Tuesday 6 August 2013

005. പുഴവക്കിലന്നുനമ്മളു് പുളകവും പൂക്കളും പങ്കുവെച്ചു

005

ഗാനം ആറു്

പുഴവക്കിലന്നുനമ്മളു് പുളകവും
പൂക്കളും പങ്കുവെച്ചു 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image Graphics: Adobe SP.


കാട്ടുപഴമിറുന്നു....... തോഴീനി൯റ്റെ
കാലടിപ്പാടിലു്വീണൂ.......
കണ്ണാടിപോലെമിന്നും......പുഴയിലാ
മീനുനി൯കണ്ണുതന്നെ....... [കാട്ടുപഴമിറുന്നു]

ആനല്ലനീലിമയിലു്....... മുകിലു്നിര
മുകരുന്ന മലമുകളിലു്
മിഴിമെല്ലെനീട്ടിനീട്ടി.......പുതുവെട്ടം
ചൊരിയുന്നു സൂര്യബിംബം.... [കാട്ടുപഴമിറുന്നു]

കാട്ടുചോലക്കരയിലു്....... നമ്മളു്പണു്ടു
പാടുന്ന പാട്ടുംകേട്ടു
നിലു്ക്കും മാനിണകളു്ത൯റ്റെ.......പൂക്കണ്ണുകളിലു്
കണു്ടുനാംനമ്മെത്തന്നെ..... [കാട്ടുപഴമിറുന്നു]

പുഴവക്കിലന്നുനമ്മളു്.......പുളകവും
പൂക്കളും പങ്കുവെച്ചു
പുഴയിവളുടെ മടിയിലു്മുങ്ങി.......പ്രേമത്തി൯റ്റെ
കവിതകളും കണു്ടെടുത്തു........[കാട്ടുപഴമിറുന്നു]


Video Link: https://www.youtube.com/watch?v=B2bLnML8d_w

From the book:


From Jalaja Padma Raaji.

If you wish, you can purchase this book here:
https://www.amazon.com/dp/B07CKTQDC3

Kindle eBook
Published on April 23, 2018
ASIN: B07CKTQDC3
Pages: 46
Kindle Price (US$): $1.12
Kindle Price (INR): Rs. 79.00




NOTE: It would be interesting to read the article: 083. ഈ കവിതകളുടെ ഉറവിടത്തിനെന്തു സംഭവിച്ചു?
https://sahyadrimalayalam.blogspot.com/2018/06/083.html









No comments:

Post a Comment