Tuesday 6 August 2013

006. കരിമീ൯ കണ്ണിതളുകളിലു് വിരിയുന്ന കവിതകളിലു്

006

ഗാനം മൂന്നു്

കരിമീ൯കണ്ണിതളുകളിലു് വിരിയുന്ന കവിതകളിലു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Emile Vernon. Graphics: Adobe SP.

ചക്രവാളപ്പരപ്പിലു്നിന്നും നീയെ൯റ്റെ
കലു്ത്തുറുങ്കും തേടിവന്നൂ,
നീനി൯റ്റെ രാഗാ൪ദ്രഭാവനകളു്ത൯റ്റെ
പൂന്തോപ്പുവിട്ടോടി വന്നൂ,
നീ വീണു്ടുമെന്തിന്നു വിടരാ൯വിതുമ്പുന്ന
പൂക്കളെ മണ്ണിലു്ച്ചൊരിഞ്ഞൂ?

കരിമീ൯കണ്ണിതളുകളിലു് വിരിയുന്നകവിതകളിലു്
അരിമുല്ലകളു്വിടരും നി൯ചൊടിയിലു്,
സുരലോകവ൪ണ്ണങ്ങളു് ചാലിച്ചുചേ൪ത്തതാ-
രാണെന്നുചോദിച്ചാ രാത്രി:
'ഞാനാണു ഞാനാണെ'ന്നോതിയന്നേരത്തെ൯
ചാരത്തുന്നേതോ രാക്കിളികളു്;
കണ്മണീയോ൪മ്മകളു് മാത്രമായു്മാറിയോ
നാമന്നുനെയു്ത കിനാക്കളു്?

നീലക്കടമ്പി൯റ്റെ ചോട്ടിലന്നീറനായു്
നാണിച്ചെ൯ പൂന്തിങ്കളു്നിന്നൂ,
അതുകണു്ടുനാണിച്ചു മാനത്തെപ്പൂത്തിങ്കളു്
വാ൪മ്മുകിലി൯ മാറിലൊളിച്ചൂ;
തലയാട്ടുംപൂമരച്ചില്ലകളാലു് നിന്നെ
തളിരിളംതെന്നലു് വിളിച്ചൂ,
കണ്മണീനീയന്നു പോയില്ല, പൂഴിയിലു്
കാലു്കൊണു്ടെ൯ ചിത്രംവരച്ചൂ.

പൂനിലാപ്പാലാഴിത്തിരമാലത൯മീതേ
കളിയോടം നമ്മളു് തുഴഞ്ഞൂ,
നുരയാ൪ന്നുചിതറുന്ന തിരമാലക്കന്ന്യകളു്
കിന്നാരം നിന്നോടു ചൊല്ലീ,
ഒളിവീശുമോ൪മ്മതന്നോടം തുഴയുവാ൯
ഒരുനാളുമിനിനീ വരില്ലേ?

Video Link: https://www.youtube.com/watch?v=pNmoHG76JLg

From the book:


From Jalaja Padma Raaji.

If you wish, you can purchase this book here:
https://www.amazon.com/dp/B07CKTQDC3

Kindle eBook
Published on April 23, 2018
ASIN: B07CKTQDC3
Pages: 46
Kindle Price (US$): $1.12
Kindle Price (INR): Rs. 79.00

NOTE: It would be interesting to read the article: 083. ഈ കവിതകളുടെ ഉറവിടത്തിനെന്തു സംഭവിച്ചു? 
https://sahyadrimalayalam.blogspot.com/2018/06/083.html







No comments:

Post a Comment