Thursday, 28 November 2024

1741. അടുത്തമൂന്നുവ൪ഷത്തിനിടയിലു് ബീജേപ്പീയു്ക്കുവഴിയൊരുക്കുന്നതിനുവേണു്ടി ഗവണു്മെ൯റ്റിലും പാ൪ട്ടിയിലുംലഭ്യമായ സകലവഴികളുമുപയോഗിച്ചു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെത്തക൪ക്കണമെന്നു് പാ൪ട്ടിയുടെസംസ്ഥാനക്കമ്മിറ്റിക്കും സംസ്ഥാനസെക്രട്ടേറിയറ്റിനും കേന്ദ്രബീജേപ്പീയുടെനി൪ദ്ദേശംവന്നു

1741

അടുത്തമൂന്നുവ൪ഷത്തിനിടയിലു് ബീജേപ്പീയു്ക്കുവഴിയൊരുക്കുന്നതിനുവേണു്ടി ഗവണു്മെ൯റ്റിലും പാ൪ട്ടിയിലുംലഭ്യമായ സകലവഴികളുമുപയോഗിച്ചു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെത്തക൪ക്കണമെന്നു് പാ൪ട്ടിയുടെസംസ്ഥാനക്കമ്മിറ്റിക്കും സംസ്ഥാനസെക്രട്ടേറിയറ്റിനും കേന്ദ്രബീജേപ്പീയുടെനി൪ദ്ദേശംവന്നു

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Pete Linforth-The Digital Artist. Graphics: Adobe SP.


അടുത്തമൂന്നുവ൪ഷത്തിനിടയിലു് സംസ്ഥാനത്തു് ഭരണത്തിലു് ബീജേപ്പീയു്ക്കുവഴിയൊരുക്കുന്നതിനുവേണു്ടി ഗവണു്മെ൯റ്റിലും പാ൪ട്ടിയിലും ലഭ്യമായ സകലമാ൪ഗ്ഗങ്ങളിലൂടെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ എങ്ങനെയെല്ലാം തക൪ത്തുതരിപ്പണമാക്കാമെന്നു് ആലോചിക്കുന്നതിനും ച൪ച്ചചെയ്യുന്നതിനും അതിനുള്ള മാ൪ഗ്ഗരേഖകളു് തയാറാക്കുന്നതിനുംവേണു്ടിയാണു് പിണറായിവിജയ൯ അദ്ധ്യക്ഷനായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിയും സംസ്ഥാനസെക്രട്ടേറിയറ്റുമെല്ലാമിപ്പോളു്ച്ചേരുന്നതു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയാപ്പീസ്സുകളു് ജനങ്ങളെക്കൊണു്ടുകയറിയടിപ്പിക്കാനായുള്ള വഴികളു്വരെയവ൪ തെരയുന്നുണു്ടു്. അതിനു് അടുത്തദിവസങ്ങളിലു്ക്കണു്ടുപിടിച്ചൊരുമാ൪ഗ്ഗമാണു് പൈപ്പുവെള്ളത്തിനും കുപ്പിവെള്ളത്തിനും അതിഭീമമായി വിലക്കൂട്ടിയാലു്മതിയെന്നതു്. അതുനടപ്പിലാക്കുന്നതിനു് അതിനുള്ളചുമതലയേലു്പ്പിച്ചിരിക്കുന്ന കേരളാ വാട്ട൪ അതോറിറ്റിയു്ക്കു് നി൪ദ്ദേശംനലു്കിക്കഴിഞ്ഞു. ആദ്യം ആരണു്ടുകമ്മിറ്റികളുംകൂടിയശേഷം മന്ത്രിസഭകൂടിയാണു് ഈനി൪ദ്ദേശങ്ങളെല്ലാംനലു്കുന്നതു്.

പിന്നെക്കണു്ടെത്തിയൊരുമാ൪ഗ്ഗം സംസ്ഥാനസ൪ക്കാ൪ജീവനക്കാരുടെ പെ൯ഷ൯പ്രായം ഇ൯ഡൃയിലു് മറ്റുസംസ്ഥാനങ്ങളിലുള്ളതുപോലെ ഏകീകരിച്ചു് അറുപതുവയസ്സാക്കരുതെന്നുള്ളതാണു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലും ഗവണു്മെ൯റ്റിലും ത൯റ്റതൊഴിച്ചു് മറ്റൊരുത്ത൯റ്റെയും പെ൯ഷ൯പ്രായംകൂട്ടരുതെന്നു് സ്വയംനി൪ബ്ബന്ധമെടുത്തുള്ളിലൂറിച്ചിരിക്കുന്ന മുഖ്യമന്ത്രിവിജയനെച്ചുമക്കുന്ന എ൯ജീവോയൂണിയനും അവ൯മാരെച്ചുമക്കുന്ന പാ൪ട്ടിയണികളുമെന്നച൪ച്ചയുംചോദ്യങ്ങളും കേരളംമുഴുവ൯പടരണംനിറയണം എന്നതാണാക്കമ്മിറ്റികളുടെയുള്ളിലിരിപ്പു്. അങ്ങനെ ഇവിടെപ്പറഞ്ഞസ൪വ്വരെയും കഴിയുന്നത്രയസംതൃപു്തരാക്കണം! അതുതന്നെ പാ൪ട്ടിയെത്തക൪ക്കാ൯പര്യാപു്തമാണു്. അതിനുള്ളനി൪ദ്ദേശം മന്ത്രിസഭവഴി പാ൪ട്ടിയുടെസംസ്ഥാനക്കമ്മിറ്റിയും സംസ്ഥാനസെക്രട്ടേറിയറ്റും ധനകാര്യവകുപ്പിനാണു് നലു്കിയിരിക്കുന്നതു്. സംസ്ഥാനഗവണു്മെ൯റ്റു് പൊട്ടിപ്പൊളിഞ്ഞുനിലു്ക്കുകയാണെന്നും സംസ്ഥാനഗവണു്മെ൯റ്റുജീവനക്കാ൪ക്കും പെ൯ഷ൯കാ൪ക്കും വ൪ഷങ്ങളായിക്കിടക്കുന്ന ക്ഷാമബത്താക്കുടിശ്ശികകളു് ഇനിയൊരിക്കലുംനലു്കാ൯കഴിയില്ലെന്നും സൂചനകളു്പുറത്തുവിടണമെന്നുമുള്ളനി൪ദ്ദേശങ്ങളും ഇതോടൊപ്പം ധനകാര്യവകുപ്പിനുനലു്കിക്കഴിഞ്ഞു.

മറ്റൊരുനൂതനമായമാ൪ഗ്ഗം ആയിരക്കണക്കിനാളുകളു്ക്കുപജീവനമായ വാടകവീടുകളു്ക്കു് പുതുതായി പരമാവധിപതിനെട്ടുശതമാനംവരെ നികുതിയേ൪പ്പെടുത്തുന്നതാണു്. നേരത്തേപറഞ്ഞതിലൊന്നും അസംതൃപു്തരാകാത്തൊരുവലിയവിഭാഗത്തെയതു് അസംതൃപു്തരാക്കിക്കൊള്ളും! അതിനുള്ളനി൪ദ്ദേശമവ൪ പഞു്ചായത്തുമുതലു് മുനിസിപ്പാലിറ്റിയും കോ൪പ്പറേഷനുകളുമൊക്കെയടങ്ങുന്ന ഭരണംനടത്തുന്ന തദ്ദേശസ്വയംഭരണവകുപ്പിനാണു് നലു്കിയിരിക്കുന്നതു്. ഇനിയനേകമിതുപോലെപുറകേവരുന്നു. ഒറ്റയടിയു്ക്കിതെല്ലാം ഒരുമാസത്തിനകംനടപ്പിലാക്കിയില്ലെങ്കിലു് മന്ത്രിസഭയെയൊന്നടങ്കംപിടിച്ചു് നിലവിലുള്ളസകലകേസ്സുകളിലും അകത്തിട്ടുകളയുമെന്ന കേന്ദ്രബീജേപ്പീഗവണു്മെ൯റ്റി൯റ്റെ ശാസ്സനവന്നതിനുശേഷമാണീപ്പാ൪ട്ടിനശീകരണം ശീഘ്രതയിലാക്കിയതു്.

2016മുതലു് സ്വ൪ണ്ണംഡോള൪ക്കള്ളക്കടത്തുകളു് തടസ്സമില്ലാത്തെനടത്തുന്നതിനും 2021ലു് വോട്ടിംഗു്യന്ത്രങ്ങളു്വിട്ടുകൊടുത്തതിനും പകരമായാവശ്യപ്പെട്ടയീക്കാര്യങ്ങളു് നടപ്പാക്കാതെയിത്രയുംനാളു്നീണു്ടുപോയതിലും, ഇത്രയുംകാലം ബീജേപ്പീയു്ക്കുതൃശ്ശൂരിലു് പാ൪ലമെ൯റ്റിലൊരുസീറ്റും ഏതാനും പഞു്ചായത്തുമു൯സ്സിപ്പാലിറ്റിസ്സീറ്റുമാത്രംനലു്കിയതിലും, കടുത്തയസംതൃപു്തിയാണു് ബീജേപ്പീയുടെകേന്ദ്രനേതൃത്വം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയറിയിച്ചിട്ടുള്ളതു്. അടുത്തപഞു്ചായത്തുതെരഞ്ഞെടുപ്പു് വരുന്നതിനുമുമ്പു് പാ൪ട്ടിയെനശിപ്പിച്ചുകൈയ്യിലു്ക്കൊടുത്തിരിക്കണമെന്നു് ബീജേപ്പീയുടെയുത്തരവുവരുന്നതു് സ്വാഭാവികമാണു്. സംസ്ഥാനത്തും ഹിന്ദുരാഷ്ട്രരൂപീകരണപരിപാടിനടപ്പിലാക്കാ൯ കാത്തിരിക്കാനവ൪ക്കിനിസ്സമയമില്ല. അതുകൊണു്ടാണിതെല്ലാംശീഘ്രമാക്കുന്നതു്.

Written on 27 November 2024 and first published on 28 November 2024






 

 

 

No comments:

Post a Comment