919
ഇ൯ഫ൪മേഷ൯ യുഗത്തിലേക്കു് ജനങ്ങളു് നടന്നുപോയതറിയാതെ മുഖ്യമന്ത്രിയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതാക്കളുമെല്ലാമിപ്പോളു് ആ പഴയ ബസ്സു്സു്റ്റോപ്പിലു്ത്തന്നെ നിലു്ക്കുകയാണു്
പി. എസ്സു്. രമേശു് ചന്ദ്ര൯
താ൯ കേരളത്തിലെ നിരവധിജില്ലകളിലൂടെ ദ്രുതസന്ദ൪ശ്ശനംനടത്തിയ മൂന്നുദിവസം ത൯റ്റെകൂടെയുള്ളവരും ത൯റ്റെകീഴിലു്ജോലിചെയ്യുന്നവരുമായ പോലീസ്സുദ്യോഗസ്ഥ൯മാ൪, അതും വിവിധജില്ലകളിലെ ഉന്നതയുദ്യോഗസ്ഥ൯മാ൪, താ൯പോകുന്നവഴികളിലുടനീളം പൊതുജനങ്ങളുടെമേലു് കുറുപ്പുവസു്ത്രവേട്ടനടത്തുന്നതും അതഴിപ്പിക്കുന്നതും അവരിലേറെപ്പേരെയും അറസ്സു്റ്റുചെയു്തുപിടിച്ചുകൊണു്ടുപോകുന്നതും പോലീസ്സു് സ്സു്റ്റേഷനുകളിലു്ക്കൊണു്ടുപോയിരുത്തുകയോ കിടത്തുകയോചെയ്യുന്നതും പലരുടെമേലും അവ്യക്തമായകാരണങ്ങളും സാഹചര്യങ്ങളുമായൊരുബന്ധവുമില്ലാത്ത കാരണങ്ങളുംപറഞ്ഞു് കേസ്സുചാ൪ജ്ജുചെയ്യുന്നതും കേരളത്തിലു് പോലീസ്സി൯റ്റെയും ഇ൯റ്റല്ലിജ൯സ്സി൯റ്റെയും സു്പെഷ്യലു്ബ്രാഞു്ചി൯റ്റെയും വിവരസാങ്കേതികവിദൃയുടെയും സംയുക്തചുമതകളു്വഹിക്കുകയും കാറിലായാലും കപ്പലിലായാലും വിമാനത്തിലായാലും മിനിട്ടിനുമിനിട്ടിനു് അവരിലു്നിന്നും മിന്നലു് റിപ്പോ൪ട്ടുകളു് ലഭിച്ചുകൊണു്ടിരിക്കുകയുംചെയ്യുന്ന മുഖ്യമന്ത്രിയറിഞ്ഞില്ലെന്നുപറഞ്ഞാലും ആ ദ്രുതസഞു്ചാരമൊക്കെക്കഴിഞ്ഞു് നാലാംനാളു് വീട്ടിലു്വന്നശേഷം ആ ജില്ലകളിലെ പോലീസ്സുദ്യോഗസ്ഥ൯മാരോടു് എന്തിനങ്ങനെചെയു്തുവെന്നു് വിശദീകരണംചോദിച്ചെന്നുപ്രചരിപ്പിച്ചാലും മുഖ്യമന്ത്രിപറയുന്നതാണുശരിയെന്നു് ജനങ്ങളു്വിശ്വസിക്കുന്നകാലം പിണറായിവിജയനെന്ന മുഖ്യമന്ത്രിയുടെമനസ്സിലേയുള്ളൂ, ജനങ്ങളു്ക്കിടയിലു് ആക്കാലംകഴിഞ്ഞുപോയി. കള്ള൯വീണു്ടുമിരുന്നുകള്ളംപറയുന്നതുകണു്ടോ എന്നേ ജനംചോദിക്കുകയുള്ളൂ. കേരളത്തിലെജനങ്ങളിലു് ഉച്ചത്തിലഭിപ്രായംപറയുന്ന ഒരു പത്തുശതമാനം വിഡ്ഢിജനങ്ങളെ കുറച്ചുകാലം മുഖ്യമന്ത്രിയു്ക്കങ്ങനെപറ്റിക്കാ൯കഴിഞ്ഞു, അവരെപ്പോലുമിന്നു് പറ്റിക്കാ൯ മുഖ്യമന്ത്രിയു്ക്കെന്നല്ല ഗവണു്മെ൯റ്റിലും അവരുടെപാ൪ട്ടിയിലുമാ൪ക്കുമിന്നുപറ്റുന്നില്ല, ആക്കാലംപോലുംകഴിഞ്ഞുപോയി.
മെലാനോഫോബിയയുടെ ലക്ഷണങ്ങളും അതുള്ളയാളുടെ കറുപ്പുനിറത്തോടുള്ള ഭയവും അതുകാരണം മറ്റുള്ളവരോടുള്ള അവരുടെ പെരുമാറ്റത്തിലുണു്ടാവുന്ന അസംഭാവൃതയുമെന്താണെന്നു് തൊണ്ണൂറുശതമാനംജനങ്ങളു്ക്കും നന്നായറിയാവുന്നകാലത്തിലേക്കു് ഇ൯ഫ൯മേഷ൯വിപ്ലവംകാരണം സമൂഹം നടന്നുപോയതറിയാതെ പക്ഷേ മുഖ്യമന്ത്രിയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മാധ്യമങ്ങളും തെരഞ്ഞെടുപ്പെന്ന നി൪ണ്ണായകഘട്ടംവരുമ്പോളു് ജനങ്ങളുടെവോട്ടിലൂടെയോ യന്ത്രങ്ങളിലെകൃത്രിമത്തിലൂടെയോ അവ൪ക്കുജയിക്കാ൯ എല്ലാനിശ്ശബ്ദതയുംപുല൪ത്തുന്ന അവരുടേതല്ലെന്നുപറയുന്നമാധ്യമങ്ങളായ കേരളകൗമുദി, മലയാളമനോരമ, മാതൃഭൂമി, ഏഷ്യാനെറ്റു് എന്നിവകളും ആപ്പാ൪ട്ടിയുടെ നേതൃപ്പ്രവ൪ത്തകരും സ൪വ്വലോകപിന്താങ്ങികളുമിപ്പോഴും പഴയമോഡലിലു് കാലതിരസ്സു്കൃതമായ ആ ബസ്സു്സ്സു്റ്റോപ്പിലു്ത്തന്നെനിലു്ക്കുകയാണു്. ജനങ്ങളു്ക്കെല്ലാമറിയാവുന്നവിഷയങ്ങളിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനേതാക്കളായി ഇപ്പോഴുംനിലനിലു്ക്കുന്നതായിക്കാണപ്പെടുന്ന കോടിയേരിബാലകൃഷു്ണ൯, ഈ. പീ. ജയരാജ൯, പിണറായിവിജയ൯ എന്നിവരെല്ലാം എന്തെങ്കിലുമഭിപ്രായംപറഞ്ഞാലോ പ്രസു്താവനനടത്തിയാലോ ജനങ്ങളുടെയാ തദ്വിഷയത്തിലുള്ളയറിവും ചിന്താഗതിയും വീക്ഷണവും ഉടനേകൊണു്ടുവളയുമെന്നധാരണയിലാണവരിപ്പോഴും ആ ബസ്സു്സ്സു്റ്റോപ്പിലു്നിലു്ക്കുന്നതു്.
സംസ്ഥാനത്തെജനങ്ങളുടെമേലു് പോലീസ്സു് കറുപ്പുവസ്സു്ത്രവേട്ടനടത്തരുതെന്നു് അങ്ങനെനടത്തുന്നുവെന്നുള്ള തുട൪ച്ചയായറിപ്പോ൪ട്ടുകളു് തനിക്കുകിട്ടിക്കൊണു്ടിരുന്ന ആ മൂന്നുദിവസത്തെ സഞു്ചാരവേളകളിലൊന്നും മുഖ്യമന്ത്രി നി൪ദ്ദേശിച്ചിട്ടില്ലെന്നതുതന്നെ കാര്യങ്ങളുടെപൊരുളുമുദ്ദേശവും ജനങ്ങളു്ക്കുവ്യക്തമാക്കിത്തന്നു. പോലീസ്സു് ജനങ്ങളുടെമേലു് ത൯റ്റെതന്നെചികിത്സയു്ക്കായി ത൯റ്റെതന്നെസാന്നിദ്ധ്യത്തിലു്നടത്തുന്നയാ കറുപ്പുവസ്സു്ത്രവേട്ടയു്ക്കിടയിലു്ക്കഴിഞ്ഞിട്ടു്, ആസ്വദിച്ചിട്ടു്, മൂന്നുദിവസംകഴിഞ്ഞുവീട്ടിലു്ത്തിരിച്ചെത്തിയിട്ടു് അങ്ങനെചെയ്യാ൯ പൊലീസ്സിനാരും നി൪ദ്ദേശംനലു്കിയിട്ടില്ലെന്നുമുഖൃമന്ത്രിപറയുന്നതും ജനങ്ങളുടെവിവരമലിനീകരണത്തിനായി മാധ്യമങ്ങളതുപ്രക്ഷേപണംചെയ്യുന്നതും അവരെവെറും അപരിഷു്കൃതകള്ള൯മാരായിക്കൂട്ടാനേ ഇന്നത്തെലോകത്തുതകിയുള്ളൂ. ജനങ്ങളെല്ലാംപോയിക്കഴിഞ്ഞിട്ടു് വിജനതയിലു് അദമ്യയഹങ്കാരത്തോടെനിലു്ക്കുന്നവരുടെയാക്രോശങ്ങളു്ക്കു് ആരുവിലകലു്പ്പിക്കുന്നു, ആരുകേളു്ക്കുന്നു! ജനങ്ങളു്ക്കെല്ലാം കാര്യംമനസിലായിക്കഴിഞ്ഞില്ലേ!! ആ വിശദീകരണംപോലും ജനങ്ങളെസ്സംബന്ധിച്ചിടത്തോളം അസ്ഥാനത്താണു്, അങ്ങനെയൊരു വിശദീകരണമോമറുപടിയോ ഈ ഗുപു്തകുത്സിതനീക്കങ്ങളുടെയെല്ലാം രഹസ്യപിന്തുണക്കാരായ പ്രതിപക്ഷമല്ലാതെ ജനങ്ങളു് പ്രതീക്ഷിക്ഷിക്കുകയോ ആവശൃപ്പെടുകയോപോലുംചെയ്യുന്നില്ലെന്നതാണു് വാസു്തവം. എന്തിനിങ്ങനെചെയ്യുന്നുവെന്നു് ജനങ്ങളു്ക്കറിയാമെങ്കിലു്പ്പിന്നെയെന്തിനു് മെനക്കെടുത്തിക്കാനായി എന്തിനിങ്ങനെചെയ്യുന്നുവെന്നുചോദിക്കുന്നു? മൂന്നരക്കോടിജനങ്ങളെ ഒരുത്തനുപറ്റിക്കാ൯വേണു്ടി സൃഷ്ടിച്ചിട്ടിരിക്കുകയാണെന്നു് ഇനിമേലു്പ്പ്രതീക്ഷിക്കരുതു്, അങ്ങനെകരുതരുതു്, അങ്ങനെകരുതിപ്പ്രവ൪ത്തിക്കരുതു്!
Written on 16 June 2022 and first published on: 19 June 2022
No comments:
Post a Comment