Tuesday, 6 August 2013

009. കാലമാകും കടലു്ക്കരയിലു് കടന്നുവന്നൊരു യാത്രികാ

ഗാനം എട്ടു്

കാലമാകും കടലു്ക്കരയിലു് കടന്നുവന്നൊരു യാത്രികാ 

പി. എസ്സു്. രമേശു് ചന്ദ്ര൯


[അവസാന ഗാനം. മലമേടുകള് വനാരണ്യങ്ങളായി കടല്ത്തീരത്തു വന്നു ചേരുന്നു. ഈ ഗാനത്തോടെ ജലജപദ്മരാജി എന്ന ചലച്ചിത്രം അവസാനിക്കുന്നു]
കാലമാകും കടലു്ക്കരയിലു് 
കടന്നുവന്നൊരു യാത്രികാ..രാത്രിയും..യാത്രയായു്,
കരളിനുള്ളിലു് നീയെഴുതിയ
മധുരഭാവം കവിതയായു്..കവിതയായു്..കവിതയായു്. [കാലമാകും]

സാന്ദ്രനീലവനം മുന്നിലു് തളി൪ത്തുനിലു്ക്കുമ്പോളു്
തളിരിടാത്ത വസന്തമൊന്നെ൯ മനസ്സിലു്നിലു്ക്കുന്നു,
കാലമാം തിരശ്ശീലതന്നിലു് നീവീഴു്ത്തുന്ന............. (പാസു്)
കാലമാം തിരശ്ശീലതന്നിലു് നീവീഴു്ത്തുന്ന
ചലനചിത്രം നടനചിത്രം നിശബ്ദമായി. [കാലമാകും]

മധുവസന്തം മനസ്സിനുള്ളിലു് നിറഞ്ഞുനിലു്ക്കുമ്പോളു്
മനമുലയു്ക്കും നിഴലുചിത്രം നീപതിയു്ക്കുന്നു,
കാലമാം കടലു്ക്കരയിലു് നി൯റ്റെ പാദമുദ്രകളിലു്...(പാസു്)
കാലമാം കടല്ക്കരയിലു് നി൯റ്റെ പാദമുദ്രകളിലു് 

മനംപൂഴു്ത്തി മുഖംതാഴു്ത്തി ഞാനിരിക്കുന്നു. [കാലമാകും]


 
From Jalaja Padma Raaji.

If you wish, you can purchase the book Jalaja Padma Raaji here:
https://www.amazon.com/dp/B07CKTQDC3

Kindle eBook
LIVE
Published on April 23, 2018
USD $1.19
ASIN: B07CKTQDC3
Pages: 46
Kindle Price (US$): $1.12
Kindle Price (INR): Rs. 79.00
No comments:

Post a Comment