Tuesday, 6 August 2013

007. നിലാവിലു് നി൯റ്റെ കവിത കേളു്ക്കുവാ൯


ഗാനം പത്തു്

നിലാവിലു് നി൯റ്റെ കവിത കേളു്ക്കുവാ൯

പി. എസ്സു്. രമേശു് ചന്ദ്ര൯
Link: https://www.youtube.com/watch?v=9gYq_QQmDWsഇതാ വന്നൂഞാ൯
നിശീഥ രജനിയിലു്
നിലാവിലു് നി൯റ്റെ കവിതകേളു്ക്കുവാ൯.

രജതജാലകം
തുറന്നുതന്നതും
നിനക്കുവേണ്ടിമാത്രമായി ഞാ൯.

ഹരിതപരിസരം,
പറന്നുപറവകളു്,
പ്രകാശമാ൪ന്ന പുഴയിലലകളു്പോലു്.

നൂറുതാമര
നിറഞ്ഞപൊയ്കയിലു്
ഛഷങ്ങളു്നീന്തി നി൯റ്റെകണ്ണുപോലു്.

നിശ്ചലംജലം,
കൊച്ചുകല്ലെറിഞ്ഞു നീ,
തരംഗജാലഭംഗികണ്ടിടാ൯.

നൂറുതാരകളു്
നിരന്നൊരംബരം
നിശബ്ദമായി നോക്കിനിന്നുനാം.

കൊള്ളിമീനുകളു്
എരിഞ്ഞുവീഴവേ
വിട൪ന്നകണ്ണുമായിനിന്നുനാം.

കണ്ടതില്ലനാം
കാട്ടുകേഴകളു്
നിഴലിലു്നമ്മെ നോക്കിനിന്നതും.

പാഞ്ഞുപോയിടും
പാതിരാക്കിളി
കണ്ടുവയലു്വരമ്പിലു് നമ്മളെ.

മഞ്ഞുപെയ്തുവോ,
മരങ്ങളു്പെയ്തുവോ,
പാരിജാതമല൪കൊഴിഞ്ഞുവോ?

കാട്ടുപുഴകളും
കടന്നു, മലകളും
കടന്നു, കടലുകണ്ടുനിന്നു നാം.


From Prabhaathamunarum Mumpe

If you wish, you can purchase the book Prabhaathamunarum Mumpe here:

https://www.amazon.com/dp/B07DCFR6YX

Kindle eBook
LIVE
Published on May 28, 2018
$2.49 USD
ASIN: B07DCFR6YX

Length: 71 pages
Kindle Price (US$): $2.37
Kindle Price (INR): Rs. 169.00


No comments:

Post a Comment