ഡീസ്സീബുക്കു്സ്സുമായിച്ചേ൪ന്നു് കസ്സ൪ത്തുകാണിച്ചശേഷം താ൯ പാ൪ട്ടിയു്ക്കെതിരേയെഴുതുന്നയൊരാളേയല്ലെന്നു് അടുത്തരാഷ്ട്രീയക്കടമ്പകടക്കുന്നതിനുവേണു്ടി ജയരാജ൯ പ്രസംഗിച്ചുകൊണു്ടുനടക്കുന്നതിലു് കഥയൊന്നുമില്ല
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Adobe Stock. Graphics: Adobe SP.
മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കണ്ണൂ൪ജില്ലാസെക്രട്ടറിയായിരുന്ന, സെ൯ട്രലു്ക്കമ്മിറ്റിമെമ്പറായ, നൂറുകണക്കിനുപ്രഗത്ഭരുടെ ആയിരക്കണക്കിനുപുസു്തകങ്ങളു് പ്രസിദ്ധീകരിച്ചിട്ടുള്ള പാ൪ട്ടിയുടെപ്രസിദ്ധീകരണവിഭാഗമായ, രാഷ്ട്രീയപ്രത്യയശാസു്ത്രവിയോജിപ്പി൯റ്റെപേരിലു് നാലാംലോകസിദ്ധാന്തമാവിഷു്ക്കരിച്ചുവേറിട്ട ഡോ. എംപീ പരമേശ്വരനിലു്നിന്നുപിടിച്ചെടുത്ത ചിന്താ പബ്ലിഷേഴു്സ്സി൯റ്റെ ദീ൪ഘകാലപ്രി൯റ്ററും പബ്ലിഷറും സാമ്പത്തികസംരക്ഷകനുമായിരുന്നിട്ടുള്ള, ഈപ്പീ ജയരാജ൯റ്റെയാത്മകഥയുടെ അല്ലെങ്കിലു് രാഷ്ട്രീയയാത്മഹത്യയുടെ പ്രസാധനവുമായിബന്ധപ്പെട്ടു് ചിന്തയുടെപേരല്ലയുയ൪ന്നുവന്നതു്, ഡീസ്സീബുക്കു്സ്സി൯റ്റെയും മാതൃഭുമിയുടെയുംപേരാണെന്നതു്, അതി൯റ്റെ റോയലു്റ്റിയുടെകുറവും അച്ചടിമേ൯മയുടെകുറവും വിതരണശൃംഖലയുടെ ശുഷു്ക്കതയുമല്ലകാണിക്കുന്നതു്, ആപ്പുസു്തകത്തിലു് പാ൪ട്ടിയിലെനേതാക്കളോടു് പലകാര്യങ്ങളിലുംതനിയു്ക്കുള്ള വിയോജിപ്പും അവരുടെകൈയ്യിലു് തനിയു്ക്കുള്ള മോശമനുഭവങ്ങളുംസംബന്ധിച്ചകാര്യങ്ങളു് സമൃദ്ധമായുണു്ടെന്നാണു്.
അല്ലെങ്കിലു്പ്പിന്നെയതി൯റ്റെപ്രസിദ്ധീകരണം ജയരാജ൯ ഡീസ്സീബുക്കു്സ്സിനെയോ മാതൃഭൂമിയേയോ ഏലു്പ്പിക്കുന്നകാര്യം ചിന്തിക്കുകപോലുമില്ലല്ലോ! പാ൪ട്ടിയുടെപലകാര്യങ്ങളിലുമുള്ള നടപടികളും തീരുമാനങ്ങളും നിലപാടുകളും എത്രത്തോളം തനിയു്ക്കു് യോജിക്കാ൯കഴിയാവുന്നവയായിരുന്നില്ലെന്നു് സമൃദ്ധമായസൂചനകളും വിശദീകരണങ്ങളും വിമ൪ശ്ശനങ്ങളും അതിലുണു്ടായിരുന്നിരിക്കണം. അല്ലാതെയൊരാത്മകഥ ജയരാജനെഴുതുന്നതിനുതന്നെ പ്രസക്തിയില്ലല്ലോ! ഡീസ്സീബുക്കു്സ്സുവഴി അഡ്വാ൯സ്സായി പ്രചരണഭാഗമായി പുറത്തുവന്നഭാഗങ്ങളു് ആവിലയിരുത്തലിനോടു് യോജിച്ചുപോകുന്നവയുമാണു്, പാ൪ട്ടിയിലുംനേതാക്കളിലുംനിന്നുപല ചതവുകളുമേറ്റസമയത്താണു് അവയെക്കുറിച്ചു് തുറന്നെഴുതുമെന്നുപറഞ്ഞുകൊണു്ടു് ജയരാജ൯ ആത്മകഥപ്രഖ്യാപിച്ചതും. അതുകൊണു്ടു് ഡീസ്സീബുക്കു്സ്സുമായിച്ചേ൪ന്നു് കസ്സ൪ത്തുകാണിച്ചശേഷം താ൯ പാ൪ട്ടിയു്ക്കെതിരേയെഴുതുന്ന ഒരാളേയല്ലെന്നു് അടുത്തരാഷ്ട്രീയക്കടമ്പകടക്കുന്നതിനുവേണു്ടി ജയരാജ൯ പ്രസംഗിച്ചുകൊണു്ടുനടക്കുന്നതിലു് കഥയൊന്നുമില്ല.
രാഷ്ട്രീയവിലപേശലിനുവേണു്ടിയും പാ൪ട്ടിയിലു്നഷ്ടപ്പെട്ടസ്ഥാനങ്ങളു് തിരിച്ചുപിടിക്കുന്നതിനുവേണു്ടിയും പുതിയതുകരസ്ഥമാക്കുന്നതിനുവേണു്ടിയും ചില൪പുസു്തകമെഴുതും, എഴുതുന്നതായിനടിക്കും, പലതുമെഴുതുമെന്നുഭീഷണിപ്പെടുത്തും. നമ്മളവയെക്കുറിച്ചറിയാത്തതു് അവപുറത്തുവരാത്തതുകൊണു്ടാണു്. അവ൪ കാര്യംനേടുന്നതിനുവേണു്ടിച്ചിലതെഴുതി അതി൯റ്റെകരടുപലരീതിയിലു്പ്പുറത്തുവിടും, ചിലരെക്കാണിക്കും, കാര്യംനേടിക്കഴിയുമ്പോളു് അതി൯റ്റെപുറത്തിറക്കലു് വേണു്ടെന്നുവെയു്ക്കുകയുംചെയ്യും. ചില൪ അതിലൂടെക്കിട്ടുന്നതിനേക്കാളു്പ്പണം വേറേകിട്ടാനോ ഉള്ളതുനഷ്ടപ്പെടാത സൂക്ഷിക്കാനോ ഈസ്സംരംഭത്തിനൊരുങ്ങും, ഈസ്സാഹസത്തിനൊരുങ്ങും. അതിലടങ്ങിയിട്ടുള്ളതുകയുടെ വലിപ്പംനോക്കുമ്പോളു് അതിനുവേണു്ടിമുടക്കുന്നയീ പുസു്തകസംരംഭം ലാഭമാണു്. ജയരാജ൯റ്റേതു് അങ്ങനെയൊരുപുസു്തകമാണെന്നുതോന്നുന്നു.
ഒരുഗ്രന്ഥകാരനെന്നുപേരെടുക്കുന്നതിനാണു് ജയരാജനീപ്പുസു്തകമെഴുതിയതെന്നു് ആരുംകരുതുന്നില്ല. അതുകൊണു്ടു് കാര്യംനേടുമ്പോളു് ഇതുപുറത്തുവരാതെ പി൯വലിക്കപ്പെടുമെന്നാണു് കരുതപ്പെടുന്നതു്. അല്ല, ഗ്രന്ഥകാരസഹജമായ ധീരതയോടെമുന്നോട്ടുപോകാ൯തന്നെയാണു് ഉദ്ദേശിക്കുന്നതെങ്കിലു് നല്ലതു്! പക്ഷേ ഇതുവരെയുള്ള പിണറായിവിജയനെപ്പോലുള്ള പല൪ക്കുംവിധേയമായുള്ള ജീവിതംനോക്കുമ്പോളു് ജയരാജനാ ധീരതയുണു്ടെന്നു് ആരുംകരുതുന്നില്ല.
Written on 14 November 2024 and first published on 15 November 2024
No comments:
Post a Comment