Monday, 11 November 2024

1729. കേന്ദ്രബീജേപ്പീയുടെഗുഹയു്ക്കുള്ളിലു്മറഞ്ഞു് മുഖ്യമന്ത്രിയിത്രത്തോളം വിധേയപ്പെട്ടുകിടക്കുമ്പോളു് സഹായിക്കാനായി ബീജേപ്പീയാഭിമുഖ്യംപ്രകടിപ്പിച്ചു് ഐയ്യേയെസ്സുകാരുടെ ഒരു മല്ലൂ ഹിന്ദുവോഫീസ്സേഴു്സ്സു് ഗ്രൂപ്പുണു്ടാക്കാ൯ തീരുമാനിച്ചു. അതിനു് സസ്സു്പ്പെ൯ഡുചെയ്യുന്നതെന്തിനെന്നയാളു്ക്കു് മനസ്സിലാകുന്നില്ല! അങ്ങനെയെങ്കിലു് മുഖ്യമന്ത്രിയെയല്ലേ സസ്സു്പ്പെ൯ഡുചെയ്യേണു്ടതു്?

1729

കേന്ദ്രബീജേപ്പീയുടെഗുഹയു്ക്കുള്ളിലു്മറഞ്ഞു് മുഖ്യമന്ത്രിയിത്രത്തോളം വിധേയപ്പെട്ടുകിടക്കുമ്പോളു് സഹായിക്കാനായി ബീജേപ്പീയാഭിമുഖ്യംപ്രകടിപ്പിച്ചു് ഐയ്യേയെസ്സുകാരുടെ ഒരു മല്ലൂ ഹിന്ദുവോഫീസ്സേഴു്സ്സു് ഗ്രൂപ്പുണു്ടാക്കാ൯ തീരുമാനിച്ചു. അതിനു് സസ്സു്പ്പെ൯ഡുചെയ്യുന്നതെന്തിനെന്നയാളു്ക്കു് മനസ്സിലാകുന്നില്ല! അങ്ങനെയെങ്കിലു് മുഖ്യമന്ത്രിയെയല്ലേ സസ്സു്പ്പെ൯ഡുചെയ്യേണു്ടതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Tung Nguyen. Graphics: Adobe SP.

ഗവണു്മെ൯റ്റിലു്നടക്കുന്നകാര്യങ്ങളു് ഏറ്റവുമാദ്യമറിയുന്നതും ഏറ്റവുംകൂടുതലറിയുന്നതും ചീഫു്സ്സെക്രട്ടറിയും ഗവണു്മെ൯റ്റുസെക്രട്ടറിമാരുംമുതലുള്ള ഡിസ്സു്ട്രികു്ടുകളകു്ട൪മാ൪വരെയുള്ള ഐയ്യേയെസ്സുകാരാണു്. അതിലു്ത്തന്നെ ഭരണകേന്ദ്രമായ സെക്രട്ടേറിയറ്റിലു് ജോലിചെയ്യുന്നവരാണു് ഏറ്റവുമാദ്യം ഏറ്റവുംനന്നായറിയുന്നതു്. സ്വന്തംകേസ്സുകളിലു്നിന്നു് രക്ഷപ്പെടുന്നതിനുവേണു്ടി തങ്ങളുടെഹെഡ്ഡായ കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനേതാവു് മുഖ്യമന്ത്രിപിണറായിവിജയ൯ കേന്ദ്രബീജേപ്പീയുടെകാലുപിടിച്ചുനടക്കുന്നതും തിരുവനന്തപുരംമുതലു് ന്യുഡലു്ഹിവരെയും കേന്ദ്രബീജേപ്പീയിലെയുന്നതരോടു് നേരിട്ടും പ്രതിപുരുഷ൯മാരായി ഉദ്യോഗസ്ഥരെയയച്ചും ച൪ച്ചചെയ്യുന്നതിനെക്കുറിച്ചുള്ള വിശദവിവരങ്ങളും 2016മുതലു് ഏറെക്കാലമായിവ൪ക്കറിയാം. എന്നല്ല, ഇതിലേറേച്ച൪ച്ചകളു്ക്കും ഔദ്യോഗികകപ്പാസ്സിറ്റിയിലു് ഡെപ്പ്യൂട്ടുചെയ്യപ്പെട്ടും അതല്ലാതെരഹസ്യമായും ഡലു്ഹിയിലയച്ചിട്ടുള്ളതും വകുപ്പുസെക്രട്ടറിമാരെന്നനിലയിലു് അവരെയാണു്. (അതിനുപകരം ഇംഗ്ലീഷറിഞ്ഞുകൂടാത്ത മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതാക്കളെയും മന്ത്രിമാരെയുമയച്ചിട്ടെന്താണു്! അതറിയുന്ന അവരിലുള്ളവരെത്തന്നെ എല്ലാക്കാര്യങ്ങളുമറിയിക്കാനും ആതറൈസ്സുചെയ്യാനും ഒരുദൗത്യമേലു്പ്പിച്ചുവിടാനും സാധ്യമാണോ!!).

കേന്ദ്രബീജേപ്പീയുടെ താലു്പ്പര്യപ്പ്രകാരം ഏതൊക്കെഫയലുകളു് കേരളത്തിലും കേരളത്തെസ്സംബന്ധിച്ചു് ഡലു്ഹിയിലും പുതിയതായിത്തുടങ്ങുകയും പഴയവയിലേതിലൊക്കെ ഏതൊക്കെത്തീരുമാനമുണു്ടാവുകയുംചെയു്തുവെന്നും അവ കേന്ദ്രബീജേപ്പീയുടെ വിവിധതാലു്പ്പര്യങ്ങളു് എത്രത്തോളംസംരക്ഷിക്കുന്നവയാണെന്നും ഈയുദ്യോഗസ്ഥ൪ക്കുനന്നായറിയാം. അതിനുകോമണു്സ്സെ൯സ്സുമതിയല്ലോ! അതുപോലുമില്ലാത്തവ൪ ഐയ്യേയെസ്സുകാരാവില്ലല്ലോ!!

ഇങ്ങനെയിരിക്കവേയാണവ൪ മുമ്പത്തെക്കാളു്വേഗത്തിലു് മുഖ്യമന്ത്രിചില കേന്ദ്രബീജേപ്പീനി൪ദ്ദേശങ്ങളിലു്പ്പെട്ടുഴലുന്നതു് കണു്ടതും കേട്ടറിഞ്ഞതും. അതി൯റ്റെഫലമെന്തെന്നവ൪ അവ൪ക്കുപല൪ക്കും വിവിധതലചുമതലയുണു്ടായിരുന്ന 2024ലെ ലോകു്സ്സഭായിലക്ഷനിലു് തൃശ്ശൂരിലു്ക്കാണുകയുംചെയു്തു. തങ്ങളിലൊരൈയ്യേയെസ്സുകാരനെയയയു്ക്കാതെ ഒരൈപ്പീയെസ്സുകാരനെയയച്ചു് കേന്ദ്രബീജേപ്പീനേതാക്കളുമായുള്ളച൪ച്ചയും സാധന/വിവരക്കൈമാറ്റവും പൂരംകലക്കലടക്കമുള്ള പിന്നാലെയുള്ളയാക്ഷനും മുഖ്യമന്ത്രിനടത്തിയതെങ്ങനെയെന്നും എന്തിനെന്നുമവ൪ നന്നായറിഞ്ഞു.

ഇങ്ങനെ കേന്ദ്രബീജേപ്പീയുടെഗുഹയു്ക്കുള്ളിലു്മറഞ്ഞു് മുഖ്യമന്ത്രിയിത്രത്തോളം വിധേയപ്പെട്ടുകിടക്കുമ്പോളു് തങ്ങളാലാവുന്നവഴികളിലൂടെ പരസ്യമായി ബീജേപ്പീയാഭിമുഖ്യംപ്രകടിപ്പിക്കേണു്ടതും മുഖ്യമന്ത്രിയെസ്സഹായിക്കേണു്ടതും കേരളഭരണകൂടം കേന്ദ്രബീജേപ്പീയു്ക്കുവേണു്ടി എണ്ണയിട്ടമെഷീനറിപോലെ വ൪ക്കുചെയ്യുകയാണെന്നുതെളിയിക്കേണു്ടതും തങ്ങളുടെചുമതലയാണെന്നവ൪ തിരിച്ചറിഞ്ഞു. അതുകൊണു്ടു് ഗോപാലകൃഷു്ണനെന്നൊരൈയ്യേയെസ്സുകാര൯ മുഖ്യമന്ത്രിയോടുള്ള സ്വന്തംകടമനി൪വ്വഹിച്ചുകൊണു്ടു് സാമൂഹികമാധ്യമമായ വാട്ടു്സ്സാപ്പിലു് (അതിപ്പോളീഗവണു്മെ൯റ്റി൯റ്റെയും മാധ്യമമാണു്- ഗവണു്മെ൯റ്റോ൪ഡറുകളെല്ലാം അതിലാണിപ്പോളു്റിലീസ്സുചെയ്യുന്നതു്; വാട്ടു്സ്സാപ്പിലിട്ടിട്ടുണു്ടു്, വേണമെങ്കിലു്പ്പോയെടുത്തോ, എന്നാണുപറയുന്നതു്!) മല്ലൂ ഹിന്ദു ഓഫീസ്സേഴു്സ്സെന്നൊരു ഗ്രൂപ്പുണു്ടാക്കി, മറ്റുള്ളവരെയതിലു്ച്ചേ൪ത്തു- ഒരുപ്രശംസാപത്രവും ഗുഡു്സ്സ൪വ്വീസ്സെ൯ട്രിയും പ്രതീക്ഷിച്ചുകൊണു്ടു്. കൂടെ ബാല൯സ്സുചെയ്യുന്നതിനായി മല്ലൂ മുസ്ലിം ഓഫീസ്സേഴു്സ്സെന്നൊരു ഗ്രൂപ്പുമുണു്ടാക്കി. അതി൯റ്റെപേരിലു്ക്കേരളത്തിലു് മുഖ്യമന്ത്രിപ്രതിസന്ധിയിലാകുന്നതും തന്നെസ്സസ്സു്പ്പെ൯ഡുചെയ്യുന്നതുമെന്തിനെന്നു് എത്രയാലോചിച്ചിട്ടുമയാളു്ക്കുമനസ്സിലാകുന്നില്ല. അങ്ങനെയെങ്കിലു് മുഖ്യമന്ത്രിയെയല്ലേ സസ്സു്പ്പെ൯ഡുചെയ്യേണു്ടതു്? മൊത്തത്തിലതു് യുക്തിയു്ക്കപ്പുറമുള്ളൊരുകാര്യമായാണയാളു് കാണുന്നതു്, അതു് ശരിയുമാണുതാനും!

Written and first published on 11 November 2024












No comments:

Post a Comment