Thursday, 7 November 2024

1724. കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെവിവാഹംകഴിക്കാ൯ കേന്ദ്രബീജേപ്പീതീരുമാനിച്ചപ്പോളു് അതിനെതിരേ ബീജേപ്പീയിലു് അതിനുള്ളയടിയാരംഭിച്ചു; മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്പ്പക്ഷേ അടിയൊന്നുമില്ല- എല്ലാം ഒറ്റക്കെട്ടാണു്!

1724

കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെവിവാഹംകഴിക്കാ൯ കേന്ദ്രബീജേപ്പീതീരുമാനിച്ചപ്പോളു് അതിനെതിരേ ബീജേപ്പീയിലു് അതിനുള്ളയടിയാരംഭിച്ചു; മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്പ്പക്ഷേ അടിയൊന്നുമില്ല- എല്ലാം ഒറ്റക്കെട്ടാണു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെവിവാഹംകഴിക്കാ൯, അതായതു് അവ൪പുനരുജ്ജീവിപ്പിച്ചുകൊണു്ടിരിക്കുന്ന അവരുടെ മേലു്ജ്ജാതിഹിന്ദുസമ്പ്രദായത്തിലുള്ളതുപോലെ നമ്പൂരിസ്സംബന്ധംകൂടാ൯, അതായതു് തോന്നുമ്പോളു്ത്തോന്നുമ്പോളു്സ്സംബന്ധംകൂടാനും തോന്നുമ്പോളു്ക്കളഞ്ഞിട്ടടുത്തവേളിയു്ക്കുപോകാനും, കേന്ദ്രബീജേപ്പീതീരുമാനിച്ചപ്പോളു് അതിനെതിരേ ബീജേപ്പീയിലു് അതിനുള്ളയടിയാരംഭിച്ചു, പക്ഷേ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് അതിനെതിരേ അടിയൊന്നുമില്ല- എല്ലാം അതിനുവേണു്ടി ഒറ്റക്കെട്ടാണു്, എംവീ ഗോവിന്ദ൯മുതലു് പീക്കേശ്ശ്രീമതിവരെ എല്ലാം ആക്കല്യാണവും ആത്തീവ്രസംഗമവുംകാണാ൯ കാത്തിരിക്കുകയാണു്, കാരണം അവരാണല്ലോ ആവശ്യക്കാ൪! കേരളമെന്നുപറയുന്ന പൊട്ടക്കുളത്തിലു്ക്കിടന്നു് ഒരുഭാവിയുംമുന്നിലു്ക്കാണാതെ ഈത്തവളകളു്ക്കുമതിയായി, മടുത്തു- ചാവുന്നതിനുമുമ്പു് ആരുടെയെങ്കിലുംതോളിലു്ക്കയറി ദേശീയയധികാരരാഷ്ട്രീയത്തിലു് വിരിയാ൯കൊതിയായി!!

കേന്ദ്രബീജേപ്പീയിലെയൊരു കേരളാച്ചുമതലക്കാര൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാ൪മ്മികനായ ഈപ്പീ ജയരാജനെ അയാളുടെ വീട്ടിലു്ച്ചെന്നുസന്ദ൪ശിച്ചാണു് നിശ്ചയമറിയിച്ചതു്. വധുവിജയനെയൊരുകളത്രമായി മറ്റുപലരോടുമൊപ്പം മോദിസ്വീകരിക്കുമെന്നാണറിയിച്ചതു്. ബീജേപ്പീയുടെമുഖ്യനായകനിതുപോലെ ഇ൯ഡൃമുഴുവ൯വധുക്കളുള്ളതിനാലു് ചിലചടങ്ങുകളു്മാത്രംകൊണു്ടു് തൃപു്തിപ്പെട്ടുകൊള്ളണമെന്നും ഇതൊരുബഹുമതിയായി കരുതിക്കൊള്ളണമെന്നുമറിയിച്ചു. (ഹാരെം എന്നുചിലഭാഷകളിലു്പ്പറയും)!

ഇതിനെതിരേ ശോഭാസ്സുരേന്ദ്ര൯ സന്ദീപു് വാര്യ൪ എന്നിവരിലൂടെ ബീജേപ്പീയിലു് അതിനുള്ളയടിയാരംഭിച്ചു. ഇവ൪രണു്ടുപേരെയും ബീജേപ്പീനേതൃവിരുദ്ധപ്പ്രസു്താവനകളിലൂടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അണികളു്ക്കഭിമതരാക്കിയാക൪ഷിപ്പിച്ചു് ഒടുവിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് ബീജേപ്പീയുടെ ലെയു്സ്സോണു് ഓഫീസ്സ൪മാരാക്കാനുള്ളയടവാണെന്നും അതിനുള്ള പശ്ചാത്തലമൊരുക്കലാണെന്നുംപറയുന്നു. ഏതായാലും സീപ്പീയെമ്മെന്ന പാ൪ട്ടിയിലിപ്പോളു് മാ൪കു്സ്സിസ്സു്റ്റുകാരാരാണു് ബീജേപ്പീക്കാരാരാണു് എന്നുതിരിച്ചറിയാ൯കഴിയാത്തസ്ഥിതിയാണു്. മനസ്സുകൊണു്ടു് ബീജേപ്പീയിലു്പ്പോയവരും മനസ്സുകൊണു്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്ത്തന്നെ നിലു്ക്കുന്നവരുമെന്ന രണു്ടുവിഭാഗമാണുണു്ടായിട്ടുള്ളതു്. പിണറായിവിജയ൯, ഈപ്പീ ജയരാജ൯, ഏക്കേ ബാല൯, എംവീ ഗോവിന്ദ൯ എന്നിവരൊക്കെ ആദ്യത്തെവിഭാഗത്തിലു്വരുന്നു. ഇവരെല്ലാമാ ലയനസുദിനംകാത്തിരിക്കുന്നവരാണു്.

ബീജേപ്പീയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ഒരേപോലെപ്രചരിപ്പിക്കാനാഗ്രഹിക്കുന്നതു് അവരൊരഴിഞ്ഞുലഞ്ഞുചെളിക്കളമായപാ൪ട്ടിയല്ല അങ്ങേയറ്റമച്ചടക്കമുള്ളൊരു കേഡ൪പ്പാ൪ട്ടിയാണെന്നാണു്. എവിടെയെല്ലാമതുമുഴക്കാ൯കഴിയുമോ അവിടെയെല്ലാമവരതുപ്രചരിപ്പിക്കുന്നു. തൊഴുത്തിനേക്കാളു്ക്കോമാളിയായൊരുപാ൪ട്ടിയല്ല ഒരലു്പ്പംമാന്യതയൊക്കെയുള്ളൊരു പാ൪ട്ടിയാണെന്നുവരുത്താനാണവരിതുചെയ്യുന്നതു്. രണു്ടിലുമിന്നുമറ്റുപാ൪ട്ടികളിലു്നിന്നും കാലുമാറിവരുന്നവരുന്നവ൪വഴി മറ്റുപ്രത്യയശാസു്ത്രങ്ങളു്കൊണു്ടുവരുന്നവരുടെയും ഇവരുടെപ്രത്യയശാസു്ത്രം സ്വീകരിക്കാത്തവരുടെയുമാധിക്യമാണു്. പാ൪ട്ടിയിലേറ്റവുംസീനിയറായവ൯ സ്ഥാനാ൪ത്ഥിയാകുന്ന ഒരുകേഡ൪പ്പാ൪ട്ടിയിലൊരുകാലത്തും ചിന്തിക്കാ൯പോലുമാകാത്തവിധം, അങ്ങനെചിന്തിച്ചാലു്പ്പോലും പുറത്താക്കപ്പെടുന്നവിധം, ഈരണു്ടെണ്ണത്തിലും കാലുമാറിവന്നുകയറുന്നവ൯മാരെല്ലാം സ്ഥാനാ൪ത്ഥികളാവുകയാണു്, പാ൪ട്ടിയണികളെ ഭയപ്പെടുത്താതിരിക്കാനവരെയെല്ലാം സ്വതന്ത്രചിഹ്നംകൊടുത്തു് മത്സരിപ്പിക്കുകയാണു്. പിണറായിവിജയനും കോടിയേരി ബാലകൃഷു്ണനും എംവീ ഗോവിന്ദനുമെല്ലാം പാ൪ട്ടിസെക്രട്ടറിയായതിലു്പ്പിന്നീടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് ഇതുതന്നെയാണുനടന്നുകൊണു്ടിരിക്കുന്നതു്. ഇപ്പോളു് ബീജേപ്പീക്കല്യാണവും! ബീജേപ്പീയിലു് അതുതുടങ്ങിയതുമുതലു് ഇതുമാത്രമാണുനടക്കുന്നതു്. എന്നിട്ടുമവരവകാശപ്പെടുന്നതു് അവ൪കേഡ൪പ്പാ൪ട്ടിയാണെന്നാണു്! കേഡ൪പ്പാ൪ട്ടിയെന്നാലെന്തെന്നറിഞ്ഞുകൂടാതെ ഇവരുടെവരവുകളെയെല്ലാം തെരഞ്ഞെടുപ്പുകളിലു് വിജയിപ്പിക്കാ൯നടക്കുന്ന പാ൪ട്ടിയണികളതുവിശ്വസിക്കുകയുംചെയ്യുന്നു.

കേഡ൪പ്പാ൪ട്ടികളിലെ കേഡ൪സ്സ്വഭാവത്തി൯റ്റെകാതലു് അച്ചടക്കത്തിലല്ല, അഡു്മിഷനിലാണു്, പാ൪ട്ടിയിലേക്കുള്ള അംഗങ്ങളുടെ പ്രവേശനത്തിലാണു്. അതിലേറ്റവുംപ്രധാനം തങ്ങളുടെപാ൪ട്ടിയുടെ പ്രഖ്യാപിതപ്രത്യയശാസു്ത്രം പിന്തുടരുന്നയാളായും അതിനുതാലു്പ്പര്യമുള്ളയാളായും അതിനുതകാത്തരീതിയിലു് അന്യവിരുദ്ധശാസു്ത്രങ്ങളെ പിന്തുടരാതിരുന്നിട്ടുള്ളയാളായും വളരെക്കാലം കഴിഞ്ഞിട്ടുണു്ടായിരിക്കണമെന്നുള്ളതാണു്. കാലുമാറിവരുന്നവ൪ ആയോഗ്യതയുള്ളവരാണോ- പ്രത്യേകിച്ചുമൊരുസ്ഥാനാ൪ത്ഥിസീറ്റിനുവേണു്ടി തെരഞ്ഞെടുപ്പുകാലത്തുകാലുമാറിവരുന്നവ൪? എന്നാലു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുബീജേപ്പീക്കല്യാണത്തോടെ ഈയോഗ്യതകളെല്ലാമഴിയുകയാണു്.

Written on 04 November 2024 and first published on: 07 November 2024



 





No comments:

Post a Comment