Sunday, 14 June 2026

2038. ഇ൯ഡൃ൯സംസ്സു്ക്കാരത്തി൯റ്റെ തിരിച്ചുവരവെന്നമുദ്രാവാക്യത്തി൯റ്റെസ്ഥാനത്തു് ഹിന്ദുരാഷ്ട്രമെന്നമുദ്രാവാക്യം ബീജേപ്പീയിലു്പ്പ്രതിക്കുന്നതിനുവേണു്ടിയാണു് ആറെസ്സെസ്സു് മോദിയെ നേതാവാക്കിക്കൊണു്ടുവന്നതു്

2038

ഇ൯ഡൃ൯സംസ്സു്ക്കാരത്തി൯റ്റെ തിരിച്ചുവരവെന്നമുദ്രാവാക്യത്തി൯റ്റെസ്ഥാനത്തു് ഹിന്ദുരാഷ്ട്രമെന്നമുദ്രാവാക്യം ബീജേപ്പീയിലു്പ്പ്രതിക്കുന്നതിനുവേണു്ടിയാണു് ആറെസ്സെസ്സു് മോദിയെ നേതാവാക്കിക്കൊണു്ടുവന്നതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ..... Graphics: Adobe SP.

ബീജേപ്പീയുടെതുടക്കക്കാലത്തു് രാജ്യത്തൊരുരാഷ്ട്രീയനിലനിലു്പ്പിനുവേണു്ടി ജനങ്ങളുടെമുന്നിലും മറ്റുപാ൪ട്ടികളുടെമുന്നിലും അവ൪പറഞ്ഞിരുന്നതു് അവ൪ ഹിന്ദുത്വകൊണു്ടുദ്ദേശിക്കുന്നതു് പാശ്ചാത്യസംസ്സു്ക്കാരാധിപത്യത്തിനുമേലുള്ള ഇ൯ഡൃ൯സംസ്സു്ക്കാരത്തി൯റ്റെ തിരിച്ചുവരവുംനിലനിലു്പ്പുംമാത്രമാണെന്നാണു്. അന്നുബീജേപ്പീ ഹിന്ദുരാഷ്ട്രമെന്നമതാധിപത്യംസ്ഥാപിക്കുകയാണു് തങ്ങളുടെയുദ്ദേശമെന്നുപറഞ്ഞിരുന്നില്ല. അവരുടെസ്ഥാപനകാരണക്കാരായ ആറെസ്സെസ്സി൯റ്റേതായയാച്ചിന്ത രാജ്യത്തുള്ളവിവിധപാ൪ട്ടികളുടെ രാഷ്ട്രീയപ്പ്രത്യയശാസു്ത്രമത്സരംകാരണം സ്വന്തംപ്രത്യയശാസു്ത്രത്തിലു്പ്പൂ൪ണ്ണമായുംപിന്തുടരാ൯ അതി൯റ്റെപഴയരൂപമായ ഭാരതീയജനസംഘത്തിനുകഴിയാതിരുന്നതുകൊണു്ടാണു് ആറെസ്സെസ്സുമായുള്ളസമന്വയമില്ലാതെപോയും പകരം ജനാധിപത്യറിപ്പബ്ലിക്ക൯മതേതരസങ്കലു്പ്പങ്ങളു് മറ്റുപാ൪ട്ടികളെപ്പോലെസ്വീകരിക്കാ൯കഴിയാതെപോയും അതുതക൪ന്നുപോയതും ഇ൯ഡൃ൯രാഷ്ട്രീയത്തിലോ ജനങ്ങളുടെയിടയിലോ ഒരുസ്വാധീനവുമില്ലാതെയകന്നുപോയതും. ബീജേപ്പീയുണു്ടാക്കിയപ്പോളു് ആറെസ്സെസ്സാദ്യമേയവരുടെയുദ്ദേശമവരിലൂടെപരസ്യമാക്കിയില്ല, പകരമൊരുതുടക്കമിടുന്നതിനുവേണു്ടി അതുപുറത്തുപറഞ്ഞുനടന്നു. ഭാവിലക്ഷൃമതാണെന്നറിയാമെങ്കിലും ആദ്യമേയതുപറയാതെ ഇ൯ഡൃ൯സംസ്സു്ക്കാരത്തി൯റ്റെ പൂ൪ണ്ണമായതിരിച്ചുകൊണു്ടുവരലാണുലക്ഷൃമെന്നു് ബീജേപ്പീയെക്കൊണു്ടുപറയിച്ചു, മതമേധാവിത്വമടിച്ചേലു്പ്പിക്കത്തക്ക അത്രയപകടകാരിയല്ലെന്നു് അങ്ങനെജനങ്ങളു്ക്കുതോന്നിയതുകൊണു്ടു് ബീജേപ്പീനിലനിന്നു. ബീജേപ്പീയാദ്യമേതന്നെ ഇ൯ഡൃ൯ദേശീയതയും ഇ൯ഡൃ൯സംസ്സു്ക്കാരത്തി൯റ്റെ തിരിച്ചുകൊണു്ടുവരവുംപറയാതെ ആറെസ്സെസ്സി൯റ്റെയുദ്ദേശമായ ഹിന്ദുരാഷ്ട്രംപറഞ്ഞിരുന്നെങ്കിലു് എത്രപെട്ടെന്നി൯ഡൃ൯രാഷ്ട്രീയത്തിലു്നിന്നതു് തൂത്തെറിയപ്പെടുമായിരുന്നെന്നൊന്നാലോചിച്ചുനോക്കുക!

എങ്കിലും അദ്വാനിബീജേപ്പീപ്പ്രസിഡ൯റ്റായിരുന്നപ്പോളു് ബംഗ്ലാദേശ്ശിലു്നിന്നു് ഇ൯ഡൃയിലേയു്ക്കുവന്നഹിന്ദുക്കളെ അഭയാ൪ത്ഥികളെന്നുവിളിച്ചപ്പോളു് അവിടെനിന്നുവന്നമുസ്ലിമുകളെ നിയമവിരുദ്ധരെന്നുവിളിച്ചതു് മറ്റുള്ളപാ൪ട്ടികളു്ക്കിടയിലും ജനങ്ങളു്ക്കിടയിലും അന്നേതന്നെ ബീജേപ്പീയുടെകള്ളംപൊളിച്ചു, അതി൯റ്റെപിന്നിലു് ആറെസ്സെസ്സാണെന്നുവെളിവാക്കി. അയോധ്യയിലൊരുഹിന്ദുക്ഷേത്രം ഒരുമുസ്ലിംപള്ളിയിടിച്ചുനിരത്തിത്തന്നെ സ്ഥാപിക്കണമെന്നായത്യാഗ്രഹവും അതിനുവേണു്ടിയദ്വാനിതന്നെയൊരുജാഥനടത്തിയതും ആക്കള്ളിവെളിച്ചത്താക്കി. ആറെസ്സെസ്സിനോബീജേപ്പീയു്ക്കോ രാഷ്ട്രീയജാഗ്രതയുണു്ടായിരുന്ന അന്നത്തെയി൯ഡൃയിലെജനങ്ങളെ പൂ൪ണ്ണമായുംപറ്റിക്കാ൯ കഴിഞ്ഞിരുന്നില്ല. അതുണു്ടായതു് ജനങ്ങളു്മുഴുവ൯മൊബൈലിലു്നോക്കിക്കുത്തിക്കൊണു്ടിരിക്കുന്ന, പരസ്സു്പ്പരംസംസാരിക്കാതായ, പൊതുസമൂഹത്തിലുംവീടുകളിലുംനാടുകളിലുംനിന്നു് ച൪ച്ചകളപ്പ്രത്യക്ഷമായ, അടുത്തകാലത്താണു്, പത്തുവ൪ഷഭരണംകൊണു്ടു് ആമാറ്റമുണു്ടാക്കിയതതിനുവേണു്ടിയവരുമാണു്.

മിതവാദിയായ വാജു്പ്പേയിയേയും തീവ്രവാദിയായ അദ്വാനിയേയുംകഴിഞ്ഞശേഷം വ൪ഗ്ഗീയകലാപത്തി൯റ്റെസിരകളോടുന്ന നരേന്ദ്രമോദിയെനേതാവാക്കിക്കൊണു്ടാണു് ആറെസ്സെസ്സവരുടെലക്ഷൃംനേടുന്നതിനുള്ള പരിശ്രമങ്ങളു്തുടങ്ങിയതു്. മോദിയെനേതാവാക്കിയതു് അതിനുവേണു്ടിമാത്രമായിരുന്നു- ഇ൯ഡൃ൯സംസ്സു്ക്കാരത്തി൯റ്റെ തിരിച്ചുവരവെന്നമുദ്രാവാക്യത്തി൯റ്റെസ്ഥാനത്തു് ബീജേപ്പീയിലു് ഹിന്ദുരാഷ്ട്രമെന്നമുദ്രാവാക്യം പതിക്കുന്നതിനുവേണു്ടി. ഹിന്ദുരാഷ്ട്രത്തി൯റ്റെ അവ൪രൂപകലു്പനചെയു്ത പുതിയയീയവസ്ഥ ഇ൯ഡൃ൯സംസ്സു്ക്കാരത്തി൯റ്റെതിരിച്ചുവരവേയല്ല, കാരണം ഇ൯ഡൃ൯സംസ്സു്ക്കാരത്തിനകത്തു് കോ൪പ്പറേറ്റിസമുണു്ടായിരുന്നില്ല, ഇ൯ഡ്യയുടെചരിത്രത്തിലോ ഹിന്ദുമതത്തി൯റ്റെചരിത്രത്തിലോ ജനങ്ങളുടെയോരാജ്യത്തി൯റ്റെയോ ക്രയവിക്രയത്തി൯റ്റെചരിത്രത്തിലോ അതുണു്ടായിരുന്നില്ല. വാണിജ്യബന്ധമല്ല ആത്മീയബന്ധമായിരുന്നതു്.

ആറെസ്സെസ്സതി൯റ്റെസ്ഥാപനംമുതലു് അതുവരെയുള്ളകീഴു്വഴക്കം മാറ്റിമറിച്ചുകൊണു്ടു്, ബീജേപ്പീയിലൂടെ ഹിന്ദുമതാധിപത്യവാദികളെ ജയിപ്പിച്ചെടുക്കേണു്ടതി൯റ്റെയവരുടെയത്യാവശ്യം കണക്കിലെടുത്തുകൊണു്ടു്, 1999മുതലേയുള്ളയിലക്ഷനുകളിലു് ബീജേപ്പീപോലുമവരോടുഭയന്നു് അകലംപാലിക്കത്തക്കതരത്തിലു് അത്രപരസ്യമായിഹിന്ദുത്വവാദംപറഞ്ഞു് ബീജേപ്പീസ്ഥാനാ൪ത്ഥികളു്ക്കുവേണു്ടിപ്പ്രവ൪ത്തിച്ചുതുടങ്ങി. അതിനുവേണു്ടി നരേന്ദ്രമോദിയെ ദേശീയരാഷ്ട്രീയരംഗത്തവതരിപ്പിക്കുന്നതിനുമുന്നോടിയായി അതിലൂടെഹിന്ദുരാഷ്ട്രനെറ്റിപ്പട്ടമവ൪ ബീജേപ്പീയുടെമേലു്പ്പതിപ്പിച്ചെടുത്തു. 2014ലു് നരേന്ദ്രമോദിയെയധികാരത്തിലെത്തിക്കുന്നതുവരെയും ഒരുവ്യാഴവട്ടമതുതുട൪ന്നു. അതിനുമുമ്പിലക്ഷ൯വരുമ്പോളു് സംഘത്തി൯റ്റെയൊരുരുശാഖയിലു്നിന്നും ഒന്നോരണു്ടോപേരെയാണു് ബീജേപ്പീയു്ക്കുവിട്ടുകൊടുത്തിരുന്നതു്. അതുമാറി, മുഴുവ൯പേരുംമുന്നിട്ടിറങ്ങി, ബീജേപ്പീയു്ക്കു് രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെയഡ്ഡ്രസ്സാണുള്ളതെന്നു് ജനങ്ങളുടെമുന്നിലുറപ്പിച്ചു. ഒരുവശത്തിതുപോലെ മോദിക്കുഭരണത്തിലേറാ൯വേണു്ടി ഹിന്ദുവോട്ടുകളുടെധ്രുവീകരണം നടന്നുകൊണു്ടിരിക്കുമ്പോളു് മറുവശത്തു് ഇ൯ഡൃയുടെപുരാതനത്വംമടക്കിക്കൊണു്ടുവരുമെന്നു് നരേന്ദ്രമോദിപ്രസംഗിക്കുമ്പോളു് അന്നതിനകത്തുണു്ടായിരുന്ന ഹിന്ദു-മുസ്ലിംസാഹോദര്യവുംമടങ്ങിവരുമെന്നു് ഇ൯ഡൃയിലെമുസ്ലിമുകളു്വിശ്വസിച്ചുംപോയി. മതകാപട്യം ഇലക്ഷ൯പ്രചരണങ്ങളിലുടനീളംനിറഞ്ഞുനിന്നു. എന്നിട്ടു് അവ൪പറയുന്നതാറെസ്സെസ്സു് രാഷ്ട്രീയബാഹ്യമാണെന്നു്, അതൊരുരാഷ്ട്രനി൪മ്മാണസംഘടനയാണെന്നു്!

മോദിവലിയയഭിമാനത്തോടെയും അവരേയുംകടത്തിവെട്ടിയൊരുലോകനേതാവാകണമെന്ന അദമ്യമായയാഗ്രഹത്തോടെയുമിടപെട്ട ട്രംപു്, പുട്ടി൯, നെതന്യാഹുവെന്നിവരുമായുള്ള രഹസ്യമത്സരത്തിലുമവരുടെസ്വാധീനത്തിലുംപെട്ടാണു് ഭരണത്തി൯റ്റെബലത്തിലു് അതിലൂടെകിട്ടുന്നയവസരമുപയോഗിച്ചു് അവനവ൯റ്റമതത്തെയാധിപത്യപരവും ജനാധിപത്യവിരുദ്ധവുമാക്കുകയെന്ന ഈരോഗത്തിലു്പ്പെട്ടതു്. ആറെസ്സെസ്സിലു്നിന്നുള്ളയതിനുള്ളനി൪ബ്ബന്ധംവെറും സെക്ക൯ഡറിമാത്രമായിരുന്നു, മോദിയുടെയാഗ്രഹപ്പാച്ചിലിലതു് സെക്ക൯ഡറിമാത്രമാക്കപ്പെട്ടു. ആപ്പറഞ്ഞവരെല്ലാമവരവരുടെരാജ്യങ്ങളിലെ അവരവരുടെമതത്തെയങ്ങനെയാക്കി മതമൗലികരാജ്യങ്ങളാക്കി രാജ്യംഭരിക്കുന്നവരാണു്, അവരുടെകീഴിലു് അമേരിക്കയുംറഷ്യയുമിസ്സ്രായേലുമെല്ലാം അങ്ങനെപോയരാജ്യങ്ങളാണു്, വഴിപിഴച്ചുപോയഭരണങ്ങളാണു്. മുസ്ലിംവിരുദ്ധതയാണിന്നു് ഇവരെനാലുപേരേയുംയോജിപ്പിക്കുന്നഘടകം. ആവഴിയേയി൯ഡൃയേയുംകൊണു്ടുപോകാനും തനിക്കുമങ്ങനെയാവാനുമുള്ളമോദിയുടെശ്രമം തന്നേക്കാളു്വേന്ദ്ര൯മാരായ, എന്നാലു്ത്തന്നെപ്പോലെ ഹിന്ദുത്വത്തെ വോട്ടുചൂഷണത്തിനുപയോഗിക്കാ൯തയ്യാറാവാത്ത, ആയിരക്കണക്കിനുജനാധിപത്യപ്പ്രേരിതരായ രാഷ്ട്രീയനേതാക്കളി൯ഡൃയിലുള്ളതുകൊണു്ടാണു് ഇതുവരെവിജയിക്കാത്തതു്. ആരാജ്യങ്ങളിലിപ്പോളങ്ങനെയുള്ളവരില്ല, കുറഞ്ഞപക്ഷംമു൯നിരയിലില്ല, പക്ഷേയി൯ഡൃയിലുണു്ടു്. അവരോടുമത്സരിച്ചുത൯റ്റെപ്രൈവറ്റുലക്ഷൃങ്ങളു്നേടാ൯ അവരോളംപ്രതിഭയങ്ങേരുടെപക്കലില്ല. ഒരുദാഹരണമിംഗ്ലീഷുഭാഷതന്നെ!

പലതിലുമനഭിജ്ഞനായതുകൊണു്ടു് മോദിയുടെഭരണത്തിനുകീഴിലു് ആറെസ്സെസ്സി൯റ്റെപരിപാടിയനുസരിച്ചു് ഭാവിയിലെത്തലമുറകളെ ഹിന്ദുയിസ്സു്റ്റിക്കായിവാ൪ത്തെടുക്കുന്നതിനുള്ളയട്ടിമറികളു് സു്ക്കൂളു്പ്പുസു്തകങ്ങളിലാണുനടത്തിയതു്. സാമൂഹ്യശാസു്ത്രത്തിലും ചരിത്രത്തിലുമാണേറ്റവുംവലിയയട്ടിമറികളു്നടന്നതു്. ഇ൯ഡൃയെക്കാലവുമൊരുഹിന്ദുരാഷ്ട്രമായിരുന്നുവെന്നു് പതിപ്പിച്ചെടുക്കുന്നരീതിയിലു് ചരിത്രത്തിലു്നിന്നുപലതുംമായു്ച്ചുകളഞ്ഞു, ഇല്ലാത്തതുപലതും ഉണു്ടായിരുന്നുവെന്നുകൂട്ടിച്ചേ൪ത്തു. അവരുടെമതവിഭാഗങ്ങളു്നടത്തുന്നസു്ക്കൂളുകളിലു് അവരുടെപുസു്തകങ്ങളിലു് ഹിന്ദുക്കളല്ലാത്തവരെല്ലാം വരത്ത൯മാരാണെന്നും ഇ൯ഡൃ൯സ്വാതന്ത്ര്യസമരം മുസ്ലിമുകളു്ക്കെതിരായയുദ്ധമായിരുന്നെന്നും സാങ്കലു്പ്പികദൈവങ്ങളെല്ലാം ഭൗതികരൂപത്തിലു് മനുഷ്യരുടെയിടയിലു്ജീവിച്ചിരുന്നവരാണെന്നുംവരെയാണു് എഴുതിവെച്ചതു്. കേന്ദ്രത്തി൯റ്റെയും അവരുടെഭരണമുള്ളസു്റ്റേറ്റുകളിലെയും വിദ്യാഭ്യാസയേജ൯സ്സികളെമുഴുവ൯ അതിനുവേണു്ടിയുപയോഗിച്ചു, അവരുടെപുസു്തകങ്ങളുംപാഠപദ്ധതികളും പിന്തുടരാത്തസംസ്ഥാനങ്ങളു്ക്കു് കേന്ദ്രത്തി൯റ്റെഗ്രാ൯റ്റുകളു്നിഷേധിച്ചുസമ്മ൪ദ്ദംചെലുത്തി. ഇനിയാക്കൂട്ടിച്ചേ൪ത്തതുംനീക്കംചെയു്തതുംമുഴുവ൯ അഴിച്ചുപണിഞ്ഞുമാലിന്യമുക്തമാക്കണമെങ്കിലു് ദശാബ്ദങ്ങളെടുക്കും. ഹിറ്റു്ലടെപിടിയിലു്പ്പെട്ടയുവാക്കളെപ്പോലെ ഒന്നിലേറെത്തലമുറകളസ്സു്ട്രേയായി.

ബീജേപ്പീയുണു്ടാക്കുമ്പോളു് ഇ൯ഡൃ൯ദേശീയതപറഞ്ഞതിനോടൊപ്പം ക്രിയാത്മകമതേതരത്വവും മൂല്യാധിഷു്ഠിതരാഷ്ട്രീയവുംപറഞ്ഞിരുന്നു. മോദിയുടെകീഴിലായപ്പോളു് അതുരണു്ടുമെവിടെപ്പോയെന്നിന്നാ൪ക്കുമറിയില്ല. മുസ്ലിമുകളെന്ന ന്യൂനപക്ഷമതത്തിനെച്ചങ്ങലയു്ക്കിട്ടുകൊണു്ടു് പാ൪ലമെ൯റ്റിലു്ത്തുട൪ച്ചയായിനിയമങ്ങളു്പാസ്സാക്കുന്നതും മറ്റുള്ളപാ൪ട്ടികളു്ക്കുവേണു്ടി ജനങ്ങളു്വോട്ടുചെയു്തുജയിപ്പിച്ചജനപ്പ്രതിനിധികളെ കാലുംകൈയ്യുംതലയുംമാറ്റി പണംകൊടുത്തുതങ്ങളുടെപാ൪ട്ടിയിലും മുന്നണിയിലുംകൊണു്ടുവരുന്നതുമായിരുന്നവരുടെ ക്രിയാത്മകമതേതരത്വവും മൂല്യാധിഷു്ഠിതരാഷ്ട്രീയവും!

ഇവരുടെതരംഹിന്ദുരാഷ്ട്രത്തിനൊരുപ്രത്യേകതയുള്ളതു് അതു് ഒളിച്ചുകടന്നുവരുന്നഗതികേടുള്ളതാണെന്നതാണു്. ഇ൯ഡൃയുടെചരിത്രത്തിലെപ്പോഴെങ്കിലുമൊരു ഹിന്ദുരാഷ്ട്രമുണു്ടായിരുന്നെങ്കിലതു് പ്രൗഢവുംപരസ്യവുമായിരുന്നു. അതിനൊളിവൊന്നുമുണു്ടായിരുന്നില്ല, കാരണം മറ്റുമതങ്ങളോടുംജനതകളോടുംരാജ്യങ്ങളോടും സഹകരിച്ചാണതുനിന്നതു്. അങ്ങനെയാണുഹിന്ദുമതം വിദ്വേഷപൂ൪വ്വമല്ലെന്നുലോകമറിഞ്ഞതു്. അന്നത്തെയി൯ഡൃയിലു്വന്നുചേ൪ന്നെന്നിവ൪പറയുന്ന, മോചനംപ്രാപിക്കേണു്ടവിദേശസംസ്സു്ക്കാരം എന്നിവ൪പറയുന്നതുള്ളരാജ്യങ്ങളിലു്, ആധുനികകാലത്തു് പള്ളിയുംപാ൪ട്ടിയുംസു്റ്റേറ്റുംവേ൪തിരിഞ്ഞപ്പോളു് ഇവരതുമൂന്നുംതമ്മിലു്ക്കൂട്ടിച്ചേ൪ത്തു, അതാണി൯ഡൃ൯സംസ്സു്ക്കാരമെന്നുവാദിച്ചു, സ്ഥാപിക്കാ൯ശ്രമിച്ചു. അതാണിവരുടെഹിന്ദുരാഷ്ട്രമെന്നതുസമ്മതിക്കാം, പക്ഷേയതി൯ഡൃ൯സംസ്സു്ക്കാരമാവുന്നതെങ്ങനെ? ഇവരുടെഹിന്ദുരാഷ്ട്രം പ്രപഞു്ചവേഗത്തിലു് ഇ൯ഡൃ൯സംസ്സു്ക്കാരത്തിലു്നിന്നോടിയകലുകയാണു്.

രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെപി൯ബലത്തിലു് കോ൪പ്പറേറ്റുകളുടെപണത്തോടെ ഇ൯ഡൃ൯രാഷ്ട്രീയത്തിലുംഭരണത്തിലും ബീജേപ്പീയുടെയുയ൪ച്ചകണു്ടതോടെ ജുഡീഷ്യറിയുടെയധിനായക൯മാരായ സുപ്രീംകോടതിജഡു്ജിമാ൪ ഒരുമതത്തെപ്പുകഴു്ത്തിക്കൊണു്ടു് കൂടുതലു്കൂടുതലായിരംഗത്തുവരുമ്പോളു് സൂക്ഷിക്കണം- ഭരണഘടനയിലൊരുമാറ്റവുമുണു്ടാക്കാതെ ഒളിഞ്ഞനീക്കങ്ങളിലൂടെ മതാധിപത്യംകൊണു്ടുവരുന്നതി൯റ്റെലക്ഷണമാണതു്. മതേതരത്വത്തിലു്നിന്നു് ഇസ്ലാമാധിപത്യത്തിലേയു്ക്കുപോയ മലേഷ്യയാണതിനുലോകയുദാഹരണം. അവിടെയോരോരോജഡു്ജിമാരിങ്ങനെകൊമ്പുംകൂട്ടിയിറങ്ങി, ഒരുമതത്തെപ്പ്രശംസകളു്കൊണു്ടുനിറച്ചു. ഇ൯ഡൃയിലതുപോലെ എത്രയോപേരിറങ്ങി- ഹിന്ദുമതംലോകോത്തരമെന്നും അതൊരുരാജ്യധ൪മ്മമെന്നുംവാഴു്ത്തിക്കൊണു്ടു്! ഇ൯ഡൃയിലു്പ്പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും മന്ത്രിമാരും പാ൪ലമെ൯റ്റംഗങ്ങളുമൊക്കെ ഇപ്പോളതുചെയ്യുന്നുണു്ടു്. ബ്യൂറോക്രസിയെനയിക്കുന്ന ഉദ്യോഗസ്ഥരുംപിന്നിലല്ല. അതായതുഭരണകൂടത്തി൯റ്റെ മൂന്നുവിഭാഗങ്ങളുമാവഴിനടന്നു, ജനങ്ങളൊറ്റയു്ക്കായി. മതപരിവ൪ത്തനംനിഷു്ഫലമാക്കിക്കൊണു്ടു്, ഹിന്ദുവായിജനിച്ചയൊരാളു് ഹിന്ദുവായിമാറിയയൊരാളു് ജീവിതാവസാനവരെഹിന്ദുവായിരിക്കുമെന്നിവ൪ ആദ്യയവസരംവരുമ്പോളു്ത്തന്നെ നിയമംപാസ്സാക്കുകയും വ്യാഖാനിക്കുകയും നി൪വ്വചിക്കുകയും വിധിക്കുകയുംചെയ്യുമെന്നുറപ്പാണു്. മലേഷ്യയിലുണു്ടായതുപോലെ ഇ൯ഡൃയിലതിതുവരെയുണു്ടാവാത്തതുകൊണു്ടു് നമ്മളതേക്കുറിച്ചൂഹിക്കുന്നില്ലെന്നേയുള്ളൂ. ഒരുരാജ്യമിതുപോലെമതേതരത്വത്തിലു്നിന്നും മതാധിപത്യത്തിലോട്ടുപോകുമ്പോളു് അവരേക്കാളു്ക്കുറഞ്ഞവരെന്നവ൪പറയുന്ന നമ്മളു്പൗര൯മാരല്ലാതെയാരാണിതിലു് ജാഗ്രതാമുന്നറിയിപ്പുനലു്കേണു്ടതു്?

ഇ൯ഡൃയിലു്നിയമവുംരാഷ്ട്രീയവുംമതവും ആദ്യമായിക്കൂട്ടിക്കെട്ടിയതുബീജേപ്പീയാണു്. അതാണുമതാധിപത്യത്തി൯റ്റെലക്ഷണവും. ഇ൯ഡൃയിലു്മറ്റൊരുപാ൪ട്ടിയുമതുചെയു്തിട്ടില്ല. അങ്ങനെചെയ്യാ൯ദാഹാ൪ത്തരായിനിന്ന രാഷ്ട്രബോധമില്ലാത്തയാളുകളുടെപിന്തുണയവ൪ക്കു് കിട്ടുകയുംചെയു്തു. അവരുടെയെണ്ണം ഇ൯ഡൃയിലിത്രയധികമുണു്ടെന്നു് ബീജേപ്പീയുടെവള൪ച്ചയോടെയാണുലോകംതിരിച്ചറിഞ്ഞതു്. ഈപ്പറഞ്ഞമൂന്നിനേയും വേ൪പെടുത്തുകമാത്രമാണു് ഇ൯ഡൃ൯മതേതരത്വത്തിനുനിലനിലു്ക്കാനും ഇ൯ഡൃയു്ക്കുരക്ഷപ്പെടാനുമുള്ളമാ൪ഗ്ഗം.

ഫലത്തിലിവിടെക്കണു്ടിടത്തോളം മതേതരത്വമി൯ഡൃയിലു്നിലനി൪ത്താനും മതാധിപത്യംതടയാനും കഴിവുള്ളതുമധികാരമുള്ളതും ജുഡീഷ്യറിയു്ക്കുമാത്രമാണു്. ഭരണകൂടം- പാ൪ലമെ൯റ്റും- നിയമങ്ങളിലൂടെയും നടപടികളിലൂടെയും മതസംഘ൪ഷംവ൪ദ്ധിപ്പിക്കുമ്പോളു് അതുതടയാനായിനിയുള്ളതുമവരാണു്. 2014നുശേഷമവരുടെഭാഗത്തുനിന്നും അങ്ങനെയൊരെണ്ണവുംകണു്ടിട്ടില്ല. അവ൪കൂടിയതോടുചേ൪ന്നതാണുകണു്ടിട്ടുള്ളതും. അതുസ്വതന്ത്രമെന്നുഭരണഘടനനിയന്ത്രിക്കുന്ന വ്യക്തിജീവിതത്തിനുതടസ്സമാണെങ്കിലു്പ്പോലും മതസംബന്ധമായവിഷയങ്ങളിലു് യുക്തിയെയാശ്രയിച്ചുമുന്നോട്ടുപോകുന്നതിനുപകരം വിശ്വാസത്തെയാശ്രയിച്ചുമുന്നോട്ടുപോകുന്നപ്രവണതയും ഇ൯ഡൃ൯ജുഡീഷ്യറിയിലടുത്തകാലത്തുകൂടിവരികയുമാണു്. അനവധിവിധികളിലും പ്രസു്താവനകളിലുമതുദൃശ്യമാണു്. അമേരിക്കയിലു് ട്രംപിനെതിരെ മതാധിപത്യനീക്കങ്ങളിലു് ഫലപ്പ്രദമായിനിലു്ക്കുന്നതുജുഡീഷ്യറിയാണു്.

Written on 07 May 2023 and first published on 14 June 2026








No comments:

Post a Comment