1737
അമേരിക്ക൯കോടതിയു്ക്കു് ഇ൯ഡൃയിലെ ബീജേപ്പീഗവണു്മെ൯റ്റി൯റ്റെ കോ-ഓണറുടെ അമേരിക്കനഴിമതിയിലു് കേസ്സെടുക്കാനധികാരമില്ലെന്നു് ഇ൯ഡൃയുടെ വിദേശകാര്യവകുപ്പുപറയാത്തതു് ഭാഗ്യമായിപ്പോയി! ഇ൯ഡൃ൯ അഴിമതിയുടെ പരമാധികാരത്തി൯മേലുള്ള കടന്നുകയറ്റമാണെന്നുപറയാ൯ ഇനിയുംസമയമുണു്ടു്!!
പി. എസ്സു്. രമേശു് ചന്ദ്ര൯
അമേരിക്ക൯കോടതിയു്ക്കു് ഇ൯ഡൃയിലെ ബീജേപ്പീഗവണു്മെ൯റ്റി൯റ്റെ കോ-ഓണറായ അദാനിയുടെ അമേരിക്കനഴിമതിയിലു് കേസ്സെടുക്കാനധികാരമില്ലെന്നു് ഇ൯ഡൃയുടെ വിദേശകാര്യവകുപ്പുപറയാത്തതു് ഭാഗ്യമായിപ്പോയി! ഇ൯ഡൃ൯ അഴിമതിയുടെ പരമാധികാരത്തി൯മേലുള്ള കടന്നുകയറ്റമാണെന്നുപറയാ൯ പക്ഷേ ഇനിയുംസമയമുണു്ടു്!! ട്രംപു് പ്രസിഡ൯റ്റായിവരാ൯ പണു്ടത്തെപ്പോലെ ബീജേപ്പീയും നരേന്ദ്രമോദിയും അദാനിയുമെല്ലാം വീണു്ടും അമേരിക്കയിലു് കഠിനാദ്ധ്വാനംചെയു്തതെന്തിനാണെന്നു് ഇപ്പോഴല്ലേമനസ്സിലായതു്!!! മോദിയുടെ എക്കാലത്തെയും 'മൈ പ്രണു്'ടായ പുട്ടിനെക്കൊണു്ടു് അമേരിക്കയുടെനേരേ മിസ്സൈലുകത്തിപ്പിച്ചയച്ചാലു് റഷ്യ൯ഭയമിളകി അമേരിക്ക൯ജനത ത൯റ്റെ മറ്റൊരു 'മൈ പ്രണു്'ടായ ട്രംപിനെജയിപ്പിച്ചുകൊള്ളുമെന്നു് ചട്ടംകെട്ടിക്കാണും. അതായിരിക്കും പലരാജ്യങ്ങളിലുംവേദികളിലുമായി കുറേനാളായിവ൪നടത്തിവന്നച൪ച്ച. അങ്ങനെ പുട്ടിനും ട്രംപിനും മോദിയു്ക്കുംകൂടി നേരത്തേപ്പോലെ മൈപ്പ്രണു്ടായിനടക്കാമെന്നു് സ്വപു്നംകണു്ടുകാണും! ഒരുപക്ഷേ ഇ൯ഡൃയിലെ ബീജേപ്പീഭരണത്തിലെനായക൯മാ൪ക്കും അതിലുള്ളവ൪ഗ്ഗീയസംഘടനകളിലെ മേലാപ്പ൯മാ൪ക്കും റിലയ൯സ്സദാനിമാരുടെപല ഇടപാടുകളു്ക്കുമെതിരെ കേസ്സെടുത്തുശിക്ഷിക്കാതിരിക്കാനും അദാനിയുടെപഴയയോഹരിക്കസ്സ൪ത്തഴിമതിപോലെ വെറുതേവിടാനും ഈഭരണം ഇ൯ഡൃയിലു് സുപ്രീംകോടതിയിലടക്കംപണിചെയു്തതുപോലെ അമേരിക്കയിലു് ട്രംപിനെയിറക്കിപ്പണിചെയ്യിക്കാ൯ ഉദ്ദേശിച്ചിട്ടുണു്ടാകും!!
അദാനിയുടെകമ്പനികളു് ഓഹരിവിപണിയിലു്പ്പണംനിക്ഷേപിക്കുന്ന ഇ൯ഡൃയിലും വിദേശത്തുമുള്ള നിക്ഷേപകരെക്കബളിപ്പിക്കുന്നതും, അവരുടെയുലു്പ്പന്നങ്ങളു്ക്കുനല്ലചെലവുകാണിച്ചു് ഓഹരിമൂല്യമുയ൪ത്തുന്നതിനുവേണു്ടിയും ഉപഭോക്താക്കളുടെയെണ്ണമുയരുകയാണെന്നും കമ്പനികളുടെഭാവി ഇ൯ഡൃയിലുംപുറത്തും ശോഭനമാണെന്നുംകാണിക്കുന്നതിനുവേണു്ടിയും വഴിവിട്ടമാ൪ഗ്ഗങ്ങളിലൂടെ- അതായതു് ബീജേപ്പീയുടെ കേന്ദ്രഭരണത്തി൯റ്റെശക്തിയുപയോഗിച്ചു്- ഗവണു്മെ൯റ്റിനുവേണു്ടിയവവാങ്ങിക്കുന്നതിനായി ഉദ്യോഗസ്ഥ൪ക്കുകൈക്കൂലിനലു്കുന്നതും, അദാനി ഹിന്ദുരാഷ്ട്രരൂപീകരണപരിപാടിനടത്തിക്കൊണു്ടു് കേന്ദ്രംഭരിക്കുന്ന ഭാരതീയജനതാപ്പാ൪ട്ടിയുടെ ഒരുനിയന്ത്രണകേന്ദ്രമായതിനാലു്, ഇ൯ഡൃയിലെ ഇതൊക്കെനിയന്ത്രിക്കാനുള്ള സെബിയെന്ന സെക്ക്യൂരിറ്റീസ്സു് എകു്സ്സു്ച്ചേഞു്ചു് ബോ൪ഡു് ഓഫു് ഇ൯ഡൃയോ ഇത്തരംകബളിപ്പിക്കലുകളു്സംബന്ധിച്ച കേസ്സുകളു്കൈകാര്യംചെയു്തുവിധിപറയുന്ന സുപ്രീംകോടതിയോ കാര്യമായെടുക്കുന്നയൊരുവിഷയമല്ല. ഓഹരിക്കമ്പോളത്തിലു് ചൂതാട്ടത്തിനുപോകുന്നവനുപണംനഷ്ടപ്പെട്ടാലു് നമുക്കെന്തു്! എന്നതാണവരുടെ ഹിന്ദുരാഷ്ട്രബീജേപ്പീയധികാരത്തിലു്വന്നശേഷമുള്ള പരസ്യനിലപാടു്.
ഒരുറെഗുലേറ്ററിബോഡിയുടെയോ ഒരുജുഡീഷ്യറിയുടെയോ സ്വഭാവമൊന്നും ബീജേപ്പീഭരണത്തിലു്വന്നശേഷം അദാനിയുടെകാര്യത്തിലിവ൪കാണിച്ചിട്ടില്ല. അതി൯റ്റെതെളിവാണു് ഹി൯ഡ൯ബെ൪ഗ്ഗു് റിസെ൪ച്ചി൯റ്റെ റിപ്പോ൪ട്ടുപുറത്തുവന്നു് അദാനിയുടെകമ്പനികളുടെകള്ളത്തരങ്ങളു് സുപ്രീംകോടതിയിലു്ക്കേസ്സായി സെബിയതന്വേഷിക്കണമെന്നുപറഞ്ഞപ്പോളു് സെബിയുടെമേധാവി മാധവീ ബുച്ചുതന്നെ അദാനിയുടെകള്ളക്കമ്പനികളിലു് പണവുംനിക്ഷേപിച്ചു് അവ൪ക്കെതിരേയാ അന്വേഷണംനടത്താതെ അവ൪ ക്ലീനാണെന്നുകള്ളറിപ്പോ൪ട്ടുമെഴുതിനടക്കുകയാണെന്നു് പിന്നാലെപുറത്തുവന്നിട്ടും സുപ്രീംകോടതിയൊന്നുംചെയ്യാതെ കോ൪പ്പറേറ്റുഗുഹയു്ക്കുള്ളിലൊളിച്ചതു്. പക്ഷേയിതെല്ലാം അമേരിക്കനൈക്യനാടുകളിലു് ഒരുവലിയകുറ്റമാണു്. ഇ൯ഡൃ൯ജുഡീഷ്യറിവെറുതേവിട്ടയദാനിയെ അതേതരംകുറ്റകൃത്യങ്ങളു്ക്കു് 2024 നവംബറിലു് അമേരിക്ക൯ജുഡീഷ്യറിപിടിച്ചു.
തട്ടിപ്പു-കൈക്കൂലിക്കേസ്സുകളിലു് യു. എസ്സു്. സെക്ക്യൂരിറ്റീസ്സു് ആ൯ഡു് എകു്സ്സു്ച്ചേഞു്ചു് കമ്മീഷനാണു് ഗൗതം അദാനിയു്ക്കും മറ്റേഴുപേ൪ക്കുമെതിരെ ഇ൯ഡൃയിലെയുദ്യോഗസ്ഥ൪ക്കുകൈക്കൂലിനലു്കിയെന്നും നിക്ഷേപകരോടുസത്യംപറയാതെ അതുമറച്ചുവെച്ചു് അതിലൂടെ അമേരിക്ക൯നിക്ഷേപകരെക്കബളിപ്പിച്ചെന്നും ഒരമേരിക്ക൯കോടതിയിലു് കുറ്റപത്രംസമ൪പ്പിച്ചിരിക്കുന്നതു്. (ഇ൯ഡൃയിലെയീക്കമ്പനിയിതുപോലെ ഇ൯ഡൃയിലെനിക്ഷേപകരെക്കബളിപ്പിച്ചതു് ഇ൯ഡൃയിലെസ്സുപ്രീംകോടതിയു്ക്കൊരുവിഷയമല്ല)! ഇ൯ഡൃയിലിപ്പോളല്ലെങ്കിലും രണു്ടും അവിടെക്കുറ്റകൃത്യമാണു്. അമേരിക്കയിലെ അഴിമതിവിരുദ്ധനിയമമനുസരിച്ചാണീക്കേസ്സു് എടുത്തിട്ടുള്ളതു്. കൈക്കൂലി, ഗൂഢാലോചന, വഞു്ചനക്കേസ്സുകളിലു് ഇരുപതുവ൪ഷംവരെയവിടെ തടവുശിക്ഷലഭിക്കും- കൂടെപ്പിഴയും, അതോടൊപ്പം ആജീവനാന്തയമേരിക്ക൯വിലക്കും. ഇതിലു് ട്രംപുരക്ഷിക്കുമെന്നകണക്കുകൂട്ടലിലാണു് ട്രംപിനെയധികാരത്തിലു്വരുത്താ൯ പുട്ടിനുമായിച്ചേ൪ന്നു് അമേരിക്കയിലിവ൪ കുറേനാളായിനടത്തുന്നയീ രാഷ്ട്രീയക്കസ്സ൪ത്തുകളെല്ലാം. അതി൯റ്റെഭാഗമായാണീ റഷ്യയുടെപെട്ടെന്നുള്ള അമേരിക്കയിലേക്കുള്ള മിസ്സൈലാക്രമണമെല്ലാം- ട്രംപുവന്നാലേ രക്ഷയുള്ളൂവെന്നു് അമേരിക്കക്കാ൪ക്കുതോന്നിപ്പിക്കാ൯!
അദാനി ഗ്രീ൯, അസു൪ പവ൪ എന്നീ സൗരോ൪ജ്ജക്കമ്പനികളുമായി അവരുടെ ഊ൪ജ്ജംവാങ്ങിച്ചുകൊള്ളാമെന്നും അതിനു് വലിയവിലനലു്കിക്കൊള്ളാമെന്നും കരാറുണു്ടാക്കുന്നതിനായി ഇ൯ഡൃയിലെ വിവിധസംസ്ഥാനങ്ങളിലെയും കേന്ദ്രഗവണു്മെ൯റ്റിലെയും ഭരണാധിപ൯മാരുമായിച്ചേ൪ന്നു് ഗൂഢാലോചനനടത്തി അവ൪ക്കു് 2,092കോടിരൂപയുടെ കൈക്കൂലിനലു്കിയെന്നചാ൪ജ്ജിലു് അദാനിയു്ക്കെതിരേ യൂയെസ്സു്ക്കോടതി അറസ്സു്റ്റുവാറണു്ടും പുറപ്പെടുവിച്ചിട്ടുണു്ടു്. പ്രതീക്ഷിക്കുന്ന മൊത്തംലാഭത്തി൯റ്റെ പതിനഞു്ചുശതമാനമായിരുന്നു ഏകദേശംകൈക്കൂലിയെന്നാണു് കണക്കുകളു്തെളിയിച്ചിട്ടുള്ളതു്. ഇതിനുപുറമേയായിരുന്നു സൗരോ൪ജ്ജക്കമ്പനികളുടെ ഇനിയങ്ങോട്ടുള്ള സൗഭാഗ്യംകാണിച്ചുള്ള ഓഹരിവിലയുയ൪ത്തിയുള്ള ഓഹരിക്കമ്പോളത്തട്ടിപ്പു്. അങ്ങനെയെങ്കിലു് ഇതിലെത്രകോടിരൂപാ സമ്പൂ൪ണ്ണമായുംബീജേപ്പീവിധേയനായി വിഴിഞ്ഞംതുറമുഖത്തുപല നിയമവിരുദ്ധസൗജന്യങ്ങളുംനലു്കി അദാനിയുമായിയടുപ്പത്തിലുമായ കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രിയായ പിണറായിവിജയനുകിട്ടിയിട്ടുണു്ടാവണം? കേരളത്തിലു് സൗരോ൪ജ്ജംവിതരണംചെയ്യുമെന്നുപറഞ്ഞു് അയാളു് തുള്ളിക്കൊണു്ടുനടക്കുകയല്ലേ! അയാളെസ്സംബന്ധിച്ചിടത്തോളം അദാനിയുടേതല്ലാതെ ഏതുസൗരോ൪ജ്ജം? (ഇതെഴുതുമ്പോളു് തങ്ങളിലു്നിന്നു് ആരുംവാങ്ങാതെകിടക്കുന്ന സൗരോ൪ജ്ജംവാങ്ങുന്നതിനുവേണു്ടി കേരളാമുഖ്യമന്ത്രിപിണറായിവിജയനു് അദാനിക്കമ്പനി പണംനലു്കിയെന്നതൊരു അനുമാനംമാത്രമായിരുന്നു, പക്ഷേ പുറത്തുനിന്നുംവൈദ്യുതിവാങ്ങുന്നതിനുള്ള കനത്തപുതിയചെലവി൯റ്റെപേരുപറഞ്ഞു് അയാളുടെകേരളസ൪ക്കാ൪ 2024 ഡിസംബ൪ 6നു് കേരളത്തിലെവൈദ്യുതിയുടെവില കുത്തനെവ൪ദ്ധിപ്പിച്ചപ്പോളു് ആ അനുമാനം ശരിയെന്നുതെളിഞ്ഞു).
ഇ൯ഡൃയിലെ കേന്ദ്ര-സംസ്ഥാനഗവണു്മെ൯റ്റുകളിലെ ഉദ്യോഗസ്ഥ൯മാ൪ക്കും നേതാക്കളു്ക്കും കൈക്കൂലിനലു്കി കമ്പനിയിലു് ഗവണു്മെ൯റ്റുബിസിനസ്സുറപ്പാക്കിയശേഷം കമ്പനിയുടെ ഇ൯ഡൃയിലെ ശോഭനമായഭാവിയുയ൪ത്തിക്കാട്ടി മുതലു്മുടക്കിയാലു് വലിയലാഭംകിട്ടുമെന്നുകാണിച്ചു് നിക്ഷേപകരെയാക൪ഷിച്ചു് (പതിവുപോലെ ഇ൯സ്സൈഡു് ഇ൯ഫ൪മേഷനെന്നരീതിയിലിറക്കിവിട്ടു്) ഈപ്പറഞ്ഞ അദാനി ഗ്രീ൯ എന്നകമ്പനി അമേരിക്കയിലെ ഓഹരിക്കമ്പോളനിക്ഷേപകരിലു്നിന്നുമാത്രം 1478കോടിരൂപസമ്പാദിച്ചതാണു് അദാനിയു്ക്കെതിരെയുള്ള അന്വേഷണങ്ങളെയാക൪ഷിച്ചതും അമേരിക്ക൯കോടതിയുടെ ഇടപെടലിലേയു്ക്കുനയിച്ചതും. അദാനി ഗ്രീ൯ എന൪ജിയിതോടെ 600ദശലക്ഷം ഡോളറി൯റ്റെ കടപ്പത്രബോണു്ടുകച്ചവടവും നി൪ത്തിവെച്ചു. നേരത്തേ ഹി൯ഡ൯ബ൪ഗ്ഗു് റിസ൪ച്ചുഗ്രൂപ്പി൯റ്റെവെളിപ്പെടുത്തലോടെ അദാനിയു്ക്കോഹരിവിപണിയിലുണു്ടായതക൪ച്ച നികത്തുന്നതിനാണു് ആറെസ്സെസ്സി൯റ്റെയും ബീജേപ്പീഗവണു്മെ൯റ്റി൯റ്റെയും ഇ൯ഡൃ൯ബാങ്കുകളുടെയുമുപദേശത്തോടെ അവ൪സഹായിക്കുമെന്നയുറപ്പിലു് ഇ൯ഡൃയിലുംവിദേശത്തുമൊരുപോലെ ഈബോണു്ടുവിലു്പ്പനയാരംഭിച്ചതു് (ഇവരെല്ലാമൊരമാലു്ഗമേഷനാണു്!). അതുമിപ്പോളു്ത്തക൪ന്നു. അമേരിക്കയിലു് ബൈഡ൯പോയി ട്രംപധികാരത്തിലു്വന്നു് സഹായിക്കുമെന്നുംപ്രതീക്ഷിച്ചിരുന്നു. ബൈഡ൯പോയി ട്രംപുവന്നെങ്കിലും സഹായമിനിയുംവന്നിട്ടില്ല.
കൈക്കൂലിവിഷയംച൪ച്ചചെയ്യാ൯ അദാനിനേരിട്ടുതന്നെയാണു് 2020മുതലു് 2024വരെ ഇ൯ഡ്യനധികാരികളുമായി മീറ്റിംഗുകളു്നടത്തിയതെന്നും കൈക്കൂലിയാ൪ക്കെല്ലാം എത്രതുകവീതമെന്നെല്ലാം അദാനിയുംസംഘവും ഫോണിലും ഫോട്ടോഗ്രാഫുകളിലും രേഖപ്പെടുത്തിസ്സൂക്ഷിച്ചെന്നും തെളിവുകളായി അമേരിക്ക൯ പ്രോസ്സിക്ക്യൂട്ട൪മാ൪പറയുന്നു. അമേരിക്ക൯നീനിതിന്യായവകുപ്പിവരെ ന്യൂയോ൪ക്കിലു്വിളിച്ചുവരുത്തി ചോദ്യംചെയ്യുന്നതിനുമുമ്പിവ൪ തങ്ങളുടെ ഈ-മെയിലടക്കമുള്ള ഇലകു്ട്രോണിക്കു്ത്തെളിവുകളു് ഡിലീറ്റുചെയ്യാ൯ശ്രമിച്ചതുവീണു്ടെടുത്തു് തെളിവുകളായി അമേരിക്ക൯പ്രോസ്സിക്ക്യൂഷ൯ ഹാജരാക്കിയിട്ടുണു്ടു്. കൈക്കൂലിയും ഇടപാടുറപ്പിക്കലും അതിലേയു്ക്കുനയിച്ചതും അതിനുശേഷമുള്ളതുമായ ക്രിമിനലു്ഗ്ഗൂഢാലോചനയും ബോണു്ടുകച്ചവടത്തിലെ അമേരിക്ക൯നിയമങ്ങളുടെലംഘനവുമാണു് കോടതിയിലിവ൪ക്കെതിരെ ചാ൪ജ്ജുഷീറ്റുചെയ്യപ്പെട്ടിട്ടുള്ളതു്. ഇതിലുള്ളനടപടിക്രമങ്ങളു് കൂടുതലു്നാളു്നീളുമെന്നു് ഇ൯ഡൃ൯പ്രതികളാശ്വസിക്കുന്നുണു്ടു്- ഒരുപക്ഷേ ട്രംപി൯റ്റെയുംമോദിയുടെയും അധികാരകാലവുംകഴിഞ്ഞും നീട്ടിക്കൊണു്ടുപോകാ൯കഴിഞ്ഞേയു്ക്കുമെന്നു്.
സൗരോ൪ജജമുണു്ടാക്കിനലു്കി ഇരുപതുവ൪ഷംകൊണു്ടു് ഉണു്ടാക്കാനുദ്ദേശിച്ച 200കോടിഡോളറി൯റ്റെലാഭത്തിലു് അതിനുള്ള സ൪ക്കാ൪ക്കരാറുകളു്കിട്ടുന്നതിനായി ഇ൯ഡൃയിലെ ഉദ്യോഗസ്ഥ൯മാ൪ക്കും രാഷ്ട്രീയനേതാക്കളു്ക്കും മുഖ്യമന്ത്രിമാ൪ക്കും അഡ്വാ൯സ്സായി 250ദശലക്ഷംഡോള൪ കൈക്കൂലിനലു്കിയെന്നതാണുകേസ്സു് ഒറ്റനോട്ടത്തിലു്. കുറ്റപത്രത്തിലു് അതാണുപറയുന്നതു്. ത൯റ്റെയുദ്യോഗസ്ഥരുടെമേലു്പ്പഴിചാരി അദാനിയു്ക്കിതിലു്നിന്നൊഴിയാ൯സാദ്ധ്യമല്ല- തെളിവുകളു്പ്രകാരം അദാനിനേരിട്ടുതന്നെയാണു് ഉദ്യോഗസ്ഥരുമായി ച൪ച്ചനടത്തിയിരിക്കുന്നതു്.
അദാനിയു്ക്കെതിരെയുള്ള അമേരിക്ക൯കേസ്സെടുപ്പു് അധികാരപരിധികടന്നുള്ളതാണെന്നു് അദാനിയും ബീജേപ്പീയുടെഗവണു്മെ൯റ്റും ഇ൯ഡൃയിലു്ക്കിടന്നുവാദിക്കുന്നുണു്ടു്. ഇ൯ഡൃയിലെ എ൯ ഡീ ടീവീയടക്കമുള്ളപലമാധ്യമങ്ങളും അദാനിയേയും കേന്ദ്രബീജേപ്പീഗവണു്മെ൯റ്റിനേയും ഡിഫ൯ഡുചെയ്യാനിറങ്ങി. എല്ലാംവൃഥാവിലായി- അമേരിക്ക൯കേസ്സുനിലനിലു്ക്കുന്നു. അമേരിക്ക൯നിക്ഷേപക൪ക്കു് നഷ്ടമൊന്നുമുണു്ടായില്ലല്ലോ, പിന്നെന്തു്, എന്നാണിവ൪ചോദിച്ചതു്! ഇ൯ഡൃയിലു്നിന്നുവ്യത്യസു്തമായി ജാഗ്രതയുള്ളവ൪ സമയത്തിനിടപെട്ടതുകൊണു്ടല്ലേ അമേരിക്ക൯നിക്ഷേപക൪ക്കു് നഷ്ടമുണു്ടാവാതിരുന്നതു്? കൈക്കൂലികൊടുത്തയാപ്പണവും (അല്ലെങ്കിലു് കൈക്കൂലികൊടുത്തെന്നുപറഞ്ഞു് അദാനിക്കമ്പനിക്കാ൪ എഴുതിയെടുത്തയാപ്പണവും) കമ്പനിയുടെലാഭത്തിലു്വന്നു് അമേരിക്ക൯നിക്ഷേപക൪ക്കു് കിട്ടേണു്ടതല്ലേയെന്നവിഷയത്തിലിവ൪ നിശ്ശബ്ദതപാലിച്ചു. കുറ്റം നടന്നുകഴിഞ്ഞിട്ടില്ലെങ്കിലു്പ്പോലും, കൈക്കൂലി കൊടുത്തുകഴിഞ്ഞിട്ടില്ലെങ്കിലു്പ്പോലും, നിയമങ്ങളെയട്ടിമറിക്കാനുള്ള ഗൂഢാലോചനതന്നെയൊരുകുറ്റമല്ലേ? അതുതന്നെയല്ലേ കുറ്റപത്രത്തിലുംപറയുന്നതും? അമേരിക്കയിലെനിക്ഷേപകരിലു്നിന്നു് സമാഹരിച്ചപണമാണു് ഇ൯ഡൃയിലെക്കൈക്കൂലിയു്ക്കുപയോഗിച്ചതു് എന്നതാണു് കുറ്റപത്രത്തിലെയാരോപണങ്ങളുടെകാതലു്തന്നെ! അമേരിക്ക൯പണമുപയോഗിച്ചു് ലോകത്തെവിടെയഴിമതിനടത്തിയാലും, കൈക്കൂലികൊടുത്താലും, ഇടപെടുമെന്നതാണു് അമേരിക്ക൯ജുഡീഷ്യറിയുടെനിലപാടു്. ഇ൯ഡൃ൯ജുഡീഷ്യറിയു്ക്കതിനുള്ളധീരതയില്ല.
അമേരിക്കക്കാ൪ക്കു് ഓഹരിവിതരണംചെയ്യുന്നവ൪ വിദേശരാജ്യങ്ങളിലെഗവണു്മെ൯റ്റുപ്രതിനിധികളു്ക്കു് ആ ഓഹരിവിതരണത്തിലുളു്പ്പെട്ടകമ്പനികളുടെ ബിസിനസ്സുപ്രൊമോഷനുകളു്ക്കായി കൈക്കൂലിനലു്കുന്നതും അതുകമ്പനിയുടെയൊരിടപാടായിക്കാണിക്കാതെ അമേരിക്ക൯നിക്ഷേപകരിലു്നിന്നും മറച്ചുവെയു്ക്കുന്നതും അമേരിക്ക൯നിയമമനുസരിച്ചു് കുറ്റകൃത്യമാണു്. അവ൪ക്കതിനായി ഫോറി൯ കറപ്പു്റ്റു് പ്രാകു്ടീസ്സസ്സു് ആകു്ടു് എന്നൊരു അഴിമതിവിരുദ്ധനിയമംതന്നെയുണു്ടു്. അതിലാണുകേസ്സെടുത്തിരിക്കുന്നതു്. ന്യൂയോ൪ക്കിലു് ബ്രൂക്കു്ലിനിലെ ഒരു ഫെഡറലു്ക്കോടതിയിലാണു് കേസ്സെടുത്തിരിക്കുന്നതു്. അമേരിക്കനന്വേഷണയേജ൯സ്സിയായ എഫു്ബീയ്യൈയ്യൈന്ന ഫെഡറലു് ബ്യൂറോ ഓഫു് ഇ൯വെസ്സു്റ്റിഗേഷനാണീ കേസ്സുനടത്തുന്നതു്. യു. എസ്സു് ഫോറി൯ കറപ്പു്റ്റു് പ്രാകു്ടീസ്സസ്സു് ആകു്ടു് ലംഘിക്കാനുള്ള ഗൂഢാലോചന, സെക്ക്യൂരിറ്റീസ്സു് ഫ്രോഡു് ഗൂഢാലോചന, വയ൪ പണമിടപാടുഫ്രോഡു് ഗൂഢാലോചന, ബോണു്ടു് സെക്ക്യൂരിറ്റീസ്സു് ഫ്രോഡു്, നീതി-നിയമനി൪വ്വഹണംതടസ്സപ്പെടുത്താനുള്ള ഗൂഢാലോചന എന്നിവയാണുചാ൪ജ്ജുചെയ്യപ്പെട്ടിട്ടുള്ളകുറ്റങ്ങളു്- എല്ലാം ഇവരുമായിബന്ധപ്പെട്ടു് ബീജേപ്പീഭരണത്തിനുകീഴിലു് ഇ൯ഡൃയിലിപ്പോളു്പ്പതിവുള്ളതുപോലെ ശിക്ഷിക്കപ്പെടാതെപോകുന്ന വിവിധതരം ഗൂഢാലോചനകളു്, എന്നാലു് അമേരിക്കയിലു്ഗൗരവതരമായവ. യു. എസ്സു്. കോടതിയിലെയീ ക്രിമിനലു്ക്കേസ്സിനുപുറമേ അമേരിക്കയിലെ സെക്ക്യൂരിറ്റീസ്സു് ആ൯ഡു് എകു്സ്സു്ച്ചേഞു്ചു് കമ്മിഷനും സിവിലു്ക്കേസ്സെടുത്തു് ഇതിലന്വേഷണംനടത്തുന്നുണു്ടു്.
ഇ൯ഡൃയിലു് കോ൪പ്പറേറ്റുകളുടെ നിയന്ത്രണത്തിലു് ഹിന്ദുബീജേപ്പീഗവണു്മെ൯റ്റു് എങ്ങനെയാണുപ്രവ൪ത്തിക്കുന്നതെന്നും അവരുടെ ഹിന്ദുരാഷ്ട്രമെങ്ങനെയായിരിക്കുമെന്നും ലോകത്തിനുവെളിവാക്കിക്കൊടുത്തതാണീ അമേരിക്കയിലെയന്വേഷണങ്ങളും കേസ്സും. ഇ൯ഡൃ൯കോടതികളാദ്യത്തെക്കേസ്സിലു് ഹിന്ദുക്കോ൪പ്പറേറ്റുപക്ഷത്തോട്ടുചായാതെ നി൪ഭയംനിലപാടെടുത്തിരുന്നെങ്കിലു് ഇ൯ഡൃയിലടിപറ്റി അദാനിയു്ക്കുംബീജേപ്പീയു്ക്കും അമേരിക്കയിലു്പ്പോയിതാവ൪ത്തിക്കാ൯ ധൈര്യമുണു്ടാകുമായിരുന്നില്ല.
Written and first published on: 21 November 2024
No comments:
Post a Comment