Friday, 9 August 2013

013. റാഗിംഗ്. ആസ്പത്രി ജാലകം കവിത.

റാഗിംഗ്
പി.എസ്സ്.രമേഷ് ചന്ദ്ര

ഒന്ന്

മെഡിക്കല്ക്കോളേജ് ഹോസ്റ്റലിന്ടെ
പടികടന്നു ചെന്നാല്
നിരത്തിവെച്ച പാദുകങ്ങള്
തുടച്ചു തുടച്ചു പോണം.

ഇരുമ്പുതൊട്ടി തലയില്ക്കമഴ്ത്തി-
യോട്ടമോടിടേണം
അതിനകത്താ മുഖക്കണ്ണാടി-
യുടഞ്ഞുചിതറുന്നോളം.

വിമന്സുഹോസ്റ്റല് നടയില്നിങ്ങ-
ളന്തിചെന്നു നിന്നാല്
മുകളില്ബ്ഭീമന് ഗിബ്ബണ്‍ കുരങ്ങ്‌
കൂകുന്നതു കേള്ക്കാം.

ഏതു പെണ്ണിതെതുപെണ്ണാ-
ഫ്രിക്കമണ്ണില്നിന്നും
തിരുവനന്തപുരത്തു വൈദ്യ
പഠനത്തിനു വന്നു?

ഊളനും കുടുംബവുമു-
ണ്ടോണ്ടിരുന്ന നേരം
പൂര്ണ്ണചന്ദ്രശോഭയൊന്നു
പൊങ്ങിവന്നിടുന്നു.

എങ്ങനെയവരെങ്ങനെസ്സ-
ഹിയ്ക്കുമാസ്സുരംഗം?
വാലിന്മേലെണീറ്റുനിന്നവറ്
നീട്ടിക്കൂവിപ്പോയി.

പാതിരാത്രി പന്നഗങ്ങ-
ളിണകളെത്തിരഞ്ഞു,
മാക്രിസംഗീതത്തില്മുങ്ങി
കുമാരപുരത്തേല.

പലനിലയൊരു മന്ദിരത്തിന്
ജനലിലൂടെ നീളെ
പലപലപല പെണ്കൊടിയുടെ
നിലവിളികള് കേള്ക്കാം.

അവിടെയാദ്യവറ്ഷ വിദ്യാറ്-
ത്ഥിനികള്തന്നുടെ നേരേ
അമിതമായാഭാസവൃത്തി
കാട്ടിടുന്നൊരു കൂട്ടര്.

വയല് വരമ്പില് തത്തയൊത്തു
പത്തു മടവ ചാടി
പ്രസരിപ്പാറ്ന്ന പെണ്ണു പങ്കയില്
തൂങ്ങി നിന്നീടുന്നു.

റാഗിംഗിപ്പോള് ഞരമ്പുരോഗികള്
നടത്തുമക്രമം മാത്രം,
റാഗിംഗിന്ടെ പഴയകാല
മാതൃകയുല്ക്കൃഷ്ടം.

രണ്ട്

പോസ്റ്റുമോറ്ട്ടം മുറിയില്ക്കിടക്കു-
മൊരുശ്ശവശ്ശരീരം,
അതിന്ടെ ചുണ്ടിലെരിയും സിഗറ-
റ്റെടുത്തു വന്നിടേണം.


ധീരതയ്ക്കു സഹപ്രവറ്ത്തക-
സ്സമ്മാനമായി
വൈദ്യശാസ്ത്ര ബൈബിളാം
മെറ്റീരിയാ മെഡിക്ക.

നിഴലില് മുങ്ങി കവിത പോലെ
കരിങ്കല് മന്ദിരം കാണാം,
ഒഴുകിയെത്തിയ കാറ്റിനുള്ളിലും
മൃതമനുഷ്യ നിശ്വാസം.

അന്നുരാത്രിയൊരാദ്യവര്ഷ
വിദ്യാറ്ത്ഥിയേകന്
തണുത്തുറഞൊരാ മുറിതന് വാതില്ക്കല്
നടന്നു ചെല്ലുന്നു നേരെ.

വിറയ്ക്കും കരങ്ങളമറ്ത്തിച്ചേറ്ത്തുവെ-
ച്ചടഞ്ഞ വാതില് തുറന്നൂ,
അകത്തെ ദൃശ്യമെന്തകത്തെ ദൃശ്യമെ-
ന്തൊളിഞ്ഞു നോക്കിടുന്നുള്ളില്.

സംഭ്രമിക്കുന്ന ദൃശ്യമൊന്നവന്
കണ്ണുകൊണ്ടല്ലോ കണ്ടു,
ഒന്നല്ലൊമ്പതല്ലുണ്ടു മുപ്പതു
നഗ്നശരീരങ്ങള്.

അതിലൊരെണ്ണത്തിന് കരിഞ്ഞ ചുണ്ടത്ത-
തെരിയും സിഗററ്റല്ലേ,
കരസ്ഥമാക്കുന്നതെങ്ങനെ ചെന്നതു
ശവങ്ങള്ക്കിടയ്ക്കു നിന്നും?


എങ്ങനെയുമൊരു ചുവടുമുന്നോ-
ട്ടെടുത്തുവെച്ചവന് നീങ്ങി,
എന്തെന്തെന്തിതാ സിഗരറ്ററ്റത്തെ
ചുവന്ന ബിന്ദുവൊന്നാളി!

കൈ വിറയ്ക്കുന്നു, കാല് വിറയ്ക്കുന്നു,
മുട്ടു തട്ടുന്ന താളം,
ശവങ്ങള്ക്കിടയ്ക്കിന്നുടന്നെഴുന്നേറ്റാ
മുതിറ്ന്ന വിദ്യാറ്ത്ഥി താങ്ങി.


ആസ്പത്രി ജാലകം കവിത 1.




No comments:

Post a Comment