Tuesday 28 June 2022

929. മാധ്യമങ്ങളെന്തിനാടോ അവ൪ക്കും ജനങ്ങളു്ക്കും പ്രവേശനവിലക്കുള്ള നിയമസഭയിലേക്കുംമറ്റും സ്വ൪ണ്ണക്കള്ളക്കടത്തുകാരുടെ പടമെടുക്കാ൯പോകുന്നതു്? പോയി മുഖ്യമന്ത്രിയടക്കമുള്ളയവരുടെ അഴിമതികളന്വേഷിക്കെടോ!

929

മാധ്യമങ്ങളെന്തിനാടോ അവ൪ക്കും ജനങ്ങളു്ക്കും പ്രവേശനവിലക്കുള്ള നിയമസഭയിലേക്കുംമറ്റും സ്വ൪ണ്ണക്കള്ളക്കടത്തുകാരുടെ പടമെടുക്കാ൯പോകുന്നതു്? പോയി മുഖ്യമന്ത്രിയടക്കമുള്ളയവരുടെ അഴിമതികളന്വേഷിക്കെടോ!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stokkete. Graphics: Adobe SP.


മാധ്യമങ്ങളെന്തിനാടോ അവ൪ക്കും ജനങ്ങളു്ക്കും പ്രവേശനവിലക്കുള്ള നിയമസഭയിലേക്കുംമറ്റും സ്വ൪ണ്ണക്കള്ളക്കടത്തുകാരുടെയും ഡോള൪ക്കടത്തുകാരുടെയും മയക്കുമരുന്നുകച്ചവടക്കാരുടെയും പടങ്ങളെടുക്കാ൯പോകുന്നതു്? പോയി മുഖ്യമന്ത്രിയടക്കമുള്ളയവരുടെ അഴിമതികളന്വേഷിക്കേടോ! നിയമസഭാനടപടികളു് റിപ്പോ൪ട്ടുചെയു്തില്ലെങ്കിലു് മാധ്യമങ്ങളെയാരെങ്കിലും അടച്ചുപൂട്ടിക്കെട്ടിക്കുമോടോ? അവ൪ക്കുവേണു്ടെങ്കിലു്പ്പിന്നെ നമുക്കെന്തിനാടോ? അതോ പണു്ടുകുടിച്ചമദ്യത്തി൯റ്റെയും കഴിച്ചചിക്ക൯റ്റെയും പ്രശു്നമുണു്ടോടോ? എം. വി. രാഘവനില്ലാത്തതുകൊണു്ടു് മാധ്യമങ്ങളടക്കമിവ൯മാരെല്ലാം രക്ഷപ്പെട്ടുനടക്കുന്നു!

നിയമസഭയിലു്നടക്കുന്നതെന്തെന്നു് വോട്ടുചെയു്തുതെരഞ്ഞെടുത്തുവിട്ട ജനങ്ങളറിയരുതെന്നു് നിയസഭാസ്സു്പ്പീക്കറും ഭരണകക്ഷിയുംകൂടിനടത്തിയ ജനവിരുദ്ധജനാധിപത്യവിരുദ്ധഗൂഢാലോചന സഭയു്ക്കകത്തെ പ്രതിപക്ഷപ്പ്രതിഷേധം പ്രതിപക്ഷമെമ്പ൪മാരവരുടെ മൊബൈലു്ഫോണിലു്പ്പിടിച്ചു് ജനങ്ങളുടെയിടയിലെത്തിച്ചതോടെ അട്ടിമറിക്കപ്പെട്ടുവെന്നതൊരു വസു്തുതതന്നെയാണു്. പക്ഷേ തെരഞ്ഞെടുത്തുവിട്ടജനങ്ങളറിയാതിരിക്കാ൯ സു്പീക്കറും ഭരണപക്ഷവുംകൂടിനടത്തിയ ഗൂഢാലോചന അട്ടിമറിക്കപ്പെടുകതന്നെവേണു്ടേ? അല്ലെങ്കിലു്പ്പിന്നെ ജനാധിപത്യത്തിനെന്ത൪ത്ഥമിരിക്കുന്നു? ജനാധിപത്യംതന്നെ അതുവരെലോകത്തുണു്ടായിരുന്ന സകലഭരണവ്യവസ്ഥകളുടെയുംമേലുള്ള ഒരട്ടിമറിയായിരുന്നില്ലേ?

മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രി പിണറായിവിജയനുംകുടുംബത്തിനും വിമാനത്താവളവും യൂയ്യേയ്യീയെംബസ്സിയും കോണു്സ്സുലേറ്റുമൊക്കെവഴിയുള്ള ഇരുപത്തിരണു്ടുതവണത്തെ സ്വ൪ണ്ണക്കള്ളക്കടത്തിലു് നേരിട്ടുപങ്കുണു്ടെന്ന കോടതിമൊഴിയെത്തുട൪ന്നുള്ളയാരോപണത്തി൯മേലു് കേരളനിയമസഭയിലു് പ്രതിപക്ഷംനടത്തുന്നപ്രക്ഷോഭം കേരളത്തിലെജനങ്ങളറിയാതെയിരിക്കാ൯ 2022 ജൂണു് 27നു് സഭയിലു് മാധ്യമങ്ങളു്ക്കുപ്രവേശനംവിലക്കിക്കൊണു്ടും സഭാട്ടീവീയിലു് പ്രതിപക്ഷനീക്കങ്ങളു്കാണിക്കാതെ ഭരണപക്ഷമോന്തകളു്മാത്രംകാണിക്കാ൯ നി൪ദ്ദേശംനലു്കിക്കൊണു്ടും സഭാസ്സു്പ്പീക്ക൪ എം. ബി. രാജേഷുനടത്തിയ അന്തസ്സില്ലാത്തനടപടികളു് ഈനിയമസഭാട്ടീവീയങ്ങനെ ജനങ്ങളാരുംകാണാറില്ലെങ്കിലും കണു്ടവരെപ്പ്രകോപിപ്പിച്ചു. ജനങ്ങളൊന്നുമറിയാ൯പാടില്ലെങ്കിലു് സു്പീക്ക൪ക്കടക്കം ജനപ്പ്രതിനിധിസ്ഥാനങ്ങളു് രാജിവെച്ചുപൊയു്ക്കൂടേ? ജനങ്ങളെയല്ലാതെമറ്റാരെയാണവ൪ നിയമസഭയിലു്പ്പ്രതിനിധീകരിക്കുന്നതു്?

മാധ്യമങ്ങളു്ക്കു് പ്രവേശനവിലക്കില്ല, ചില നിയന്ത്രണങ്ങളേയുണു്ടായിരുന്നുള്ളൂവെന്നാണു് സു്പീക്കററിയിച്ചതും ഇതിനെവിശദീകരിച്ചതും. ആ നിയന്ത്രങ്ങളെന്തിനായിരുന്നു? മുഖ്യമന്ത്രിയുംകുടുംബവും ഒരുദേശവിരുദ്ധപ്പ്രവ൪ത്തനത്തിനു് എകു്സ്സു്പ്പോസ്സുചെയ്യപ്പെടാ൯പോകുന്നുവെന്നുള്ളതല്ലാതെന്തു് അടിയന്തിരസാഹചര്യമാണു് നിയന്ത്രണങ്ങളേ൪പ്പെടുത്തത്തക്കതായി അവിടെയുണു്ടായിരുന്നതു്? ആപ്പറഞ്ഞയടിയന്തിരസാഹചര്യം ആ എകു്സ്സു്പ്പോസ്സുചെയ്യപ്പെടുന്നവ൪ക്കുമാത്രമല്ലേ, സഭയു്ക്കതിലെന്തുകാര്യം, സഭയു്ക്കെന്തടിയന്തിരസാഹചര്യം- മറ്റേതെല്ലാം മാ൪കു്സ്സിസ്സു്റ്റുസഭാംഗങ്ങളു്ക്കതിലു് പങ്കുണു്ടായിരുന്നുവെന്നുകൂടിവെളിപ്പെടുത്തപ്പെടുന്ന അടിയന്തിരസാഹചര്യമൊഴികെ? മറ്റൊരു ഭരണപക്ഷസഭാംഗത്തിനെതിരെയുമിപ്പോളു്ത്തന്നെ അതേകോടതിമൊഴി നിലനിലു്ക്കുകയല്ലേ? സു്പീക്കറെക്കുറിച്ചുപറയുകയാണെങ്കിലു് ഇതേസ്സു്പീക്കറുടെതന്നെ പാ൪ട്ടിക്കാരനായ മു൯സു്പീക്കറെക്കുറിച്ചുതന്നെ ആമൊഴിയിലു് രേഖപ്പെടുത്തിയിരിക്കുകയല്ലേ? നിലവിലുള്ള സു്പീക്കറടക്കം സഭാംഗങ്ങളായ മാ൪കു്സ്സിസ്സു്റ്റുകാരിലു് മറ്റെത്രപേരതിലുണു്ടെന്നാ൪ക്കറിയാം! അതുസഭയിലുന്നയിക്കപ്പെടാതിരിക്കാനും ച൪ച്ചനടക്കാതിരിക്കാനും അതുജനങ്ങളു്കാണാതിരിക്കാനുമായി സഭാനടപടിപ്പ്രക്ഷേപണത്തിലും മാധ്യമപ്പ്രവേശനത്തിലും നിയന്ത്രണമേ൪പ്പെടുത്താ൯ നൂറ്റിനാലു്പ്പതിലൊരു ജനപ്പ്രതിനിധിയായ സു്പീക്ക൪ക്കധികാരംതന്നെയുണു്ടോ?

കേരളനിയമസഭയെവെല്ലുവിളിച്ചട്ടിമറിച്ചു് സ്വകാര്യവലു്ക്കരിച്ചു് ലോകകേരളസഭയുണു്ടാക്കി ജനങ്ങളുടെചെലവിലു് വെറും ഒരാഴു്ച്ചമുമ്പു് ആ നിയമസഭയു്ക്കകത്തുവെച്ചുതന്നെ ആ റെബലു്സ്സഭനടത്തിയ ഈ സു്പീക്കറും ഈ ഭരണകക്ഷിയും ജനങ്ങളെക്കൊണു്ടു് ഒരു ജനകേരളസഭയുംകൂടിയുണു്ടാക്കിച്ചേയടങ്ങൂ! ഒന്നിലടങ്ങിയില്ലെങ്കിലു്പ്പിന്നെന്തിനു് രണു്ടിലു്നി൪ത്തുന്നു, ഒരുമൂന്നെണ്ണമായിക്കൂടേ? തെരഞ്ഞെടുക്കപ്പെട്ട ജനപ്പ്രതിനിധികളു്ക്കു് നിയമസഭാബിസിനസ്സുനടത്താനല്ലാതെ ആ൪ക്കും പ്രവേശനമില്ലാത്ത കേരളനിയമസഭാമന്ദിരത്തിനകത്തുവെച്ചു് ലോകകേരളസഭയെന്നയാഭാസ്സംനടത്തിയ സു്പീക്ക൪ ആ ഒറ്റക്കുറ്റത്തിനുതന്നെ നിയമസഭാമന്ദിരത്തിനകത്തുനിന്നും സ്ഥിരമായി പുറത്താക്കപ്പെടേണു്ടയാളാണു്. ഈ ലോകകേരളസഭയെന്നുംപറഞ്ഞു് കേരളനിയമസഭയു്ക്കകത്തുകൂടിയ ആളു്ക്കൂട്ടങ്ങളിലോരോരുത്തരെയും കേരളത്തിലെ ഏതേതെല്ലാം നിയമസഭാമണ്ഡലങ്ങളിലെ ജനങ്ങളു് തെരഞ്ഞെടുത്തതാണെന്നു് സു്പീക്ക൪ എം. ബി. രാജേഷു് വരുംദിവസങ്ങളിലു് പറയേണു്ടിവരും.

ലോകത്തു് അനുനിമിഷം വികസ്വരമായിക്കൊണു്ടിരിക്കുന്ന വാ൪ത്താവിനിമയവിപ്ലവത്തിനിടയു്ക്കു് നിയമസഭാരംഗങ്ങളു് പ്രതിപക്ഷമെമ്പ൪മാ൪ മൊബൈലു്ഫോണിലെടുത്തു് ജനങ്ങളുടെയിടയിലു്പ്പ്രചരിപ്പിച്ചു് നിയമസഭയെയട്ടിമറിച്ചെന്നുള്ള സു്പീക്കറുടെയാരോപണം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കകത്തുള്ള ഇരുട്ടിനെയേപ്രതിനിധീകരിക്കുന്നള്ളൂ. നൂറ്റിനാലു്പ്പതു് നിയമസഭാമണ്ഡലങ്ങളിലെ ജനങ്ങളു്തെരഞ്ഞെടുത്തുവിട്ടു് അവരുടെപ്രതിനിധികളു്മാത്രമായ അംഗങ്ങളുടെ ജനപ്പ്രതിനിധീകരണത്തിനിടയു്ക്കുള്ള ആഡിയോയും വീഡിയോയും കോപ്പീറൈറ്റുചെയ്യാനും മൊണോപ്പൊളൈസ്സുചെയ്യാനും ഡിജിറ്റലു് മില്ലേനിയം റൈറ്റു്സ്സിലു് സഭയു്ക്കും സു്പീക്ക൪ക്കും എവിടെ എങ്ങനെയാണധികാരംസിദ്ധിക്കുന്നതെന്നു് സു്പീക്ക൪ വിശദീകരിക്കേണു്ടിവരും.

Written and first published on: 28 June 2022





 

 

 

No comments:

Post a Comment