Friday 9 August 2013

014. ഏകാന്ത വെളിച്ചം. ആസ്സു്പത്രിജാലകം കവിത

014


ഏകാന്ത വെളിച്ചം

ആസു്പത്രിജാലകം കവിത 3


പി. എസ്സു്. രമേശു് ചന്ദ്ര൯



Article Title Image Graphics: Adobe SP. 

ഏകാന്ത വെളിച്ചം

ഒന്നു്


ആശുപത്രിയിലു് പണു്ടു്
രോഗിയായു്ക്കഴിയുമ്പോളു്
ആദ്യമായഴിമതി-
ക്കഥകളറിഞ്ഞു ഞാ൯.

ചീട്ടെഴുതിച്ചുചെന്നു്
കനത്ത കവറൊന്നു്
കുഴലുനോക്കുന്നാളു്ക്കു
സമ്മാനം കൊടുക്കണം.

ഇരുട്ടു മുറിയു്ക്കുള്ളിലു്
മരുന്നു പൊതിയുന്ന
മനുഷ്യ മൃഗങ്ങളു്ക്കും
വല്ലതും കൊടുക്കണം.

കട്ടിലു കിട്ടണേലും
കാശുതാ൯ കൊടുക്കണം,
പുതയു്ക്കാ൯ പുതപ്പെങ്കിലു്
കാശിനാലു് പുതയു്ക്കണം.

മുട്ടയും പാലും കിട്ടാ൯
കൈക്കൂലി കൊടുക്കണം,
മരുന്നും പുറത്തൂന്നു
വാങ്ങിച്ചു കൊടുക്കണം.

പട്ടിണിക്കാരും ഞാനും,
പുറത്തു നടത്തേണു്ടും
രക്തപരിശ്ശോധനാ
രഹസ്യമറിഞ്ഞില്ല.

സമ്പന്ന൪ സരസ൯മാ൪
കാറിലു് വന്നിറങ്ങുമ്പോളു്
ഉത്സുകരുദ്യോഗസ്ഥ൪
ഓടിച്ചെന്നെതിരേറ്റു.

ദരിദ്രദു൪മ്മുഖങ്ങളു്
പനിച്ചു പരുങ്ങുമ്പോളു്,
വിഷണ്ണം വഷള൯മാ൪
പുറത്തു പായിക്കുന്നു.

ഡോക്ടറാമൊരാളുടെ
കനിവി൯ കടലു്ക്കാറ്റും,
കണു്കളിലു്ത്തിരതല്ലും
കരുണാസാഗരവും,

ദീനാനുകമ്പശോഭ
വിളങ്ങും വദനവും
സാന്ത്വനസ്സമം; മന്ത്ര
ഘോഷവും മരുന്നുതാ൯.




രണു്ടു്
 
ആശുപത്രിയിലു്പ്പിന്നെ
ജോലിയായു്ക്കഴിയുമ്പോളു്
ആദ്യമായഴിമതി-
യു്ക്കകത്തു കടന്നുഞാ൯.

പെട്ടിയും ബാഗും തൂക്കി
കൊച്ചൊരു കെട്ടിടത്തിലു്
പത്തുമണിയു്ക്കു ചെന്നു
കൈയ്യൊപ്പു പതിയു്ക്കുന്നു.

മംഗളം, മനോരമ,
സുനന്ദ, സുകന്ന്യക-
ത്താളുകളു് മറിയുന്നു,
സായാഹ്നമണയുന്നു.

ഡോക്ടറാമൊരു കൃശ-
ഗാത്രിത൯ ധനാശയിലു്
നാടി൯റ്റെ ഭയഭക്തി
തക൪ന്നു നിലംപൊത്തി.

ആസ്സു്പത്രിക്കെട്ടിടത്തിലു്
ജീ൪ണ്ണിച്ച കട്ടിലി൯റ്റെ
അറ്റകുറ്റങ്ങളു് തീ൪ത്തൂ,
ദ൪ഘാസ്സു ക്ഷണിക്കാതെ.

ചൂണു്ടിഞാ൯ ചോദ്യംചെയു്തു
ശരിയും ശരികേടും;
പരമ രഹസ്യങ്ങളു്
പുറത്തു പ്രചാരമായു്.

ബന്ധുവാമൊരാളെ,ത്ത൯
ബെനാമിയാക്കിനി൪ത്തി
മേലധികാരിചെയു്ത
പണികളു് പരാതിയായ്.

തെരുവിലു് പ്രതിഷേധം,
വമ്പിച്ച പ്രകടനം-
അഴിമതിയെച്ചൂണു്ടി-
ക്കാട്ടിയതെതി൪ക്കുവാ൯!

പൗര൯മാ൪ പ്രമുഖ൯മാ൪,
പാ൪ലമെ൯റ്റു് പ്രതിനിധി,
പല൪ത൯ശ്രമം, ശീഘ്രം
എനിയു്ക്കു സ്ഥലംമാറ്റം!!

നിഴലിലു് നീങ്ങീടുന്ന
നിഴലു ചോദിക്കുന്നു:
നീതിയു്ക്കായു് നിലകൊളു്വോ൪
ജാഗ്രത പുല൪ത്തേണു്ടേ?


Video Link: https://www.youtube.com/watch?v=xYgVLsz9w5A 

From the book:
  
 
From Aaspathri Jaalakam

If you wish, you can buy this book here:
https://www.amazon.com/dp/B07C76Y3VY

Kindle eBook
Published on April 16, 2018
ASIN: B07C76Y3VY
Length: 56 Pages
Kindle Price (US$): $1.12
Kindle Price (INR): Rs. 80.00



  

No comments:

Post a Comment