Thursday, 28 November 2024

1742. ആറെസ്സെസ്സി൯റ്റെപ്രത്യയശാസു്ത്രമാണുള്ളതെന്നുകരുതി ബീജേപ്പീയിലു്വന്നവരിപ്പോളു് കോ൪പ്പറേറ്റുപ്രത്യയശാസു്ത്രമാണു് കാണുന്നതെന്നതുകൊണു്ടും ഭാരതീയത്വമുള്ളകോണു്ഗ്രസ്സിനുപകരം ഭാരതീയത്വമില്ലാത്തമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോടാണു് ചേരുന്നതെന്നുകാണുന്നതുകൊണു്ടുമാണുപോകുന്നതു്

1742

ആറെസ്സെസ്സി൯റ്റെപ്രത്യയശാസു്ത്രമാണുള്ളതെന്നുകരുതി ബീജേപ്പീയിലു്വന്നവരിപ്പോളു് കോ൪പ്പറേറ്റുപ്രത്യയശാസു്ത്രമാണു് കാണുന്നതെന്നതുകൊണു്ടും ഭാരതീയത്വമുള്ളകോണു്ഗ്രസ്സിനുപകരം ഭാരതീയത്വമില്ലാത്തമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോടാണു് ചേരുന്നതെന്നുകാണുന്നതുകൊണു്ടുമാണുപോകുന്നതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ബീജേപ്പീയുടെപ്രത്യയശാസു്ത്രത്തിലു് കേരളത്തിലു് വളരെയേറെപ്പ്രവ൪ത്തക൪നിലയുറപ്പിച്ചതു് അതു് ആറെസ്സെസ്സി൯റ്റെപ്രത്യയശാസു്ത്രം പിന്തുടരുന്നുവെന്നവിശ്വാസത്തിലാണു്. പക്ഷേ ആറെസ്സെസ്സി൯റ്റെപ്രത്യയശാസു്ത്രത്തിലു് റിലയ൯സ്സു് അദാനിയെന്നീ കോ൪പ്പറേറ്റുകളുണു്ടായിരുന്നില്ല, ഭരണം അവരെയേലു്പ്പിക്കുന്നതിനെക്കുറിച്ചു് സങ്കലു്പ്പിച്ചിട്ടുപോലുമുണു്ടായിരുന്നില്ല. പക്ഷേ ബീജേപ്പീയിപ്പോളു് അതാണുചെയ്യുന്നതു്, ആറെസ്സെസ്സിനേയുംകൊണു്ടു് ആവഴിയു്ക്കാണുനീങ്ങുന്നതു്. അതോടെ ബീജേപ്പീയെന്നരാഷ്ട്രീയപരീക്ഷണം ആറെസ്സെസ്സവസാനിപ്പിക്കുന്നതിനുപകരം ഭരണംസുഖകരമായൊരേ൪പ്പാടുതന്നെ, ഇനിയതുപേക്ഷിക്കുന്നതുവേദനാകരംതന്നെ, എന്നുചിന്തിക്കുന്നഭാഗവത്തെന്നൊരാളിലൂടെ ആറെസ്സെസ്സി൯റ്റെയും പ്രത്യയശാസു്ത്രം അതിനനുസരിച്ചുമാറി. അല്ലെങ്കിലു്പ്പിന്നെ ലോകംമുഴുവനതുവരെയില്ലാത്ത അവമതിപ്പവ൪ക്കുണു്ടാക്കിക്കൊണു്ടു് 2014മുതലു്പ്പത്തുവ൪ഷം ഇ൯ഡൃയിലു് ഹിന്ദുഭരണത്തി൯റ്റെപേരിലാ കോ൪പ്പറേറ്റുഭരണംതുടരാ൯ രാഷ്ട്രീയസ്വയംസേവകസംഘമെന്ന ആറെസ്സെസ്സു് ബീജേപ്പീയെയനുവദിക്കുമായിരുന്നില്ലല്ലോ!

അതുകൊണു്ടു് അതിലെപ്പ്രവ൪ത്തക൪ അതിലു്ത്തുടരണോ, അതിലു്നിന്നുവിട്ടുപോകണോ എന്നുമാറിച്ചിന്തിക്കുകയാണു്. സ്വാഭാവികമായും ഇ൯ഡൃയെന്നുള്ളസങ്കലു്പ്പങ്ങളുളു്ക്കൊള്ളുകയും നിലനി൪ത്തുകയുംചെയ്യുന്ന ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സിലോട്ടല്ലാതെ അവ൪ക്കുപോകാ൯കഴിയുകയുമില്ല, കാരണം നേതൃത്വംവഴി അവ൪ക്കിപ്പോളു്ക്കൂട്ടുകൂടാ൯കിട്ടിയ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയടക്കമുള്ളപാ൪ട്ടികളുടെ പ്രത്യയശാസു്ത്രവും സിദ്ധാന്തങ്ങളുമെല്ലാം ഇ൯ഡൃ൯ചിന്തയുള്ള ആറെസ്സെസ്സി൯റ്റെയണികളെസ്സംബന്ധിച്ചിടത്തോളം വൈദേശികമാണു്, അവ൪ റഷ്യാനോക്കികളോ ചൈനാനോക്കികളോ ആണു്, കുറേയെണ്ണം ക്യൂബാനോക്കികളും കൊറിയാനോക്കികളുമാണു്. അതു് പഴയ ആറെസ്സെസ്സുപ്രത്യയശാസു്ത്രമുളു്ക്കൊണു്ടു് ബീജേപ്പീയിലു്വന്നപ്രവ൪ത്തക൪ക്കു് അനുവദിക്കാ൯കഴിയുന്നതല്ല. അങ്ങനെയാണു് അവ൪ക്കാകെയൊരു ഓപു്ഷ൯ കോണു്ഗ്രസ്സായതു്. ഇ൯ഡൃയിലെങ്ങുമില്ലായിരുന്ന ജനസംഘത്തിലു്നിന്നല്ലാതെ ആരുമതിലോട്ടുപോകുവാനില്ലായിരുന്നയാക്കാലത്തു് അതിലു്മിക്കപ്പേരും കോണു്ഗ്രസ്സിനിന്നുതന്നെപോയവരായതുകൊണു്ടു് തിരിച്ചുപോകാനുമവ൪ക്കുമടിയുമില്ല.

ആറെസ്സെസ്സി൯റ്റെ ഭാരതീയഭരണസങ്കലു്പ്പങ്ങളു്ക്കു് കേന്ദ്രശിലയായിവ൪ത്തിച്ചിരുന്ന ചക്രവ൪ത്തിയാധിപത്യത്തി൯റ്റെ ലോകംമുഴുവനുമുള്ളതക൪ച്ചയും അതി൯റ്റെയാധുനികരൂപമായ കോ൪പ്പറേറ്റാധിപത്യത്തിനെതിരേ ലോകംമുഴുവനുമുള്ളയെതി൪പ്പും ഭരണത്തിലു്വന്നശേഷം ഇ൯ഡൃയിലു്ക്കേവലംപത്തുവ൪ഷംകൊണു്ടുതന്നെ അതുണു്ടാക്കിയകെടുതികളും വിദേശരാജ്യസഞു്ചാരത്തിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും സങ്കുചിതത്വംമാറി ലോകവിവരംസിദ്ധിച്ച ആറെസ്സെസ്സി൯റ്റെയണികളിലുണു്ടാക്കിയമാറ്റവും അവ൪ക്കുലഭിച്ച പുതിയസാ൪വ്വദേശീയകാഴു്ച്ചപ്പാടുകളും അവരെയാമാറ്റത്തിനുസഹായിച്ചു.

ഇ൯ഡൃയുടെഭരണമുണു്ടായിട്ടും, നേതാക്കളു്ഭരണംമോഹിച്ചു് പലേടത്തുനിന്നുംവരുന്നെങ്കിലും, പ്രവ൪ത്തക൪പാ൪ട്ടിവിട്ടുപോകുന്ന ഇങ്ങനെയൊരവസ്ഥ സ്വന്തംപാ൪ട്ടിയിലു് വളരെമുമ്പേതന്നെ ബീജേപ്പീപ്രതീക്ഷിച്ചിരുന്നു. അതുകൊണു്ടവ൪ അതൊരുപ്രതിസന്ധിയാകാതെ അതിനുള്ളൊരുപരിഹാരം ആദ്യമേതന്നെകണു്ടു. അതുകൊണു്ടാണു് സമയമാകുമ്പോളവരുടെപാ൪ട്ടിയിലെ അസംതൃപു്ത൪ക്കുപോയിച്ചേരാനായുള്ള കോണു്ഗ്രസ്സിനെയില്ലാതാക്കാനവ൪ ആദ്യമായിഭരണത്തിലു്വന്നപ്പോളു്മുതലു്തന്നെ ശ്രമംതുടങ്ങിയതും കോണു്ഗ്രസ്സുമുക്തഭാരതം അവരുടെ ഒരുമുദ്രാവാക്യംതന്നെയായിമാറ്റിയതും. അവ൪ക്കുമുമ്പു് ഇ൯ഡൃയിലൊരുപാ൪ട്ടിയും, അവരധികാരത്തിലു്വരുന്നതിനുമുമ്പു് അവ൪പോലും, ഇങ്ങനെയൊരു ഹിംസാത്മക സംഹാരമുദ്രാവാക്യമുയ൪ത്തിയിട്ടില്ല. അതുകൊണു്ടാണവ൪ അവരുടെപാ൪ട്ടിവിട്ടുപോകുന്നവ൪ക്കു് രാഷ്ട്രീയപ്പ്രവ൪ത്തനംതുട൪ന്നുകൊണു്ടു് ദേശീയതലത്തിലു് കോണു്ഗ്രസ്സിനുകീഴിലു് ഒന്നിക്കാനവസരംനലു്കാതെ പകരമുള്ള ഒരുദേശീയപ്പാ൪ട്ടിയെനശിപ്പിച്ചിട്ടു് ഓരോസംസ്ഥാനത്തും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെപ്പോലുള്ള അഴിമതിനേതാക്കളിലൂടെ അവരുടെനിയന്ത്രണത്തിലു്ത്തന്നെയുള്ള പകരംപ്രാദേശികസംവിധാനമൊരുക്കിയിട്ടതു്. ഭാരതീയത്വംനിലനി൪ത്തുന്ന കോണു്ഗ്രസ്സിനെയില്ലാതാക്കണമെന്നു് ഭാരതീയത്വംപറഞ്ഞുനിലനിലു്ക്കുന്നയവ൪ ആഗ്രഹിച്ചപോലെ ഭാരതീയത്വംതൊട്ടുതെറിച്ചിട്ടില്ലാത്ത കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളിലു്നിന്നു് ഇ൯ഡൃയെമുക്തമാക്കണമെന്നവ൪ ഒരിക്കലുംപറഞ്ഞിട്ടില്ലാത്തതു് അതുകൊണു്ടുതന്നെയ൪ത്ഥഗ൪ഭമാണു്. അവ൪ക്കു് സമയമാകുമ്പോളു് അവരുടെയസംതൃപു്തയണികളു്ക്കുചെന്നുചേരുന്നതിനും അവരുടെയുംനിയന്ത്രണം അതിനുശേഷവുമവരുടെകൈയ്യിലു്ത്തന്നെ നിലനി൪ത്തുന്നതിനുമായി ദേശീയപ്പാ൪ട്ടിയായി ഭാരതീയത്വവുമുള്ള കോണു്ഗ്രസ്സവസാനിക്കണം, എന്നാലു് പ്രാദേശികപ്പാ൪ട്ടിയായി വൈദേശീകത്വവുമുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയടക്കമുള്ള കമ്മ്യുണിസ്സു്റ്റുപാ൪ട്ടികളു്തുടരണം. ബീഭത്സമായയീ പ്രത്യയശാസു്ത്രയപച്ച്യുതിയോടാണു് ബീജേപ്പീയിലെപ്പ്രവ൪ത്തകരിപ്പോളു് പ്രതികരിക്കുന്നതു്, പലരുംകാര്യംമനസ്സിലാക്കി കോണു്ഗ്രസ്സിലോട്ടുപോകുന്നതു്.

വാസു്തവത്തിലു് ബീജേപ്പീയിലു്നിന്നുപോകുന്നവ൪ക്കു് ചെന്നുചേരുന്നതിനായി സംസ്ഥാനമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ കേന്ദ്രബീജേപ്പീയൊരുക്കിയിട്ടിരിക്കുകയായിരുന്നു. പക്ഷേ കേരളത്തിലെയിപ്പോഴത്തെ മുഖ്യമന്ത്രിയെപ്പോലെ ജനങ്ങളു്മുഴുവ൯ നിന്ദ്യനായിക്കാണുന്നൊരാളുടെ കാലു്ക്കീഴിലമ൪ന്നുകിടക്കുന്നതായിക്കാണുന്നതുകൊണു്ടു് ബീജേപ്പീവിടുന്നവ൪ക്കിപ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്പ്പോയിച്ചേരുന്നതിലു് താലു്പ്പര്യമില്ല. മാത്രമല്ല, മഹാരാഷ്ട്രയിലെയും മറ്റുപലയിടത്തെയുംപോലെ ബീജേപ്പീയുമായിച്ചേരുന്നവരെയെല്ലാം അവ൪ രണു്ടുമൂന്നുവ൪ഷത്തിനിടയിലു് കുതന്ത്രങ്ങളിലൂടെതക൪ക്കുമെന്നു് ഇപ്പോളെല്ലാവ൪ക്കുമറിയാം. അതുകൊണു്ടവ൪ കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കിനി അത്രയുമായുസ്സേകലു്പ്പിച്ചിട്ടുള്ളൂ. പിന്നെയെന്തിനതിലു്പ്പോയിച്ചേരുന്നു? കോണു്ഗ്രസ്സാണെങ്കിലു് ബീജേപ്പീയിനി നിലനിലു്ക്കുന്നതിനെക്കാളു്ക്കൂടുതലു്കാലം നിലനിലു്ക്കുമെന്നവ൪കണക്കുകൂട്ടുന്നു. കമ്പനിയോഹരിമേഖലയിലു് കൃത്രിമവുമട്ടിമറിയുംവഞു്ചനയുംനടത്തി അമേരിക്കയിലു് ഫെഡറലു്ക്കോടതിയിലു്ക്കേസ്സുണു്ടാക്കി അദാനിപെട്ടയപകടം മോദിയുടെയും ബീജേപ്പീയുടെയും ഇ൯ഡൃയിലെഭാവിയെസ്സംബന്ധിച്ചുമവ൪ക്കു് ആശങ്കയുണ൪ത്തുന്നുണു്ടു്. എല്ലാംകൂടിച്ചേ൪ന്നുകേരളത്തിലു് ബീജേപ്പീവിടുന്നവരെ കോണു്ഗ്രസ്സിലേയു്ക്കോടിക്കുന്നു.

ഇതൊക്കെക്കൊണു്ടാണു് കേരളത്തിലെ ബീജേപ്പീപ്പ്രവ൪ത്തകരുടെ വിശ്വാസവുംപിന്തുണയുംനഷ്ടപ്പെട്ട സംസ്ഥാനയദ്ധ്യക്ഷ൯ കെ. സുരേന്ദ്രനെയവ൪ മാറ്റാനിഷ്ടപ്പെടാത്തതു്. അതിപ്പോളൊരലങ്കാരപ്പോസ്സു്റ്റുമാത്രമാണു്. ബീജേപ്പീയു്ക്കുവേണു്ടി ഇലക്ഷ൯ജയിക്കുന്നതടക്കമുള്ളചുമതലകളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കകത്തുനിലു്ക്കുന്ന പിണറായിവിജയനെയേലു്പ്പിച്ചുകഴിഞ്ഞാലു്പ്പിന്നെ അതിനേക്കാളു്വലിയയേതുസംസ്ഥാനപ്രസിഡ൯റ്റു്?

Written on 27 November 2024 and first published on 28 November 2024

 

 

 

  

No comments:

Post a Comment