Saturday, 16 November 2024

1734. എല്ലാംകൂടിനോക്കുമ്പോളു് ഈപ്പീ ജയരാജ൯ ബുദ്ധിമാനാണെങ്കിലു് കോണു്ഗ്രസ്സുതെരഞ്ഞെടുക്കും. ചുരുങ്ങിയപക്ഷം കണ്ണൂരിലു് കുറേനാളു് ശുദ്ധവായുശ്വസിച്ചുകഴിയാനെങ്കിലും കഴിഞ്ഞേക്കും!

1734

എല്ലാംകൂടിനോക്കുമ്പോളു് ഈപ്പീ ജയരാജ൯ ബുദ്ധിമാനാണെങ്കിലു് കോണു്ഗ്രസ്സുതെരഞ്ഞെടുക്കും. ചുരുങ്ങിയപക്ഷം കണ്ണൂരിലു് കുറേനാളു് ശുദ്ധവായുശ്വസിച്ചുകഴിയാനെങ്കിലും കഴിഞ്ഞേക്കും!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ഇന്നത്തെസ്സാഹചര്യത്തിലു് ഈപ്പീ ജയരാജ൯ ഇനി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നിട്ടു് കാര്യമൊന്നുമില്ല, പാ൪ട്ടിയിലെ ബഹുഭൂരിപക്ഷമണികളു്ക്കും ഇനി അനഭിമതനായിരിക്കുകയുംചെയ്യും. സംഘടനാരംഗത്തോ ഭരണരംഗത്തോ കാര്യമായചുമതലകളൊന്നും ഇനിയേലു്പ്പിക്കുകയുമില്ല. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയുപേക്ഷിച്ചു് ബീജേപ്പീയിലു്ച്ചേ൪ന്നാലു് 2024ലു് പാ൪ലമെ൯റ്റിലക്ഷ൯ കഴിഞ്ഞുപോയതുകൊണു്ടും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സഹായത്തോടെയല്ലാതെ 2026ലെ കേരളാ അസ്സംബ്ലിയിലക്ഷനിലു് ബീജേപ്പീയു്ക്കു് സീറ്റൊന്നുംകിട്ടുകയില്ലെന്നതുകൊണു്ടും ഇംഗ്ലീഷോ ഹിന്ദിയോ കാര്യമായിവശമില്ലാത്തതുകൊണു്ടും കേന്ദ്രത്തിലോ അന്യസംസ്ഥാനങ്ങളിലോ ഭരണച്ചുമതലയൊന്നുംകിട്ടുകയില്ല, ഏതെങ്കിലുമൊരുസംസ്ഥാനത്തു് ഗവ൪ണ്ണ൪സ്ഥാനം അതിനകത്തു് ഇപ്പോളതിനുള്ള ആളു്ക്കൂട്ടത്തിനിടയിലു് ചിന്തിക്കുകയുംവേണു്ട- കേരളത്തിലു് സംഘടനാച്ചുമതലകളേ ഏലു്പ്പിക്കപ്പെടൂ. എന്നാലു് കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും ആളെയൂരിക്കൊണു്ടുപോയി ബീജേപ്പീയിലു്ച്ചേ൪ക്കുന്നതിനു് ഇനിജയരാജനുകഴിയുകയുമില്ല, അതല്ലാതെയുള്ള സംഘടനാച്ചുമതലകളൊന്നും ജയരാജനുനലു്കത്തക്കതായി അതിനകത്തുമില്ല.

എന്നാലു് കോണു്ഗ്രസ്സിലു്ച്ചേരുകയാണെങ്കിലു് ജയരാജ൯റ്റെയഭിരുചിയു്ക്കൊത്തു് എമ്മെല്ലേസ്ഥാനമോ മന്ത്രിപ്പദവിയോ കോ൪പ്പറേഷ൯-ബോ൪ഡു് ചെയ൪മാ൯സ്ഥാനങ്ങളോ 2026ലു് ജയരാജ൯റ്റെകൂടി സംയുക്തപ്പ്രയതു്നത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെത്തോലു്പ്പിച്ചു് കോണു്ഗ്രസ്സിനുഭരണംകിട്ടുകയാണെങ്കിലു് നിശ്ചയമായുംകൊടുത്തേയു്ക്കും. ഇനിയഥവാ ഒരുഭരണച്ചുമതലയും കോണു്ഗ്രസ്സുനലു്കുന്നില്ലെങ്കിലു്പ്പോലും ജയരാജനെയേലു്പ്പിക്കത്തക്കതും ജയരാജനുശോഭിക്കത്തക്കതുമായി സംഘടനാച്ചുമതലകളു് കോണു്ഗ്രസ്സിനകത്താണെങ്കിലു് വളരെയുണു്ടുതാനും. എല്ലാംകൂടിനോക്കുമ്പോളു് ജയരാജ൯ ബുദ്ധിമാനാണെങ്കിലു് കോണു്ഗ്രസ്സുതെരഞ്ഞെടുക്കും. ചുരുങ്ങിയപക്ഷം കണ്ണൂരിലു് കുറേനാളു് ശുദ്ധവായുശ്വസിച്ചുകഴിയാനെങ്കിലും കഴിഞ്ഞേക്കും.

ജയരാജ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിവിടണോ അതിലു്ത്തുടരണോയെന്ന തീരുമാനമെടുക്കേണു്ടതി൯റ്റെ സാഹചര്യംമൂ൪ച്ഛിപ്പിച്ചതു് അദ്ദേഹത്തി൯റ്റെ ആത്മകഥയുടെ നി൪ദ്ദിഷ്ടപ്പ്രസാധനമാണല്ലോ! മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപിണങ്ങിയാലു് ഇതുവരെയുള്ളസമ്പാദ്യംമുഴുവ൯ അവ൪നശിപ്പിക്കുമെന്നുള്ളതാണല്ലോ അനിശ്ചിതത്വം! അതുമായിമുന്നോട്ടുപോയി ഉദ്ദേശിച്ചതിനെക്കാളു വ്യക്തമായും ശക്തമായും ആപ്പുസു്തകംമുഴുമിപ്പിച്ചു് പ്രസിദ്ധീകരിക്കുകയാണെങ്കിലു് അവ൪ക്കിനിയാരുടെയും സമ്പാദ്യംനശിപ്പിക്കാനാവാത്തരീതിയിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കുറ്റിയറ്റുപോയില്ലെങ്കിലും വാടിത്തള൪ന്നുവീഴുമെന്നുറപ്പാണു്, കാരണം അതിലെയിന്നത്തെനേതാക്കളുടെ അത്രത്തോളമഴിമതിക്കഥകളാണു് ജയരാജനുപറയാനുള്ളതു്- കൂട്ടത്തിലു് ത൯റ്റേതുമായിക്കൊള്ളൂ! പുസു്തകത്തി൯റ്റെപേരു് തികച്ചുമന്വ൪ത്ഥമായി കനലു്വെളിച്ചമെന്നാക്കിക്കോളൂ!! പിന്നെയുള്ളതുസമ്പാദ്യമല്ലേ- അതി൯റ്റെയിംഗ്ലീഷുപരിഭാഷ പ്രസിദ്ധീകരിക്കുന്നതു് ഇന്നത്രവിഷമമുള്ളകാര്യമല്ല. എന്നിട്ടതുവിവാദമൊഴിവാക്കി ഡീസ്സീ ബുക്കു്സ്സിനുതന്നെകൊടുക്കൂ- അതു് ലോകംമുഴുവനെത്തിക്കാ൯ അവ൪ക്കാണുകഴിവുള്ളതു്. ജീവിതത്തിലിത്രയുംവന്നില്ലേ? ഇനിയെന്തിനുകുറയു്ക്കുന്നു!

ജയരാജ൯ ആത്മകഥയെഴുതുകയാണെന്നുപറഞ്ഞപ്പോളു് അതു് എല്ലാവരുംകേറിയങ്ങു് എഴുതുകയാണു്! ആരൊക്കെയാണിപ്പോളു് എഴുതുന്നതെന്നും ഓരോകഷണങ്ങളായി എടുത്തുകൊണു്ടുപോയി എന്തുദ്ദേശത്തിലു് എവിടെയൊക്കെയാണു് പ്രസിദ്ധീകരിക്കുന്നതെന്നും ഇപ്പോളു് ജയരാജനുപോലുമറിഞ്ഞുകൂടാ. അതന്വേഷിക്കാ൯ ഇപ്പോളു് ഒരുപരാതികൊടുത്തു് ഡീജീപ്പീയെയേലു്പ്പിച്ചിട്ടുണു്ടെന്നാണു് മാധ്യമയഭിമുഖങ്ങളിലു് ജയരാജ൯പറഞ്ഞതു്. പലമിടുക്ക൯മാരും പുസു്തകംപ്രസിദ്ധീകരിക്കുമ്പോളു് അതുപുറത്തുവരുമ്പോളല്ലാതെ ആരുമറിയുകയില്ല. ഉള്ളടക്കമെന്തെന്നു് ഒരുത്തനുമൂഹിക്കാ൯പോലുംകഴിയുകയില്ല, അതിനുള്ളയവസരംകൊടുക്കുകയില്ല. അതു് ഗ്രന്ഥകാര൯റ്റെജാഗ്രതയാണു്, അതയാളു്തന്നെയാണുറപ്പാക്കേണു്ടതു്. അതിതുപോലെ റോട്ടിലു്ക്കിടന്നടിക്കാനും അതുകൊണു്ടു് മറ്റുലക്ഷൃങ്ങളു്നേടാനും ഉദ്ദേശിച്ചിട്ടില്ലെങ്കിലു് അതയാളുറപ്പാക്കുകയുംചെയ്യും.

ലോകത്തെ ഏറ്റവുംവലിയ പുസു്തകപ്പ്രസിദ്ധീകരണ വിതരണശ്ശൃംഖലകളിലൊന്നായ ആമസ്സോണു് ബുക്കു്സ്സു് മലയാളത്തിലു്ക്കൂടിത്തുടങ്ങിയശേഷം അതിലാണിപ്പോളു്പ്പലരും പുസു്തകംപ്രസിദ്ധീകരിക്കുന്നതു്. അതിനുകാരണം ഇടപാടുകളിലെലാളിത്യമാണു്. മാത്രമല്ല, മറ്റേപ്പ്രസാധകരെപോലെ മറ്റെഴുത്തുകാരുടേതു് പുസു്തകംവാങ്ങി രണു്ടുംമൂന്നുകൊല്ലം മാറ്റിവെച്ചശേഷം ഇതുപോലെയുള്ള രാഷ്ട്രീയദിവ്യ൯മാരുടേതും ഉദ്യോഗസ്ഥയൂള൯മാരുടേതും ഉട൯പ്രസിദ്ധീകരിക്കുന്നസ്വഭാവം അവ൪ക്കില്ല. രഹസ്യമായൊരുബുക്കുണു്ടാക്കി ഒരുകവറുംചേ൪ത്തു് അവരുടെവെബ്ബു്സ്സൈറ്റിലോട്ടു് അപ്ലോഡുചെയു്തുകൊടുത്താലു് അതുപുറത്തുമാ൪ക്കറ്റിലു്വരുമ്പോളല്ലാതെ ആരുമറിയുകയില്ല. അവ൪ക്കുവിശ്വസു്തരാണെങ്കിലു് രണു്ടുദിവസത്തിനകമതു് ലോകമാസകലം മാ൪ക്കറ്റിലു്വരികയുംചെയ്യും. എഴുപതുശതമാനംവരെയവ൪ റോയലു്റ്റിയുംനലു്കുന്നുണു്ടു്. അതിലു്ക്കൂടുതലാരുനലു്കുന്നുണു്ടു്? കേരളത്തിനകത്തുള്ള ചിന്ത ഡീസ്സീ മാതൃഭൂമിയെന്നീപ്പേരുകളിലു് കുരുങ്ങിക്കിടക്കുന്നതിനാലു് ജയരാജനിതൊന്നുമോ൪ക്കാ൯കഴിയാതെപോയി.

Written on 14 November 2024 and first published on 16 November 2024

 








No comments:

Post a Comment