്ത മാസ്സു്ക്കുതന്നെധരിക്കണമെന്നു് കേരളത്തിലെ ജനങ്ങളു്ക്കു് എന്തിത്രനി൪ബ്ബന്ധമെന്നു്! അയാളുടെയരുമഭാജനമായ പിണറായിവിജയനെ ഭയപ്പെടുത്താതിരിക്കാ൯ അയാളു്ക്കതു് നരച്ചരൂപത്തിലു്ത്തന്നെ വെച്ചുകൂടേ?

Written on 12 June 2022 and first published on: 14 June 2022







 

 

 

 

No comments:

Post a Comment