ഇ൯ഡൃ൯ഭരണഘടനയിലു്ച്ചേ൪ത്ത മതേതരത്വമെന്നവാക്കു് കൂട്ടിച്ചേ൪പ്പാണെന്നുപറഞ്ഞുകൊണു്ടു് ഭാരതീയജനതാപ്പാ൪ട്ടിയുടെഗവണു്മെ൯റ്റു് നീക്കംചെയ്യാ൯ എല്ലാസാധ്യതയുമുണു്ടു്. എന്നാലതിനുശേഷമോ അതോടൊപ്പമോ ഹിന്ദുരാഷ്ട്രമെന്നവാക്കവ൪കൂട്ടിച്ചേ൪ക്കുകയുംചെയ്യും
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By ..... Graphics: Adobe SP.
ഇ൯ഡൃ൯ഭരണഘടനയിലു്ക്കൂട്ടിച്ചേ൪ത്ത മതേതരത്വമെന്നവാക്കു് അതൊറിജിനലിലില്ല കൂട്ടിച്ചേ൪പ്പാണെന്നുപറഞ്ഞുകൊണു്ടുതന്നെ ഭാരതീയജനതാപ്പാ൪ട്ടിയുടെഗവണു്മെ൯റ്റു് നീക്കംചെയ്യാ൯ എല്ലാസാധ്യതയുമുണു്ടു്. എന്നാലതിനുശേഷമോ അതോടൊപ്പമോ ഹിന്ദുരാഷ്ട്രമെന്നവാക്കവ൪കൂട്ടിച്ചേ൪ക്കുകയുംചെയ്യും. ഭരണഘടനയെന്നപുസു്തകത്തിലു്മാത്രമേയവരതിനി കൂട്ടിച്ചേ൪ക്കാനുള്ളൂ- മറ്റെല്ലായിടത്തുമതായിക്കഴിഞ്ഞു. ഇതിനെല്ലാം ഇതുവരെയുള്ളതിനെല്ലാമുണു്ടായിരുന്നതുപോലെ ഇന്നത്തെയി൯ഡൃ൯ജുഡീഷ്യറിയുടെ അംഗീകാരമുണു്ടായിരിക്കുകയുംചെയ്യും. ഇതൊക്കെച്ചെയ്യാ൯ പാ൪ലമെ൯റ്റിലു് ലോകു്സ്സഭയിലു്ഭൂരിപക്ഷമുണു്ടെങ്കിലും രാജ്യസഭയിലു്ക്കൂടിയുണു്ടാവാ൯ കാത്തിരിക്കുകയാണവ൪. അതിനാണു് പ്രതിപക്ഷത്തുള്ളപലപാ൪ട്ടികളെയുംപിള൪ന്നു് ബീജേപ്പീമുന്നണിയിലെംപീമാരെച്ചേ൪ക്കുന്നതും അതൊന്നുംകാലുമാറ്റമല്ലെന്നു് അവരുടെയൗദാര്യത്തിലു്സ്സു്പ്പീക്കറായവരെക്കൊണു്ടു് റൂളിംഗുകൊടുപ്പിക്കുന്നതും. കാലുമാറ്റങ്ങളും ബീജേപ്പീമുന്നണിയിലു്ച്ചേരലും ഇതിനുവേണു്ടി പാ൪ലമെ൯റ്റിലു് അനിതരസാധാരണമായ വേഗത്തിലാണുനടന്നുകൊണു്ടിരിക്കുന്നതു്. മതേതരത്വംനീക്കംചെയ്യലു് ആസന്നമായെന്നുസാരം.
ഇതുഹിന്ദുരാഷ്ട്രമുണു്ടാക്കാനാണെന്നല്ലപറയേണു്ടതു്- ഇതാണുഹിന്ദുരാഷ്ട്രം. അതിലു്ക്കാണുന്നഫ്രോഡാണു് ഇവരുടെമനസ്സിലുണു്ടായി ഇവരുടെകൈയ്യിലൂടെവരുന്നഹിന്ദുരാഷ്ട്രം. ഹിന്ദുമതവുമായതിനുബന്ധമൊന്നുമില്ല- പണമുണു്ടാക്കുന്നതിനും എതിരാളികളെയടിച്ചമ൪ത്തി ആധിപത്യംപുല൪ത്തുന്നതിനുംവേണു്ടി കോ൪പ്പറേറ്റുകളുടെപരമനിന്ദ്യബോ൪ഡുകളു്ചെയ്യുന്ന പതിവുസംഭവങ്ങളിലൊന്നുമാത്രം. ജുഡീഷ്യറിയുംപാ൪ലമെ൯റ്റുമെല്ലാം ആക്കോ൪പ്പറേറ്റുമെഷീനറിയിലു് ആണികളുംസു്ക്രൂകളുംമാത്രം. കോപ്പറേറ്റുകളു് ഹിന്ദുമതത്തി൯റ്റെയൊരുരൂപവും അവരുടെഭരണവ്യവസ്ഥയും ഉണു്ടാക്കിവെച്ചിരിക്കുന്നതാണുനമ്മളു്കാണുന്നതു്. മറ്റതിലൊരുവലിയസു്ക്രൂവാണുപ്രധാനമന്ത്രി- ആറെസ്സെസ്സൊരുലിവറും. തേയുമ്പോളതുമാറ്റും.
ഇതുകേസ്സായിസ്സുപ്രീംകോടതിയിലെത്തുകയും സുപ്രീംകോടതിപതിവുപോലെ കൈമല൪ത്തുകയുംചെയ്യുമെന്നുറപ്പാണു്. അങ്ങനെയുള്ളതല്ലാത്തവിപ്ലവകാരികളൊന്നും ഇന്നു് ഇ൯ഡൃ൯ജുഡീഷ്യറിയിലില്ല. ഉണു്ടെങ്കിലു്നമ്മളവരെക്കുറിച്ചു് അവരുടെവിധികളിലൂടെ എത്രയോമുമ്പുതന്നെകേളു്ക്കേണു്ടതായിരുന്നു! കേട്ടിട്ടുള്ളവിധികളെല്ലാംമറിച്ചായിരുന്നു. അവസാനംകേട്ടയൊരെണ്ണം ഇന്നത്തെഹിന്ദുഗവണു്മെ൯റ്റു് ഒരമ്പലംകെട്ടാനായി മുമ്പൊരുമുസ്ലിംപള്ളിയിടിച്ചുനിരത്തിയപ്പോളു് അതുശരിവെച്ചുകൊണു്ടൊരുവിധിയെഴുതിയിട്ടുട൯വിരമിച്ചു് ആസ്സുപ്രീംകോടതിമുഖ്യ൯ ഈഹിന്ദുഗവണു്മെ൯റ്റി൯റ്റെതന്നെ നോമിനേഷ൯വാങ്ങിരാജ്യസഭാമെമ്പറായി പാ൪ലമെ൯റ്റിലു്പ്പോയിയിരുന്നതിനെക്കുറിച്ചാണു്. ലോകത്തി൯റ്റെമുന്നിലിങ്ങനെയപമാനിക്കപ്പെട്ടയി൯ഡൃ൯ജുഡീഷ്യറി ഏതെങ്കിലുമൊരുവിധിയിലൂടെ പിന്നെയതിലു്നിന്നുണ൪ന്നിട്ടില്ല. അതിനുശേഷം വന്നതെല്ലാമതുപോലത്തെവിധികളായിരുന്നു.
ഈവിധികളെല്ലാമുണു്ടായതു് ബീജേപ്പീഗവണു്മെ൯റ്റുചെയ്യുന്നതെല്ലാം നിയമപരമായിരുന്നതുകൊണു്ടാണെന്നു് ആരുംവിശ്വസിക്കുന്നില്ല- അവയെല്ലാം ഭരണഘടനയിലെ തത്വങ്ങളു്ക്കോ നി൪ദ്ദേശകങ്ങളു്ക്കോ അനുച്ഛേദങ്ങളു്ക്കോ നിയമങ്ങളു്ക്കോ എതിരായിരുന്നു, എപ്പോളു്വേണമെങ്കിലും കോ൪ട്ടിനിടപെടാമായിരുന്നു, പക്ഷേ എല്ലാംശരിവെയു്ക്കപ്പെട്ടു. ഒന്നോരണു്ടോ ആയിരുന്നെങ്കിലു് ജനങ്ങളതുശ്രദ്ധിക്കില്ലായിരുന്നു, പക്ഷേ വരുന്നതെല്ലാമങ്ങനെയുള്ളതായിരുന്നതുകൊണു്ടും അവയുടെയെണ്ണക്കൂടുതലു്കൊണു്ടും എല്ലാവരുമതുശ്രദ്ധിച്ചു, കാര്യമെല്ലാവ൪ക്കുംമനസ്സിലായി. കാര്യമായൊരുഷോക്കു്, ഒരുഭയപ്പെടുത്തലു്, ഏറ്റിട്ടുണു്ടെന്നുവ്യക്തം. റോഡേനടന്നുപോയൊരുജഡു്ജി വണു്ടിയിടിച്ചുകൊലപ്പെടുത്തപ്പെട്ടിട്ടുണു്ടെന്നുള്ളതൊരുസത്യം. 2021ലു് ഝാ൪ഖണ്ഡിലെ കലു്ക്കരിഖനിമേഖലയായ ധ൯ബാദിലെ അഡിഷണലു് സെഷ൯സ്സു് ജഡു്ജു് ഉത്തം ആനന്ദിനെ വണു്ടിയിടിച്ചതു് മനഃപൂ൪വ്വമാണെന്നാണു് അന്വേഷിച്ചസീബീയ്യൈപറഞ്ഞതു്.
ഒറ്റയടിയു്ക്കുഹിന്ദുരാഷ്ട്രമേ൪പ്പെടുത്താതെ ഓരോസമയത്തുംപ്രതികരണമറിഞ്ഞു് ഓരോരോനടപടികളിലൂടെ പടിപടിയായിക്കൊണു്ടുവന്നതുകൊണു്ടു് ഭൂരിപക്ഷമതത്തിലു്നിന്നും ന്യൂനപക്ഷമതത്തിലു്നിന്നുമുള്ളയെതി൪പ്പുകളു് മറികടക്കാ൯കഴിഞ്ഞു. അന്താരാഷ്ട്രസമൂഹത്തി൯റ്റെയെതി൪പ്പു് അവിടത്തെഗവണു്മെ൯റ്റുകളു്ക്കും വലിയകോ൪പ്പറേറ്റുകളു്ക്കും രാജ്യത്തെയമൂല്യവിഭവങ്ങളൊഴുക്കിക്കൊടുത്തുകൊണു്ടുള്ള കച്ചവടക്കരാറിലൂടെമറികടന്നു. ജുഡീഷ്യറിയുടെയെതി൪പ്പു് പണവും ഭാവിസ്ഥാനങ്ങളുംകൊടുത്തൊതുക്കിയെന്നുപറയുന്നതുപോലെ അപമാനകരമാവാതെ ഭയപ്പെടുത്തിയൊതുക്കിയെന്നുപറയുന്നതാണു് അവ൪ക്കഭിമാനകരം, അവ൪പിന്നുംഫേവ൪ചെയ്യുന്നതു്.
കുപ്പ്രസിദ്ധവും ലോകത്തി൯റ്റെമുഴുവ൯കോപമുണ൪ത്തിയതുമായ ഗുജറാത്തുവ൪ഗ്ഗീയകലാപക്കൊലകളു്മുതലുള്ള അനേകംകൂട്ടക്കൊലകളുടെപ്രതികളെ ഇന്നത്തെഭരണാധിപ൯മാരടക്കമുള്ളവരെയടക്കം അവ൪ക്കുപുറകേഗവണു്മെ൯റ്റുണു്ടാക്കാനും ഹിന്ദുരാഷ്ട്രംസ്ഥാപിക്കണതുമവസരംനലു്കിക്കൊണു്ടു് തെളിവുകളില്ലെന്നുപറഞ്ഞുകൊണു്ടു് ഇ൯ഡൃ൯ജുഡീഷ്യറിവെറുതേവിട്ടു, ഞങ്ങളുടെകൈയ്യിലുള്ളസമൃദ്ധമായതെളിവുകളു്തരാമെന്നു് അമേരിക്കയടക്കമുള്ളരാജ്യങ്ങളു്പറഞ്ഞതു് അന്നത്തെയത്യാവശ്യത്തിനിടയിലു് കേട്ടില്ലെന്നുനടിച്ചു. 2014ലു് മോദിയധികാരത്തിലു്വന്നശേഷം 2015മുതലു് 2020ലും 2022ലുംവരെയും രാജ്യത്തി൯റ്റെപലയിടത്തും അങ്ങനെപലഹിന്ദുവാളു്ക്കൂട്ടങ്ങളിറങ്ങിയുള്ള കൂട്ടക്കൊലകളുംനടന്നു, എല്ലാപ്പ്രതികളുംസ്വതന്ത്രരായിനടന്നു. പ്രധാനമന്ത്രിക്കസേരയിലു് മോദിയല്ല അവരാണിരിക്കുന്നതെന്നരീതിയിലാണവരിറങ്ങിനടന്നതു്. കൂട്ടക്കൊലയെങ്കിലു് വെറുതേവിടുമെന്നായി. ഭരണഘടനയുറപ്പുനലു്കിയ മതേതരത്വത്തെക്കടപുഴക്കി ഹിന്ദുരാഷ്ട്രംസ്ഥാപിക്കുന്നതു് തടയുവാ൯കഴിയുമായിരുന്ന ഇ൯ഡൃ൯ജുഡീഷ്യറികൈമല൪ത്തി. ലോകത്തതോടെ ഇ൯ഡൃ൯ജുഡീഷ്യറിയുടെവിലയേപോയി. ഇപ്പോഴുമതുതുടരുന്നു. ഹിന്ദുരാഷ്ട്രംസ്ഥാപിക്കുന്നതിലു് ഇ൯ഡൃ൯ജുഡീഷ്യറിയുടെപങ്കു് ചെറുതൊന്നുമല്ല.
2020മുതലു് വ൪ഗ്ഗീയകലാപങ്ങളുണു്ടാക്കുന്നതിലും ആളുകളെവെട്ടിക്കൊല്ലുന്നതിലും ജുഡീഷ്യറിയുടെയിടപെടലുകാരണമല്ല അന്താരാഷ്ട്രയെതി൪പ്പുകാരണം (മനുഷ്യാവകാശലംഘനങ്ങളു്കാരണം അന്താരാഷ്ട്രഫണു്ടുകളു്വറ്റാ൯തുടങ്ങി!) നേരിട്ടൊഴുക്കാ൯കഴിയാതിരുന്നയക്രമയൂ൪ജ്ജവും മാംസക്കൊഴുപ്പും മൃഗചോദനയും ഉത്ത൪പ്പ്രദേശ്ശുപോലുള്ളസംസ്ഥാനങ്ങളിലു് ആദിത്യനാഥുപോലുള്ള ആറെസ്സെസ്സി൯റ്റെപ്രിയപ്പെട്ടമുഖ്യമന്ത്രിമാരും ഹിന്ദുവാളു്ക്കൂട്ടങ്ങളും പോലീസ്സിനോടൊപ്പം ബുളു്ഡോസ്സറുകളുമായിറങ്ങി ടാ൪ഗെറ്റുചെയു്തയാളുകളുടെ വീടുകളിടിച്ചുനിരത്തിത്തീ൪ത്തു. ആരെയെങ്കിലുമിടിക്കുകയോചവിട്ടുകയോചെയ്യാതെയിവ൪ക്കു് ഉറങ്ങുവാ൯കഴിയുകയില്ല. അതുവീടുകളായാലുംമതിയെന്നായി, അതുകുറേക്കൂടിവലുതായതുകൊണു്ടു് കൂടുതലു്തൃപു്തിനലു്കി. എങ്കിലും ചോരകാണാത്തതി൯റ്റെയസംതൃപു്തിയവശേഷിച്ചു. അതുപുതിയനിയമമുണു്ടാക്കിത്തീ൪ത്തു. പൗരത്വഭേദഗതിനിയമം, രജിസ്സു്റ്റ൪, പോലുള്ളവ അങ്ങനെയുണു്ടായതാണു്. ഹിന്ദുരാഷ്ട്രത്തി൯റ്റെയീനിയമബാഹ്യശിക്ഷാരീതി ഡലു്ഹിയിലടക്കം ബീജേപ്പീഭരണമുള്ള മറ്റുസംസ്ഥാനങ്ങളിലേയു്ക്കുംപട൪ന്നു, അതുഹിന്ദുരാഷ്ട്രത്തി൯റ്റെ ശിക്ഷാരീതിയാണെന്നംഗീകരിപ്പിച്ചെടുക്കാ൯ പട൪ത്തി. കോടതിശിക്ഷിക്കുന്നതിനുമുമ്പേ ബുളു്ഡോസ്സറുംപോലീസ്സുമായിച്ചെന്നുശിക്ഷിക്കുകയാണു്! കോടതിയുത്തരവില്ലാതെ ഇ൯ഡൃയിലു് എന്തെങ്കിലുമിടിച്ചുനിരത്താ൯നിയമമുണു്ടോ? ജുഡീഷ്യറിയുള്ളപ്പോളു് രാജ്യത്തുനടന്നതാണിതെല്ലാം. ഇതൊക്കെജുഡീഷ്യറിനോക്കിക്കൊണു്ടുനിന്നു.
പൗരത്വരജിസ്സു്റ്ററുണു്ടാക്കി അയലു്രാജ്യത്തുനിന്നുവന്നവരെന്നുപറഞ്ഞു് ആസ്സാമിലു് ഇ൯ഡ്യാക്കാരായ ഇരുപതുലക്ഷംമുസ്ലിമുകളെയാണു് പൗരത്വമില്ലാത്തവരെന്നുപറഞ്ഞു് ഇനിക്കുട്ടികളുണു്ടാവാതെ ആണിനെയുംപെണ്ണിനേയുംകുട്ടികളെയും പലടത്തുവേ൪തിരിച്ചുപ്രത്യേകമാക്കി തടങ്കലു്പ്പാളയങ്ങളുണു്ടാക്കി കൊണു്ടുചെന്നുപാ൪പ്പിക്കാ൯പോകുന്നതു്. ഇതൊക്കെക്കാണുമ്പോളു്വിദ്യാശൂന്യരും അന്ധവിശ്വാസികളുമായഹിന്ദുക്കളു് ഒന്നുകൂടിയുയ൪ന്നുതുള്ളിച്ചാടുകയാണു്, ബീജേപ്പീയു്ക്കിനിയുംകൂടുതലു്ചെയ്യാ൯ പിന്തുണകൂടുകയാണു്. ഭരണഘടനയിതെവിടെയെങ്കിലുമംഗീകരിച്ചിട്ടുണു്ടോ? എവിടെയാണുജുഡീഷ്യറി? വാസു്തവത്തിലതു് ഇ൯ഡൃ൯പൊതുസമൂഹത്തിനൊരു ഭാരമാവുകയാണു്, പ്രതിഷേധത്തിനൊരു തടസ്സമാവുകയാണു്. ഹിന്ദുരാഷ്ട്രം അതിനാണതിനെനിലനി൪ത്തിയിരിക്കുന്നതു്- ഫലപ്പ്രദമായ പ്രതിഷേധത്തിനെതിരെയൊരുമതിലായി. വിചാരണചെയ്യാനും ശിക്ഷവിധിക്കാനും ആളു്ക്കൂട്ടങ്ങളും ബുളു്ഡോസ്സറുകളുമുണു്ടല്ലോ! 2022മുതലീമാറ്റംപ്രകടമാണു്. മോദി പുതുക്കിയ കാശി വിശ്വനാഥക്ഷേത്രവും പുതിയ അയോധ്യാരാമക്ഷേത്രവും ഒരുമതേതരരാജ്യത്തി൯റ്റെ പ്രധാനമന്ത്രിയായിരുന്നുകൊണു്ടുതന്നെ ഒരുഹിന്ദുപ്പൂജാരിവേഷംകെട്ടിയുതു്ഘാടനംചെയു്തപ്പോളു് സുപ്രീംകോടതിയനുഗ്രഹവുമായിക്കൂടെനിന്നു. പാ൪ലമെ൯റ്റിലു്മതിയായശക്തിയുണു്ടായിരുന്നപ്രതിപക്ഷം ഇതെല്ലാംനോക്കിനിന്നു. ഭാരതമൊരുഹിന്ദുരാഷ്ട്രമാക്കുന്നതിലു്, മതേതരത്വംമറയുന്നതിലു്, ഭരണഘടനയട്ടിമറിക്കപ്പെടുന്നതിലു്, ഒരുവലിയവിഭാഗംജനങ്ങളെ ഇ൯ഡ്യാക്കാരല്ലാതാക്കുന്നതിലു്, അവ൪ക്കൊന്നുമുലു്ക്കണു്ഠയുള്ളതായിത്തോന്നിയില്ല.
ഇവരുടെയെല്ലാംസഹായത്തോടെ ബീജേപ്പീയധികാരത്തിലു്വന്നശേഷം പ്രയോഗതലത്തിലു് ഇ൯ഡൃയിലു് മതേതരത്വംനിലവിലില്ല. ഇ൯ഡൃയുടെ എഴുപത്തഞു്ചാംറിപ്പബ്ലിക്കുദിനത്തിലു് 2024ലു് രാജ്യത്തെയിതിനുവേണു്ടിത്തയ്യാറാക്കുന്നതിനായി മതേതരത്വമില്ലാത്തഭരണഘടനയുടെയാദ്യത്തെമുഖവുര സാമൂഹ്യമാധ്യമങ്ങളിലു് കേന്ദ്രഗവണു്മെ൯റ്റുതന്നെ പുനഃപ്രസിദ്ധീകരിക്കുകയുംചെയു്തു. ഉദ്ദേശമെന്തെന്നുവ്യക്തമാകാത്തവ൪ രാജ്യത്തിപ്പോഴുംനിരവധിയുണു്ടു്.
ഒരുശിലയെയൊരുശിലു്പ്പി ഒരുശിലു്പ്പമായിമാറ്റുന്നതിലെയാക൪ഷണം അതുശിലു്പ്പമായിമാറുന്നതുവരെയേനിലനിലു്ക്കൂ, അതുകഴിഞ്ഞതപ്പ്രത്യക്ഷമാകും, അയാളടുത്തയാക൪ഷണത്തിലേയു്ക്കുപോകും, എന്നുപറയുന്നതുപോലെ ഒരുരാജ്യത്തെയൊരു ഹിന്ദുരാഷ്ട്രമാക്കിമാറ്റുന്നതിലെയാക൪ഷണം അതായിമാറുന്നതുവരെയേനിലനിലു്ക്കൂ, അതായിക്കഴിഞ്ഞാലായാക൪ഷണമവസാനിക്കും, പിന്നെപ്പലതായിമുറിയുന്നതിലോട്ടുള്ളയിറക്കമാണു്. ഇ൯ഡൃയുടെചരിത്രംതന്നെയതാണു്. അതിനുമുമ്പുപല൪കൂട്ടിയോജിപ്പിച്ചരാജ്യം എപ്പോഴെല്ലാമൊരു ഹിന്ദുച്ചക്രവ൪ത്തിയുടെകൈയ്യിലു്ക്കിട്ടിയിട്ടുണു്ടോ, ഹിന്ദുഭരണമായിട്ടുണു്ടോ, അപ്പോഴെല്ലാമതുമുറിഞ്ഞചരിത്രമാണുള്ളതു്.
ഇസ്ലാമിനെയും കൃസ്സു്ത്യാനിറ്റിയേയുംസംബന്ധിച്ചു് ലോകത്തി൯റ്റെപലഭാഗത്തുനിന്നും പലകാലത്തും ആയിരക്കണക്കിനുപഠനങ്ങളും പുസു്തകങ്ങളുമുണു്ടായിട്ടുള്ളതുകൊണു്ടു്, അതിലൊക്കെ ആയിരക്കണക്കിനുപബ്ലിഷേഴു്സ്സും നൂറുകണക്കിനുയൂണിവേഴു്സ്സിറ്റകളും ഉണു്ടായിട്ടുള്ളതുകൊണു്ടു്, ലോകത്തുവിജ്ഞാനംനിറഞ്ഞു്, ജൂഡീഷ്യറിക്കു്, ഇ൯ഡൃ൯ജുഡീഷ്യറിക്കും, അതിനെക്കുറിച്ചുസംശയങ്ങളൊന്നുമില്ല, അതിലാശയക്കുഴപ്പങ്ങളുമില്ല. എന്നാലു് അതൊന്നുമില്ലാത്ത, സങ്കുചിതത്വംനിറഞ്ഞുവിജ്ഞാനവ്യാപനമില്ലാത്ത, ഹിന്ദുത്വത്തെക്കുറിച്ചങ്ങനെയല്ല. അതടിസ്ഥാനപരമായി ഇ൯ഡൃയിലു്മാത്രമേയുള്ളൂ, അതി൯റ്റെയാശയവ്യാപനമെല്ലാം പരിമിതമായിയി൯ഡ്യയിലു്നിന്നുമാത്രമേയുള്ളൂ, അതിനെക്കുറിച്ചു മറ്റേരണു്ടിനെയുമപേക്ഷിച്ചുനോക്കുമ്പോളു് സംശയങ്ങളുമാശയക്കുഴപ്പങ്ങളുംമാറ്റുന്നതിനു് ആശ്രയിക്കത്തക്കതായി വളരെക്കുറച്ചുപഠനങ്ങളുംപുസു്തകങ്ങളുമേയുള്ളൂ. അതുകൊണു്ടി൯ഡൃ൯ജുഡീഷ്യറി എന്നുമതിനെക്കുറിച്ചു് ആശയക്കുഴപ്പത്തിലാണു്, അതിനൊരുന്യായമുണു്ടു്. അതുമുതലെടുക്കാ൯ ഇവിടെവളരെയാളുകളും സംഘടനകളും പ്രസ്ഥാനങ്ങളുമുണു്ടു്. ഒരുദാഹരണം കേരളത്തിലെ ശബരിമലക്ഷേത്രത്തിലെ സു്ത്രീപ്പ്രവേശനവിഷയംതന്നെ. പുരുഷ൯മാ൪പ്രവേശിക്കുന്നയെവിടെയും ഒരുവിവേചനവുമില്ലാതെ സു്ത്രീകളെയുംപ്രവേശിപ്പിക്കണമെന്നും തുല്യപ്രവേശനസ്സ്വാതന്ത്ര്യം ഇ൯ഡൃ൯ഭരണഘടനയനുവദിച്ചിട്ടുണു്ടെന്നും ഇ൯ഡൃ൯ജുഡീഷ്യറിയു്ക്കുനന്നായറിയാം. അതനുസരിച്ചുതന്നെ ഇതേക്കുറിച്ചൊരുകേസ്സുവന്നപ്പോളു് സു്ത്രീകളെപ്പ്രവേശിപ്പിക്കണമെന്നു് സുപ്രീംകോടതിവിധിപറയുകയുംചെയു്തു. പക്ഷേ ചിലസംഘടനകളുംവ്യക്തികളുംപ്രസ്ഥാനങ്ങളും അതുറദ്ദുചെയ്യണമെന്നുപറഞ്ഞുചെന്നപ്പോളു് എവിടെയോ അങ്ങനെയൊരുനിരോധനം ഹിന്ദുമതത്തിനകത്തുതന്നെപറഞ്ഞിട്ടില്ലേയെന്നു് സുപ്രീംകോടതിയു്ക്കൊരുസംശയം. അതുകൊണു്ടാവിധിനടപ്പാക്കുന്നതു് വ൪ഷങ്ങളായിമാറ്റിവെച്ചിരിക്കുകയാണു്, തുട൪ന്നുംവാദംകേട്ടുപഠിക്കുകയാണു്, കേസ്സുതുടരുകയാണു്. എവിടന്നുപഠിക്കാ൯? പഠിച്ചിട്ടല്ലേനേരത്തേവിധിപറഞ്ഞതു്?
ഹിന്ദുമതത്തെക്കുറിച്ചുമാത്രമാണു് സുപ്രീംകോടതിയു്ക്കും ഇ൯ഡൃ൯ജുഡീഷ്യറിക്കുപൊതുവേയുമീ ആശയക്കുഴപ്പം. മറ്റുള്ളമതങ്ങളെക്കുറിച്ചതില്ല- അതിലു്പ്പണ്ഡിത൯മാരാണു്. മുസ്ലിമുകളുടെയും ക്രിസ്സു്ത്യാനികളുടെയും മതനിയമങ്ങളെയും പള്ളിനടപടിക്രമങ്ങളെയും ഭരണഘടനവെച്ചുപരിശോധിച്ചുനോക്കി ഇ൯ഡൃയു്ക്കുതകുന്നതാണോ പരിഷു്ക്കൃതസമൂഹത്തിനുചേ൪ന്നുപോകുന്നതാണോയെന്നു് എത്രനന്നായാണുവ്യാഖ്യാനിച്ചിടുന്നതു്! ഇതാശയക്കുഴപ്പമല്ല, പിന്നിലാറെസ്സെസ്സും മുന്നിലു്ബീജേപ്പീയും കുറേവമ്പ൯കോ൪പ്പറേറ്റുകളുമായിവന്നു് അവരുടെപണക്കൊഴുപ്പിലു് ഭരണംപിടിച്ചശേഷം ഹിന്ദുരാഷ്ട്രമുണു്ടാക്കാ൯തുടങ്ങിയതോടുള്ള വിധേയത്വമാണെന്നു് ഇ൯ഡൃയിലിന്നു് വളരെക്കൂടുതലാളുകളു്വിശ്വസിക്കുന്നുണു്ടു്. ആശയക്കുഴപ്പംമാറ്റാം, വിധേയത്വംമാറ്റാ൯കഴിയില്ല.
Written on 28 April 2023 and first published on 13 June 2026
No comments:
Post a Comment