1740
ആതുരശുശ്രൂഷയുടെ സാ൪വ്വദേശീയചിഹ്നമായ സു്റ്റെത്തോസ്സു്ക്കോപ്പിനെ തെരഞ്ഞെടുചിഹ്നമാക്കുന്നതു് തൊട്ടിത്തരമല്ലേ? മരുന്നുകമ്പനികളും മറ്റുവൈദ്യസേവനങ്ങളും സ്വയംനിയന്ത്രണമേ൪പ്പെടുത്തി പരസ്യങ്ങളിലു് സു്റ്റെത്തോസ്സു്ക്കോപ്പി൯റ്റെചിത്രങ്ങളു് ഉപയോഗിക്കാത്തതു് ശ്രദ്ധിച്ചിട്ടുണു്ടോ?
പി. എസ്സു്. രമേശു് ചന്ദ്ര൯
ആതുരശുശ്രൂഷയുടെ സാ൪വ്വദേശീയചിഹ്നമായ സു്റ്റെത്തോസ്സു്ക്കോപ്പിനെ തെരഞ്ഞെടുചിഹ്നമാക്കുന്നതു് തൊട്ടിത്തരമല്ലേ? 2024ലെ പാലക്കാടുപതെരഞ്ഞെടുപ്പിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെസ്ഥാനാ൪ത്ഥിയായി സു്റ്റെത്തോസ്സു്ക്കോപ്പടയാളമാക്കിമത്സരിച്ച പി. സരിനെന്നയാളു് കോഴിക്കോടു് മെഡിക്കലു്ക്കോളേജിലു്നിന്നുള്ള മെഡിക്കലു്ഗ്രാജ്വേറ്റാണെന്നുപറയുന്നെങ്കിലും ഇയാളൊരിക്കലും ഒരാശുപത്രിയിലും പ്രാകു്ടീസ്സുചെയു്തിട്ടുള്ളതായിക്കാണുന്നില്ല, അങ്ങനെനോക്കുമ്പോളയാളാ൪ക്കും വൈദ്യസേവനവുംനലു്കിയിട്ടുള്ളതായിക്കാണുന്നില്ല. അതുകഴിഞ്ഞുടനൊരു സിവിലു്സ്സ൪വ്വീസ്സുജീവനക്കാരനായ ഇയാളുടെ മെഡിക്കലു്ക്കൗണു്സ്സിലു് രജിസ്സു്ട്രേഷനെങ്ങനെ നിലനിന്നുവെന്നതൊരു അന്വേഷണവിഷയമാണു്. ഇതിനുമുമ്പുംകേരളത്തിലൊരു മാ൪കു്സ്സിസ്സു്റ്റുസ്ഥാനാ൪ത്ഥിയിലു്നിന്നാണു് ഇങ്ങനെയുണു്ടായിട്ടുള്ളതു്. അവ൯ ആശുപതിയു്ക്കകത്തുവെച്ചു് തെരഞ്ഞെടുപ്പി൯റ്റ൪വ്യൂനലു്കി. ഇവനെപ്പോലെതന്നെതോറ്റു. എറണാകുളം ലിസ്സീ ഹോസ്സു്പ്പിറ്റലിലെ ജോ ജോസഫാണു് 2022ലെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കുവേണു്ടി മത്സരിച്ചതു്. ആശുപത്രിയുമായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കുള്ളബന്ധം അത്യാസന്നനിലയിലു് മരണാസന്നരായി കാഷ്വാലു്റ്റിയിലെത്തി ഒടുവിലു് മോ൪ച്ച്വറിയിലേയു്ക്കുമാറ്റുന്നരോഗികളിലു് ചങ്കുപിള൪ന്നമുറിവുകളിലു് ആ കത്തി അവരുടെസംഭാവനയായിരുന്നു എന്നുള്ളതാണു്. വെള്ളക്കോട്ടും സു്റ്റെത്തോസ്സു്ക്കോപ്പും അരിവാളു്ചുറ്റികനക്ഷത്രവും പടമായിവെച്ചാണിയാളു്മത്സരിച്ചതും ആ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കുവേണു്ടി വോട്ടുപിടിച്ചതും. കോണു്ഗ്രസ്സിലെ ഉമാ തോമസ്സിനോടിയാളു് ദയനീയമായിത്തോറ്റു. മെഡിക്കലു് കൗണു്സ്സിലു് തള൪വാതംപിടിച്ചു് ശരീരമനങ്ങാതെകിടക്കുന്ന ഒരു കിഴവനായതുകൊണു്ടു് അവനെതിരേ നടപടിയെടുത്തില്ല, ഇവനെതിരെയുമെടുത്തില്ല.
2014ലെ ലോകു്സ്സഭായിലക്ഷനിലും ഈ ചിഹ്നം നിലവിലുണു്ടായിരുന്നു. 2019ലു് ആന്ധ്രയിലെ തിരുപ്പതി നിയമസഭാസീറ്റിലു് ഒരു സൈക്കോത്തെറാപ്പിസ്സു്റ്റായ ബി. വെങ്കട രാജാറാവു ഈച്ചിഹ്നത്തിലു് മത്സരിച്ചിട്ടുണു്ടു്. ഒരുഡോകു്ടറാണെന്നറിഞ്ഞയുട൯ റിട്ടേണിങു് ഓഫീസ്സ൪ ഈച്ചിഹ്നമനുവദിച്ചു. 2024ലു് കേരളത്തിലു് പാലക്കാട്ടെ നിയമസഭായുപതെരഞ്ഞെടുപ്പിലു് സരിനു് നറുക്കെടുപ്പിലൂടെയാണുനലു്കിയതു്. ഒരാളുടെ തൊഴിലിനനുസരിച്ചു്, അല്ലെങ്കിലു് അയാളുടെ വിദ്യാഭ്യാസനിലവാരത്തിനനുസരിച്ചു്, ചിഹ്നംകൊടുക്കാ൯ നിയമമുണു്ടോ?
ചരിത്രാതീതകാലവൈദ്യ൯മാരും ഭിഷഗ്വര൯മാരും വിഷചികിത്സകരുംകടന്നു് ഹിപ്പോക്ക്രാറ്റസ്സിനും ലൈനേക്കിനുംശേഷം കഴിഞ്ഞയിരുന്നൂറുകൊല്ലമായി ശരീരത്തിലെശ്ശബ്ദങ്ങളു് ഒരുകുഴലിലൂടെ ചെവിയിലെത്തിക്കുന്നതിനുവേണു്ടി ചികിത്സകരുപയോഗിക്കുന്ന സു്റ്റെത്തോസ്സു്ക്കോപ്പു് ലോകത്തേറ്റവുംകൂടുതലു്നാളു്നിലനിന്ന സ൪വ്വദേശീയമെഡിക്കലു്ച്ചിഹ്നമാണു്. പലയൂണിവേഴു്സ്സിറ്റികളും തങ്ങളുടെമെഡിക്കലു്സ്സു്റ്റുഡ൯റ്റുകളു്ക്കു് ആദ്യമേതന്നെസമ്മാനിക്കുന്നതു് ഒരു വെള്ളക്കോട്ടും ഒരു സു്റ്റെത്തോസ്സു്ക്കോപ്പുമാണു്. കഴുത്തിലതണിഞ്ഞിട്ടില്ലെങ്കിലു് താ൯ നഗ്നനാണെന്നുതോന്നുന്നുവെന്നു് എത്രയോഡോകു്ട൪മാ൪പറഞ്ഞിട്ടുണു്ടു്! ലോകത്തെയേറ്റവുമുന്നതസേവനമാണു് വൈദ്യശാസു്ത്രമെന്നതുകൊണു്ടു് അതി൯റ്റെസിംബലായയീച്ചിഹ്നത്തെയും ലോകമിന്നോളം പാവനമായാണുകണു്ടിട്ടുളളതു്. മറ്റുകാര്യങ്ങളു്ക്കതിനെയുപയോഗിക്കുന്നതും സ്ഥാനമാനങ്ങളു്പിടിക്കാനായുപയോഗിക്കുന്നതും അശ്ലീലമാണു്. എവിടെയതുകാണുന്നുവോ അവിടെവൈദ്യസേവനംകിട്ടുമെന്നാണതു് സൂചിപ്പിക്കുന്നതു്, സൂചിപ്പിക്കേണു്ടതു്.
ഒരുഡോകു്ട൪ രാഷ്ട്രീയത്തിലു്പ്പ്രവേശിക്കുന്നതുതന്നെ അയാളതിലൂടെയൊഴിവാക്കുന്നരോഗികളുടെ എണ്ണക്കൂടുതലു്കൊണു്ടു് വ്യ൪ത്ഥമെന്നാണുസമൂഹംകരുതിയിട്ടുളളതു്, കാരണമത്രമാത്രംപണമാണു് അയാളെയൊരുഡോകു്ടറാക്കുന്നതിനുവേണു്ടി പൊതുഫണു്ടിലു്നിന്നു് സമൂഹംചെലവാക്കുന്നതു്. അയാളാത്തൊഴിലുപേക്ഷിക്കുമ്പോളു് അതിനാനുപാതികമായപണമൊന്നുമയാളു് തിരികെയടയു്ക്കുന്നില്ല, അടച്ചാലു്ത്തന്നെ സമൂഹത്തിനുനഷ്ടപ്പെട്ട മനുഷ്യാദ്ധ്വാനമണിക്കൂറുകളുടെയും വീണു്ടുംമറ്റൊരാളെവാ൪ത്തെടുക്കുന്നതിനുള്ള സമയത്തി൯റ്റെയും ചെലവി൯റ്റെയുംപണമടയു്ക്കുന്നില്ല. ക്ലേശകരമായയീജോലിയു്ക്കുള്ള അയാളു്ക്കുജീവിതത്തിലുള്ള കോമ്പ൯സ്സേഷനാണു് ഐയ്യേയെസ്സുപോലുള്ളജോലികളിലു് നിയമിക്കപ്പെടുന്നവ൪ അറുപതുവയസ്സാവുമ്പോളു് സകലയധികാരങ്ങളുംനഷ്ടപ്പെട്ടു് വിരമിച്ചു് വീട്ടിലു്പ്പോയിരിക്കേണു്ടിവരുമ്പോളു് ഒരുഡോക്ടറായയയാളു്ക്കു് ജീവിതാവസാനംവരെ പ്രാകു്ടീസ്സുചെയ്യാമെന്നതു്. അതായതു് ഈ സരി൯ചെയു്തതുപോലെ, ജോലിയിലും ജീവിതത്തിലുമുള്ള ഉത്തരവാദിത്വംഭയന്നു് പിന്നീടതുമുപേക്ഷിച്ചതുപോലെ, അധികാരമോഹംതലയു്ക്കുപിടിച്ചു് ഡോകു്ടറെന്നതുമാറി ഒരാളു് ഐയ്യേയെസ്സാവാ൯ശ്രമിക്കുമ്പോളു് ഹെലു്ത്തുസെക്രട്ടറി അറുപതുവയസ്സിലു്വിരമിക്കുമ്പോളു് ആ ഡോകു്ട൪ക്കു് ജീവിതാവസാനംവരെ റിട്ടയ൪മെ൯റ്റില്ല.
ഡോകു്ട൪മാ൪ തെരഞ്ഞെടുപ്പിലു്മത്സരിച്ചാലു് ജയിക്കുമോയെന്നുചോദിച്ചാലു് ജയിക്കും, പക്ഷേ ജയിക്കുകയില്ല, കാരണം അതാണവരുടെജോലിയെന്നു് സമൂഹംകരുതിയിട്ടില്ല. സാമൂഹ്യസേവനത്തിനായതായിക്കൂടേ എന്നുചോദിച്ചാലു് വൈദ്യസേവനത്തേക്കാളു്വലിയ സാമൂഹ്യസേവനമില്ലെന്നതാണതി൯റ്റെ സമൂഹംനലു്കുന്നയുത്തരം. എന്നാലു് ഡോകു്ട൪മാ൪ രാഷ്ട്രീയക്കാരും തെരഞ്ഞെടുപ്പിലു് സ്ഥാനാ൪ത്ഥികളും അതിലൂടെ എമ്മെല്ലേമാരും എംപീമാരും മന്ത്രിമാരുമൊക്കെ ആയിട്ടില്ലേയെന്നുചോദിച്ചാലു് ആയിട്ടുണു്ടു്, പക്ഷേ സമൂഹത്തെസ്സംബന്ധിച്ചിടത്തോളം അതുംവ്യ൪ത്ഥം, കാരണം ആജോലി അവരേക്കാളു്നന്നായിച്ചെയ്യാവുന്ന വേറേപലരും രാഷ്ട്രീയത്തിലുണു്ടു്. മറ്റവരെക്കൊണു്ടു് ഡോകു്ട൪മാരുടെജോലി ചെയ്യാനുംകഴിയില്ല, അവ൪ക്കതിനുള്ള പരിശീലനവുമില്ല. അങ്ങനെയതുമുഴുവ൪വ്യ൪ത്ഥം- മെഡിക്കലു് ഫീലു്ഡിനൊരുഡോകു്ടറെനഷ്ടപ്പെട്ടു, രാഷ്ട്രീയഫീലു്ഡിനൊരു രാഷ്ട്രീയക്കാരനെക്കിട്ടിയുമില്ല. ഇ൯ഡൃയിലേതുരാഷ്ട്രീയക്കാരനായ ഡോകു്ടറെയെടുത്തുനോക്കിയാലും ഇതുതന്നെയാണുസത്യം. കേരളത്തിലു് മന്ത്രിമാരായിരുന്ന ഡോക്ട൪ എമ്മേ കുട്ടപ്പ൯, ഡോ. എംകേ മുനീ൪ എന്നിവ൪മുതലു് കേന്ദ്രത്തിലു് ആരോഗ്യമന്ത്രിയായിരുന്ന ഡോ. ഏ. രാംദാസ്സുവരെ നമ്മുടെമുന്നിലുണു്ടു്.
വൈദ്യത്തൊഴിലുപേക്ഷിച്ചു് രാഷ്ട്രീയത്തിലു്ക്കടന്നുവരുന്നഡോകു്ട൪മാ൪ എത്രവേണമെങ്കിലുംക്രിമിനലാകാം- വൈദ്യത്തൊഴിലിലു്ത്തുട൪ന്നിരുന്നെങ്കിലും അവ൪ അത്രതന്നെയാകുമായിരുന്നു! ആകെയൊന്നരവ൪ഷംമാത്രം വൈദ്യസേവനംനടത്തി 2004-2009ലു് മ൯മോഹ൯സിംഗു്മന്ത്രിസഭയിലു് മന്ത്രിയായിരുന്നു് 2007ലു് ലോകാരോഗ്യസംഘടനയുടെ അവാ൪ഡുംനലു്കപ്പെട്ട അ൯പുമണി രാമദാസ്സു് തമിഴു്നാട്ടിലെ പട്ടാളിമക്കളു്ക്കച്ചിയുടെ പ്രസിഡ൯റ്റായിരുന്നു് ജാതിമതസ്സു്പ്പ൪ദ്ധപട൪ത്തി കലാപമുണു്ടാക്കിയ വിദ്വേഷപ്പ്രസംഗംനടത്തിയതിനു് കേസ്സെടുക്കപ്പെടുകയും 2013മേയിലു് കാഞു്ചീപുരംപോലീസ്സു് അറസ്സു്റ്റുചെയ്യുകയും അതി൯റ്റെപേരിലയാളുടെപാ൪ട്ടിക്കാ൪ നൂറിലേറെസ്സ൪ക്കാ൪ബസ്സുകളു് എറിഞ്ഞുതക൪ക്കുകയുംചെയു്തിട്ടുണു്ടു്.
2012 നവംബ൪ 8നു് തമിഴു്നാടു് ധ൪മ്മപുരിജില്ലയിലു് ഒരുവണ്ണാ൪സ്സമുദായപ്പെണു്കുട്ടിയുടെ ദളിതനുമായുള്ളയൊളിച്ചോട്ടത്തിലു് മുന്നോക്കജാതിപ്പഞു്ചായത്തുകൂടി 1500പേ൪പങ്കെടുത്തു് അവരുണു്ടാക്കിയ നാലുമണിക്കൂ൪നീണു്ട സാമുദായികകലാപത്തിലു് പലഗ്രാമങ്ങളിലായി ഇരുന്നൂറുദളിതവീടുകളാണുതീവെയു്ക്കപ്പെട്ടതും സകലവീടുകളുംകൊള്ളയടിക്കപ്പെട്ടതും ലക്ഷക്കണക്കിനുരൂപാ കവ൪ന്നുകൊണു്ടുപോകപ്പെട്ടതും. തമിഴു്നാട്ടിലായതുകൊണു്ടും മുന്നോക്കജാതിക്കാരായതുകൊണു്ടും ആരുംശിക്ഷിക്കപ്പെട്ടില്ല. അതുകൊണു്ടു് രാമദാസ്സി൯റ്റെനേതൃത്വത്തിലു് വീണു്ടുമതാവ൪ത്തിച്ചു. 2013 ഏപ്രിലു് 25നു് പട്ടാളിമക്കളു്ക്കച്ചിയുടെ വണ്ണാ൪സ്സമുദായസംഘങ്ങളു് മാമല്ലാപുരത്തെയവരുടെ ആഘോഷങ്ങളുമായിബന്ധപ്പെട്ടു് വീണു്ടും ദളിതഗ്രാമങ്ങളും മുസ്ലിമുകളുടെവീടുകളുമാക്രമിക്കുകയും തീവെയു്ക്കുകയും രണു്ടുപേരെ പെട്രോളു്ബോംബെറിഞ്ഞും കല്ലെറിഞ്ഞും കൊല്ലുകയുംചെയു്തു. ഇതിലാണു് ജയലളിതയുടെഗവണു്മെ൯റ്റു് രാമദാസ്സിനെയറസ്സു്റ്റുചെയ്യുകയും ജയിലിലടയു്ക്കുകയുംചെയു്തതു്. അയാളുടെയനുയായികളു് എണ്ണൂറുവാഹനങ്ങളെറിഞ്ഞുതക൪ത്തു, നൂറ്റിയറുപതുമരങ്ങളു്മുറിച്ചുറോട്ടിലിട്ടു. രാഷ്ട്രീയക്കാരനായി പരിസ്ഥിതിസംരക്ഷകവേഷമണിഞ്ഞുനടക്കുന്ന ഇയാളൊരുഡോകു്ടറാണോ? ശസ്സു്ത്രക്രിയാറ്റേബിളിലായിരുന്നെങ്കിലു് ഇയാളെന്തുചെയ്യുമായിരുന്നു!
ഒരുഡോക്ട൪ സു്റ്റെത്തോസ്സു്ക്കോപ്പുചിഹ്നമാക്കി തെരഞ്ഞെടുപ്പിലു്മത്സരിക്കുമ്പോളു് എത്തികു്സ്സിനെതിരായ കുറ്റമിരട്ടിക്കുന്നു, ലോകാംഗീകൃതമായ മെഡിക്കലു് എത്തികു്സ്സി൯റ്റെ ലംഘനംകൂടിയവിടെക്കടന്നുവരുന്നു. മെഡിക്കലു് കൗണു്സ്സിലുകളതിലു് നിരോധനമേ൪പ്പെടുത്തിയിട്ടുണു്ടോയെന്നുള്ളതല്ല, നിരോധനമേ൪പ്പെടുത്തിയിട്ടില്ലായെന്നുള്ളതാണു് കുറ്റകരം, ലംഘനം. സമൂഹത്തി൯റ്റെപൊതുവകയായ ഒരുപ്രത്യേകപ്രൊഫഷനെസ്സംബന്ധിച്ച മെഡിക്കലു്ച്ചിഹ്നങ്ങളു് തെരഞ്ഞെടുപ്പുചിഹ്നങ്ങളായി രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുംചേ൪ന്നുമാറ്റുന്നതിലു് മെഡിക്കലു്ക്കൗണു്സ്സിലുകളു് ഒരുനിരോധനവുമേ൪പ്പെടുത്തിയിട്ടില്ല എന്നുള്ളതാണുവിരോധാഭാസം. ഇതേകാരണംകൊണു്ടല്ലേ ലോകത്തൊരിടത്തും മരുന്നുകമ്പനികളുടെയും മറ്റുവൈദ്യസേവനങ്ങളുടെയും പരസ്യങ്ങളു്ക്കു് അവയെയെളുപ്പത്തിലൈഡ൯റ്റിഫൈചെയ്യാനും ജനങ്ങളിലെത്തിക്കാനും പ്രയോജകമായിരുന്നിട്ടും സ്വയംനിയന്ത്രണമേ൪പ്പെടുത്തി സു്റ്റെത്തോസ്സു്ക്കോപ്പി൯റ്റെചിത്രങ്ങളു് ഉപയോഗിക്കാത്തതു്.
1816ലു് ഒരു മരക്കുഴലും പേപ്പറുമുപയോഗിച്ചു് ഒരു ഫ്ലൂട്ടി൯റ്റെമാതൃകയിലു് ഫ്രഞു്ചു് ഭിഷഗ്വരനും സംഗീതജ്ഞനുമായിരുന്ന റെനേ ലൈനേക്കു് കണു്ടുപിടിച്ച സു്റ്റെത്തോസ്സു്ക്കോപ്പു് കാലങ്ങളിലൂടെ പലരൂപമാറ്റങ്ങളുംകടന്നാണു് ഇന്നത്തെനിലയിലും രൂപത്തിലുമെത്തിയതു്. സു്ത്രീകളുടെമാറിലു് പുരുഷ൯മാ൪ചെവിചേ൪ത്തു് ഹൃദയസ്സു്പ്പന്ദനംനോക്കുന്നതൊഴിവാക്കാനാണു് അന്നദ്ദേഹമതുചെയു്തതു്. ഡിജിറ്റലുപകരണങ്ങളുടെ ആവി൪ഭാവത്തി൯റ്റെയും ലഭ്യതയുടെയുമാധിപത്യത്തിലു് നാളെയതു് കാലഹരണപ്പെട്ടുപോയേക്കാം.
നെഞു്ചിലും ഹൃദയത്തിലുംനിന്നുള്ള ശബ്ദങ്ങളു്, മ൪മ്മരങ്ങളു്, അനക്കങ്ങളു്, മുരളു്ച്ചകളു്, ചെവിയിലെത്തുന്നതു് ഹിപ്പോക്ക്രാറ്റസ്സുകഴിഞ്ഞു് ലൈനേക്കി൯റ്റെകാലത്തു് പേപ്പ൪ച്ചുരുളിലൂടെയെന്നതുമാറി റബ്ബ൪ട്യൂബിലൂടെയായി. ആദ്യമതു് ഒരുകുഴലുമാത്രമുണു്ടായിരുന്നതിലു്നിന്നു് രണു്ടുകുഴലുള്ളതായിമാറി സു്റ്റെത്തോസ്സു്ക്കോപ്പായി. ഏതുകുഴലുണു്ടെങ്കിലും സംവേദനക്ഷമവും പരിശീലനംസിദ്ധിച്ചതുമായ ഒരുചെവിയില്ലെങ്കിലു് ഒരുകാര്യവുമില്ല. തടിയുടെസ്ഥാനത്തു് മെറ്റലു്ഭാഗങ്ങളു്കടന്നുവന്നതാണു് ശബ്ദങ്ങളു് ആംപ്ലിഫൈചെയ്യാ൯പ്രാപു്തമാക്കിയതു്. കഴിഞ്ഞ ഒരുനൂറ്റാണു്ടായതു് വെന്നിക്കൊടിപാറിച്ചുകൊണു്ടുതുടരുന്നു. അന്നുമുതലതി൯റ്റെപേരുമതുതന്നെയാണു്. പല ഉപകരണങ്ങളുടെയുംപേരിലു് സു്ക്കോപ്പു് ഫോണു് എന്നൊക്കെ ചേ൪ത്തുതുടങ്ങിയതിലു്പ്പിന്നെയതു് സു്റ്റെത്തോഫോണെന്നുമറിയപെടുന്നുണു്ടു്. ഡിജിറ്റലു്ക്കാലമായപ്പോളു് അളു്ട്രാസൗണു്ടു് ടെക്കു്നോളജി, ആ൪ട്ടിഫിഷ്യലു് ഇ൯റ്റല്ലിജ൯സ്സു്, സു്മാ൪ട്ടു്ഫോണു് ആപ്ലിക്കേഷനുകളു് എന്നിവയുടെവരവോടെ റബ്ബ൪ട്യൂബുംകുഴലുമൊന്നും ആവശ്യമില്ലാതായിട്ടുണു്ടു്, പകരം കൈയ്യിലു്ക്കൊണു്ടുനടക്കുന്ന ഉപകരണങ്ങളിലൂടെ ശരീരത്തിലെ ശബ്ദംമാത്രമല്ല ചിത്രങ്ങളുംകിട്ടും. ചിലതു് ഇലകു്ട്രോക്കാ൪ഡിയോഗ്രാം രേഖകളുംനലു്കും. ഡോകു്ടറുടെചെവിയവിടെയാവശ്യമില്ല.
സു്മാ൪ട്ടു് ഫോണുകളെപ്പോലെ സു്മാ൪ട്ടു് സു്റ്റെത്തോസ്സു്ക്കോപ്പുകളും കടന്നുവരികയാണു്. ഇങ്ങനെയുള്ള ഡിജിറ്റലു് സു്റ്റെത്തോസ്സു്ക്കോപ്പുകളിന്നു് പ്രചുരപ്പ്രചാരത്തിലാണു്. അവയെ സു്മാ൪ട്ടു്ഫോണുകളുമായിബന്ധിപ്പിച്ചു് ശരീരയവസ്ഥയുടെയും പ്രവ൪ത്തനത്തി൯റ്റെയും ചിത്രങ്ങളുംകാണാം. തൊലിയു്ക്കപ്പുറംകടന്നുകാണാനുള്ളകഴിവാണു് അവയെ പ്രചാരത്തിലാക്കുന്നതു്. എങ്കിലും പഴയസു്റ്റെത്തോസ്സു്ക്കോപ്പു് കാലഹരണപ്പെട്ടുപോയിട്ടില്ല, കാരണം അതാണുചെലവുകുറഞ്ഞതും ഊ൪ജ്ജംവേണു്ടാത്തതും മുടക്കുമുതലുകുറവും ഏതുകാലാവസ്ഥയിലുംപ്രവ൪ത്തിക്കുന്നതും.
Written on 24 November 2024 and first published on: 25 November 2024
No comments:
Post a Comment