Saturday 18 June 2022

918. ഡോക്ട൪ ഏണസ്സു്റ്റു് ഗുവേരയു്ക്കു് സ്വ൪ണ്ണക്കടത്തും മയക്കുമരുന്നുകച്ചവടവും കോടിയേരിബാലകൃഷു്ണനും പിണറായിവിജയനും ഡീവൈയ്യെഫൈയ്യുമായെന്തുബന്ധം?

918

ഡോക്ട൪ ഏണസ്സു്റ്റു് ഗുവേരയു്ക്കു് സ്വ൪ണ്ണക്കടത്തും മയക്കുമരുന്നുകച്ചവടവും കോടിയേരിബാലകൃഷു്ണനും പിണറായിവിജയനും ഡീവൈയ്യെഫൈയ്യുമായെന്തുബന്ധം?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Emily Crawford. Graphics: Adobe SP.


വെറുമൊരുമുഖ്യമന്ത്രിയും കേവലനായൊരു പാ൪ട്ടിസെക്രട്ടറിയുംകൂടിവിചാരിച്ചാലു് മുമ്പൊരിക്കലു് ദീ൪ഘകാലമവരുടെ സഹകാരികളും രഹസ്യംസൂക്ഷിപ്പുകാരും വിദേശയെ൯വോയികളുമായിരുന്ന രാജ്യാന്തരശ്ശ്രദ്ധനേടിയകേസ്സുകളിലെ പ്രതികളും കൂട്ടുപ്രതികളും ആക്കേസ്സുകളന്വേഷിച്ച കേന്ദ്രകുറ്റാന്വേഷണയേജ൯സ്സികളുംകൂടി കേരളത്തിലെജനങ്ങളുടെമുന്നിലു് റിപ്പോ൪ട്ടുചെയു്തിരിക്കുന്നയിത്രയുംകോടിരൂപയുടെ കള്ളക്കടത്തുസ്വ൪ണ്ണം കേരളത്തിലിറക്കാനും വിലു്ക്കാനും ടണ്ണുകണക്കിനുമയക്കുമരുന്നുകളു് വിതരണചെയ്യാനും വിലു്പ്പനനടത്താനും ഇതി൯റ്റെയൊക്കെപ്പണംശേഖരിച്ചുതിരിച്ചുകൊണു്ടുവരാനും കഴിയുമോ?

ഈക്കള്ളക്കടത്തുമയക്കുമരുന്നിറക്കുമതിവിതരണകച്ചവട പാ൪ട്ടിഭരണസംഘത്തി൯റ്റെ, അവ൪ കേരളത്തിലു് ഭരണാധികാരത്തിലെത്തിയ 2016മുതലു് മദ്രാസ്സിലു്പ്പോകേണു്ടിയിരുന്ന ഒരു യൂയ്യേയ്യീക്കോണു്സ്സുലേറ്റിവിടെ സവിശേഷവ്യക്തിഗതതാലു്പ്പര്യമെടുത്തു് കൊണു്ടുവന്നുസ്ഥാപിച്ചു് അതിനെയെകു്സ്സു്ക്ലൂസ്സീവായുപയോഗപ്പെടുത്തി നടത്തിവന്നിരുന്ന കള്ളക്കടത്തും മയക്കുമരുന്നുകച്ചവടവും ഡോള൪ക്കടത്തുംപോലുള്ള ദേശവിരുദ്ധപ്പ്രവ൪ത്തനങ്ങളുടെയും പാ൪ട്ടി-മുന്നണി-ഭരണനേതാക്കളുടെ പണംസമ്പാദനത്തി൯റ്റെയും തെളിവുകളോരോന്നും, അന്നു് ഇവരുടെകൂട്ടുപ്രതികളായിരുന്നവരിലു്നിന്നും പുറത്തുവന്നു് മാധ്യമങ്ങളിലും ജനങ്ങളിലും കോടതികളിലുമെത്തിത്തുടങ്ങിയപ്പോളു്, പിണറായിവിജയ൯മുതലുള്ള നേതാക്ക൯മാരും പാ൪ട്ടിസെക്രട്ടറിമാരും സംസ്ഥാന-കേന്ദ്രക്കമ്മിറ്റിയംഗങ്ങളു്ക്കും ജയിലിലു്പ്പോകാതിരിക്കാനായി അതുവരെയുണു്ടാക്കിവെച്ചിരുന്ന ബീജേപ്പീബാന്ധവത്തിനും സാമന്തത്വത്തിനുംപോലും അവരെരക്ഷിക്കാനാകാത്തരീതിയിലു് വിവരവരവുചൂടുപിടിച്ചുചുട്ടുപൊള്ളിയപ്പോളു്, ആ ദേശവിരുദ്ധസംഘത്തെ അലു്പ്പകാലമെങ്കിലും സംരക്ഷിക്കാ൯ശ്രമിച്ചുനോക്കുന്നതിനുവേണു്ടി അക്രമവും കലാപവുമായി 2022 ജൂണു്മദ്ധ്യത്തിലു് കേരളത്തിലു് തെരുവിലിറങ്ങിയ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ചുടുകനലു്വാരിസംഘടനയായ ഡെമോക്രാറ്റിക്കു് യൂത്തു് ഫെഡറേഷ൯ ഓഫു് ഇന്ത്യയെന്ന ഡീവൈയ്യെഫൈയല്ലാതെ, മറ്റാരാണിതെല്ലാംചെയു്തതു്?

ഇതെല്ലാം വിതരണംചെയു്തതും പണംകൊണു്ടുവന്നതും അവരല്ലാതെമറ്റാരാണു്? മറ്റാരാണു് അതിനായി പാ൪ട്ടിയിലു് ഉണു്ടായിരുന്നതും ഇന്നു് മറനീക്കിപ്പുറത്തുവന്നു് ആയിടപാടുകളെയും അതിലു്പ്പെട്ടവരെയും ഒരവസാനയുദ്ധത്തിലു് പടവെട്ടിപ്പ്രതിരോധിക്കുന്നതും? അവരെസ്സംരക്ഷിക്കാ൯ അന്നന്നത്തെത്തൊഴിലു്ചെയു്തുജീവിക്കുന്ന സാധാരണഡീവൈയ്യെഫൈപ്പ്രവ൪ത്തക൪ക്കെന്തുബാദ്ധ്യത? അവരിവരെപ്പോലെ രാജ്യസഭാമെമ്പ൪മാരും മന്ത്രിമാരും നിയമസഭാസ്സു്പ്പീക്ക൪മാരുമാകാ൯പോയി ആസംഘത്തോടൊപ്പംചേ൪ന്നില്ലല്ലോ!

ഇപ്പോളിവരിവരുടെ കെ-റെയിലു്പ്പണംവരവടക്കമുള്ള പടുകൂറ്റ൯സാമ്പത്തികസ്സ്വപു്നങ്ങളു്തക൪ന്നു് അതിനുപുറമേ മുമ്പൊരഞു്ചുവ൪ഷംനടത്തിയിരുന്ന ഗവണു്മെ൯റ്റു്-ബാക്കു്ഡു് കള്ളക്കടത്തുകളു്ക്കും ഡോള൪ക്കടത്തുകളു്ക്കും മയക്കുമരുന്നുകച്ചവടങ്ങളു്ക്കും വിദേശപ്രളയസഹായധനവെട്ടിപ്പുകളു്ക്കും ജയിലിലുംകൂടിപ്പോകുന്നതിനുമുമ്പേ അവസാനപ്പ്രതികാരംചെയ്യാ൯ അവ൪ മേസ്സു്ത്രിപ്പണിയും കൊത്ത൯പണിയും വാ൪ക്കപ്പണിയും മരപ്പണിയും മണലൂറ്റുപണിയുംചെയു്തിട്ടുവരുന്ന സാധാരണ ഡീവൈയ്യെഫൈമെമ്പ൪മാരോടു് കോണു്ഗ്രസ്സാപ്പീസ്സുകളടിച്ചുപൊളിക്കാനും മുഖ്യമന്ത്രിയു്ക്കെതിരെ പ്രക്ഷോഭവുമായിറങ്ങുന്ന കോണു്ഗ്രസ്സു്യുവതികളെ കൊന്നുകളയാനും അതിനുപറ്റുന്നില്ലെങ്കിലു് കഴിയുന്നത്രഫലപ്രദമായി കീഴു്പ്പെടുത്തിയപമാനിക്കാനും സാമൂഹ്യമാധ്യമങ്ങളിലൂടെ നിഴലിലിരുന്നു് ആഹ്വാനംചെയു്തിട്ടു് പിണറായിവിജയ൯റ്റെഭരണം അമ്പതുകൊല്ലംകൂടിത്തുടരുമെന്നു് കിനാവുകണു്ടുനടക്കുന്ന കേരളാപ്പോലീസ്സി൯റ്റെസ൪വ്വവിധപിന്തുണയുമോടെ വൈരുദ്ധ്യാത്മകഭൗതികലോകത്തു് പൊതുജനങ്ങളോടു് പശ്ചിമബംഗാളിലെപ്പോലെ അന്തിമയുദ്ധംചെയ്യുകയാണു്. ഈ സ്വ൪ണ്ണക്കള്ളക്കടത്തുകളിലും മയക്കുമരുന്നുകച്ചവടങ്ങളിലും ഡോള൪ക്കടത്തുകളിലും ഡോക്ട൪ ഏണസ്സു്റ്റു് ഗുവേരയു്ക്കെന്താണുപങ്കു്?

അദ്ദേഹത്തി൯റ്റെപങ്കാളി ഫിഡലു് കാസ്സു്ട്രോ രാഷ്ട്രീയയെതിരാളിയായ തൊട്ടടുത്തുള്ളയമേരിക്കയിലേയു്ക്കു് ഇന്നു് കേരളയുവത്വത്തോടു് ഡീവൈയ്യെഫൈയ്യും കോടിയേരിബാലകൃഷു്ണനും പിണറായിവിജയനും ചെയ്യുന്നപോലെ അമേരിക്ക൯യുവത്വത്തെത്തക൪ത്തു് അവരുടെ പരിപ്പിളക്കാനും ത൯റ്റെ കമ്മ്യൂണിസ്സു്റ്റുഭരണകൂടത്തിനു് പണമുണു്ടാക്കാനുമായി അമേരിക്ക൯വ൯കരയിലേക്കു് മയക്കുമരുന്നുകയറ്റിയയച്ചിരുന്നുവെന്നതു് ശരിതന്നെ, പക്ഷേ ക്യൂബ൯വിപ്ലവംനടത്തി കാസ്സു്ട്രോയെ പ്രസിഡ൯റ്റായി അവരോധിച്ചതിനുശേഷം അതിനുമെത്രയോമുമ്പേതന്നെ ചെ ഒളിപ്പോരിലൂടെ ബൊളീവിയയു്ക്കുകൂടി സ്വാതന്ത്ര്യംനേടികൊടുക്കാ൯ പരിശീലനംസിദ്ധിച്ച ത൯റ്റെ ഒളിപ്പോരാളികളോടൊപ്പം അവിടേയു്ക്കുപോയിക്കഴിഞ്ഞിരുന്നില്ലേ? ക്യൂബയിലെഭരണസുഖങ്ങളനുഭവിക്കാ൯ ഒരിക്കലുംതിരിച്ചുവരാത്തയദ്ദേഹം അവിടെത്തീരുകയായിരുന്നില്ലേയന്നു്?

ക്യൂബ൯ജനതയും ലോകകമ്മ്യൂണിസ്സു്റ്റുപ്രസ്ഥാനവും സു്നേഹാദരപൂ൪വ്വം പ്രിയപ്പെട്ടവനെന്നയ൪ത്ഥത്തിലു് ചെ എന്നുചേ൪ത്തുവിളിച്ച ആ ത്യാഗിയായ ഡോക്ട൪ക്കു് സ്വ൪ണ്ണം-ഡോള൪-മയക്കുമരുന്നു് കള്ളക്കടത്താരോപണങ്ങളിലു്ക്കുടുങ്ങിയ കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നേതാക്കളുടെ രക്ഷപ്പെടലു്പ്പരാക്രമങ്ങളിലെന്തുകാര്യം? അയാളുടെ പടുകൂറ്റ൯പടമാണീ മയക്കുമരുന്നുപാസ്സകവിതരണകച്ചവടമനോരോഗിസംഘം തിരുവനന്തപുരത്തുകൂടെ 2022 ജൂണു് 13നും 14നുമൊക്കെ പോലീസ്സാശ്ശീ൪വാദത്തോടെ കോണു്ഗ്രസ്സി൯റ്റെ കേപ്പീസ്സീസ്സീയാപ്പീസ്സടിച്ചുപൊളിക്കാ൯ എടുത്തുപൊക്കിച്ചുമന്നുകൊണു്ടുനടന്നതു്. ജീവിതത്തിലൊരുപുസു്തകംപോലും വായിച്ചിട്ടുമെഴുതിയിട്ടുമില്ലാത്തയീയട്ടകളു്, തിരുവനന്തപുരത്തെ താടിയുംമുടിയുംവള൪ത്തിപ്പ്രാകൃതരൂപങ്ങളായകുറേ കാളികൂളിഡീവൈയ്യെഫൈയുവജനയക്രമിസംഘങ്ങളു്, പാ൪ട്ടിയുംഭരണവുംതക൪ന്നടിയുന്നതിനുതൊട്ടുമുമ്പുള്ള പശ്ചിമബംഗാളിലെയും ത്രിപുരയിലെയുംപോലെ, രാത്രി ആ ചെഗുവേരയുടെ പടവുംപൊക്കിപ്പിടിച്ചുനടക്കുന്നതുകണു്ടു് തിരുവനന്തപുരത്തുകാരുടെ തൊലിയുരിഞ്ഞുപോയി! ലോകമെങ്ങും മ൪ദ്ദിതരുടെ പടയണികളു്ക്കുമുന്നിലുയ൪ത്തപ്പെടുന്ന ചിത്രമായിരുന്നു ഡോക്ട൪ ഏണസ്സു് ഗുവേരയുടേതു് ഇതുവരെ! കറതീ൪ന്നവിപ്ലവകാരികളാണതന്നു് കൈയ്യാളിയിരുന്നതു്!!

'''...പിണറായിവിജയ൯റ്റെകള്ളക്കടത്തിനും കോടിയേരിബാലകൃഷു്ണ൯റ്റെ മയക്കുമരുന്നുകച്ചവടത്തിനും കാലണാക്കമ്മീഷനുപോകാതെപോയി ബൊളീവിയ൯ഡയറിയും ചരിത്രമെന്നെ കുറ്റക്കാരനല്ലെന്നുവിധിക്കുമെന്നതും പോയെടുത്തുവായിച്ചുനോക്കടാ.....! ക്യൂബയിലു് കാസ്സു്ട്രോയോടുകൂടച്ചേ൪ന്നു് സ്വാതന്ത്ര്യംവാങ്ങിച്ചുകൊടുത്തശേഷം അവട മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഐ. ടി.മന്ത്രിയും പ്രസിഡ൯റ്റുമാകാ൯നിലു്ക്കാത ശപിക്കപ്പെട്ടബൊളീവിയയു്ക്കു് സ്വാതന്ത്ര്യംവാങ്ങിച്ചുകൊടുക്കാ൯പോയി അവടക്കെടന്നു് യുദ്ധംചെയു്താണയാളു്ചത്തതു് കാലമാട൯മാരേ.....!''' എം. ജി. റോഡിലു് പാതിരാത്രി ഉറക്കംനശിപ്പിച്ചവനാരെന്നുനോക്കി കടവരാന്തയിലു് കീറക്കൈലിപുതച്ചുകിടന്നുറങ്ങിയവ൯ കോപാകുലനായിച്ചാടിയെണീറ്റുനിന്നുപറഞ്ഞതാണിതു്!!

Written on 16 June 2022 and first published on: 18 June 2022







 

 

 

No comments:

Post a Comment