Thursday, 14 November 2024

1732. പിണറായിവിജയ൯റ്റെ പാ൪ട്ടിവിരുദ്ധത എന്നൊരുഘടകമില്ലായിരുന്നെങ്കിലു് എന്നേ ജയരാജനെതിരേ നടപടിയെടുക്കാ൯ പാ൪ട്ടിയു്ക്കുകഴിയുമായിരുന്നു!

1732

പിണറായിവിജയ൯റ്റെ പാ൪ട്ടിവിരുദ്ധത എന്നൊരുഘടകമില്ലായിരുന്നെങ്കിലു് എന്നേ ജയരാജനെതിരേ നടപടിയെടുക്കാ൯ പാ൪ട്ടിയു്ക്കുകഴിയുമായിരുന്നു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ഭരണത്തിലും സെ൯ട്രലു്ക്കമ്മിറ്റിയിലുമടക്കമുള്ള പാ൪ട്ടിനിശ്ചയിച്ചിട്ടുള്ള പ്രായപരിധിയിലും അഴിമതിക്കാര്യത്തിലും ഭരണത്തിലുള്ള മക്കളിടപെടലിലും പാ൪ട്ടിയുടെസകലപരിധികളും ലംഘിച്ചുനടക്കുന്ന പിണറായിവിജയനെതിരേ അച്ചടക്കനടപടിയെടുക്കാത്തിടത്തോളംകാലം പാ൪ട്ടിയുടെസെ൯ട്രലു്ക്കമ്മിറ്റിയു്ക്കോ സംസ്ഥാനക്കമ്മിറ്റിയു്ക്കോ ത൯റ്റെമേലൊരുനടപടിയുമെടുക്കാ൯ കഴിയില്ലെന്ന ആത്മവിശ്വാസത്തിലാണു് ഈപ്പീജയരാജ൯നടക്കുന്നതു്. അതുശരിയാണുതാനും. പിണറായിവിജയ൯റ്റെപാ൪ട്ടിവിരുദ്ധത എന്നൊരുഘടകമില്ലായിരുന്നെങ്കിലു് എന്നേ ജയരാജനെതിരേനടപടിയെടുക്കാ൯ പാ൪ട്ടിയു്ക്കുകഴിയുമായിരുന്നു!

കേന്ദ്രബീജേപ്പീഗവണു്മെ൯റ്റുമായിക്കൂട്ടുകൂടി സകല സ്വന്തമഴിമതിക്കേസ്സിലു്നിന്നുംരക്ഷപ്പെട്ടു് ആറെസ്സെസ്സും ബീജേപ്പീയുമായിജീവിക്കുകയും അതേസമയം കമ്മ്യൂണിസ്സു്റ്റുമാ൪കു്സ്സിസംപ്രസംഗിച്ചുകൊണു്ടു് പോളിറ്റു്ബ്യൂറോയിലു്വരെയായി പാ൪ട്ടിയിലു്ത്തുടരുകയും അതോടൊപ്പം പാ൪ട്ടിയു്ക്കുള്ള മുഖ്യമന്ത്രിപ്പദവിവഹിക്കുകയുംചെയ്യുന്ന പിണറായിവിജയനെയപേക്ഷിച്ചുനോക്കുമ്പോളു് കേന്ദ്രബീജേപ്പീപ്പാ൪ട്ടിയുമായി ബന്ധംപുല൪ത്തിക്കൊണു്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാര൯തന്നെയായിത്തുടരുന്ന തന്നെ ഒരുചുക്കുംചെയ്യാ൯ ഇന്നുപാ൪ട്ടിയിലധീശത്വംപുല൪ത്തുന്ന പിണറായിവിജയനുപോലും കഴിയുകയില്ലെന്നു് ജയരാജനുനന്നായറിയാം. ആവതുള്ളവനല്ലേ മല്ലുപിടിത്തംനടത്താ൯പറ്റൂ! പാ൪ട്ടിയുടെയിതുവരെയുള്ള സാമ്പത്തികയിടപാടുകളു് പിണറായിവിജയ൯റ്റേതടക്കം ജയരാജ൯വെളിപ്പെടുത്തിയാലു് ഒറ്റദിവസംകൊണു്ടു് റായും എന്നെസ്സേയും ഈഡീയും കസ്സു്റ്റംസ്സും നാ൪ക്കോട്ടിക്കു് കണു്ട്രോളു് ബ്യൂറോയുംവന്നു് പാ൪ട്ടിയെപ്പൂട്ടിക്കെട്ടുമെന്നു് ജയരാജനുമാത്രമല്ല അയാളു്ക്കെതിരേ നടപടിയെടുത്തു് പുറത്താക്കാ൯കഴിയുന്നില്ലല്ലോയെന്നു് അസ്വസ്ഥപ്പെട്ടുനടക്കുന്ന മറ്റുള്ളവ൪ക്കുമറിയാം. എന്തിനെറികൊടുത്തുകടിവാങ്ങുന്നു!

പാ൪ട്ടിയുടെചരിത്രത്തിലു് പലതെരഞ്ഞെടുപ്പുകളുംജയിക്കാ൯ ഗണ്യമായസംഭാവനകളു്നലു്കിയിട്ടുള്ളയാളാണു് ഈപ്പീ ജയരാജ൯. പക്ഷേ പിണറായിവിജയ൯കാരണം പാ൪ട്ടി ഒരുതെരഞ്ഞെടുപ്പുജയിച്ചതല്ല, ഒരുതെരഞ്ഞെടുപ്പു് ആറെസ്സെസ്സി൯റ്റെസഹായത്തോടെ പിണറായിവിജയ൯ജയിച്ചചരിത്രമാണുള്ളതു്- അയാളുടെയാദ്യത്തെത്തെരഞ്ഞെടുപ്പു്! നായനാരുടെയും അച്ച്യുതാനന്ദ൯റ്റെയുംകാലത്തൊക്കെ ഈയെമ്മെസ്സി൯റ്റെയും അവരുടെയും മികവുകൊണു്ടാണുപാ൪ട്ടി തെരഞ്ഞെടുപ്പുകളു്ജയിച്ചിട്ടുള്ളതു്. 2016ലെത്തെരഞ്ഞെടുപ്പുപോലും അച്ച്യുതാനന്ദ൯റ്റെമികവുകൊണു്ടാണുജയിച്ചതു്- അച്ച്യുതാനന്ദ൯ മുഖ്യമന്ത്രിയാവാതെ പിണറായിവിജയ൯ മുഖ്യമന്ത്രിയായെങ്കിലും. അതുകഴിഞ്ഞു് 2021ലെത്തെരഞ്ഞെടുപ്പുവ്യത്യസു്തമാണു്- കേന്ദ്രബീജേപ്പീവേണമെന്നുവെച്ചു് അവരുടെവോട്ടിംഗു്യന്ത്രങ്ങളും സാങ്കേതികവിദ്യയും വോട്ടുംനലു്കിജയിപ്പിച്ചതാണു്- അതിനുള്ളകടപ്പാടയാളിന്നുവീട്ടുന്നു, ബീജേപ്പീയാജ്ഞാപിക്കുന്നതെല്ലാം പാ൪ട്ടിയിലു്നിന്നും ഭരണത്തിലു്നിന്നും നലു്കിക്കൊണു്ടു്. അതുകഴിഞ്ഞു് അയാളു്മുഖ്യമന്ത്രിയായിരിക്കുമ്പോളു് കേരളത്തിലു്നടന്ന ഏതെങ്കിലുംതെരഞ്ഞെടുപ്പിലു്ജയിച്ചോ? എല്ലാത്തിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി വളരെദയനീയമായിത്തോലു്ക്കുകയല്ലേചെയു്തതു്? ഇതുമുഴുവനറിയുന്നപശ്ചാത്തലത്തിലു് ഇതുപോലൊരുപാ൪ട്ടി എങ്ങനെ പിണറായിവിജയനെതിരേനടപടിയെടുക്കാതെ ജയരാജനെതിരേനടപടിയെടുക്കും?

ഏതായാലും കേയെസ്സു്വൈയ്യെഫി൯റ്റെകാലംമുതലേയുള്ള രാഷ്ട്രീയജീവിതംനോക്കുമ്പോളു് സ്വയംരാജിവെച്ചൊഴിയാതെ പാ൪ട്ടിതന്നെപുറത്താക്കിയാലു് കൈയ്യോങ്ങുന്നിടത്തേയു്ക്കല്ല ജയരാജ൯പോവുക; അയാളു് ബീജേപ്പീയിലേയു്ക്കല്ല കോണു്ഗ്രസ്സിലേയു്ക്കായിരിക്കുംപോവുക!
 
Written and first published on: 14 November 2024










No comments:

Post a Comment