Saturday, 23 November 2024

1739. ഇ൯ഡൃയിലു് ബാലറ്റുപേപ്പ൪നിലനിലു്ക്കേണു്ടതു് ജനാധിപത്യത്തി൯റ്റെയാവശ്യമാണു്; ഇലകു്ട്രോണിക്കു് വോട്ടിംഗു്മെഷീനുകളു്നിലനിലു്ക്കേണു്ടതു് അദാനിറിലയ൯സ്സുബീജേപ്പീ മതതിയോക്കോ൪പ്പറേറ്റോക്രസിയുടെയും!

1739

ഇ൯ഡൃയിലു് ബാലറ്റുപേപ്പ൪നിലനിലു്ക്കേണു്ടതു് ജനാധിപത്യത്തി൯റ്റെയാവശ്യമാണു്; ഇലകു്ട്രോണിക്കു് വോട്ടിംഗു്മെഷീനുകളു്നിലനിലു്ക്കേണു്ടതു് അദാനിറിലയ൯സ്സുബീജേപ്പീ മതതിയോക്കോ൪പ്പറേറ്റോക്രസിയുടെയും!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By This Is Engineering. Graphics: Adobe SP.

ഇ൯ഡൃയിലു് ബാലറ്റുപേപ്പ൪ നിലനിലു്ക്കേണു്ടതു് ജനാധിപത്യത്തി൯റ്റെയാവശ്യമാണു്; ഇലകു്ട്രോണിക്കു് വോട്ടിംഗു് മെഷീനുകളു് നിലനിലു്ക്കേണു്ടതു് അദാനിറിലയ൯സ്സുബീജേപ്പീ മതതിയോക്കോ൪പ്പറേറ്റോക്രസിയുടെയും! ബാലറ്റുപേപ്പറിലു്വോട്ടുചെയ്യുമ്പോളു് നമ്മളാ൪ക്കാണുവോട്ടുചെയു്തതെന്നു് നമ്മളു്ക്കുറപ്പുണു്ടായിരുന്നു, കാരണം ആ ബാലറ്റുപേപ്പറിനുപകരം മറ്റൊന്നവിടെക്കൊണു്ടുപോയിടാ൯ സാദ്ധ്യമായിരുന്നില്ല. ബാലറ്റുപേപ്പ൪ പെട്ടിയിലിടുന്നതിനുമുമ്പു് ഭൗതികമായി സ്വന്തംകണ്ണുകൊണു്ടു് ഒന്നുകൂടിപ്പരിശോധിക്കാനും സാധ്യമായിരുന്നു. ഈപ്പരിശോധനയും അതിലൂടെയുള്ളയുറപ്പുമായിരുന്നു ജനാധിപത്യത്തെനിലനി൪ത്തിയതു്, പക്ഷേ സുപ്രീംകോടതിയും ഇലക്ഷ൯കമ്മീഷനും മതകോ൪പ്പറേറ്റുകളും ബീജേപ്പീയും സംയുക്തമായിടപെട്ടു് ഇപ്പോളതുരണു്ടുംപോക്കി. ബാലറ്റുപേപ്പ൪ തിരിച്ചുകൊണു്ടുവരാനുള്ള ഇ൯ഡൃയിലെ ജനങ്ങളുടെയാവശ്യം ജനങ്ങളു്ക്കെതിരെ ഇവ൪മുഴുവ൯ചേ൪ന്നു് ഒറ്റക്കെട്ടായിയുദ്ധംചെയു്തു് പരാജയപ്പെടുത്തി. അതുതിരിച്ചുവന്നില്ല. ഇവ൪മുഴുവ൯പോയാലേ അതുതിരിച്ചുവരൂവെന്ന൪ത്ഥം!

ഇലകു്ട്രോണിക്കു് വോട്ടിംഗു് മെഷീനിലാവുമ്പോളു് നമ്മളാ൪ക്കാണുവോട്ടുചെയു്തതെന്നു് നമ്മളു്ക്കുറപ്പുണു്ടെങ്കിലും അതാരീതിയിലവിടെക്കിടക്കുമെന്നു് നമ്മളു്ക്കൊരുറപ്പുമില്ല- ഡിജിറ്റലായതുകൊണു്ടു് അവയുടെമേലു്നിയന്ത്രണമുള്ളയാ൪ക്കും പോളിംഗിനുമുമ്പുതന്നെ അല്ലെങ്കിലു് പോളിംഗുനടന്നുകൊണു്ടിരിക്കുമ്പോളു്ത്തന്നെ കൃത്രിമംനടത്തി അതുമാറ്റി വേറൊരുചിഹ്നത്തിലാക്കാവുന്നതേയുള്ളൂ. ഞങ്ങളു്സത്യസന്ധ൯മാരാണു്, ഞങ്ങളൊരിക്കലുംകൃത്രിമംകാണിക്കുകയില്ല, അതുകൊണു്ടു് അങ്ങനെയൊരിക്കലുംസംഭവിക്കുകയില്ലെന്ന അവ൪നലു്കുന്നയുറപ്പി൯മേലാണു് ഇതുമുഴുവ൯നിലനിലു്ക്കുന്നതു്, ഈ വോട്ടിടലും വോട്ടെണ്ണലും ഭരണാരോഹണവുമെല്ലാംനടക്കുന്നതു്. അവ൪സത്യസന്ധ൯മാരാണു്, അവരുടെസിസ്സു്റ്റംകുറ്റമറ്റതാണു്, എന്നു് അഞു്ചോ ആറോപേരടങ്ങുന്നയൊരുസുപ്രീംകോടതി സ൪ട്ടിഫിക്കറ്റുമെഴുതി നൂറ്റിമുപ്പതുകോടിജനങ്ങളു്നലു്കുകയുംചെയു്തു. ആ അഞു്ചോ ആറോപേരാണോ നൂറ്റിമുപ്പതുകോടിജനങ്ങളാണോ ജനാധിപത്യത്തിലു് എന്തു് എങ്ങനെനടക്കണമെന്നുതീരുമാനിക്കുന്നതെന്നചോദ്യം അവരിലു് വെറുപ്പുളവാക്കുന്നു, .

അങ്ങനെയിലകു്ട്രോണിക്കു് വോട്ടിംഗു്യന്ത്രങ്ങളും ബീജേപ്പീയും റിലയ൯സ്സുമദാനിയും ഹിന്ദുഭരണവും ഇ൯ഡൃയിലു് നിലനിലു്ക്കുന്നു. പക്ഷേ ഓഹരിക്കമ്പോളത്തിലു്, കൈക്കൂലിയിലു്, ഭരണാധിപ൯മാരെവിലയു്ക്കെടുത്തതിലു്, അമേരിക്കയിലു്പ്പോയിക്കൃത്രിമംകാണിച്ചു് 2024 നവംബറിലു് ഇതിലുള്ളയദാനിപെട്ടപ്പോളു്, ഇവ൪മുഴുവ൯ചേ൪ന്നു് പരസ്സു്പ്പരംസഹായിച്ചുനി൪മ്മിച്ച മഹായിടപാടുകളെല്ലാം പുറത്തുവന്നപ്പോളു്, എത്രമാത്രംമഹാകൃത്രിമികളാണു് ഇവരെല്ലാമെന്നുതെളിഞ്ഞപ്പോളു്, അവരുടെ ഇലകു്ട്രോണിക്കു് വോട്ടിംഗു്മെഷീനുകളും ഇലക്ഷ൯കമ്മീഷനും സുപ്രീംകോടതിയുമെല്ലാംപെട്ടു.

ബീജേപ്പീ ഇ൯ഡൃയിലു് ഭരണത്തിലേറിയ 2014നുശേഷം കണു്ടിട്ടുള്ളതു് രാജ്യത്തു് ജനങ്ങളുടെയിടയിലു് ഭരണവിരുദ്ധവികാരമെത്ര ശക്തമാണെങ്കിലും അതേഭരണശക്തിതന്നെ വീണു്ടുംജയിച്ചുവരുന്നതായിട്ടാണു്. ഇതുവെറുംസംശയകരമെന്നല്ല, ജനാധിപത്യത്തിനപകടമാണു്. ഒരുഗവണു്മെ൯റ്റിനെമാറ്റാ൯വേണു്ടി ജനങ്ങളു്വോട്ടുചെയു്താലു് ആഗവണു്മെ൯റ്റുമാറുന്നില്ല. 2014നുമുമ്പു് ഇതായിരുന്നില്ലസ്ഥിതി.

Written and first published on: 23 November 2024

 





 

No comments:

Post a Comment