1743
കണ്ണൂരിലെ ഏഡീയെംവധക്കേസ്സിലു് കേരളമന്വേഷിച്ചുകൊണു്ടിരുന്നയാപ്പ്രതി പുറത്തുവന്നു! അതയാളു്തന്നെ!!
പി. എസ്സു്. രമേശു് ചന്ദ്ര൯
കണ്ണൂരിലെ ഏഡീയെംവധക്കേസ്സിലു് കേരളമന്വേഷിച്ചുകൊണു്ടിരുന്നയാപ്പ്രതി പുറത്തുവന്നു! അതയാളു്തന്നെ!! ഇതിലു് യഥാ൪ത്ഥത്തിലെന്താണുനടന്നതെന്നു് കേരളത്തിലെജനങ്ങളു്മനസ്സിലാക്കുന്നതു് അതേക്കുറിച്ചു് ഗവണു്മെ൯റ്റു്, കേരളത്തിലെപ്പോലീസ്സു്, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കണ്ണൂ൪ജില്ലാക്കമ്മിറ്റിയും അതി൯റ്റെ സംസ്ഥാനത്തി൯റ്റെവിവിധഭാഗങ്ങളിലെനേതാക്കളും, ആപ്പാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറി എംവീ ഗോവിന്ദ൯ എന്നിവ൪നടത്തിയ പ്രസു്താവനകളു്, മാധ്യമങ്ങളുടെചോദ്യങ്ങളു്ക്കുള്ള മറുപടികളു്, കോടതിയിലു്സ്സമ൪പ്പിച്ചതായി അവ൪പുറത്തുവിട്ടവിവരങ്ങളു്, അന്വേഷണത്തിലു്ക്കണു്ടെത്തിയതായി മാധ്യമങ്ങളിലൂടെയും ഗൂഢവ്യക്തികളിലൂടെയും പോലീസ്സുപുറത്തുവിട്ടവിവരങ്ങളു്, എന്നിവയെല്ലാംകള്ളമാണെന്നും അവയു്ക്കെതിരേനിലനിന്നിരുന്ന വിവരങ്ങളെല്ലാംസത്യമാണെന്നുമുള്ള തങ്ങളുടെ അടിസ്ഥാനവിലയിരുത്തലി൯മേലു്നിലനിന്ന തങ്ങളുടെകണു്ടെത്തലുകളു്നലു്കുന്നസൂചനകളാണു് യഥാ൪ത്ഥമെന്നാണു്. മറ്റവ൪മുഴുവ൯ ഇതൊരാത്മഹത്യയാണെന്നു് സംഭവംപുറത്തുവന്നുമിനിറ്റുകളു്ക്കുള്ളിലു് ഏകകണു്ഠമായി വിധിയെഴുതിയതും വ൯സന്നാഹങ്ങളൊരുക്കി വളരെപ്പണംചെലവുചെയു്തു് സ൪ക്കാരി൯റ്റെയും പാ൪ട്ടിയുടെയും മാധ്യമങ്ങളുടെയും മെഷീനറികളു് ദ്രുതഗതിയിലു്പ്പ്രവ൪ത്തിപ്പിച്ചു് പ്രചരിപ്പിച്ചതുംകൊണു്ടുതന്നെ ഇതൊരുകൊലപാതകമാണെന്നു് കേരളംവിധിയെഴുതി. ഇതൊരടിച്ചുകൊന്നുകെട്ടിത്തൂക്കാണെന്നു് സംശയംപ്രകടിപ്പിച്ചു് പരേത൯റ്റെഭാര്യ കെരളഹൈക്കോടതിയിലു് പരാതിയെഴുതിക്കൊടുക്കുകയുംചെയു്തു.
സംസ്ഥാനപ്പോലീസ്സു് കുറ്റകരമായിപ്പലതുമൊളിച്ചുവെയു്ക്കുകയാണെന്നും നിലവിലുള്ളതെളിവുനശിപ്പിക്കുകയാണെന്നും ചിലമൊഴികളും ചിലതെളിവുകളുംശേഖരിക്കാതെ ആരെയോ കൊലക്കുറ്റത്തിലു്നിന്നുരക്ഷിക്കാ൯ വിറളിപൂണു്ടുപാഞ്ഞുനടക്കുകയാണെന്നും കോടതിയടിയന്തിരമായിടപെട്ടു് നിലവിലുള്ളതെളിവുകളു് പോലീസ്സുനശിപ്പിക്കാതെസംരക്ഷിക്കണമെന്നും ഈക്കേസ്സു് സീബീയ്യൈതന്നെയന്വേഷിക്കണമെന്നും പരേത൯റ്റെകുടുംബം രേഖാമൂലമാവശ്യപ്പെടുകയുംചെയു്തു. (ഇതിനുള്ളപണവും ആളു്ബലവും സന്നാഹങ്ങളുമൊക്കെയവ൪ക്കുണു്ടോയെന്നതു് കേരളത്തി൯റ്റെമുന്നിലിന്നൊരു സന്ദേഹമായിനിലകൊള്ളുകയാണു്!). അന്നുമുതലെന്നല്ല ആദ്യംമുതലേതന്നെ കേരളത്തി൯റ്റെയുംവിലയിരുത്തലതുതന്നെയാണു്. അന്നുമുതലു് കേരളമന്വേഷിക്കുന്നതാണു് സംസ്ഥാനത്തി൯റ്റെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും മുഴുവ൯സന്നാഹങ്ങളുമെടുത്തു് ഇതുപോലെസംരക്ഷിക്കപ്പെടത്തക്കതായി ആരാണാ ഉന്നതനെന്നു്. അതു് മുഖ്യമന്ത്രിയോ പാ൪ട്ടിസെക്രട്ടറിയോ അല്ലാതെ ആരെങ്കിലുമാകുമോ!
സീബിയ്യൈയ്യന്വേഷണം ആവശ്യപ്പെട്ടുള്ള ഈക്കുടുംബത്തി൯റ്റെ ഹ൪ജ്ജിവന്നയുട൯തന്നെ അതനുവദിക്കാ൯പറ്റില്ലെന്നു് ആരോപണവിധേയമായ കണ്ണൂ൪ജില്ലാക്കമ്മിറ്റിയുടെനേതാവും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിയും എമ്മെല്ലേയും മു൯മന്ത്രിയുമായ എംവീ ഗോവിന്ദ൯പറഞ്ഞു. അതുസ്വീകാര്യമല്ലെന്നുപോലുമല്ല, അനുവദിക്കാ൯പറ്റില്ലെന്നാണുപറഞ്ഞതു്! ഗവണു്മെ൯റ്റോ കോടതിയോ അല്ലാത്ത അയാളാണോ അതനുവദിക്കേണു്ടതു്? അപ്പോളു് തനിയു്ക്കതനുവദിക്കാ൯പറ്റില്ലെന്നാണു് അതിനുള്ളയ൪ത്ഥം. താനാണുജയിലിലു്പ്പോകേണു്ടതെന്നാണ൪ത്ഥം! സീബിയ്യൈയ്യൊരു കൂട്ടിലടച്ചതത്തയായതുകൊണു്ടു് അതിനെക്കൊണു്ടന്വേഷിപ്പിക്കാ൯ പറ്റില്ലെന്നാണയാളു്പറഞ്ഞതു്. സംസ്ഥാനപ്പോലീസ്സീക്കേസ്സിലു് സ്വയംരക്ഷപ്പെടുന്നതിനുവേണു്ടി തെളിവുനശിപ്പിക്കാ൯ശ്രമിക്കുന്ന കൊലപാതകിയുടെമട്ടിലു്പ്പെരുമാറുന്നുവെന്നു് ആ ഹ൪ജ്ജിയിലൂടെയിതിനകം ഹൈക്കോടതിയിലു്ത്തെളിഞ്ഞുകഴിഞ്ഞതുകൊണു്ടു് അയാളുടെനിയന്ത്രണത്തിലുണു്ടെന്നുതെളിഞ്ഞ സംസ്ഥാനപ്പോലീസ്സന്വേഷിച്ചാലു്മതിയെന്നു് പറയാനുള്ളധൈര്യമയാളു്ക്കുണു്ടായില്ല. അപ്പോളു് ഇ൯റ്റ൪പ്പോളന്വേഷിക്കുമോ, അവരെയേലു്പ്പിക്കുമോ, അവരല്ലാതെ സീബിയ്യൈയ്യുടെമേലാരുണു്ടു്?
എംവീ ഗോവിന്ദ൯ ഇപ്പോളീയൊരുപ്രസു്താവനനടത്തിയതു് പാ൪ട്ടിയു്ക്കുവേണു്ടിയോ മുഖ്യമന്ത്രിയു്ക്കുവേണു്ടിയോ അല്ല, തനിയു്ക്കുവേണു്ടിത്തന്നെയാണു്. കേരളംമുഴുവനീക്കേസ്സിലു് സീബീയ്യൈയ്യന്വേഷണമാവശ്യപ്പെടുന്നയീഘട്ടത്തിലു് ഇപ്പോളിതുപറഞ്ഞില്ലെങ്കിലു് ഇനിയതിനുള്ളയവസരംകിട്ടുകയില്ലെന്നയാളു്ക്കറിയാം, ഇപ്പോളു്വിഘാതമുണു്ടാക്കിയില്ലെങ്കിലു്, ഇതാണുപാ൪ട്ടിയുടെ ഔദ്യോഗികനിലപാടെന്നുസ്ഥാപിച്ചെടുത്തു് പ്രചരിപ്പിച്ചില്ലെങ്കിലു്, പാ൪ട്ടിയിലെവിവിധകമ്മിറ്റികളിലെയും തലങ്ങളിലെയും അഭിപ്രായംപറച്ചിലുകാരെമുഴുവ൯ ഉട൯ ഒരേദിശയിലു്ക്ക്രമീകരിച്ചില്ലെങ്കിലു്, കോടതിയിലു്പ്പറ്റിയില്ലെങ്കിലും പോലീസ്സിനും പ്രോസ്സിക്ക്യൂഷനുംമേലു് നിയന്ത്രണത്തോടെ സംസ്ഥാനഭരണാധികാരമുള്ള പാ൪ട്ടിയിലിനിയതിനുപറ്റുകയില്ലെന്നയാളു്ക്കറിയാം. സീബീയ്യൈയ്യന്വേഷണം ട്രാക്കിലു്വീണുകഴിഞ്ഞാലു്പ്പിന്നെ എന്തുചെയു്തിട്ടെന്താകാനാണു്!
ഇതുകോടതിയു്ക്കുംകൂടിത്തന്നെയുള്ള ഒരുകൊലപാതകസംഘത്തി൯റ്റെ സൂചനയല്ലേയെന്നും സംശയിക്കുന്നവരുണു്ടു്. മരണപ്പെട്ടതും, അല്ലെങ്കിലവ൪കൊലപ്പെടുത്തിയതും, ജുഡീഷ്യലധികാരങ്ങളുള്ള ഒരു അഡിഷണലു് ഡിവിഷണലു് മജിസ്സു്ട്രേട്ടിനെത്തന്നെയായിരുന്നല്ലോ! ഇതൊരാത്മഹത്യയല്ല കൊലപാതകമാണെന്നുള്ള പരേത൯റ്റെഭാര്യയുടെവാദങ്ങളു്സ്വീകരിച്ചു് സീബീയ്യൈയ്യന്വേഷണത്തിനുള്ള ഉത്തരവിടുന്നതു് ആരോഗ്യകരമായിരിക്കില്ലെന്നു് ഇയാളു് കേസ്സുപരിഗണിക്കുന്ന ജുഡീഷ്യറിയെയും അതിനുള്ളവിധിവരുന്നതിനുമുമ്പു് ഭീഷണിപ്പെടുത്താ൯ശ്രമിക്കുകയല്ലേ?
മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസ്സെക്രട്ടറി എംവീ ഗോവിന്ദ൯റ്റെ ഈപ്പറഞ്ഞഭാഷയിലുള്ള ഈപ്പ്രഖ്യാപനത്തിലു് സീബിയ്യൈ കൂട്ടിലടച്ചതത്തയെങ്കിലു് അയാളുടെനേതാവു് പിണറായിവിജയ൯റ്റെപോലീസ്സോ- ചാണകക്കുഴിയിലു്ക്കിടക്കുന്നപുഴുവോ? സീബിയ്യൈയെ ഇത്രയുംപേടിയുള്ളയൊരുനേതാവുണു്ടോ? ഒര൪ത്ഥത്തിലു് ഇതുവരെയൊരു കൊലപാതകക്കേസ്സിലു്പ്പ്രതിയായിട്ടില്ലാത്ത എംവീ ഗോവിന്ദ൯ താ൯നേരിട്ടുളു്പ്പെട്ട ഈക്കേസ്സിലു് ഒരുസീബീയ്യൈയ്യന്വേഷണത്തെയും അതുകഴിഞ്ഞുള്ളചിലനടപടിക്രമങ്ങളെയും ഭയക്കുന്നതുസ്വാഭാവികമാണു്, പ്രത്യേകിച്ചുമയാളുടെഭാര്യ നേരിട്ടുള്ളതെളിവുകളവശേഷിപ്പിച്ചുകൊണു്ടു് ആപ്പറഞ്ഞയേഡീയെംവധക്കേസ്സിലെപ്പ്രതിയായ പാ൪ട്ടിപ്പെണ്ണി൯റ്റെതോഴിയും സംരക്ഷകയുമായിനിലു്ക്കുമ്പോളു്.
ഒരുസീബീയ്യൈയ്യന്വേഷണത്തെ പലപ്രാവശ്യംസംസ്ഥാനംഭരിച്ചഭരണപരിചയവും രാജ്യത്തു് ബീജേപ്പീകഴിഞ്ഞാലേറ്റവുംകൂടുതലു്സ്വത്തും അതിനുള്ളവിഭവങ്ങളും വക്കീല൯മാരുടെനീണു്ടനിരകളുമുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെസെക്രട്ടറിയും ആപ്പാ൪ട്ടിയുമെന്തിനുഭയക്കണം? അല്ലെങ്കിലു്ത്തന്നെ പാ൪ട്ടിയുടെമുഖ്യമന്ത്രിപിണറായിവിജയ൯റ്റെ ലാവലിന്നഴിമതിക്കേസ്സും സ്വ൪ണ്ണം-ഡോള൪ക്കള്ളക്കടത്തുകേസ്സുകളും ലൈഫു്മിഷ൯ഭവനനി൪മ്മാണവെട്ടിപ്പുകേസ്സും അച്ഛ൯റ്റെയുംമകളുടെയുംമാസപ്പടിക്കൈക്കൂലിക്കേസ്സും ഇതിനകംപലപ്രാവശ്യം തെളിയിച്ചുകഴിഞ്ഞിട്ടുള്ളതുപോലെ സ്വന്തമഴിമതികളിലഴുകി രക്ഷപ്പെടാനായിസ്സകലവ൯മാരുംചേ൪ന്നു് കേന്ദ്രബീജേപ്പീയുടെകാലിലു്പ്പോയിക്കുമ്പിട്ടുകിടക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഒരുസീബിയ്യൈക്കേസ്സിനെബു്ഭയക്കുന്നതുതന്നെയെന്തിനു്! പക്ഷേയിതുമറ്റുപലതുംപോലെയൊരഴിമതിക്കേസ്സല്ല, ഒരുകൊലക്കേസ്സാണു്. നിഷു്പക്ഷമായും സത്യസന്ധമായും നിയമമനുസരിച്ചുമിതന്വേഷിച്ചാലു് അതിനുപ്രതിയു്ക്കുജയിലു്ശിക്ഷമാത്രമല്ല വധശിക്ഷവരെക്കിട്ടാം, ജീവിതമസു്തമിക്കാം. സീബീയ്യൈ കേന്ദ്രബീജേപ്പീപറയുന്നതനുസരിച്ചു് കേസ്സന്വേഷണത്തിലു് വിട്ടുവീഴു്ച്ചചെയു്താലും കോടതികളും ജനങ്ങളും സാമൂഹ്യമാധ്യമങ്ങളുംകൂടിയതിനെ നിയമപരമായയുത്തരവുകളിലൂടെ വരച്ചവരയിലു്നി൪ത്തിയന്വേഷിപ്പിക്കുമെന്ന ഒരുപഴുതുകിടക്കുന്നതാണുഭയം!
ഏഡീയെമ്മി൯റ്റെമരണം സീബീയ്യൈയ്യന്വേഷിക്കാ൯ സമ്മതിക്കില്ലെന്നാണയാളു്പറഞ്ഞതു്. പ്രതികളോടുചോദിച്ചിട്ടു് അവരുടെസമ്മതത്തോടെയല്ല അന്വേഷണങ്ങളു് തീരുമാനിക്കപ്പെടുന്നതെന്നതുകൊണു്ടു് തങ്ങളുടെസമ്മതത്തി൯റ്റെപ്രശു്നമുയ൪ത്തുന്നതിലൂടെ പണു്ടത്തേതിലു്നിന്നുവ്യത്യസു്തമായി ഒളിഞ്ഞിരിക്കുന്നപ്രതികളുടെയിഷ്ടമനുസരിച്ചു് പോലീസ്സിനും മറ്റന്വേഷണയേജ൯സ്സികളു്ക്കും അന്വേഷണംകൊണു്ടുപോകാനൊക്കാത്ത ഇന്നത്തെക്കാലത്തു് ഇങ്ങനെയുള്ളകേസ്സുകളിലൊരു നി൪ണ്ണായകശക്തിയായസമൂഹത്തിലു് തങ്ങളു്പ്രതിയല്ലെന്നൊരുധാരണപട൪ത്താനുള്ള ഒരുദു൪ബ്ബലശ്ശ്രമമാണിതു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും അവരുടെഗവണു്മെ൯റ്റും എതി൪ക്കുന്നതുകൊണു്ടു് ഇതുപോലെയുള്ളയവരുടെസമൂഹവിരുദ്ധവും വ്യക്ത്യധിഷു്ഠിതവുമായതാലു്പ്പര്യങ്ങളു്തിരിച്ചറിഞ്ഞു് സമൂഹംശക്തമായിടപെടുന്നചിലകേസ്സുകളു് സീബീയ്യൈയ്യന്വേഷിക്കാതിരുന്നിട്ടുണു്ടോ? അവരുടെപോലീസ്സുനടത്തുന്നയന്വേഷണം മറ്റൊരുമേലന്വേഷണയേജ൯സ്സിയു്ക്കു് കൈമാറാ൯പറ്റില്ലെന്നു് ഭരണംനടത്തുന്നമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ഗവണു്മെ൯റ്റുംപറഞ്ഞ അവ൪തന്നെപ്രതിയായ എത്രയോകേസ്സുകളു് പൗര൯മാരും ബന്ധുക്കളുംകൊണു്ടുചെന്നുകൊടുത്തകേസ്സുകളിലു് കോടതിയുത്തരവുകളിലൂടെ സീബീയ്യൈയ്യേറ്റെടുത്തു് അന്വേഷണംനടത്തിയിട്ടുണു്ടു്!
അയാളു്പറഞ്ഞതിനാകെയുള്ള൪ത്ഥം അതിലു് സീബീയ്യൈയ്യന്വേഷണം ആവശ്യപ്പെട്ടുകൊണു്ടുള്ളനീക്കം നേരിട്ടുള്ളപരാതിയായോ ഹൈക്കോടതിയെടുത്തകേസ്സിലു് അഫിഡവിറ്റാവശ്യപ്പെട്ടുകൊണു്ടുള്ള സമ്മ൯സ്സായോ ഗവണു്മെ൯റ്റി൯റ്റെമുന്നിലെത്തുമ്പോളു് അയാളു് ഭരണംനടത്തുന്ന പാ൪ട്ടിയിലിന്നയാളു്ക്കുള്ള സെക്രട്ടറിയുടെസ്ഥാനമുപയോഗിച്ചു് സ൪വ്വശക്തിയുമെടുത്തു് എതി൪ക്കുമെന്നുമാത്രമാണു്. (അയാളുടെപാ൪ട്ടി ഭരണത്തിലില്ലായിരുന്നെങ്കിലു് ഇയാളു്ക്കിങ്ങനെയൊരുപ്രസു്താവനനടത്താ൯ സന്ദ൪ഭവുമുണു്ടാവുകപോലുമില്ലായിരുന്നു!). സീബീയ്യൈയ്യന്വേഷണം ആവശ്യപ്പെട്ടുകൊണു്ടു് ഇതിനകംതന്നെ ഹൈക്കോടതിയിലു്ക്കേസ്സുവരികയും ഇവരെതി൪ത്താലതു് സുപ്രീംകോടതിയിലെത്തുന്നതി൯റ്റെസാദ്ധ്യത നിലനിലു്ക്കുകയുംചെയ്യുന്നതിനാലു് അന്വേഷണംവേണമോവേണു്ടയോയെന്നു് തീരുമാനിക്കുന്നതിനുള്ളയധികാരം ഇയാളിലു്നിന്നും ഇയാളുടെപാ൪ട്ടിയിലു്നിന്നും ഇവരുടെഗവണു്മെ൯റ്റിലു്നിന്നുംപോയി അതു് ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയുമൊക്കെ കൈയ്യിലെത്തിയിരിക്കുകയാണു്. സീബീയ്യൈയ്യന്വേഷണംവേണു്ടെന്നു് ഇവ൪പറഞ്ഞകേസ്സുകളിലെല്ലാം കോടതികളിലൂടെ സീബീയ്യൈയ്യന്വേഷണം നിലവിലു്വന്നപശ്ചാത്തലവുമുണു്ടു്. അന്വേഷണത്തെയെതി൪ക്കുമെന്ന അയാളുടെഭയന്നുള്ളപ്രസു്താവന അതിലയാളു് ഡെഫിനിറ്റായുമൊരുപ്രതിയാണെന്നേ, അയാളു്ക്കുവേണു്ടിയാണീ പോലീസ്സി൯റ്റെയും ഗവണു്മെ൯റ്റി൯റ്റെയും വളരെയെലാബറേറ്റായ പ്രതിയെയൊളിപ്പിക്കലു്സ്സംരംഭങ്ങളെന്നേ, തെളിയിക്കുന്നുള്ളൂ. അയാളുടെയാ ഒറ്റപ്പ്രസു്താവനയിലൂടെത്തന്നെ കേരളമന്വേഷിച്ചുകൊണു്ടിരുന്നയാപ്പ്രതിയാരെന്നു് പുറത്തുവന്നില്ലേ?
ഇതിലു്സ്സീബിയ്യൈയ്യന്വേഷണംവന്നാലു് അനുബന്ധമായി അയാളുമായിബന്ധപ്പെട്ട മറ്റുപലതിലുംകൂടിവരുമെന്നയാളു് ഭയപ്പെടുന്നുണു്ടു്. അയാളുടെഭാര്യയിതുപോലൊരുകേസ്സിലു്നിന്നു് കഷ്ടിച്ചുരക്ഷപ്പെട്ടതേയുള്ളൂ. അന്നത്തെബു്ഭയമിന്നുമയാളു്ക്കുണു്ടു്. ഇപ്പോളയാളുംകൂടിയുളു്പ്പെട്ട ഇതുംകൂടിയായി! ഭയന്നുവിറച്ചില്ലെങ്കിലല്ലേയത്ഭുതമുള്ളൂ? അയാളുടെഭാര്യപ്രതിയായ സാജനെന്നപ്രവാസ്സിയുടെമരണസംഭവം പുതിയപശ്ചാത്തലത്തിലു് എപ്പോളു്വേണമെങ്കിലും റീയോപ്പണു്ചെയ്യാവുന്നതേയുള്ളൂ, ഈ സീബിയ്യൈതന്നെ എപ്പോളു്വേണമെങ്കിലുമന്വേഷിക്കാവുന്നതേയുള്ളൂ. അയാളു്ഭയന്നതിലും പൂക്കുലപോലെവിറയു്ക്കുന്നതിലും അത്ഭുതമൊന്നുമില്ല.
ഈക്കേസ്സിലു് സാഹചര്യത്തെളിവുകളാണുള്ളതെന്നും അവയാണുപ്രധാനമെന്നുംപറഞ്ഞു് അവയെക്കേന്ദ്രബിന്ദുവാക്കിയാണു് ഇയാളിലേയു്ക്കന്വേഷണമെത്താതെ മറ്റുപ്രോകു്സ്സിപ്പ്രതികളെനി൪മ്മിച്ചു് പോലീസ്സീയന്വേഷണം ആത്മഹത്യയാക്കിമാറ്റി വഴിതെറ്റിച്ചുകൊണു്ടുപോയിരുന്നതു്. (വാസു്തവത്തിലു് സാഹചര്യത്തെളിവുകളു്പോലുമല്ല, രാഷ്ട്രീയവിധേയത്വവും സമ്പന്നയധികാരപ്പ്രീണനവുമില്ലാതെ നിയമബോധവും നീതിബോധവും നിഷു്പക്ഷതയുംമാത്രമുള്ള ഏതുകോടതിയും ക്ഷണംതള്ളിക്കളയുമായിരുന്ന വെറുംകേട്ടുകേളു്വിമൊഴികളുടെപുറത്താണു്, ഇവരിത്രയുംകാലമീക്കേസ്സുമന്വേഷണവും കെട്ടിപ്പൊക്കിനടത്തിക്കൊണു്ടുപോയതു്!). അങ്ങനെയെങ്കിലു് സാഹചര്യത്തെളിവുകളു്തന്നെയെടുത്തുനോക്കാം! അവമുഴുവനിയാളു്ക്കെതിരല്ലേ?
സീബീയ്യൈയു്ക്കുസംസ്ഥാനത്തു് കേസ്സുകളെടുത്തന്വേഷിക്കാനുള്ളയധികാരം ഇയാളു്കൂടിയടങ്ങുന്നമന്ത്രിസഭ പി൯വലിച്ചതെന്തിനായിരുന്നു, അങ്ങനെചെയു്തില്ലായിരുന്നെങ്കിലു് ക്രിമിനലി൯വെസ്സു്റ്റിഗേഷനു് എന്തുതകരാറാണു് സംസ്ഥാനത്തുസംഭവിക്കുമായിരുന്നതു്? അതിയാളു്ക്കെതിരേയുള്ള ഒരുസാഹചര്യത്തെളിവല്ലേ? മുമ്പുനടന്ന റ്റീപ്പീ ചന്ദ്രശേഖര൯വധക്കേസ്സിലും അതിനുള്ളയുത്തരവുനലു്കിയെന്നു് ആരോപണവിധേയനായതും അയാളിന്നുസെക്രട്ടറിയായിരിക്കുന്നപാ൪ട്ടിയുടെ അന്നത്തെപ്പാ൪ട്ടിസംസ്ഥാനസെക്രട്ടറിതന്നെയായിരുന്നില്ലേ, ശിക്ഷിക്കപ്പെട്ടതും സംസ്ഥാനസെക്രട്ടറിയെയനുസരിച്ചിരുന്ന പാ൪ട്ടിനേതാക്കളു്തന്നെയായിരുന്നില്ലേ? അതൊരുതെളിവല്ലേ? സംസ്ഥാനത്തുനിരവധിവനിതാനേതാക്കളുള്ളപ്പോളു് ഈക്കേസ്സിലെയിപ്പോഴത്തെത്താലു്ക്കാലികപ്പ്രതിയെ ജാമ്യത്തിലു്പ്പുറത്തിറക്കിയപ്പോളു് കണ്ണൂ൪ജയിലിലു്സ്സ്വീകരിക്കാ൯പോയതു് ഇയാളുടെഭാര്യതന്നെയായിരുന്നില്ലേ? ‘എ൯റ്റെഭ൪ത്താവിനുവേണു്ടിയാണുനീപ്രതിയായതും ജയിലിലു്ക്കിടന്നതും അതുകൊണു്ടുഞങ്ങളു്ക്കനുഭാവവും നിനക്കുള്ളയൈക്യദാ൪ഢ്യവും പിന്തുണയുമുണു്’ടെന്നുപ്രഖ്യാപിക്കാനല്ലായിരുന്നെങ്കിലു് ഇയാളുടെഭാര്യതന്നെയെന്തിനുപോയി? അതിയാളു്ക്കെതിരെയുള്ള അതിശക്തമായൊരുസാഹചര്യത്തെളിവല്ലേ?
അവ൪നേരത്തേതന്നെയൊരുകേസ്സിലു് ഇതുപോലെപെട്ടിട്ടുള്ളതല്ലേ? ഈപ്പ്രതിയെസ്സ്വീകരിക്കാനും ആനയിക്കാനുംപോയതു് ആന്തൂ൪നഗരസഭയിലു് ചെയ൪പ്പെഴു്സ്സണായിരിക്കുമ്പോളു് സമാനമായൊരുകേസ്സിലു്, ഒരുപ്രവാസ്സിവ്യവസായിയുടെമരണത്തിലു്, ഇതുപോലെ ഒരാളുടെമരണത്തിലേയു്ക്കുനയിച്ചതിലു്, പ്രേരണാക്കുറ്റത്തിനുപ്രതിയാക്കപ്പെട്ടു് കേസ്സുനേരിട്ടയാളല്ലേ, അയാളുടെവീട്ടിലു്ത്തന്നെകൂടെത്താമസിക്കുന്ന അയാളുടെഭാര്യയല്ലേ? ഈക്കേസ്സിലും ഭ൪ത്താവിനുവേണു്ടിയല്ലെങ്കിലു് അവരെന്തിനിടപെട്ടുസാന്നിദ്ധ്യമറിയിച്ചു? പരേതനെ ബന്ധുക്കളെത്തുന്നതിനുമുമ്പു് തെളിവുനശിപ്പിക്കുന്നതിനുവേണു്ടിമന:പൂ൪വ്വം അരുതെന്നാളുകളു്വിലക്കിയ പാ൪ട്ടിനിയന്ത്രണത്തിലുള്ളയാസ്സു്പ്പത്രിയിലു്ത്തന്നെ പോസ്സു്റ്റുമോ൪ട്ടംചെയ്യാ൯നി൪ബ്ബന്ധിച്ചുനി൪ദ്ദേശംനലു്കിയ പാ൪ട്ടിയുടെ കണ്ണൂ൪ജില്ലാസെക്രട്ടറിയെപ്പോലെ, പ്രതിയിരയുടെവീട്ടിലു്പ്പോയിരിക്കുമെന്നുള്ള സാമാന്യപോലീസ്സു്ത്തത്വംതെളിയിച്ചുകൊണു്ടു്, പോലീസ്സു്മന്ത്രിയായമുഖ്യമന്ത്രിപോലുംപോകാത്ത പരേത൯റ്റെ ആവീട്ടിലിയാളെന്തിനുപോയി? അതൊരാത്മഹത്യയെന്നുവരുത്താനുള്ള വ൯പോലീസ്സു്-പാ൪ട്ടിസ്സന്നാഹങ്ങളൊരുക്കിയതടക്കമുള്ള അതുപോലെയുള്ള നൂറുകണക്കിനുസാഹചര്യത്തെളിവുകളു് ഈക്കേസ്സിലു് ഇയാളു്ക്കെതിരേയില്ലേ? ഒരുസീബീയ്യൈയ്യന്വേഷണംവന്നാലീത്തെളിവുകളു് കോണു്ക്രീറ്റുതെളിവുകയായിമാറുകയില്ലേ? സ൪വ്വോപരിയീക്കേസ്സിലു് സീബീയ്യൈയ്യന്വേഷണം അനുവദിക്കുകയില്ലെന്നയാളു്പ്രഖ്യാപിച്ചതുതന്നെ പാ൪ട്ടിസെക്രട്ടറിയെന്നുള്ളതിനുംമേലു് സ൪ക്കാരിലധികാരമുണു്ടെന്നുസമ്മതിച്ചു് പോലീസ്സി൯റ്റെയിതിലുള്ള വഴിതെറ്റിച്ചയന്വേഷണത്തിനും താ൯തന്നെയാണുത്തരവാദിയെന്നുമുള്ളസമ്മതിക്കലെന്ന സാഹചര്യത്തെളിവല്ലേ?
Written on 28 November 2024 and first published on 29 November 2024