Sunday, 10 November 2024

1728. ജുഡീഷ്യറിയിലു് ജനങ്ങളു്ക്കുള്ളവിശ്വാസം ഇല്ലാതാക്കുന്നതു് കോടതികളല്ല, പരസ്സു്പ്പരവിരുദ്ധവിശദീകരണങ്ങളും ന്യായങ്ങളുംനിറഞ്ഞവിധികളിലൂടെ ജഡു്ജിമാരാണു്. ഒരുവിശ്വാസം നിലനിലു്ക്കണമെങ്കിലു് അതിനുള്ളകാരണമവിടെയുണു്ടായിരിക്കണം!

1728

ജുഡീഷ്യറിയിലു് ജനങ്ങളു്ക്കുള്ളവിശ്വാസം ഇല്ലാതാക്കുന്നതു് കോടതികളല്ല, പരസ്സു്പ്പരവിരുദ്ധവിശദീകരണങ്ങളും ന്യായങ്ങളുംനിറഞ്ഞവിധികളിലൂടെ ജഡു്ജിമാരാണു്. ഒരുവിശ്വാസം നിലനിലു്ക്കണമെങ്കിലു് അതിനുള്ളകാരണമവിടെയുണു്ടായിരിക്കണം!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ജുഡീഷ്യറിയുടെവിശ്വാസ്യതയെന്നുപറയുന്നതു് അതിലുള്ള പൊതുജനങ്ങളുടെവിശ്വാസമാണു്. പ്രവ൪ത്തനകാര്യക്ഷമതയുണു്ടോ മൂല്യങ്ങളു്ക്കുവിലനലു്കുന്നുണു്ടോ എന്നീരണു്ടെണ്ണത്തിലധിഷു്ഠിതമാണു് പ്രധാനമായുംജനങ്ങളുടെ കോടതിയിലുള്ളവിശ്വാസവുമവിശ്വാസവും. ഭരണഘടന തങ്ങളില൪പ്പിതമാക്കിയിരിക്കുന്ന ചുമതലയുമധികാരവുംനിറവേറ്റുന്നതിലു് കോടതിപരാജയപ്പെട്ടെന്നുതോന്നിയാലും ജനങ്ങളിലവിശ്വാസമുണു്ടാകാം. ഒരുഭരണഘടനയുണു്ടെന്നുള്ള വിശ്വാസത്തിലു്നിന്നുടലെടുത്ത ജനങ്ങളുടെയാപ്പ്രതീക്ഷനിറവേറ്റാ൯ കോടതികളു്ക്കപ്പുറംമറ്റൊന്നില്ലാത്തതു് ആവിശ്വാസത്തക൪ച്ചയു്ക്കാഴംകൂട്ടുന്നു. കോടതികളെക്കൊണു്ടുപയോഗമില്ല, സമയത്തിനതുനടപടിയെടുക്കില്ല, ഒരുസാമൂഹ്യയുപകരണമെന്നനിലയിലതു് ലഭ്യവുമല്ല, എന്നുകാണുമ്പോഴുമവിശ്വാസമുടലെടുക്കാം. പൊതുജനങ്ങളു്ക്കതിലു്വിശ്വാസമില്ലെങ്കിലു്പ്പിന്നെ ജുഡീഷ്യറിയുടെ ക്രെഡിബിലിറ്റിയിലു്പ്പിന്നൊന്നുമില്ല, ഒന്നുംബാക്കിയവശേഷിക്കുന്നില്ല. അങ്ങനെയൊരുസ്ഥിതിവരുന്നതു് ജുഡീഷ്യറിയു്ക്കന്ത്യംകുറിക്കും. പൊതുജനങ്ങളു്ക്കതിലു്വിശ്വാസമില്ലെങ്കിലു്പ്പിന്നെ ഭരണാധിപ൯മാരും ഉദ്യോഗസ്ഥസമൂഹവും പാ൪ലമെ൯റ്റംഗങ്ങളും സൈന്യവുമടക്കം ആ൪ക്കതിലു്വിശ്വാസമുണു്ടായിട്ടുംകാര്യമില്ല. ഒരുദാഹരണം ബ൪മ്മതന്നെ. അവിടെയാണിന്നി൯ഡൃയിലു് കാര്യങ്ങളെത്തിച്ചേ൪ന്നിട്ടുള്ളതു്. ഭരണാധിപ൯മാ൪ക്കുനിരന്തരമായിവഴങ്ങി ജുഡീഷ്യറിയിലു് ഇ൯ഡൃയിലെജനങ്ങളു്ക്കുവിശ്വാസമില്ലാതായി.

ജുഡീഷ്യറിയിലു് ജനങ്ങളു്ക്കുള്ള വിശ്വാസമെന്നതു്, അതില്ലാത്തതുകൊണു്ടു് സ്വയംരക്ഷപ്പെടുന്നതിനുവേണു്ടി ജുഡീഷ്യറിതന്നെയിപ്പോളു് സ്വയംവ്യാഖ്യാനിച്ചെടുത്തുവെച്ചിട്ടുള്ളതു്, ‘നിയമംനോക്കാതെ പബ്ലിക്കൊപ്പിനിയ൯നോക്കി ജനങ്ങളു്ക്കിഷ്ടപ്പെടുന്നതരംവിധികളു് ഒരുജഡു്ജിപുറപ്പെടുവിച്ചാലതു് പൊതുജനവിശ്വാസ്യതയായി കണക്കാക്കപ്പെടു’മെന്നാണു്. ഇ൯ഡൃയുടെ സുപ്രീംകോടതിച്ചീഫു്ജസ്സു്റ്റിസ്സായിരുന്ന ഡി. വൈ. ചന്ദ്രചൂഢുമുതലു് (2024 ഒകു്ടോബ൪ 12) കേരളത്തിലെയൊരുജില്ലയിലെ ഏഡീയെംവധക്കേസ്സിലെപ്പ്രതിയുടെ ജാമ്യയപേക്ഷയനുവദിച്ചുകൊണു്ടുവിധിപറഞ്ഞ തലശ്ശേരി സെഷ൯സ്സുകോടതിയിലെജഡു്ജിവരെ (2024 നവംബ൪ 8) ആ വ്യാഖ്യാനമാണു് പൊതുജനങ്ങളുടെമുന്നിലെടുത്തുചുഴറ്റുന്നതു്. എത്രകുതന്ത്രതരമൊരുവ്യാഖ്യാനമാണതു്! ‘കോടതിയെന്നുപറയുന്നതു് ജനങ്ങളുടെകോടതിയാ’ണെന്നുള്ള അവരുടെയവകാശവാദം അപൂ൪വ്വമവസരങ്ങളിലൊഴികെ ഒരിക്കലുമി൯ഡൃയിലെജനങ്ങളു്ക്കു് അനുഭവപ്പെട്ടിട്ടില്ല. രാജ്യത്തെപ്പൗരനായ ഒരുവ്യക്തിയു്ക്കു് രാജ്യത്തെജുഡീഷ്യറിയെ എങ്ങനെയനുഭവപ്പെട്ടു എന്നതാണുകാതലു്. അതിലു് ബാ൪ബാറിക്കു് കാലങ്ങളിലു്നിന്നും ഒരുയ൪ച്ചയുമുണു്ടായിട്ടില്ല.

രാഷ്ട്രീയത്തിനനുസരിച്ചു് ഉദ്യോഗസ്ഥ൯മാരും ഭരണാധിപ൯മാരും തീരുമാനമെടുക്കുന്ന എകു്സ്സിക്ക്യുട്ടീവിനും ലെജിസ്ലേച്ചറിനും വ്യത്യസു്തമായി നിയമത്തിനനുസരിച്ചു് തീരുമാനമെടുക്കുന്നതാണു് ജുഡീഷ്യറിയെന്നു് ജനങ്ങളു്വിശ്വസിച്ചിരുന്ന ഒരുകാലമുണു്ടായിരുന്നു, അന്നു് മറ്റേരണു്ടെണ്ണത്തേക്കാളു് ബഹുമാനവുമാദരവും അതോടൊപ്പംവിശ്വാസ്യതയും ജനങ്ങളിലു്നിന്നു് ജുഡീഷ്യറിയു്ക്കുകിട്ടിയിരുന്നു. ആക്കാലംകഴിഞ്ഞു. ഇപ്പോളു് രാഷ്ട്രീയത്തിനനുസരിച്ചുതന്നെയാണു് ജുഡീഷ്യറിയുംതീരുമാനമെടുക്കുന്നതെന്നു് ഒന്നോരണു്ടോ അല്ല ഏതാണു്ടു് മുഴുവ൯തീരുമാനങ്ങളിലൂടെയും മനസ്സിലായസ്ഥിതിയു്ക്കു് ആബഹുമാനവുമാദരവും വിശ്വാസ്യതയുംപോയി, ഉദ്യോഗസ്ഥ൯മാരെയും ഭരണാധിപ൯മാരെയുംപോലെ ജഡു്ജിമാരും വിമ൪ശ്ശനവിധേയരായിത്തുടങ്ങി, എകു്സ്സിക്ക്യുട്ടീവിനും ലെജിസ്ലേച്ചറിനും ജനങ്ങളിലു്നിന്നുകിട്ടുന്ന ട്രീറ്റു്മെ൯റ്റല്ലാതെമറ്റൊന്നും ജുഡീഷ്യറിയു്ക്കുംകിട്ടില്ലെന്നായി.

ജുഡീഷ്യറിയിലു് ജനങ്ങളു്ക്കുള്ളവിശ്വാസമില്ലാതാക്കുന്നതു് കോടതികളല്ല, പരസ്സു്പ്പരവിരുദ്ധവിശദീകരണങ്ങളും ന്യായങ്ങളുംനിറഞ്ഞവിധികളിലൂടെ ജഡു്ജിമാരാണു്. ഒരുവിശ്വാസം നിലനിലു്ക്കണമെങ്കിലു് അതിനുള്ളകാരണമവിടെയുണു്ടായിരിക്കണം. ആ കാരണമാണിവരെടുത്തുകളഞ്ഞതു്. ഇപ്പോളു് ജഡു്ജിമാരെവിമ൪ശ്ശിച്ചുപോകരുതെന്നും അതപകീ൪ത്തിക്കേസ്സിനിടയാക്കുമെന്നും എവിടെയോ എഴുതിവെച്ചിട്ടുണു്ടെന്നുള്ളൊരു നേ൪ത്തയറിവി൯റ്റെബലത്തിലാണിവ൪ പിടിച്ചുനിലു്ക്കുന്നതു്. എന്നിട്ടും ജുഡീഷ്യറിയെച്ചതിച്ചു് ജനങ്ങളെയപകീ൪ത്തിപ്പെടുത്തിയ രഞു്ജ൯ഗൊഗോയിയെയവ൪പറഞ്ഞതിനു് വല്ലകണക്കുമുണു്ടോ!

വിമ൪ശ്ശനാതീതനായി ജനങ്ങളുടെമുകളിലു് ജഡു്ജിയെന്നൊരുസങ്കലു്പ്പം ജനാധിപത്യത്തിലു് ലോകത്തൊരിടത്തുമില്ല- പൊതുപ്പണം ശമ്പളമായിവാങ്ങിയിട്ടുണു്ടെങ്കിലു് സകലജഡു്ജിമാരുടെയുംമേലാപ്പായ രാജ്യത്തെപ്പ്രസിഡ൯റ്റുപോലും ജനങ്ങളുടെകീഴെയാണു്. മറ്റുള്ളതെല്ലാംവെറുംസങ്കലു്പ്പങ്ങളും സ്വന്തംവിശ്വാസങ്ങളുംമാത്രമാണു്. അങ്ങനെയൊരുവിമ൪ശ്ശനാതീതത്വം ജനങ്ങളു്നലു്കിയതോ അതോ അവ൪ സ്വയംനി൪മ്മിച്ചുണു്ടാക്കിയെടുത്തതോ? ജഡു്ജിയായുള്ളനിയമനംതന്നെ ജനങ്ങളു്നലു്കിയതോ സ്വയമുണു്ടാക്കിയെടുത്തതോ? അപ്പോളു്പ്പിന്നെയെങ്ങനെ ജനങ്ങളിലു്നിന്നും വിമ൪ശ്ശനാതീതനാകും?

പലരാജ്യങ്ങളിലും ജുഡീഷ്യറിയിലു് ജനങ്ങളു്ക്കുണു്ടായിരുന്നവിശ്വാസം മു൯കാലങ്ങളിലു്നിന്നു് 2000ത്തോടെ 25ശതമാനംകുറഞ്ഞതു് അടുത്തവെറുമിരുപതുവ൪ഷത്തോടെ 2022ലു് 50ശതമാനംകുറഞ്ഞെന്നാണു് പഠനങ്ങളു്കാണിക്കുന്നതു്. അതിലു്ത്തന്നെ പ്രാദേശ്ശികകോടതികളിലുണു്ടായിരുന്നതിനേക്കാളു് സുപ്രീംകോടതികളിലുള്ളവിശ്വാസമാണു് കൂടുതലു്കുറഞ്ഞതെന്നാണുകാണിക്കുന്നതു്. ഓരോവ൪ഷവും ജുഡീഷ്യറി സു്റ്റെഡിയായി രാഷ്ട്രീയവലു്ക്കരിക്കപ്പെടുകയും രാഷ്ട്രീയപക്ഷപാതപരമായിപ്പെരുമാറുകയും അതിനനുസരിച്ചു് ഇതൊക്കെനിരീക്ഷിച്ചുവിലയിരുത്തിവരുന്നജനങ്ങളു് അതിനെയവിശ്വസിക്കുന്നതു് വ൪ദ്ധിച്ചുവരുകയുംചെയ്യുന്നുവെന്നാണുതെളിയുന്നതു്. ഇ൯ഡൃയിലുമിതുതന്നെയാണുനടന്നുവരുന്നതു്- ആരും കണക്കെടുക്കുന്നില്ലെന്നേയുള്ളൂ- കണക്കിലുമെടുക്കുന്നില്ല.

പലരാജ്യങ്ങളിലെനിയമങ്ങളു്ക്കുമാധാരമായ ഇംഗ്ലണു്ടിലെനിയമവ്യവസ്ഥയിലുള്ള അവിടത്തെജനങ്ങളുടെവിശ്വാസം നഷ്ടപ്പെടുമ്പോളു്, കുറയുമ്പോളു്, അതിനെയാധാരമാക്കിയ ഇ൯ഡൃപോലുള്ള മറ്റുരാജ്യങ്ങളിലെനിയമവ്യവസ്ഥകളിലു് അവിടത്തെജനങ്ങളു്ക്കുള്ളവിശ്വാസവും നഷ്ടപ്പെടുന്നു, കുറയുന്നുവെന്നാണു് പലപഠനങ്ങളിലും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളയൊരുകാര്യം. എന്നിട്ടും പൊതുജനങ്ങളിലു്നിന്നുള്ളവിമ൪ശ്ശനങ്ങളു്കാരണം കോടതികളു്നന്നാവുന്നുണു്ടോയെന്നുചോദിച്ചാലു് പൊതുവേ ഇല്ലായെന്നാണുത്തരം, കാരണം അതിനുള്ളിലെവ്യക്തികളു്നന്നാവുന്നില്ല.

കോടതികളിലു് ജനങ്ങളു്ക്കുള്ളസംതൃപു്തിയളക്കുന്നതിനുവേണു്ടി അമേരിക്ക, ബ്രിട്ട൯, ബെലു്ജിയം, ഫ്രാ൯സ്സു്, സു്പെയി൯, സ്വിറ്റു്സ്സ൪ലാ൯ഡു്, ഫി൯ല൯ഡു്, നെത൪ലാ൯ഡു്സ്സു്, സ്വീഡ൯ എന്നിവിടങ്ങളിലു്നടത്തിയ പഠനങ്ങളുംനടപടികളുംകൊണു്ടു് കോടതികളിലു്ജനങ്ങളു്ക്കുള്ളവിശ്വാസമുയ൪ത്താ൯ ഒരുതരിമ്പുംകഴിഞ്ഞിട്ടില്ല. വെറുമുപരിപ്ലവമായയാ അന്തിമനി൪ദ്ദേശങ്ങളു് ഒന്നുകിലു്ജനങ്ങളു്തള്ളിക്കളഞ്ഞു, അവ൪ക്കവസ്വീകാര്യമായില്ല, അല്ലെങ്കിലവജുഡീഷ്യറിയുടെയലമാരകളിലു് വെറുംകടലാസ്സുകളായിത്തന്നെയവശേഷിച്ചു. ആകെ ഐസ്സു്ല൯ഡു്, ലാറ്റു്വിയ ഓസ്സു്ട്രിയ എന്നിവിടങ്ങളിലു്മാത്രമാണു് ജുഡീഷ്യറിയിലുള്ളവിശ്വാസം നേരിയതോതിലാണെങ്കിലും അലു്പ്പമെങ്കിലുംകൂടിയതായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതു്. ജുഡീഷ്യറിയിലുള്ളവിശ്വാസം കൂടുകയോകുറയുകയോചെയ്യാതെനിലനിന്ന രാജ്യങ്ങളുമുണു്ടു്. ചില യൂറോപ്യ൯പഠനങ്ങളു്തെളിയിക്കുന്നതു് കോടതികളിലു് ജനങ്ങളു്ക്കുള്ളവിശ്വാസത്തിലു് ഡെ൯മാ൪ക്കും ഫി൯ല൯ഡും നോ൪വ്വേയും സ്വിറ്റു്സ്സ൪ലാ൯ഡും സ്വീഡനും നെത൪ലാ൯ഡു്സ്സും ഓസ്സു്ട്രിയയും ഏറ്റവുംമുന്നിലു്നിലു്ക്കുന്നെന്നും ഉക്രെയി൯ ഏറ്റവുംപിന്നിലു്നിലു്ക്കുന്നെന്നുമാണു്. കോടതികളിലു്ജനങ്ങളു്ക്കു് തുച്ഛമായവിശ്വാസംമാത്രമുള്ള ഇ൯ഡ്യയീസ്സ൪വ്വേകളിലെങ്ങുംവരുന്നില്ല. ജനങ്ങളുടെ സ്വന്തംജീവിതസാഹചര്യങ്ങളും അവസ്ഥകളുമാണു് അവരെക്കൊണു്ടീയഭിപ്രായങ്ങളു് രൂപീകരിപ്പിക്കുന്നതെന്നുകൂടി പ്രത്യേകമെടുത്തുപറയേണു്ടതില്ലല്ലോ!

കോടതികളിലു്നിന്നു് ജനങ്ങളു്പ്രതീക്ഷിക്കുന്നതു് ഗുണനിലവാരമുള്ള നീതി-നിയമനി൪വ്വഹണമാണു്. അതില്ലാതെവരുമ്പോളു് ജനങ്ങളു്ക്കിടയിലു് ഒരു ഡ്യൂപ്ലിക്കേറ്റുവസു്തുവിലെന്നപോലെ കോടതികളിലു് അവിശ്വാസമുടലെടുക്കുന്നു. നിയമം ഫലപ്രദമായിനടപ്പാക്കപ്പെടണമെങ്കിലു് ആരാജ്യത്തുള്ളജുഡീഷ്യറി സ്വതന്ത്രമായിരിക്കണം, സുതാര്യമായിരിക്കണം, ഫലപ്പ്രദമായിരിക്കണം. ഇവയി൯മേലുള്ള ജനങ്ങളുടെവിലയിരുത്തലാണു് ജുഡീഷ്യറിയിലുള്ള വിശ്വാസമോ അവിശ്വാസമോ ആയിമാറുന്നതു്. അതുമോശമാകുന്നതുകൊണു്ടു് സ്വയംനന്നാക്കാ൯ശ്രമിക്കാതെ സ്വയംകൂടുതലു്മോശമായി ആ അവിശ്വാസം കോടതികളുടെപ്രവ൪ത്തനരീതിയെയുംകൂടി ബാധിച്ചുതുടങ്ങുന്നതായാണനുഭവം. അങ്ങനെയാണു് പൊതുവേയുണു്ടായിട്ടുള്ളതു്. അതുകൊണു്ടാണുജുഡീഷ്യറിയുടെമേലു് ജനങ്ങളു്ക്കൊരവിശ്വാസമുടലെടുത്താലു് അതി൯റ്റെശതമാനംകുറയാതെ ഓരോവ൪ഷംകൊണു്ടുംകൂടുന്നതു്.

ജഡു്ജിമാ൪ സമ്പന്നനെ ഫേവ൪ചെയ്യുന്നെന്നും വിധിയെഴുതുമ്പോളു്പ്പോലും അവരുടെ രാഷ്ട്രീയകാഴു്ച്ചപ്പാടുകളും താലു്പ്പര്യങ്ങളും വിശ്വാസങ്ങളും മാറ്റിവെയു്ക്കുന്നില്ലെന്നും ജനങ്ങളു്വിലയിരുത്തുന്നു. കേരളത്തിലു്പ്പോലും ഇങ്ങനെയുള്ളയനേകംകേസ്സുകളു് അടുത്തകാലത്തുണു്ടായിട്ടുണു്ടു്, അതോടൊപ്പം ഖ്വാസ്സി-ജുഡീഷ്യലായ ലോകായുക്തപോലുള്ളസ്ഥാപനങ്ങളിലും. വാസു്തവത്തിലിന്നു് ജുഡീഷ്യറിയെയും കോടതികളെയും സു്നേഹിക്കുന്നവ൪ക്കുപോലും ഇതൊക്കെക്കാരണം ജഡു്ജിമാരെവിശ്വസിക്കാ൯കഴിയുന്നില്ല. ത൯റ്റെമുന്നിലു്ഹാജരാക്കപ്പെട്ട തെളിവുകളുംരേഖകളുമൊന്നും ജഡു്ജിനോക്കിയില്ലെന്നും നിയമംനോക്കിയില്ലെന്നും ത൯റ്റെമുന്നിലവതരിപ്പിക്കപ്പെട്ടവാദങ്ങളെല്ലാം ജഡു്ജിപരിശോധിച്ചില്ലെന്നും വിധിവരുമ്പോളു് ജനങ്ങളു്ക്കുസംശയമുണരുമ്പോഴാണു് അവരുടെ അവിശ്വാസമാരംഭിക്കുന്നതു്. അതുമിക്കപ്പോഴും ശരിയുമായിരിക്കുമെന്നു് ആവിധിയി൯മേലുള്ള മേലു്ക്കോടതികളിലെയപ്പീലുകളിലെ വിധിവരുമ്പോളു് പലപ്രാവശ്യവുംതെളിഞ്ഞിട്ടുള്ളതുമാണു്.

ഒരുകോടതിയിലാ൪ക്കുമൊരു അവിശ്വാസമുണു്ടാവുകയില്ലെങ്കിലു്, അതി൯റ്റെവിധികളു് നിഷു്പ്പക്ഷവും സ്വതന്ത്രവും നിയമമനുസരിച്ചും നീതിപരവുമെന്നാളുകളു്കാണുന്നുണു്ടെങ്കിലു്, അതു് ആവിധികളി൯മേലു് മേലു്ക്കോടതികളിലേയു്ക്കുള്ള അപ്പീലുകളുടെയെണ്ണത്തിലു്പ്പ്രതിഫലിക്കും. അപ്പീലുകളു്കുറവെങ്കിലു്, അല്ലെങ്കിലു് ഇല്ലെങ്കിലു്, വിധിനന്നെന്ന൪ത്ഥം. അതുതന്നെയാണു് കോടതികളിലു് ജനങ്ങളു്ക്കുള്ള വിശ്വാസത്തി൯റ്റെ ഒരു ഇ൯ഡെകു്സ്സു്, സൂചകം, അളവുകോലു്. പലപ്പോഴുമീയവിശ്വാസം ആ കോടതിവിധികളു്നടപ്പാക്കുന്നതിനുള്ള വിസമ്മതത്തിലുംകലാശിക്കുന്നുണു്ടു്. അങ്ങനെയനേകംവിധികളിപ്പോളു് ഇ൯ഡൃയിലുംനിലനിലു്ക്കുന്നുണു്ടു്.

ഇത്തരംജുഡീഷ്യറികളു്വിധിയെഴുതുമ്പോളു് ജനങ്ങളെയല്ല ഗവണു്മെ൯റ്റിനെയാണു് മുന്നിലു്ക്കാണുന്നതെന്നതിലു്ത്തുടങ്ങുന്നു അവരുടെവഴിതെറ്റലു്. ജുഡീഷ്യറിയെനയിക്കേണു്ട നിയമത്തിനുപകരം ഗവണു്മെ൯റ്റിനിവരെനയിക്കാനുമെളുപ്പമാണു് അതിനുശേഷം. അങ്ങനെയവ൪ ജനങ്ങളിലു്നിന്നുവേ൪പിരിഞ്ഞ ഭരണകൂടത്തി൯റ്റെകോടതിയായിമാറുന്നു, ജനങ്ങളുടേതല്ലാതാവുന്നു. അങ്ങനെയൊടുവിലു് ജുഡീഷ്യറി ഒരുസ്വതന്ത്രസ്ഥാപനമെന്നതവസാനിപ്പിച്ചു് ഗവണു്മെ൯റ്റി൯റ്റെതീരുമാനങ്ങളു്ശരിവെയു്ക്കുന്ന അതി൯റ്റെയൊരുശിഖരമായിമാറുന്നു- അടുത്തകാലത്തി൯ഡൃയിലു് ജുഡീഷ്യറിമാറിയതുപോലെ. ജമ്മു-കാഷു്മീരിലെ പ്രത്യേപദവിറദ്ദുചെയു്തപോലെ ഭരണഘടനമാറ്റിയതീരുമാനങ്ങളു്പോലും ഭരണഘടനയു്ക്കെതിരെന്നു് ജനങ്ങളു്ക്കുമുഴുവ൯തോന്നിയപ്പോളു് ഭരണഘടനാനുസൃതമെന്നു് അവ൪ക്കുതോന്നിയവ൪വിധിയെഴുതി. ഭരണഘടനമാറ്റുന്നതുപോലും ഭരണഘടനാനുസൃതമെന്നുകാണുന്നയവരുടെപദവി ജനങ്ങളുടെകണ്ണിലു്ത്താഴു്ന്നു. ഒരുസംരക്ഷകനുംരക്ഷകനുമെന്നനിലയിലു് നിയമത്തെക്കാണാ൯ നിയമത്തെവളച്ചൊടിക്കുകയും ലംഘിക്കുകയുംചെയ്യുന്നവ൪ക്കൊഴികെ ആ൪ക്കുമിന്നുകഴിയുന്നില്ല. കോ൪പ്പറേറ്റുമതതിയോക്രസിയായ ബീജേപ്പീയുടെഭരണമാരംഭിച്ചശേഷം അതാണി൯ഡൃയിലു്ക്കാണുന്നതു്.

നിയമമുണു്ടാക്കുന്ന ലെജിസ്ലേച്ച൪പോലെ, അതുവഴിതെറ്റുന്നില്ലെന്നും ഭരണഘടനയു്ക്കകത്തുനിന്നുതന്നെയാണു് പ്രവ൪ത്തിക്കുന്നതെന്നുമുറപ്പാക്കുന്നതിനുവേണു്ടി, അതിനെ ഓരോനിശ്ചിതകാലംകഴിയുമ്പോഴുംമാറ്റി പുതിയതിനെ ജനങ്ങളു്വോട്ടുചെയു്തുതെരഞ്ഞെടുക്കുന്നരീതി അതേലകു്ഷ്യമുറപ്പാക്കുന്നതിനുവേണു്ടി നിയമംവ്യാഖ്യാനിക്കുന്ന ജുഡീഷ്യറിയിലും പലരാജ്യങ്ങളിലെയുംപോലെ ഏ൪പ്പെടുത്തേണു്ടതി൯റ്റെയനിവാര്യതയിലേയു്ക്കു് ഭാവിയിലിതുനയിച്ചേക്കും.

എകു്സ്സിക്ക്യുട്ടീവിനെയും ലെജിസ്ലേച്ചറിനെയുംപോലെ ജുഡീഷ്യറിയിലും ആരൊക്കെയുണു്ടായിരിക്കണമെന്നും അവരവിടെ എത്രകാലമുണു്ടായിരിക്കണമെന്നും തീരുമാനിക്കാ൯ ജനങ്ങളു്ക്കുള്ളയവകാശം- അധികാരവും- പ്രായോഗികതലത്തിലു് നടപ്പാവണമെന്നയാവശ്യം ജുഡീഷ്യറി തക൪ച്ചനേരിടുന്ന പലരാജ്യങ്ങളിലുമിന്നുശക്തമാണു്. ലെജിസ്ലേച്ചറിലുള്ളതുപോലെ ജുഡീഷ്യലിലക്ഷ൯വേണമെന്നതു് പലയിടത്തും ദീ൪ഘകാലമായുള്ളൊരാവശ്യമാണു്. ഇന്നത്തെനിലയിലു് ഇ൯ഡൃയടക്കമുള്ളപലരാജ്യങ്ങളിലും ജുഡീഷ്യറിയുടെപുറകിലു് പൊതുജനസമ്മതമുണു്ടെന്നു് പറയാ൯കഴികയില്ലെന്നുമാത്രമല്ല ജുഡീഷ്യറിയിലെനിയമനങ്ങളിലു് പൊതുജനങ്ങളുടെ ഒരുസമ്മതവുമില്ലെന്നു് പറയേണു്ടിവരികയുംചെയ്യും. ഞങ്ങളു്ജുഡീഷ്യറിയെനിയമിക്കുന്നു, നിങ്ങളവരെവിശ്വസിച്ചുകൊള്ളണമെന്നൊരു സമീപനമാണു് ഈരാജ്യങ്ങളിലു് ഭരണകൂടമെടുത്തിട്ടുള്ളതു്. ഇവിടങ്ങളിലു് വംശങ്ങളും ജാതിമതങ്ങളും വ൪ഗ്ഗങ്ങളുമനുസരിച്ചു് ജുഡീഷ്യറിയിലുള്ളവിശ്വാസം കുറഞ്ഞുവരുന്നെന്നതൊരു അനിഷേധ്യമായവസു്തുതയാണു്.

ഒരുദാഹരണത്തിനു്, ഇ൯ഡൃയിലു് ഹിന്ദുമതാധിപത്യാധിഷു്ഠിത ഭാരതീയജനതാപ്പാ൪ട്ടിയധികാരത്തിലു്വന്നശേഷം സുപ്രീംകോടതിയിലു്നിന്നുപോലുമുള്ള പലവിധികളിലൂടെ മുസ്ലിമുകളുടെ കോടതിയിലുള്ളവിശ്വാസം കുറഞ്ഞുവന്നു് അതിപ്പോളു് അപകടകരമായ ഏതോശതമാനത്തിലെത്തിനിലു്ക്കുകയാണു്. മുസ്ലിമുകളെക്കൂട്ടക്കൊലചെയു്ത ഗുജറാത്തുകലാപത്തിലെപ്പ്രതികളെ വെറുതേവിട്ടുകൊണു്ടും, ബാബറിപ്പള്ളിയിടിച്ചുകളഞ്ഞു് രാമക്ഷേത്രത്തിനുവഴിയൊരുക്കിയ ഹിന്ദുനേതാക്കളെവെറുതേവിട്ടുകൊണു്ടും, ഭരണഘടനനലു്കുന്ന വസു്ത്രസ്സ്വാതന്ത്ര്യംകണു്ടില്ലെന്നുനടിച്ചു് സ്വന്തംവസു്ത്രംതെരഞ്ഞെടുത്തു് ഹിജാബുധരിച്ചുനടക്കാനുള്ള മുസ്ലിംസു്ക്കൂളു്പ്പെണു്കുട്ടികളുടെയവകാശം നിഷേധിച്ചുകൊണു്ടുമൊക്കെയുള്ള മുസ്ലിമുകളു്ക്കെതിരായവിധികളു്മാത്രമല്ല, ദീ൪ഘകാലമെടുത്തുഭരണഘടനപഠിച്ചു് ശബരിമലക്ഷേത്രത്തിലു് പ്രായഭേദമെന്യേയുള്ള സു്ത്രീപ്പ്രവേശനമനുവദിച്ചുകൊണു്ടു് ഹിന്ദുമതസ്സംബന്ധിച്ച വിധിയുണു്ടായശേഷം അതുനടപ്പാക്കാതെ വിധി സ്വയംസസ്സു്പ്പെ൯ഡുചെയു്തു് വീണു്ടുമൊരുറിവ്യൂവിനുള്ള തീരുമാനമെടുത്തതുപോലുള്ളസംഭവങ്ങളും ഇതിലേയു്ക്കുനയിച്ചിട്ടുണു്ടു്. ഇതിനുപുറമേയാണു് ഇ൯ഡൃയു്ക്കുസ്വാതന്ത്ര്യംകിട്ടി ഭരണഘടനയുണു്ടായനാളു്മുതലു് മു൯കരാറുകളു്പ്രകാരം കാഷു്മീരെന്നസംസ്ഥാനമനുഭവിച്ച പ്രത്യേകപദവി ഭരണഘടനയിലു്ഭേദഗതിവരുത്തി എടുത്തുകളഞ്ഞുകൊണു്ടുള്ള ഭാരതീയജനതാപ്പാ൪ട്ടിഗവണു്മെ൯റ്റി൯റ്റെതീരുമാനം ശരിവെച്ചുള്ള നേരത്തേപറഞ്ഞ സുപ്രീംകോടതിവിധിയും. ആപ്പദവിതുട൪ന്നിരുന്നെങ്കിലു് എന്തുചേതമാണു് ഭരണഘടനയു്ക്കും രാജ്യത്തിനും ഉണു്ടാകുമായിരുന്നതെന്നു് ആവിധിയിലു്വിശദീകരിക്കാ൯ ഇന്നും സുപ്രീംകോടതിയു്ക്കുകഴിഞ്ഞിട്ടില്ല.

ഇതുപോലെപലതുംചെയു്ത ലോകത്തെ ഏറ്റവുംവലിയപ്രഹസ്സനങ്ങളിലൊന്നായിരുന്നു റഷ്യ൯സോവിയറ്റുയൂണിയനിലെ ജുഡീഷ്യറി. അതിനോടുള്ളയവിശ്വാസംപോലെ ലോകത്തുമറ്റൊന്നിനോടുമാ൪ക്കും അവിശ്വാസമുണു്ടായിട്ടില്ല. സോവിയറ്റുയൂണിയ൯തക൪ന്നു് അതുപലരാജ്യങ്ങളായിപ്പിരിഞ്ഞപ്പോഴും ആരാജ്യങ്ങളിലാപ്പഴയ നീതിനിയമനി൪വ്വഹണസിസ്സു്റ്റത്തിനൊരു മാറ്റവുംവന്നില്ല- അതുമതിനോടുള്ളജനങ്ങളുടെയവിശ്വാസവും പഴയപോലെതന്നെതുട൪ന്നു. ഇത്രയുംകൊല്ലംകഴിഞ്ഞിട്ടുമതു് ഇനിയുംശരിയാക്കാ൯കഴിഞ്ഞിട്ടില്ല. കമ്മ്യൂണിസ്സു്റ്റേകാധിപത്യത്തിനുപകരം മതതിയോക്രസിയുടെസ്വേച്ഛാധിപത്യംസ്വീകരിച്ച ഇ൯ഡൃയിലും റിപ്പബ്ലിക്കനിസവും ഡെമോക്രസിയുംതക൪ന്നു് അതുതന്നെയാണുണു്ടാവാ൯പോകുന്നതു്.

ഗവണു്മെ൯റ്റഴിമതിവഴിയു്ക്കും ഏകാധിപത്യവഴിയു്ക്കുംപോയാലു്പ്പോലും ജുഡീഷ്യറി സ്വതന്ത്രവും നിഷു്പ്പക്ഷവുമായവഴിയു്ക്കാണുപോകുന്നതെങ്കിലു് ആരാജ്യത്തിനും ജനങ്ങളു്ക്കും ജനാധിപത്യത്തിനുമപകടംകുറവാണു്- ഒരു മഹാതിരുത്തലു്ശ്ശക്തിയായി ജുഡീഷ്യറിനിലകൊള്ളും. പക്ഷേ ജുഡീഷ്യറിയുമാവഴിയു്ക്കാണുപോകുന്നതെങ്കിലു് ആമൂന്നിനും സമ്പൂ൪ണ്ണനാശമുറപ്പാണു്. ജുഡീഷ്യറി പിഴച്ചവഴിയു്ക്കാകുമ്പോളു് രാജ്യത്തെയുലു്പ്പാദന സാമ്പത്തികമേഖലയിലനിശ്ചിതത്വംപട൪ന്നു് ഓഹരിവിപണിയിലെത്തക൪ച്ചയിലതു് പ്രതിഫലിക്കപ്പെടുന്നതു് ശ്രദ്ധിക്കപ്പെട്ടിട്ടുണു്ടു്. നിയമമിപ്പോളു് എല്ലാവ൪ക്കുംതുല്യമല്ലെന്നും അതുനമ്മളെരക്ഷിക്കാ൯വരില്ലെന്നുമുള്ള തോന്നലാണു് എല്ലാവനുമവനവ൯റ്റെവഴിനോക്കുന്ന രാഷ്ട്രീയസാമ്പത്തികയരാജകത്വത്തിനുതുടക്കമാകുന്നതു്.

കോടതിയെങ്ങനെയാണുപ്രവ൪ത്തിക്കുന്നതെന്നും കോടതിപ്രവ൪ത്തിക്കുന്നതി൯റ്റെ സിദ്ധാന്തങ്ങളെന്തൊക്കെയെന്നും ജനങ്ങളു്ക്കുമനസ്സിലാകാത്തതുകൊണു്ടാണു് അവരവിശ്വസിക്കുന്നതെന്നും മനസ്സിലാകാത്തയൊരുകാര്യത്തിനെ എങ്ങനെയവ൪വിമ൪ശ്ശിക്കുമെന്നതാണു് പലജുഡീഷ്യലധികാരികളുമുയ൪ത്തുന്നമറുപടി. യഥാ൪ത്ഥത്തിലു് ജുഡീഷ്യറിയെക്കുറിച്ചും അതി൯റ്റെപ്രവ൪ത്തനരീതിയെക്കുറിച്ചും ഒന്നുമറിഞ്ഞുകൂടാത്തതുകൊണു്ടല്ല ജനങ്ങളുടെയവിശ്വാസം- പലവിധികളിലൂടെയും അതിനെക്കുറിച്ചു് കൂടുതലറിയുന്നതുകൊണു്ടാണു്. എകു്സ്സിക്ക്യുട്ടീവും ലെജിസ്ലേച്ചറും മീഡിയയും ഫിഫു്ത്തെസ്സു്റ്റേറ്റെന്ന സാമൂഹ്യമാധ്യമങ്ങളുംപോലെ സുഗ്രാഹ്യമായൊരു പ്രവ൪ത്തനസിസ്സു്റ്റം ജുഡീഷ്യറി പടുത്തുയ൪ത്താത്തതാരുടെകുറ്റം- പൊതുജനങ്ങളുടെയോ? സാമൂഹ്യമാധ്യമങ്ങളെ എത്രസുഗ്രാഹ്യവും എളുപ്പവുമായാണു് ജനങ്ങളെടുത്തിട്ടുകൈകാര്യംചെയ്യുന്നതും ഉപയോഗിക്കുന്നതും! ജുഡീഷ്യറിയിലെന്തുകൊണു്ടങ്ങനെയില്ല? അതും ജനാധിപത്യത്തി൯റ്റെ ഒരുകാലുമാത്രമല്ലേയാകുന്നുള്ളൂ?

പെരുമാറ്റദൂഷ്യത്തിനു് ജുഡീഷ്യലധികാരികളുടെമേലു് നടപടിയെടുക്കാ൯കഴിയാതിരിക്കുക ജുഡീഷ്യറിയിലുള്ള ജനങ്ങളുടെയവിശ്വാസത്തിലേയു്ക്കുനയിക്കുന്ന ഒരുവലിയഘടകമാണു്. പൊതുതാലു്പ്പര്യമുള്ളവിഷയങ്ങളിലു് ഇത്തരമധികാരികളുടെ സമൂഹത്തിനുമൊത്തത്തിലു് പ്രതിലോമകരമായതീരുമാനങ്ങളു് കാര്യങ്ങളെക്കൂടുതലു്വഷളാക്കുന്നു. സാമൂഹ്യമാധ്യമങ്ങളില്ലാതിരുന്നകാലത്തും അവയു്ക്കിന്നത്തെപ്പോലെ വലിയവള൪ച്ചയുണു്ടാകാതിരുന്നകാലത്തും ഇതുവളരെശ്ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പക്ഷേയിന്നങ്ങനെയല്ല. ഓരോജഡു്ജിയുടെയും പെരുമാറ്റവും വിധിന്യായങ്ങളും സൂക്ഷു്മമായനിരീക്ഷണത്തിനും വിമ൪ശ്ശനങ്ങളു്ക്കുമിടയാക്കുന്നുണു്ടു്. ഒരിക്കലുംജനങ്ങളു്ചെയ്യില്ലെന്നുകരുതിയ ഒരുകാര്യമാണിന്നവ൪ചെയു്തുകൊണു്ടിരിക്കുന്നതു്. അതുമനസ്സിലാക്കിപ്പെരുമാറാ൯ ജുഡീഷ്യറിയു്ക്കുകഴിയുന്നില്ലെന്നതൊരുവസു്തുതയാണു്, അതാണതി൯റ്റെവലിയൊരുപോരായു്മ.

ജനാധിപത്യത്തിലു് സാമൂഹ്യമാധ്യമങ്ങളിലൂടെ ഫിഫു്ത്തെസ്സു്റ്റേറ്റെന്നൊരു വലിയൊരുകറക്ഷണലു്ഫോഴു്സ്സു് വള൪ന്നുവന്നു് വ൪ക്കുചെയു്തുകൊണു്ടിരിക്കുന്നതവ൪കാണുന്നില്ല. പുതിയകാലത്തി൯റ്റെ സാങ്കേതികവിദ്യയുപയോഗപ്പെടുത്തി കോടതിനടപടികളും വിധിന്യായങ്ങളും ഓണു്ലൈനാകുമ്പോളു്ത്തന്നെ ഓണു്ലൈനിലു്വരുന്നവിമ൪ശ്ശനങ്ങളവ൪ കണു്ടില്ലെന്നുനടിക്കുന്നു. ജഡു്ജിമാ൪ക്കു് തങ്ങളുടെനടപടികളി൯മേലും വിധികളി൯മേലും പബ്ലിക്കു്ച്ച൪ച്ചയിലിടപെടാ൯ പരിമിതികളുണു്ടെങ്കിലും വഴിതെറ്റുന്നവരുടെമേലു് അച്ചടക്കനടപടികളുടെയഭാവം ഒരുചോദ്യച്ചിഹ്നമായിത്തന്നെനിലു്ക്കുന്നു. അതുകൊണു്ടെളുപ്പവഴിയിലവ൪ചെയ്യുന്നതു് ജനങ്ങളുടെ സാമൂഹ്യമാധ്യമങ്ങളുടെയുപയോഗം നിയന്ത്രിക്കുകയും തടയുകയും ചിലയിടങ്ങളിലു് ചിലപ്പോളു്നിരോധിക്കുകയുമാണു്. കോടതിനടപടികളുടെയും വിധികളുടെയുംമേലു് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളയാഡിറ്റില്ലാതെ സാമൂഹ്യമാധ്യമങ്ങളിലെ ജനങ്ങളുടെവിമ൪ശ്ശനത്തിലു്നിന്നല്ലാതെ അവയിലെപ്പോരായു്മകളെയും വഴിതെറ്റലുകളെയും തെറ്റുകളെയുംകുറിച്ചു് സ്വയംതിരുത്തുന്നതിലേയു്ക്കായി ജുഡീഷ്യറിയെങ്ങനെയറിയാനാണു്? പ്രതികാരനടപടിയും വിപരീതപരിണതഫലങ്ങളുംഭയക്കാതെ അങ്ങനെയുള്ളവ൪ക്കാപ്പരാതിയുമായി അതിനേക്കാളുയ൪ന്ന ജുഡീഷ്യലാപ്പീസ്സറെസ്സമീപിച്ചുകൂടേ എന്നാണുനിഷു്ക്കളങ്കമായി ജുഡീഷ്യറിചോദിക്കുന്നതു്! ജഡു്ജിമാരുടെനടപടികളെയുംവിധികളെയുംപറ്റി ആവിധികളിലും ജനങ്ങളുടെയതി൯മേലുള്ളവിമ൪ശ്ശനങ്ങളെപ്പറ്റി ആ സാമൂഹ്യമാധ്യമങ്ങളിലുമുള്ളപ്പോളു് ആവിമ൪ശ്ശനങ്ങളു്മുഴുവ൯പരിശോധിച്ചു് ജുഡീഷ്യറിയു്ക്കു് സ്വയംതിരുത്തലു്നടപടികളെടുത്തുകൂടേ എന്നതാണുജനങ്ങളുടെചോദ്യം. പൊതുജനങ്ങളു് മനസ്സിലാക്കുകയും ബഹുമാനിക്കുകയും സ്വീകരിക്കുകയുംചെയു്താലല്ലാതെ ജുഡീഷ്യറിയെങ്ങനെപ്രവ൪ത്തിക്കും?

ഭരണത്തെനിലനി൪ത്തുന്നപലസ്ഥാപനങ്ങളും ജുഡീഷ്യറിയുടെസഹായത്തോടെയാണു് വിശ്വസ്സു്തസ്ഥാപനങ്ങളെന്ന തോന്നലവശേഷിപ്പിച്ചുകൊണു്ടുനിലനിലു്ക്കുന്നതു്. ഒരുദാഹരണംപറഞ്ഞാലു് സുപ്രീംകോടതി വളരെഗുരുതരമായയിലക്ഷ൯ക്രമക്കേടുകളു്ക്കും ഇലകു്ട്രോണിക്കു്വോട്ടിംഗു്മെഷീനുകളിലു് നി൪ബ്ബന്ധംപിടിക്കുന്നതിലും കേന്ദ്രബീജേപ്പീഗവണു്മെ൯റ്റും അതി൯റ്റെപ്രധാനമന്ത്രിയുംനടത്തുന്ന ഒരിലക്ഷ൯ക്രമക്കേടിനെതിരെയും നടപടിയെടുക്കാത്തതിലും ഗുരുതരയാരോപണങ്ങളു്നേരിടുന്ന ഇലക്ഷ൯കമ്മീഷനെത്തള്ളിപ്പറഞ്ഞാലു്, അതി൯റ്റെഗുരുതരക്രമക്കേടുകളു് ചൂണു്ടിക്കാണിച്ചാലു്, തിരുത്തലു്നടപടിയും ശിക്ഷണനടപടിയുംവേണമെന്നാവശ്യപ്പെട്ടാലു്, ഉത്തരവിട്ടാലു്, പിന്നെജനങ്ങളു്ക്കിടയിലു് ഇലക്ഷ൯കമ്മീഷനിലു് വല്ലവിശ്വാസവുമവശേഷിക്കുമോ? ആ ആരോപണങ്ങളു്മുഴുവ൯ തള്ളുകയോകൊള്ളുകയോ അന്വേഷിക്കണമെന്നുപറയുകയോപോലുംചെയ്യാതെ ഇന്നാട്ടുകാരനല്ലാത്തപോലെമുന്നോട്ടുപോയ സുപ്രീംകോടതി ഇലക്ഷ൯കമ്മീഷനെ ഇന്നെങ്ങനെയാണോ അങ്ങനെതന്നെനിലനി൪ത്തുകയല്ലേചെയു്തതു്? വാസു്തവത്തിലു് ജനങ്ങളു്ക്കു് ജുഡീഷ്യറിയിലുള്ളവിശ്വാസംനഷ്ടപ്പെട്ടാലു് അവ൪ക്കു് അതോടെതന്നെ ഭരണത്തോടുബന്ധപ്പെട്ട മറ്റെല്ലാസിസ്സു്റ്റത്തിലുമുള്ളവിശ്വാസം നഷ്ടപ്പെടുന്നുവെന്നതാണുസത്യം. ജുഡീഷ്യറിയിലുള്ളവിശ്വാസമാണു് മറ്റെല്ലാവിശ്വാസങ്ങളെയുംനിലനി൪ത്തുന്നതു്.

കുറ്റാരോപിതരുടെ പൗരാവകാശങ്ങളു്സംരക്ഷിക്കുന്നതിലു് കോടതിവളരെമുന്നിലാണെന്നും കുറ്റങ്ങളിലെ ഇരകളുടെയവകാശങ്ങളു്സംരക്ഷിക്കുന്നതിലു് കോടതിവളരെപ്പിന്നിലാണെന്നും ഇ൯ഡൃയിലു്ത്തന്നെ നിരവധികേസ്സുകളിലാരോപണമുണു്ടു്. ഏറ്റവുമൊടുവിലത്തേതു് കേരളത്തിലു് പാലക്കാട്ടു് വാളയാറിലു്രണു്ടുബാലികമാരെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാ൪ ഒന്നിനുപുറകേയൊന്നായി ബലാത്സംഗംചെയു്തുകെട്ടിത്തൂക്കിയകേസ്സിലെ വിധിതന്നെ. കുഞ്ഞുകുട്ടികളുമായിബന്ധപ്പെട്ട പീഡോഫീലിയാക്കേസ്സുകളിലു് കോടതിയഭിരമിക്കുന്നതും മു൯കേരളാമുഖ്യമന്ത്രി ഉമ്മ൯ചാണു്ടിയു്ക്കെതിരെ നിലവിലെമുഖ്യമന്ത്രി പിണറായിവിജയ൯ ഭരണത്തിലു്ക്കയറുന്നതിനുവേണു്ടി ഉണു്ടാക്കിക്കൊണു്ടുവന്ന അപഹാസ്യമായ സോളാ൪ലൈംഗികാരോപണക്കേസ്സുപോലുള്ളവയിലു് ജഡു്ജിക്കമ്മീഷ൯ ലൈംഗികാസ്വാദനംനടത്തുന്നതും കുപ്പ്രസിദ്ധമായിട്ടുണു്ടു്.

അധികാരം എവിടെയിരിക്കുന്നോ അവിടോട്ടു് ജനങ്ങളു്ക്കിപ്പോഴുള്ള അവജ്ഞയുംപുച്ഛവുമാണു് ഭരണകൂടവും പാ൪ലമെ൯റ്റും പോലീസ്സുമൊക്കെപ്പോലെ കോടതികളോടും ജനങ്ങളു്ക്കുള്ളയവിശ്വാസത്തി൯റ്റെ പൊതുവായൊരുകാരണം. അധികാരകേന്ദ്രങ്ങളോടു് ജനങ്ങളു്ക്കു് പുച്ഛവുമവജ്ഞയുമാണെന്നുപറഞ്ഞാലു് തങ്ങളാണുപരമാധികാരികളെന്ന ജനാധിപത്യബോധം, തിരിച്ചറിവു്, ജനങ്ങളു്ക്കുകൂടിയെന്നാണ൪ത്ഥം. (അതുവീണു്ടും സ്വാതന്ത്ര്യപൂ൪വ്വകാലത്തെയത്രയെത്തുമ്പോളു് പലതുംനടക്കും). ഇതി൯റ്റെതെളിവു് ഒരുരാജ്യത്തു് പാ൪ലമെ൯റ്റിനോടും ഭരണകൂടത്തോടും ജുഡീഷ്യറിയോടുമൊക്കെ അവിശ്വാസം ഒരേയളവിലു് ജനങ്ങളു്ക്കു് ഒരുമിച്ചുണു്ടാകുന്നുവെന്നതാണു്. അതു് പ്രതിലോമകരമല്ല, വ്യക്തികളെസ്സംബന്ധിച്ചും സമൂഹത്തെസ്സംബന്ധിച്ചും ആരോഗ്യകരമായൊരുലക്ഷണമാണു്. അങ്ങനെവരുമ്പോളു് ഒന്നിലുള്ളയവിശ്വാസത്തി൯റ്റെ കാരണംകണു്ടെത്താ൯ അതിനകത്തുമാത്രമല്ല മറ്റേസിസ്സു്റ്റങ്ങളു്ക്കകത്തുകൂടി നോക്കണമെന്നുവരുന്നു. ആധുനികകാലത്തു് ജനങ്ങളു്ക്കുകാര്യമറിയുന്നതിനു് പലമാ൪ഗ്ഗങ്ങളുള്ളതിനാലു് അധികാരകേന്ദ്രങ്ങളുടെ പ്രവ൪ത്തനവീഴു്ച്ചയൊളിക്കാ൯കഴിയില്ലെന്നതു് മറ്റൊരുകാരണവും! നാലുചുറ്റുംനിന്നു് ദൂരദ൪ശ്ശിനികളുടെയും സൂക്ഷു്മദ൪ശ്ശിനികളുടെയും നിരീക്ഷണത്തിലാണു് മറ്റധികാരകേന്ദ്രങ്ങളെപ്പോലെ ജുഡീഷ്യറിയുമിന്നു്.

ഭരണഘടനദു൪ഗ്രഹമായതുകൊണു്ടാണോ ജുഡീഷ്യറിയിലു്നിന്നും ഓരോകോടതിയിലു്നിന്നും ഓരോജഡു്ജിമാരിലു്നിന്നും ജനങ്ങളിലവിശ്വാസംജനിപ്പിച്ചുകൊണു്ടു് ഒരേകേസ്സിലു് പരസ്സു്പ്പരവിരുദ്ധവും ദു൪ഗ്രഹവുമായവിധികളുണു്ടാകുന്നതു്? വെറും 8,000വാക്കുകളുള്ള അമേരിക്ക൯ഭരണഘടനമുതലു് 20,000വാക്കുകളുള്ള ക്യാനഡയുടെയും 43,000വാക്കുകളുള്ള സൗത്താഫ്രിക്കയുടെയും 65,000വാക്കുകളുള്ള ബ്രസ്സീലി൯റ്റെയുംഭരണഘടനകളു്കടന്നു് 1,40,000വാക്കുകളുള്ള ഇ൯ഡൃയുടെ ഭരണഘടനയിലെത്തുമ്പോളു് വ്യത്യാസമെന്താണു്? മറ്റതെല്ലാം മിക്കതും എന്തൊക്കെയായിരിക്കണം ഒരുഭരണത്തി൯റ്റെ നിലപാടുകളും കാഴു്ച്ചപ്പാടുകളും നിയമങ്ങളുമെന്നതിനെക്കുറിച്ചു് മാ൪ഗ്ഗനി൪ദ്ദേശങ്ങളു്നലു്കുന്ന ഒരു പൊതുഫ്രെയിംവ൪ക്കുമാത്രമായിരിക്കുമ്പോളു് ഇ൯ഡൃയുടെഭരണഘടന അതി൯റ്റെസ൪വ്വവശങ്ങളിലേയു്ക്കും സ൪വവിശദീകരണങ്ങളിലേയു്ക്കും കടക്കുന്നുവെന്നതാണു് ആ വ്യത്യാസം. ഇതിനേക്കാളു്സ്സൗകര്യകരവും സഹായകരവുമായി ഒരു ജുഡീഷ്യറിയു്ക്കു് എന്താണുനലു്കാ൯ ഒരുഭരണഘടനയു്ക്കുകഴിയുക? അതിനെവ്യാഖ്യാനിക്കുന്നതു് മറ്റുരാജ്യങ്ങളെയപേക്ഷിച്ചുനോക്കുമ്പോളു് ജുഡീഷ്യറിയു്ക്കതു് എത്രയെളുപ്പമാക്കിമാറ്റുന്നു! പക്ഷേ ഈഭരണഘടനയെവ്യാഖ്യാനിച്ചും വിശദീകരിച്ചും ഉപയോഗിച്ചുമുള്ള അത്രയുംലാളിത്യം, അത്രയും ഏകതാനകത, ഇ൯ഡൃയുടെ ജുഡീഷ്യറിയുടെ പെരുമാറ്റങ്ങളു്ക്കോ വിധികളു്ക്കോ ഉണു്ടോ?

Written on 08 November 2024 and first published on: 10 November 2024











No comments:

Post a Comment