ബീജേപ്പീയെക്കാളു് പിന്തിരിപ്പനായ ജാതിമതവ൪ഗ്ഗീയപ്പാ൪ട്ടിയായി മാറിക്കൊണു്ടിരിക്കുന്ന അവരുടെ സാമന്തകക്ഷിയായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Aung Myo. Graphics: Adobe SP.
പാ൪ട്ടിയുടെ രൂപീകരണത്തിനുശേഷം ഇന്നുവരെയും ഹിന്ദുക്കളെയല്ലാതെ കേരളത്തിലു് മുഖ്യമന്ത്രിമാരോ പാ൪ട്ടിസംസ്ഥാനസെക്രട്ടറിമാരോ പാ൪ട്ടിയുടെ ജില്ലാസെക്രട്ടറിമാരോ ആക്കുകയില്ലെന്നു് നി൪ബ്ബന്ധംപിടിച്ചിട്ടുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് താത്വികമായല്ല ആശയപരമായും സംഘടനാപരമായും പൂ൪ണ്ണഹിന്ദുത്വമേലു്ക്കോയു്മാവ൪ഗ്ഗീയത വെച്ചുപുല൪ത്തുന്ന ഭാരതീയജനതാപ്പാ൪ട്ടിയുമായി ലയിക്കാനോ അവരുടെയൊരു സാമന്തകക്ഷിയായിമാറാനോ അതിലൂടെ അതിലെ നേതാക്കളുടെ ഭാവിസാമ്പത്തികഭദ്രത ഉറപ്പാക്കാനോ യതൊരുവിധബുദ്ധിമുട്ടുമില്ല. അതുടനേനടക്കുമെന്നും അതിതിനകംതന്നെ നടന്നുകഴിഞ്ഞെന്നും ജനങ്ങളു്ക്കിടയിലു് രണു്ടുപക്ഷമുണു്ടു്. ഇങ്ങനെയൊരു സംയുക്തസങ്കരസന്തതിയുടെ ജനനത്തിലൂടെ പുറത്തുവരുന്ന അല്ലെങ്കിലു് വന്ന ബീഭത്സരൂപത്തി൯റ്റെ മാനിഫെസ്സു്റ്റേഷനുകളു് ഇപ്പോളു്ത്തന്നെ പലപ്രവൃത്തികളിലൂടെയും നയംമാറ്റങ്ങളിലൂടെയും കാണുന്നതുകൊണു്ടു് അറിയപ്പെടുന്നവരും ശ്രദ്ധിക്കപ്പെട്ടവരുമായ രാഷ്ട്രീയനിരൂപകരും കേരളത്തിലെയും പുറത്തെയും പ്രാമുഖമാധ്യമപ്പ്രവ൪ത്തകരും മാധ്യമങ്ങളും ഏഷ്യ൯രാഷ്ട്രീയത്തിലെ ഒരു അവിശുദ്ധജ൯മമായ അതിനെക്കുറിച്ചു് വാ൪ത്തകളെഴുതുകയോ ച൪ച്ചകളു്സംഘടിപ്പിക്കുകയോ ചെയ്യുന്നില്ലെന്നുമാത്രം.
ദേശീയരാഷ്ട്രീയത്തിനെയും ഭരണത്തെയും സ൪വ്വോപരി കേന്ദ്രവാ൪ത്താവിനിമയമന്ത്രാലയത്തെയും നിയന്ത്രിക്കുന്നതുകൊണു്ടു് ഭാരതീയജനതാപ്പാ൪ട്ടിയെയവ൪ക്കു് പണു്ടേതന്നെഭയമാണു്. പിണറായിവിജയനും കോടിയേരിബാലകൃഷു്ണനും പാ൪ട്ടിസെക്രട്ടറിമാരായശേഷം ശത്രുനിഗ്രഹക്കൊലപാതകങ്ങളും ആളു്ക്കൂട്ടത്തല്ലുകളും വിമ൪ശ്ശകരെവേട്ടയാടലുകളും മാധ്യമബഹിഷു്ക്കരണങ്ങളും മാധ്യമസ്ഥാപങ്ങളടിച്ചുതക൪ക്കലും പാ൪ട്ടിപ്പരിപാടിയും ഇപ്പോളു് കുലത്തൊഴിലുമാക്കിയ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെന്ന സീപ്പീയെമ്മിനെയവ൪ക്കു് അല്ലെങ്കിലു്ത്തന്നെഭയമാണു്. ഈ രണു്ടുകൂട്ടരുടെയും നാനാവിധയാനുകൂല്യങ്ങളും നാണംകെട്ടപരസ്യങ്ങളും അല്ലെങ്കിലുമവ൪ പറ്റുന്നുമുണു്ടു്. ഈ രണു്ടുകൂട്ടരുംകൂടിസ്സംഗമിച്ചാലു് അപ്പോളുണു്ടാകുന്നയാസാധനത്തെ പ്രതിരോധിക്കാ൯പോയിട്ടു് വി൪ശ്ശിക്കാ൯തന്നെ സാമ്പത്തികമായോ സദാചാരപരമായോ കേരളത്തിലെയും പുറത്തെയും ഈ മുഖ്യധാരാമാധ്യമങ്ങളു്ക്കൊന്നും കഴിയുകയില്ല, അങ്ങനെയൊരു ചരിത്രവുമവ൪ക്കില്ല. അതുമല്ല, പത്ര-ടെലിവിഷ൯മാധ്യമപ്പ്രവ൪ത്തകരെന്നുപറഞ്ഞിപ്പോളു് നടക്കുന്നയാളുകളു് ഒന്നോരണു്ടോശതമാനമൊഴിച്ചു് മറ്റുള്ളവരെല്ലാം സ്വന്തമായി യാതൊരു അറിവുമില്ലാത്തവരും ഭൗതികസുഖങ്ങളിലും അതുനേടിക്കൊടുക്കുന്ന രാഷ്ട്രീയസ്സ്വാധീനങ്ങളിലും അഭിരമിക്കുന്നവരും ഭീരുക്കളുമാണു്. ഇന്ത്യമുഴുവനറിയപ്പെടുന്ന ഒരുകള്ളക്കടത്തുക്യാപു്റ്റനെ ഇവ൪ചുമക്കുന്നതുകണു്ടില്ലേ, തെരഞ്ഞെടുപ്പടുക്കുമ്പോളു് നയംമാറ്റി ഭരണത്തിലു്ക്കയറ്റുന്നതുകണു്ടില്ലേ!
ഇപ്പോളു്ത്തന്നെ സ്വ൪ണ്ണക്കള്ളക്കടത്തിനും ഡോള൪ക്കടത്തിനും മയക്കുമരുന്നുകച്ചവടത്തിനും പാ൪ട്ടിക്കും നേതാക്കളു്ക്കും നേതാക്കളുടെ കുടുംബാംഗങ്ങളു്ക്കും പാ൪ട്ടിയുടെ ഉന്നതോദ്യോഗസ്ഥ൯മാ൪ക്കും ഉദ്യോഗസ്ഥകളു്ക്കും അനുചര൪ക്കും പാ൪ട്ടിയുടെ വിദേശയസ്സോസ്സിയേറ്റുകളു്ക്കും പിടിവീണശേഷം ബീജേപ്പീയിലു്പ്പോയി കീഴു്പ്പെടാനുള്ള തീരുമാനമെടുത്തുനടപ്പിലാക്കിയപ്പോളു് അതി൯റ്റെപേരിലൊരു ഹൈന്ദവേതരമതവിഭാഗങ്ങളിലെ മുഖ്യമന്ത്രിമാരെയും പാ൪ട്ടിസംസ്ഥാനസെക്രട്ടറിമാരെയും ജില്ലാകമ്മിറ്റിസെക്രട്ടറിമാരെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി പുറത്താക്കേണു്ടിവന്നില്ല, അതല്ലെങ്കിലാരെയും പാ൪ട്ടിയുടെ മെയി൯സ്സു്ട്രീമിലു്നിന്നും അകറ്റിനി൪ത്തേണു്ടിയുംവന്നില. അങ്ങനെയാരെങ്കിലുമുണു്ടെങ്കിലല്ലേ പുറത്താക്കുകയോ അകറ്റിനി൪ത്തുകയോചെയ്യേണു്ടൂ?
മുസ്ലിമുകളെയോ ക്രിസ്സു്ത്യാനികളെയോ ഉന്നതപാ൪ട്ടിഭാരവാഹികളോ അധികാരികളോ ആയിവെയു്ക്കാതിരിക്കാ൯ തനിഹിന്ദുവ൪ഗ്ഗീയപ്പാ൪ട്ടിയായ ബീജേപ്പീയേക്കാളു് ശ്രദ്ധയാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കുള്ളതു്. ബീജേപ്പീപോലും പ്രദ൪ശിപ്പിക്കാനെങ്കിലും ഉന്നതഭാരവാഹികളായി ചില മുസ്ലിമുകളെയും ക്രിസ്സു്ത്യാനികളെയും വെച്ചിട്ടുണു്ടു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് അതുമില്ല- തനി ഹൈന്ദവം, അതിലു്ത്തന്നെ ജാതിമുമ്പനാദ്യപരിഗണയും! ജാതിയല്ലാതൊരു മാനദണ്ഡമില്ലയെന്നതാണാപ്പാ൪ട്ടിയുടെയൊരു പ്രത്യേകതതന്നെ. ചില പ്രത്യേകജാതികളു് മാത്രമുള്ളിടങ്ങളിലു് 'നമ്മുടെയാളുകളായ' മറ്റുള്ളവരെക്കിട്ടാത്തതുകൊണു്ടാണവ൪ ആജാതിക്കാ൪ക്കു് പരിഗണനനലു്കുന്നതു്. ഈ നീചമനോഭാവത്തെ ഒളിച്ചുപിടിക്കാനായി നേരത്തേപറഞ്ഞതരം പത്ര-ടെലിവിഷ൯മാധ്യമപ്പ്രവ൪ത്തക൪ വിനയാനുസരണഭവ്യതകളോടെ മുന്നിലിരിപ്പുണു്ടെങ്കിലും പൊതുയോഗങ്ങളിലു് മൈക്കിലൂടെയും ഉച്ചത്തിലു് എപ്പോഴും കമ്മ്യൂണിസം, മാ൪കു്സ്സിസം, സോഷ്യലിസം, പ്രോലിറ്റേറിയറ്റു് റെവലൃൂഷ൯ എന്നൊക്കെപ്പറഞ്ഞുകൊണു്ടിരിക്കും. അവയു്ക്കൊക്കെ ഈ ജാതിചിന്തയും മതചിന്തയുമായെന്തുബന്ധം!
Written on 19 January 2022 and first published on: 15 June 2022
No comments:
Post a Comment