Wednesday, 7 August 2013

010. കണ്ണിലു്ക്കണ്ണീരില്ലെങ്കിലു്, ആത്മാവിനു മഴവില്ലെവിടുന്നു്?

കണ്ണിലു്ക്കണ്ണീരില്ലെങ്കിലു്, ആത്മാവിനു മഴവില്ലെവിടുന്നു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

 

Video Link: https://www.youtube.com/watch?v=QUFPRFVr3qs

 

കണ്ണിലു്ക്കണ്ണീരില്ലെങ്കിലു്,
ആത്മാവിനു മഴവില്ലെവിടുന്നു്.

വയലി൯പോലെ പഠിക്കേണം,
സന്തോഷമതെവിടേം കണു്ടെത്താ൯.

സകലരുമൊരുപോലു് ചിന്തിച്ചാലു്,
ചിന്തിച്ചില്ലൊരുവരുമവിടധികം.

സത്യംചൊല്ലണമെപ്പോഴും,
പക്ഷേയുടനവിടംവിട്ടോണം.

മുറിവുകളെഴുതുക മണലി൯മേലു്,
കാരുണ്യം മാ൪ബ്ബിളു്ക്കുളി൪മയിലും.

ചുവരുകളു്കെട്ടിയ ഹൃദയത്തിലു്,
നരകത്തി൯ തടവറ നിലു്ക്കുന്നു.

വാലാട്ടിടുമൊരു ശ്വാവി൯റ്റെ
വാലി൯മേലു് ഹൃദയമിരിക്കുന്നു.

ധീരമൊരുത്ത൯ നിലകൊണു്ടാലു്,
മറ്റുള്ളോരുടെനട്ടെല്ലുകളു് നിവരുന്നു.

കുതിരപോലു്ജ്ജീവിതമോടിയു്ക്കാം,
അല്ലെങ്കിലതു നിങ്ങളെയോടിയു്ക്കും.

പണമതു മനുജനെമാറ്റുന്നു,
അതുപലരുടെ കൈകളു്മറിയുമ്പോലു്.

പഠനംചെയ്യുക പഴമകളെ,
അതിലു്മുങ്ങിമയങ്ങിപ്പൊങ്ങാതെ.

വനിതയു്ക്കൊരു പ്രിയമുറിയുണു്ടു്,
പുരുഷന്നോ പ്രിയമൊരിരിപ്പിടവും.

സമയമൊടൊത്ത നിശബ്ദതയോ,
അത്യുന്നത ഭാവാവിഷു്ക്കരണം.

ആരെല്ലാമാരെന്നല്ല,
ആരെല്ലാമാരുടെതെന്നറിയേണം.

ചങ്ങാതികളുടെയെണ്ണത്തിലു്,
ഒരുവ൯റ്റെ മൂല്യമറിഞ്ഞീടാം.

ഇരുകാലുകളും കൊണു്ടാരും- നിലയില്ലാ
വെള്ളത്തിന്നാഴം നോക്കില്ല.

കലയുടെയവിടിടമുണു്ടു്- ആത്മാ-
വിനുശ്വാസോച്ഛ്വാസം ചെയ്യാനായു്.

കോപമൊരു കൊടുങ്കാറ്റായു്- വന്നു
മനസ്സി൯റ്റെ ദീപമണയു്ക്കുന്നു.

സമൂഹമൊരു കപ്പലു്പോലു്,
സകലരുമമരത്തിനൊരുങ്ങേണം.

ഉന്നതപായകളല്ലല്ലോ- കപ്പലിനെ- മുന്നോട്ടു
നീക്കുന്നതു കാണാക്കാറ്റല്ലോ.

കണു്ടെത്താത്തൊരു ഭൂഖണ്ഡം- നമ്മളു്
സകലരുടെയുമുള്ളിലുമുണു്ടല്ലോ.

ദൈവമത്ത്യുന്നത സ്ഥാനത്തു്- സകലരെയും
താഴോട്ടു നോക്കിക്കണു്ടീടാം.

 

കുറിപ്പു്:

ജീവിതത്തിലെ സൂക്ഷു്മസത്യങ്ങളും മനുഷ്യ൯റ്റെ മഹാരഹസ്യങ്ങളും സഹൃദയ൯മാരും സരസ൯മാരും പറഞ്ഞുവെച്ചിട്ടുള്ളതു് പലപ്പോഴും നമ്മളു് വായിക്കാറുണു്ടു്, കേളു്ക്കാറുണു്ടു്. അവ മനസ്സിലു്ത്തന്നെ തങ്ങിനിന്നിട്ടുള്ളതു് കവിതയുടെ വരികളായി ഇവിടെ ആവിഷു്ക്കരിക്കപ്പെട്ടിരിക്കുന്നുവെന്നുമാത്രം. ഇംഗ്ലീഷിലെയും ഫ്രഞു്ചിലെയും പുരാതന ഭാരതത്തിലെയും മനുഷ്യസു്നേഹികളായ ആ ചിന്തക൯മാരോടാണീക്കവിതയു്ക്കു കടപ്പാടു്. ലോക സാഹിത്യത്തി൯റ്റെ വിശാലതയിലേയു്ക്കു നോക്കുകയാണെങ്കിലു് ഇതിലുള്ള ഓരോ ഈരടിയുടേയും ഒറിജിനലു് നിങ്ങളു്ക്കവിടെ കാണാ൯ കഴിയുന്നതാണു്.From Prabhaathamunarum Mumpe

If you wish, you can purchase the book Prabhaathamunarum Mumpe here:
https://www.amazon.com/dp/B07DCFR6YX

Kindle eBook
LIVE
Published on May 28, 2018
$2.49 USD
ASIN: B07DCFR6YX
Length: 71 pages
Kindle Price (US$): $2.37
Kindle Price (INR): Rs. 169.00

No comments:

Post a Comment