1721
ഇന്നത്തെസ്സാഹചര്യത്തിലു് ശബരിമലക്ഷേത്രം കേന്ദ്രഗവണു്മെ൯റ്റേറ്റെടുത്താലു് നാലുസംസ്ഥാനങ്ങളിലെ വിശ്വാസിസമൂഹംമുഴുവ൯ സ്വാഗതംചെയ്യും, ശരിവെയു്ക്കും. പിന്നെക്കുറച്ചു് മാ൪കു്സ്സിസ്സു്റ്റുകൊള്ളസംഘങ്ങളേയുള്ളൂ. കേന്ദ്രബീജേപ്പീഗവണു്മെ൯റ്റു് ഒന്നുംതെളിയിച്ചില്ലെങ്കിലും ക്ഷേത്രങ്ങളു് തങ്ങളു്ക്കിണങ്ങുമെന്നുതെളിയിച്ചിട്ടുണു്ടു്!
പി. എസ്സു്. രമേശു് ചന്ദ്ര൯
ശബരിമലക്ഷേത്രത്തിലു് ബാലികമാരും പ്രായമായവരുമൊഴിച്ചു് യുവതികളായസു്ത്രീകളു് കയറാ൯പാടില്ലെന്നതു് അന്നത്തെനിബിഢവനപശ്ചാത്തലത്തിലു് അവരുടെസുരക്ഷയെക്കരുതി കുറേപ്പുരുഷ൯മാരായഭരണാധികാരികളേ൪പ്പെടുത്തിയ നിബന്ധനയല്ല, എങ്കിലു്പ്പിന്നെ മൃഗാക്രമണങ്ങളെച്ചെറുത്തുനിലു്ക്കാ൯ കൂടുതലശക്തരായ ബാലികമാരെയും വൃദ്ധകളെയും ഘോരകാന്താരത്തിലൂടെനടത്തി അവിടെപ്പ്രവേശിപ്പിക്കുകതന്നെയില്ലല്ലോ! അവിടെപ്പ്രതിഷു്ഠിതനായയയ്യപ്പ൯ സു്ത്രീവിരോധിയായതുകൊണു്ടുമല്ല അങ്ങനെയൊരുനിരോധനമേ൪പ്പെടുത്തിയതു്- എങ്കിലു്പ്പിന്നെ തൊട്ടടുത്തുതന്നെയൊരു യുവസ്സു്ത്രീരൂപത്തെയിരുത്തിയിരിക്കുകയില്ലല്ലോ!! അയ്യപ്പ൯ സു്ത്രീസാമീപ്യമിഷ്ടപ്പെടാത്തയാളുമല്ല, താനാരെയുംതൊടില്ലെന്നും തന്നെയുമാരുംതൊടരുതെന്നും നിഷു്ക്ക൪ഷിച്ചിരുന്നയാളായിരുന്നതുകൊണു്ടുമല്ല- ചിലനിബന്ധനങ്ങളു്ക്കുവിധേയമായി താ൯ മാളികപ്പുറത്തിനെക്കല്യാണംകഴിക്കുമെന്നും അതുവരെ ത൯റ്റെതൊട്ടടുത്തുതന്നെ കാത്തിരുന്നുകൊള്ളണമെന്നുംപറഞ്ഞല്ലേ ആരൂപത്തെയവിടെ തൊട്ടടുത്തുതന്നെയിരുത്തിയതുതന്നെ? ത൯റ്റെനി൪ദ്ദിഷ്ടവധുവിനെ തന്നിലു്നിന്നും വളരെയകലെയായാണോ തൊട്ടടുത്തായാണോ ആക്ഷേത്രത്തിലു് അദ്ദേഹമിരുത്തിയതു്? ഒരിക്കലുംവിവാഹംകഴിക്കാനുദ്ദേശിച്ചില്ലെങ്കിലു് പ്രതീക്ഷനലു്കിക്കൊണു്ടു് ഭക്തജനങ്ങളുടെയും ത൯റ്റെപ്രദേശത്തുള്ള വനവാസ്സികളായ മൃഗങ്ങളുടെയുംപോലുംകാര്യത്തിലു് മഹാനും വാത്സല്യനിധിയുമായയൊരാളു് ഒരുയുവതിയെയവിടെയങ്ങനെയിരുത്തുമോ?
ഈച്ചോദ്യങ്ങളു്ക്കൊന്നുമുത്തരംനലു്കാ൯ ഇതുമുഴുവ൯പഠിച്ചെന്നുംമഥിച്ചെന്നുംപറയുന്ന ക്ഷേത്രഭരണംനടത്തുന്ന തിരുവിതാംകൂ൪ ദേവസ്വംബോ൪ഡിനോ അവരുടെവിശ്വാസിസമൂഹത്തിനോ ഇതി൯മേലൊരുകേസ്സെടുത്തു് സു്ത്രീകളു്ക്കുംപുരുഷ൯മാ൪ക്കുമുള്ള ഭരണഘടനാത്തുല്യതനോക്കി സു്ത്രീകളെപ്പ്രവേശിപ്പിക്കാനുത്തരവിട്ടിട്ടു് അതിലുറച്ചുനിലു്ക്കാതെ കേന്ദ്രംഭരിക്കുന്ന ഭാരതീയജനതാപ്പാ൪ട്ടിയുടെയും രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെയും നൂറുകണക്കിനുമറ്റുഹിന്ദുസംഘടനകളുടെയും യാഥാസ്ഥിതികഹിന്ദുമതാധിഷു്ഠിതയിംഗിതംനോക്കി ഭയന്നു് അതി൯മേലൊരുറിവിഷ൯പെറ്റിഷ൯ അനാവശ്യമായിപ്പരിഗണിക്കുന്ന സുപ്രീംകോടതിയു്ക്കോകഴിഞ്ഞിട്ടിട്ടില്ല. കഴിഞ്ഞിരുന്നെങ്കിലു് ഇവയുടെയുത്തരം ഇവിടെത്തന്നെയുണു്ടാകുമായിരുന്നു. കാര്യമായചോദ്യങ്ങളോടുപ്രതികരിക്കാതെയും അവയു്ക്കുത്തരംനലു്കാതെയും അനാചാരങ്ങളെനിയമവലു്ക്കരിക്കുകയാണു് ഇവ൪മുഴുവ൯ചെയു്തതു്. പ്രശു്നമില്ലാത്തിടത്തു് പരിഹാരത്തിനെന്നപേരിലു് അതാണിവ൪സ്വീകരിച്ചവഴി.
കേരളത്തിലു്നിന്നുതന്നെയുള്ള ട്രക്കുഡ്രൈവ൪മാരായചിലവനിതകളു് യൂട്യൂബിലവരുടെ ട്രാവലു്വ്ലോഗുകളിലൂടെ ഇ൯ഡൃമുഴുവ൯സഞു്ചരിച്ചു് ബോദ്ധ്യപ്പെടുത്തിയപ്പോളാണു് റോഡുനി൪മ്മാണമെന്നഭാരിച്ചചെലവു് സ്വന്തംധൂ൪ത്തുകാരണം ഇത്രയുംനാളു് മു൯ഗവണു്മെ൯റ്റുകളു്വഹിച്ചിരുന്നതുപോലെ വഹിക്കുന്നതിലു്പ്പരാജയപ്പെട്ട ഇപ്പോഴത്തെഗവണു്മെ൯റ്റു് ഭരണയുത്തരവാദിത്വം നി൪വ്വഹിക്കുന്നതിലു്ത്തോറ്റു് അതിനുവേണു്ടി സ്വകാര്യഫണു്ടിംഗും ടോളുകളിലൂടെ കരംപിരിവുമേ൪പ്പെടുത്തി റോഡുനി൪മ്മാണത്തിനും നവീകരണത്തിനുമെന്നപേരിലു് ഓരോദിവസവും കോടിക്കണക്കിനുകോടിരൂപയുടെ കൊള്ളനടത്തുന്ന നാഷണലു്ഹൈവേ അതോറിറ്റിപോലുള്ളസ൪ക്കാ൪സ്സംരംഭങ്ങളിലൂടെ ഓരോട്രക്കിലു്നിന്നും ഓരോ ടോളു്പ്പോയി൯റ്റിലും എണ്ണൂറുംതൊള്ളായിരവും ആയിരത്തിയിരുന്നൂറുമൊക്കെ രൂപാവീതംപിരിച്ചുകൊണു്ടുപോയി രണു്ടുപേരുംകൂടിവീതംവെച്ചെടുത്തിട്ടു് വനിതാഡ്ഡ്രൈവ൪മാ൪ക്കെന്നല്ല പുരുഷ൯മാ൪ക്കുപോലുമൊരു മൂത്രപ്പുരയോ ബാത്രൂംസൗകര്യങ്ങളോ ഏ൪പ്പെടുത്താതെയും ഉള്ളതുവൃത്തിയായിസ്സൂക്ഷിക്കാതെയും കെട്ടിയതുതന്നെഭദ്രമായടച്ചിട്ടുംനടക്കുകയാണെന്നു് ഇ൯ഡൃയിലെജനങ്ങളു്ക്കുമനസ്സിലായതു്. യാത്രയിലുടനീളമേറ്റെടുക്കേണു്ട, പരിഹാരമുണു്ടാക്കേണു്ടിവരുന്ന, ഇതേവിഷയംതന്നെയാണു് ശബരിമലയിലെനിബന്ധനയേ൪പ്പെടുത്തിയവരും പരിഗണിച്ചതു്, ഭയപ്പെട്ടതു്, നടപ്പാക്കുന്നതിലു്പ്പരാജയപ്പെട്ടതു്. അതിനുള്ളസൗകര്യങ്ങളേ൪പ്പെടുത്താ൯ പരാജയപ്പെടുമെന്നുറപ്പുള്ളതുകൊണു്ടാണു് ആനിരോധനനിബന്ധനയേ൪പ്പെടുത്തിയതു്. കൂടുതലു്നാളു്പോയപ്പോളതുസു്ത്രീനിരോധനമായി കണക്കാക്കപ്പെടുമെന്നുഭയന്നു് ബാലികമാരുടെയും വൃദ്ധകളുടെയുംകാര്യത്തിലതനുവദിച്ചു. ആരുംകാണാതെയതവരെങ്ങനെയും നടത്തിക്കൊള്ളുമെന്നവ൪കരുതി! ഉത്തരവാദിത്വബോധമില്ലാത്ത ഭോഷു്ക്ക൯മാരെന്നാണു് നമ്മളിവരെപ്പറയുന്നതു്. അതിനവ൪കുറുക്കുവഴികണു്ടുപിടിച്ചു, ശബരിമലയിലേയു്ക്കുസു്ത്രീകളെനിരോധിച്ചു. കമ്മ്യൂണിസ്സു്റ്റെന്നോ കോണു്ഗ്രസ്സെന്നോ വ്യത്യാസമില്ലാതെ സ൪ക്കാ൪പ്പിന്തുണയോടെ ദീ൪ഘകാലം പിന്നെയുമതുതുട൪ന്നു. ഒരിക്കലുമിങ്ങനെചെയ്യരുതെന്നായിരുന്നു ഭരണഘടനപഠിച്ചശേഷമുള്ള, ആടുന്നതിനുമുമ്പുള്ള, സുപ്രീംകോടതിയുടെ ഒറിജിനലോ൪ഡ൪!
കിലോമീറ്ററുകളോളം മലകയറിയുമിറങ്ങിയുംനടന്നുംപുഴകടന്നും കൊടുംകാട്ടിലൂടെ ആളെക്കൊല്ലിമൃഗങ്ങളു്ക്കിടയിലൂടെ സഞു്ചരിച്ചെത്തേണു്ടശബരിമലയിലു് അന്നുയുവതികളു്ക്കു് നിയന്ത്രണമേ൪പ്പെടുത്തിയതെന്തിനെന്നു് ഇന്നുനമുക്കുമനസ്സിലാക്കാവുന്നതേയുള്ളൂ. സു്ത്രീബാഹുല്യം നിയന്ത്രിക്കാനല്ല അതുഭംഗിയായിക്കൈകാര്യംചെയ്യുന്നതിനു് ഇന്നി൯ഡൃയിലെമഹാക്ഷേത്രങ്ങളിലെല്ലാം മികച്ചമഹാസംവിധാനങ്ങളുണു്ടു്. ആചാരവുംവിശ്വാസവുമെന്തുതന്നെയായാലും തങ്ങളവിടെപ്പോണോവേണു്ടയോയെന്നു് സു്ത്രീകളു്തന്നെതീരുമാനിക്കട്ടെ! അവ൪ വിവേകമുള്ളൊരുതീരുമാനമെടുക്കുമെന്നുറപ്പാണു്. അവരിലു് വിശ്വാസവും ആചാരയാഭിമുഖ്യവുമില്ലാത്തവ൪ ടൂറിസ്സു്റ്റുകളായിപ്പോകട്ടെ! ഇപ്പോളു്ത്തന്നെ ശബരിമലയാത്രയിലെയും ശബരിമലദ൪ശ്ശനത്തിലെയും ഭൗതികസുഖനിഷേധകമായ, ആചാരങ്ങളിലു്പ്പറഞ്ഞിട്ടില്ലാത്ത, പാരമ്പര്യങ്ങളിലില്ലാത്ത, റോപ്പു്വേയും ഹെലിക്കോപ്പു്റ്ററും വിമാനവും വിമാനത്താവളവും റെയിലും ട്രെയിനുമൊക്കെയേ൪പ്പെടുത്തി കേരളാഗവണു്മെ൯റ്റും കേന്ദ്രഗവണു്മെ൯റ്റും അതുതന്നെയല്ലേ ചെയു്തുകൊണു്ടിരിക്കുന്നതു്?
443 ഗ്രാമങ്ങളെ പ്രളയജലത്തിലു്മുക്കുകയും 493 ആളുകളുടെജീവനെടുക്കുകയും കേരളത്തെ കഴുത്തൊടിച്ചുകിടത്തുകയുംചെയു്ത 2018ലെ മഹാപ്പ്രളയത്തിലു് ഒരുഭക്തനുമെത്താ൯കഴിയാതെ പൂജനടത്തുന്നതിനുവേണു്ടിത്തന്ത്രിയെ പോലീസ്സുകാ൪ചുമന്നെത്തിച്ചശബരിമലയിലു് അന്നു് കന്നിയയ്യപ്പനെന്നല്ല ഒരുഭക്തനുമെത്തിയില്ലെന്നതുസുവിദിതമാണു്. അന്നു് വ്യവസ്ഥപ്പ്രകാരമയ്യപ്പ൯റ്റെ കല്യാണംകഴിഞ്ഞെന്നും ഇപ്പോളയ്യപ്പ൯ പതു്നീസമേതനാണെന്നും മറ്റുള്ളസകലയൈതിഹ്യങ്ങളുംവാരിപ്പുണരുന്നയീ വിശ്വാസിസമൂഹം വിശ്വസിക്കാ൯തയാറല്ല. അതോ അതിനുവേണു്ടിയിതു് ത൯റ്റെപൂങ്കാവനത്തിലടക്കം അയ്യപ്പ൯തന്നെയുണു്ടാക്കിയതോ? അവരുടെവിശ്വാസമോയവിശ്വാസമോയനുസരിച്ചാണോ ഇതി൯റ്റെയെല്ലാമുറവിടമായയയ്യപ്പ൯റ്റെജീവിതം? അദ്ദേഹം ഒരുവിശിഷ്ടമനുഷ്യ൯തന്നെയായിരുന്നെന്നു് പന്തളംകൊട്ടാരത്തിലടക്കംതെളിവുകളുള്ള ത൯റ്റെജീവിതത്തിലെയും ഒരുയുവതിയുടെജീവിതത്തിലെയും അനിശ്ചിതത്വമവസാനിപ്പിച്ചതോ? അല്ലെങ്കിലു്ത്തന്നെ തങ്ങളു്ക്കെല്ലാംകല്യാണംകഴിക്കാം കുട്ടിയുണു്ടാക്കാം എന്നിട്ടവിടെപ്പോയിത്തൊഴാം, അയ്യപ്പനുമാത്രമതുപാടില്ല, എന്നുവിശ്വസിക്കുന്നയിവ൪ എത്രസ്വാ൪ത്ഥരായൊരുവിശ്വാസിസമൂഹമാണു്!
അവരുടെയറിവുംസമ്മതവുമില്ലാതെ ദേവപുത്രനായയയ്യപ്പ൯ കല്യാണംകഴിക്കാ൯പാടില്ലെന്നു്! ഇവരാരു് പരമശിവനോ- അതിനറിവുംസമ്മതവുംനലു്കാ൯? നാലുംമൂന്നുമേഴുവ൪ഷംജീവിക്കുന്ന അവരുടെയും സംഹാരമൂ൪ത്തിയായ ശിവമഹേശ്വര൯റ്റെയും പ്രപഞു്ചസംരക്ഷകനായ മഹാവിഷു്ണുവി൯റ്റെയുംപുത്രനായ അയ്യപ്പ൯റ്റെയുമിടയിലു് ആകെയൊരുപാധിയുടെ ദൗ൪ബ്ബല്യംമാത്രമല്ലേയുണു്ടായിരുന്നുള്ളൂ, അതും അയ്യപ്പ൯ സ്വയമേ൪പ്പെടുത്തിയൊരുപാധി? ഇവരുടെപെരുമാറ്റവും പ്രകടനവുംകണു്ടാലു്ത്തോന്നും ഇവ൪ അയ്യപ്പനെ ഏതോസാഹചര്യത്തിലു് പിടികൂടി പിടിച്ചുകെട്ടിവെച്ചുണു്ടാക്കിയയുപാധിയാണെന്നു്!
നേരത്തേപറഞ്ഞനാലുസംസ്ഥാനങ്ങളായ കേരളം, തമിഴു്നാടു്, ക൪ണ്ണാടക, ആന്ധ്രപോലുള്ളിടങ്ങളിലു്നിന്നുമാത്രമല്ല മഹാരാഷ്ട്രപോലുള്ളിടങ്ങളിലു്നിന്നും വളരെയാളുകളിപ്പോളു്വരുന്നുണു്ടു്. ഈ ദീ൪ഘയാത്രയിലു് ഇവരിലേറെപ്പേരുടെയുംപ്രശു്നം ഭക്ഷണമാണു്. ആന്ധ്രയിലൊരിടത്തു് രാവിലേമുതലു്രാത്രിവരെയുംമൂന്നുനേരം ആ൪ക്കുവേണമെങ്കിലും എപ്പോളു്വേണമെങ്കിലുംചെന്നുകഴിക്കാവുന്ന വിഭവസമൃദ്ധമായസസ്യഭക്ഷണം വഴിയോരത്തുതന്നെവ൪ഷംമുഴുവ൯ ചിലബിസിനസ്സുവ്യവസായിദ്ധനിക൯മാ൪ സൗജന്യമായേ൪പ്പാടുചെയു്തിട്ടുണു്ടു്. ശബരിമലയാത്രക്കാലത്തു് അദ്ദേഹത്തെപ്പോലുള്ളവ൪ ആ അധികമാളുകളെക്കൂടിയുളു്ക്കൊള്ളത്തക്കരീതിയിലു് സ്ഥലവുംസമയവുംസാധനങ്ങളും വിപുലീകരിച്ചുവ൪ദ്ധിപ്പിച്ചു് സേവനംതുടരുന്നു. ഇതിപ്പോളു് അരിസുലഭവും ഇ൯ഡൃയുടെനെല്ലറയുമായ ആന്ധ്രയിലൊരിടത്തുമാത്രമേയുള്ളൂ. ഇതു് ആന്ധ്രയുംകഴിഞ്ഞു് ക൪ണ്ണാടകത്തിലും തമിഴു്നാട്ടിലും പമ്പവരെ കേരളത്തിലുംകൂടി യാത്രാവഴിയിലു് വ്യാപിപ്പിക്കാത്തതെന്തു്? ഉദാര൯മാരായധനിക൯മാ൪ ഗവണു്മെ൯റ്റുപറഞ്ഞാലു്ക്കേളു്ക്കുന്നതായി ആന്ധ്രയിലു്മാത്രമേയുള്ളോ? ഇവ൪ക്കുസഞു്ചരിക്കാനുള്ളറോഡുകളും ഇത്രയുംനന്നായി ആന്ധ്രയിലു്മാത്രമേയുള്ളല്ലോ! അതെന്തുകൊണു്ടു്? വഴിമദ്ധ്യേയിവ൪ക്കുവണു്ടിയൊതുക്കിത്തങ്ങാനുള്ള ധാബകളും ലേ-ബൈകളും ഇത്രയുംനന്നായി മെയി൯റ്റെയി൯ചെയ്യുന്നതായി ആന്ധ്രയിലു്മാത്രമേയുള്ളല്ലോ! പമ്പയിലു്തന്നെയീവ൪ദ്ധിച്ചുവരുന്നവ൪ക്കു് വണു്ടിപാ൪ക്കുചെയു്തുതങ്ങാനുള്ളസ്ഥലമെവിടെ? ഒരുസംസ്ഥാനഗവണു്മെ൯റ്റിനു് ഇടപെടാ൯കഴിയുന്നകാര്യങ്ങളല്ലയിവയെല്ലാം, പക്ഷേയവ൪ക്കു് അവരെക്കൊണു്ടുകഴിയുന്നതതിനുവേണു്ടിച്ചെയ്യാമല്ലോ, പലസു്റ്റേറ്റുകളുടെ സംയുക്തസംരംഭങ്ങളു്തുടങ്ങാമല്ലോ!
ഇത്രയുംബുദ്ധിമുട്ടുകളുംവിഷമങ്ങളുംസഹിച്ചു് അവിടെയെത്തിയാലു്ത്തന്നെ ദ൪ശ്ശനംനടത്തി തൊഴുതുമടങ്ങാ൯കഴിയുമോ? അവിടെയെത്തിയശേഷം ബുക്കിംഗുകിട്ടാതെയും ക്യൂനിന്നുതള൪ന്നും പതിനായിരക്കണക്കിനാളുകളാണു് കഴിഞ്ഞവ൪ഷം മറ്റുസംസ്ഥാനങ്ങളിലു്നിന്നുവന്നു് മടങ്ങിപ്പോയതു്. ചിലരൊരാശ്വാസമായി പന്തളംക്ഷേത്രത്തിലു്ച്ചെന്നുവണങ്ങിമടങ്ങി. കേരളത്തിലു്സ്സമുദ്രതീരത്തുടനീളം ദേവീക്ഷേത്രങ്ങളും മറുവശത്തു് സഹ്യപ൪വ്വതവനനിരകളിലുടനീളം വിവേകമുള്ളവ൪പണു്ടു് അയ്യപ്പ൯റ്റെയോ അച്ഛ൯ശിവ൯റ്റെയോക്ഷേത്രങ്ങളും കെട്ടിയതുപകാരമായി പകരംതൊഴാ൯! ഓണു്ലൈ൯ വെ൪ച്ച്വലു്ബുക്കിംഗിനോടൊപ്പം സു്പോട്ടുബുക്കിംഗും കാര്യക്ഷമമായിനടത്താതെ അവിടെവരുന്നലക്ഷക്കണക്കിനാളുകളെ തൊഴുതുമടക്കാ൯സാദ്ധ്യമല്ല. ഒരുപാടുപേരൊരേസമയം ബുക്കുചെയ്യാ൯ശ്രമിക്കുന്നതുകൊണു്ടു് ഓണു്ലൈ൯സംവിധാനംതകരുന്നുവെന്നാണു് ദേവസ്വംബോ൪ഡുപറയുന്നതു്. അതിനുള്ള സെ൪വ്വ൪ശേഷിയില്ലാത്തതുകൊണു്ടാണു് ഓണു്ലൈ൯സംവിധാനംതകരുന്നതു്. മതിയായസെ൪വ്വ൪ശേഷിയേ൪പ്പെടുത്താതിരിക്കാ൯ ചില്ലറപ്പണമൊന്നുമല്ലല്ലോ അവിടെനിന്നുലഭിക്കുന്നതു്?
എന്നാലു്രണു്ടുവ൪ഷംമുമ്പുവരെ തിരക്കുനിയന്ത്രിക്കാ൯ പ്രത്യേകപരിശീലനംനേടിയ കേന്ദ്രസുരക്ഷാസേനയെനിയോഗിച്ചിരുന്നപ്പോളു് ഈവിഷമമൊന്നുമുണു്ടായില്ല. ബുക്കിംഗുംകൃത്യമായിനടന്നു, ഒരുസംവിധാനവുംതക൪ന്നില്ല, ഓരോമിനിറ്റിലുമവ൪ നൂറുവരെയാളുകളെയാണു് പതിനെട്ടാംപടികയറ്റിവിട്ടിരുന്നതും. വന്നവരെല്ലാംതൊഴുതുമടങ്ങി. അവ൪തുട൪ന്നിരുന്നെങ്കിലു് അവരതു് നൂറ്റിയിരുപതുവരെയെത്തിച്ചേനേ! എന്നാലു് ശബരിമലയിലട്ടിമറിനടത്താ൯കാത്തിരിക്കുന്ന കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് കേന്ദ്രയി൯റ്റല്ലിജ൯സ്സി൯റ്റെസാന്നിദ്ധ്യം അവരുടെപരിപാടികളു്ക്കു് വിഘാതമുണു്ടാക്കുമെന്നുള്ളതുകൊണു്ടു് തിരക്കുനിയന്ത്രിക്കുന്നതിലു് യാതൊരുപരിശീലനവുമില്ലാത്ത സ്വന്തംപോലീസ്സിലൂടെ നി൪ബ്ബന്ധപൂ൪വ്വമതേറ്റെടുത്തപ്പോളു് സകലതുംതക൪ന്നു, അതിലൂടെ സകലതുംതക൪ത്തു.
5000 പോലീസ്സുകാരുടെകുറവനുഭവിച്ചുകൊണു്ടു് ആകെ 57,819 പോലീസ്സുകാ൪മാത്രമുള്ള കേരളാഗവണു്മെ൯റ്റിനു് മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും സീനിയറുദ്യോഗസ്ഥ൯മാരുടെയും സ്വന്തംധൂ൪ത്തിലൂടെ ട്രഷറിശൂന്യമായതിനാലു് ഇനിയുംകൂടുതലു്പോലീസ്സിനെ റിക്രൂട്ടുചെയ്യുകസാദ്ധ്യമല്ല. അപ്പോളീത്തിരക്കുനിയന്ത്രിക്കുന്നതിനു് സു്കെലിട്ടലു് സു്റ്റേഷ൯ഡ്യൂട്ടിയും കുറ്റകൃത്യാന്വേഷണവും ട്രാഫിക്കുഡ്യൂട്ടിയും മന്ത്രിപ്പടകളുടെയകമ്പടിയും വേണു്ടെന്നുവെച്ചുകൊണു്ടു് കൂടുതലു്പോലീസ്സുകാരെ ശബരിമലയിലേയു്ക്കയയു്ക്കാ൯കഴിയുമോ? അയച്ചാലു്ത്തന്നെ ഒരുഡ്രസ്സുറീഹേഴു്സ്സലിനുള്ളയത്രയാളു്ത്തിരക്കുള്ള മറ്റൊരിടവുംകേരളത്തിലില്ലാതെ തീ൪ത്ഥാടനകാലത്തു് ശബരിമലയിലു്വെച്ചല്ലാതെ എവിടെവെച്ചവ൪ക്കു് പൊളിറ്റിക്കലല്ലാത്ത തീ൪ത്തുംറിലീജിയസ്സും കോസ്സു്മ്മോപ്പൊളിറ്റനുമായ ഇതുപോലെയുള്ളതിരക്കുനിയന്ത്രിക്കുന്നതിലു് പരിശീലനംനലു്കും?
അങ്ങനെയെങ്കിലു് തീ൪ത്ഥാടനത്തി൯റ്റെ സെക്ക്യൂരിറ്റിമാത്രം കേന്ദ്രസേനയെയേലു്പ്പിക്കാതെ ക്ഷേത്രംതന്നെ കേന്ദ്രഗവണു്മെ൯റ്റിനെയേലു്പ്പിച്ചുകൂടേ? തീ൪ത്ഥാടകരെസ്സംബന്ധിച്ചിടത്തോളം എന്തുവ്യത്യാസമിരിക്കുന്നു? എന്നാലു് ക്ഷേത്രത്തെസ്സംബന്ധിച്ചിടത്തോളം വലിയവ്യത്യാസമുണു്ടുതാനും. ഇന്നത്തെസ്സാഹചര്യത്തിലു് ഭരണഘടനാനുസൃതം സകലപേ൪ക്കുംപ്രവേശനമനുവദിച്ചുകൊണു്ടു് ഒരുവിവേചനവുംപാടില്ലെന്ന നിബന്ധനയു്ക്കുവിധേയമായി ശബരിമലക്ഷേത്രം കേന്ദ്രഗവണു്മെ൯റ്റേറ്റെടുത്താലു് നാലുസംസ്ഥാനങ്ങളിലെ വിശ്വാസിസമൂഹംമുഴുവ൯ സ്വാഗതംചെയ്യും, ശരിവെയു്ക്കും. പിന്നെക്കുറച്ചു് മാ൪കു്സ്സിസ്സു്റ്റുകൊള്ളസംഘങ്ങളേയുള്ളൂ. അവരെബാക്കിയുള്ളവ൪ക്കു് കൈകാര്യംചെയ്യാവുന്നതേയുള്ളൂ. കേന്ദ്രബീജേപ്പീഗവണു്മെ൯റ്റു് ഒന്നുംതെളിയിച്ചില്ലെങ്കിലും ക്ഷേത്രങ്ങളു് തങ്ങളു്ക്കിണങ്ങുമെന്നുതെളിയിച്ചിട്ടുണു്ടു്!
Written on 05 January 2024 and first published on 04 November 2024
No comments:
Post a Comment