Thursday, 7 November 2024

1725. എവിടെയെങ്കിലുമിരുന്നു് രോഗികളെനോക്കാതെ അലമ്പുരാഷ്ട്രീയവും അടിപിടിയുമായിനടക്കുന്നവനെ ഡോകു്ടറെന്നുവിളിക്കുന്നതെങ്ങനെയാണു്? പാലക്കാട്ടെ മാ൪ജേപ്പീസ്ഥാനാ൪ത്ഥിയുംപറയുന്നതു് ഡോകു്ടറാണെന്നാണു്!

1725

എവിടെയെങ്കിലുമിരുന്നു് രോഗികളെനോക്കാതെ അലമ്പുരാഷ്ട്രീയവും അടിപിടിയുമായിനടക്കുന്നവനെ ഡോകു്ടറെന്നുവിളിക്കുന്നതെങ്ങനെയാണു്? പാലക്കാട്ടെ മാ൪ജേപ്പീസ്ഥാനാ൪ത്ഥിയുംപറയുന്നതു് ഡോകു്ടറാണെന്നാണു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

പാലക്കാട്ടുപതെരഞ്ഞെടുപ്പിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കുവേണു്ടി അതിനകത്തു് ജന്നാലവഴികയറിയസ്ഥാനാ൪ത്ഥിയായ, വാസു്തവത്തിലു് കോണു്ഗ്രസ്സിലു്സ്സീറ്റുകിട്ടാതെസ്ഥലംവിട്ടു് സീറ്റിനുവേണു്ടി ബീജേപ്പീയോടഭ്യ൪ത്ഥിച്ചപ്പോളു് അവരുംകൈവിട്ടു് ഇറങ്ങിപ്പോടായെന്നുപറഞ്ഞു് ഒടുവിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് അഭയാ൪ത്ഥിയായ, കുഴലടയാളത്തിലു്മത്സരിക്കുന്ന (സ്സു്റ്റെതസ്സു്ക്കോപ്പടയാളമാക്കിയ ബോഡീമെക്കാനിക്കു്!) സ്വന്തമായിപ്പ്രത്യയശാസു്ത്രമൊന്നുമില്ലാത്ത സരിനെന്നൊരു ഇടതുമുന്നണിസ്ഥാനാ൪ത്ഥിയെത്തോലു്പ്പിക്കുന്നതിനുവേണു്ടി അയാളുടെവരവിലസംതൃപു്തരായ അയാളുടെയിപ്പോഴത്തെയിടതുമുന്നണിയിലെ ഭാവിസ്ഥാനാ൪ത്ഥിമോഹിയുവനിരതന്നെ കോണു്ഗ്രസ്സുനേതാക്കളായസു്ത്രീകളു് താമസിച്ചിരുന്നഹോട്ടലിലു് തെരഞ്ഞെടുപ്പുപ്രചാരണമദ്ധ്യേ 2024 നവംമ്പ൪ 5നു് പാതിരാത്രിയിലു് ഡ്യൂപ്ലിക്കേറ്റുപോലീസ്സിനെക്കൊണു്ടൊരു റെയിഡുനടത്തിപ്പിച്ചു- ഒരു ഏയെസ്സു്പ്പീയുടെനേതൃത്വത്തിലു് (അതും ഡ്യൂപ്ലിക്കേറ്റാണോയെന്നറിയില്ല).

അവ൪ക്കുള്ളയോ൪ഡ൪: അതിലൊരാളി൯റ്റെമുറിയിലു്ക്കടന്നുകയറി റെയിഡുനടത്തി ഭാര്യയുംഭ൪ത്താവുംകൂടി അവിഹിതംനടത്തിയെന്നുതെളിവുകണു്ടുപിടിച്ചു് അടിവസു്ത്രമടക്കമുള്ളതെല്ലാംകൂടിപ്പിടിച്ചെടുത്തു് അതുംതലയിലു്ച്ചുമപ്പിച്ചു് അവരെറോട്ടിലൂടെനടത്തിച്ചു് പാ൪ട്ടിയുടെ കൈരളിട്ടീവിയു്ക്കു് വാ൪ത്താപ്പായസമുണു്ടാക്കിനലു്കുക! എമ്പീരാജേഷെന്നുപറയുന്നൊരുമന്ത്രിയും റഹീമെന്നുപറയുന്നൊരു ജനങ്ങളു്തെരഞ്ഞെടുത്തതല്ലാത്ത എമ്മെല്ലേമാ൪തെരഞ്ഞെടുത്തയെംപീയുംകൂടി ആവിഷു്ക്കരിച്ചുനടപ്പാക്കിയൊരു പതിവുഡീവൈയ്യെഫൈപ്പോഴത്തമായതിനാലു് പതിവുപോലെയതുപൊളിഞ്ഞു- റെയിഡുസംഘടിപ്പിക്കുന്നതിലല്ല, അതു് ജെനുവിനാണെന്നുതെളിയിക്കുന്നതിലു്. അങ്ങനെ ഡ്യൂപ്പിക്കേറ്റുപോലീസ്സി൯റ്റെയും ഡീവൈയ്യെഫൈ-ബീജേപ്പീപ്പടകളുടെയും സംയുക്തറെയിഡാരംഭിച്ചു് നിമിഷങ്ങളു്ക്കകംപൊളിഞ്ഞുപോയി.

സ്വന്തംസ്ഥാനാ൪ത്ഥിക്കുവേണു്ടി തെരഞ്ഞെടുപ്പുപ്രചാരണത്തിലു് മുഴുകിയിരിക്കുന്നയവ൯മാ൪ പാതിരാത്രിപാ൪ട്ടിനലു്കിയമയക്കുമരുന്നുമടിച്ചു് തലയുംകറങ്ങിയിരുന്നപ്പോളു് വല്ലബ്ലൂവുംകാണാ൯പറ്റുമോയെന്നറിയാ൯ സ്വന്തംപാ൪ട്ടിക്കാരനായ ഹോട്ടലുടമയുടെബലത്തിലു് രഹസ്യക്ക്യാമറയുംനോക്കിയിരുന്നപ്പോളു് ഒരുമുറിയിലൊരാണുംപെണ്ണുംകൂടിപ്പ്രവേശിക്കുന്നതും (ഇവരവിടെയുണു്ടെന്നറിയുന്നതുകൊണു്ടു്) പെട്ടെന്നുവാതിലടയു്ക്കുന്നതുംകണു്ടു് ഉടനാശയംവിരിഞ്ഞു് കീഴു്ക്കിടപ്പുകാരായ പോലീസ്സിനെവിളിച്ചുവരുത്തിയൊപ്പിച്ചതാണു് ഈറെയിഡു്. പി൯വാതിലിലൂടെകടന്നുകയറുകയല്ലാതെ ജനങ്ങളു്തെരഞ്ഞെടുത്തയൊരു എംപീയാകാ൯കഴിയാത്തതി൯റ്റെ അസ്വസ്ഥതയാണു് റഹീമിനു്. അതു് ഏതെങ്കിലുംവഴിയിലു്ത്തീരുന്നതുവരെ ഇതുപോലെയെന്തെങ്കിലുംകാണിച്ചുകൊണു്ടിരിക്കും. ഡീവൈയ്യെഫൈയ്യുടെ അഖിലേന്ത്യാനേതാക്ക൯മാരായതുകൊണു്ടു് ഇതിലു്ക്കൂടുതലൊന്നുമിവരിലു്നിന്നു് ആളുകളു്പ്രതീക്ഷിക്കുന്നുമില്ല.

രാത്രിപന്ത്രണു്ടുമണികഴിഞ്ഞു് ഒരുഹോട്ടലിലു് സു്ത്രീകളു്താമസിക്കുന്നമുറികളിലു് പുരുഷപ്പൊലീസ്സെത്തുകയും സു്ത്രീപ്പോലീസ്സുകളവരുടെ കൂടെയില്ലായിരിക്കുകയും മുറിയു്ക്കകത്തുകടക്കുകയുംചെയു്തതു് തികച്ചുംനിയമവിരുദ്ധവും തെറ്റും ശിക്ഷാ൪ഹവുമാണു്. അതിനുവേറേവിശദീകരണങ്ങളും ന്യായങ്ങളുമൊന്നുമില്ല. ആരാണോ അതുചെയു്തതു് അവ൪സ്ഥിരമായി യൂണിഫോമഴിച്ചുവെയു്ക്കണം. അതാണതിനുള്ള കുറഞ്ഞശിക്ഷ. അവരിലാരെങ്കിലും യൂണിഫോമിലല്ലായിരുന്നെന്നോ ഐഡ൯റ്റിറ്റിക്കാ൪ഡുചോദിച്ചിട്ടു് കാണിക്കാനില്ലായിരുല്ലെന്നോ ആമുറികളുടെ ഓക്കൃുപ്പെ൯റ്റുകളു്പറഞ്ഞാലു് അതിരട്ടിക്കുറ്റമാണു്, അവരവിടെയക്കാര്യത്തിലു് നിയമദൃഷ്ടിയിലു് ഇമ്പെഴു്സ്സൊണേറ്റേഴു്സ്സാവുകയാണു്. ആ റെയിഡു് തെരഞ്ഞെടുപ്പുകമ്മീഷ൯റ്റെ നി൪ദ്ദേശമനുസരിച്ചാണെന്നുപറയുകയും തെരഞ്ഞെടുപ്പുകമ്മീഷ൯റ്റെ ചുമതലപ്പെടുത്തപ്പെട്ടയുദ്യോഗസ്ഥ൪ മതിയായയൈഡ൯റ്റിറ്റിത്തെളിവുകളോടെ കൂടെയില്ലായിരിക്കുകയുംചെയു്താലു് ആച്ചെന്നവരെത്തടഞ്ഞുവെച്ചു് പറ്റുമെങ്കിലു്മുറിയു്ക്കകത്തുപൂട്ടിയിട്ടു് തെരഞ്ഞെടുപ്പുകമ്മീഷനെയറിയിച്ചു് പോലീസ്സു്സ്സൂപ്രണു്ടിനെത്തന്നെവിളിച്ചുവരുത്തി ഉടനെയറസ്സു്റ്റുചെയു്തു് സ൪വ്വീസ്സിലുള്ളവരാണെന്നുതെളിഞ്ഞാലു് അവരുടെമേലധികാരികളെയുമറിയിച്ചു് ഉട൯ സ൪വ്വീസ്സിലു്നിന്നും സസ്സു്പ്പെ൯ഡുംചെയു്തുനി൪ത്തുന്നതിലേയു്ക്കതു് കടക്കുകയാണു്.

റെയിഡിനു് അരമണിക്കൂറെങ്കിലുംമുമ്പു് റെയിഡുനടത്താനുദ്ദേശിക്കുന്നുവെന്നു് റെയിഡാപ്പീസ്സറുടെയടക്കം സകലവിവരങ്ങളോടും റെയിഡിനുള്ളകാരണങ്ങളോടും ഇ൯ഫ൪മേഷ൯ സോഴു്സ്സുണു്ടെങ്കിലു് അതോടുംകൂടി നിശ്ചിതഫോമിലു് സു്പെഷ്യലു് മെസ്സെഞു്ജറെയയച്ചു് പാതിരാത്രിയായാലു്പ്പോലും ജൂറിസ്സു്ഡിക്ഷനിലുള്ള ജുഡീഷ്യലധികാരിയെയോ കോടതിയെയോ അറിയിക്കാതെറെയിഡുനടത്തിയതിനുള്ളശിക്ഷ കളകു്ടറും പോലീസ്സുസൂപ്രണു്ടുമടക്കമുള്ളവ൪ക്കു് പുറകേവരുന്നുണു്ടു്. കലകു്ട൪ക്കുള്ളശിക്ഷ ആറെയിഡുകലങ്ങിയെന്നറിഞ്ഞപ്പോളു് ഇലക്ഷനുദ്യോഗസ്ഥരെയയച്ചു് അതു് റാറ്റിഫൈചെയ്യാ൯ശ്രമിച്ചതിനാണു്.

ഇങ്ങനെയൊക്കെയാണോ ഇവിടെ, അതായതു് ഇ൯ഡൃയിലു് കേരളത്തിലു് സംഭവിക്കാ൯പോകുന്നതെന്നുചോദിച്ചാലു് അല്ല, ഒരിക്കലുമല്ല, കാരണം ഇലക്ഷ൯കമ്മീഷനെ ഭരിക്കുന്നതു് കേന്ദ്രംഭരിക്കുന്നബീജേപ്പീയും കേരളവുംപോലീസ്സുംഭരിക്കുന്നതു് അവരുടെപുത്തനച്ചിക്കക്ഷിയായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലൂടെ കേന്ദ്രബീജേപ്പീയുമാണു്, അവ൪രണു്ടുംകൂടിയാണീ പാതിരായവിഹിതം പോലീസ്സിലൂടെയാസൂത്രണംചെയു്തുനടത്തിയതും അതിനുള്ളയുത്തരവുകളു്നലു്കിയതും.

2024ലെപ്പാ൪ലമെ൯റ്റിലക്ഷനിലു് തൃശ്ശൂരു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും കേന്ദ്രബീജേപ്പീയും ഡ്യൂപ്ലിക്കേറ്റുപോലീസ്സുംചേ൪ന്നു് (ഒറിജിനലായിപ്പെരുമാറാത്തതെല്ലാം ഡ്യൂപ്ലിക്കേറ്റാണു്!) പൂരംകലക്കി തെരഞ്ഞെടുപ്പുകലക്കിയതുപോലെ തൊട്ടുട൯പുറകേവന്ന അസ്സംബ്ലിയുപതെരഞ്ഞെടുപ്പിലു് അതേമുന്നുകക്ഷികളു്ക്കുചേ൪ന്നു് പാലക്കാട്ടു് ഉപതെരഞ്ഞെടുപ്പിനിടയിലാരംഭിച്ച, തൃശ്ശൂ൪പ്പൂരംപോലെ തുല്യയളവിലു്ലോകശ്രദ്ധനേടിയ, കലു്പ്പാത്തി രഥോത്സവംകലക്കാ൯ വഴിയില്ലാത്തതുകൊണു്ടു് അവിടെയുമസ്സംബിളു്ചെയു്ത ആമൂന്നുപേ൪ക്കും ഇതേപറ്റുമായിരുന്നുള്ളൂ. ഇതി൯റ്റെയൊക്കെ ആത്യന്തികയുത്തരവാദിത്വംവരുന്നതു് സരിനെന്ന സ്ഥാനാ൪ത്ഥിയിലാണെന്നാണുപറയുന്നതു്.

ഒരുസ്ഥാനാ൪ത്ഥിയൊരുമണ്ഡലത്തിലു് തെരഞ്ഞെടുപ്പിനു് നോമിനേഷ൯സമ൪പ്പിച്ചുകഴിഞ്ഞാലുട൯ അതുമുതലു് തെരഞ്ഞെടുപ്പുകമ്മീഷ൯റ്റെ രേഖകളുപയോഗപ്പെടുത്തി അയാളു്സജീവമായിനിന്നു് പോളിംഗുംകഴിയുന്നതുവരെ അയാളുടെയേജ൯റ്റ൯മാരോ പ്രവ൪ത്തകരോനടത്തുന്ന എന്തിനും അയാളുത്തരവാദിയാണു്. എവിടെയെങ്കിലുമിരുന്നു് രോഗികളെനോക്കാതെ അലമ്പുരാഷ്ട്രീയവും അടിപിടിയുമായിനടക്കുന്നവനെ ഡോകു്ടറെന്നുവിളിക്കുന്നതെങ്ങനെയാണു്? പാലക്കാട്ടെ മാ൪ജേപ്പീസ്ഥാനാ൪ത്ഥിയുംപറയുന്നതും അയാളെയയാളുടെ പാ൪ട്ടിക്കാ൪വിശേഷിപ്പിക്കുന്നതും ഡോകു്ടറാണെന്നാണു്! സരിനെന്നുപറയുന്നയയാളുടെ തെരഞ്ഞെടുപ്പുപ്രവ൪ത്തകരാണു് പോലീസ്സിനെയുംകൊണു്ടുനടന്നു് ഹോട്ടലിലു്ക്കയറി എതി൪സ്ഥാനാ൪ത്ഥിയുടെപ്രവ൪ത്തകരുടെമേലു് അലമ്പുമക്രമവുമുണു്ടാക്കിയതു്. അതിനയാളു്സമാധാനംപറയണു്ടേ? അയാളുടെചിലപ്രസു്താവനകളിലു്നിന്നാണു് അതിനുള്ളതുടക്കവും. ഇതിലടങ്ങിയതെരഞ്ഞെടുപ്പുകുറ്റങ്ങളു് അങ്ങേയറ്റംഗൗരവതരമാണു്. ഇങ്ങനെയൊരുക്രിമിനലിനെ വിശേഷിപ്പിക്കാനാണു് ജെയിംസ്സു്ബോണു്ടുകഥയിലു് ഇയാ൯ ഫ്ലെമിംഗു് ഡോകു്ട൪ നോ എന്നവാക്കുപയോഗിച്ചതു്.

Written on 04 November 2024 and first published on: 07 November 2024







No comments:

Post a Comment