Tuesday 6 August 2013

003. ഒരുവസന്തം കടന്നുവന്നു കവിതയെഴുതിയ മിഴികളിലു്

003

ഗാനം രണ്ടു്

ഒരുവസന്തം കടന്നുവന്നു 

കവിതയെഴുതിയ മിഴികളിലു്

പി. എസ്സു്. രമേശു് ചന്ദ്ര൯



Article Title Image By Sophie Gengembre Anderson. Graphics: Adobe SP.

(അവതരണ ഗാനം. ക്രെഡിറ്റിനും റ്റൈറ്റിലിനുമൊപ്പം)

ഒരുവസന്തം കടന്നുവന്നു
കവിതയെഴുതിയ മിഴികളിലു്
നിറയുമശ്രുകണങ്ങളു്കൊണു്ടു
പുഴയൊഴുകീ ഈവഴീ...........
പുഴയൊഴുകീ ഈവഴി.

നിറനിലാവി൯ നിമിഷഭംഗി
നിഴലിടുന്ന യമുനയിലു്
ഹൃദയഭാരം കവിതയായി
ഒഴുകിയെത്തീ പ്രിയസഖീ.......
ഒഴുകിയെത്തീ പ്രിയസഖീ.

നിറയുമരുമ പുളിനഭംഗി
കടമെടുത്ത കാ൪മ്മേഘമേ,
ഇനിയുമിരവിലു് വരുമൊ, നി൯റ്റെ
കടകടഹമാം ധ്വനിയുമായു്......
കടകടഹമാം ധ്വനിയുമായു്.

നിന്നിലിന്ദ്ര ധനുസ്സുമായി
വ൪ണ്ണശബളം മുകിലുകളു്
കളകളംകള നിസ്വനത്തി൯
ഗദു്ഗദം പദമാപദം................
ഗദു്ഗദം പദമാപദം.

നിറമിഴിയിലു് നിന്നുമരുമ
കുളിരരുവി ഒഴുകിടും
നി൯റ്റെ ന൪ത്തന വേദിയായി
സാന്ദ്രമാം ഹിമയാചലം.........
സാന്ദ്രമാം ഹിമയാചലം.

പലപളുങ്കു മണികളായി
പതനതീരമണഞ്ഞു നീ
പലരുടേയും പടഹനി൪ഘോ-
ഷങ്ങളു്കേട്ടു മയങ്ങി നീ.........
കേട്ടുമയങ്ങി നീ.

മദനഭാവം മധുരഭാവം
മഥുരത൯പുര ഗോപുരം
ഒഴുകിയെത്തും കാറ്റിലെ൯റ്റെ
പ്രിയസഖിത൯ ഗദു്ഗദം...........
പ്രിയസഖിത൯ ഗദു്ഗദം.



Video Link: https://www.youtube.com/watch?v=v0DrHvpk0MI

From the book:

 

From Jalaja Padma Raaji.

If you wish, you can purchase the book Jalaja Padma Raaji here:
https://www.amazon.com/dp/B07CKTQDC3

Kindle eBook
Published on April 23, 2018
ASIN: B07CKTQDC3
Pages: 46
Kindle Price (US$): $1.12
Kindle Price (INR): Rs. 79.00

NOTE: It would be interesting to read the article: 083. ഈ കവിതകളുടെ ഉറവിടത്തിനെന്തു സംഭവിച്ചു? https://sahyadrimalayalam.blogspot.com/2018/06/083.html










No comments:

Post a Comment