ഒരുഗവണു്മെ൯റ്റിനെത്താഴെയിറക്കി പുതിയയൊരെണ്ണത്തെക്കയറ്റിയ കേരളത്തിലെസ്സു്ത്രീകളു്ക്കു് സൗജന്യമായിസ്സഞു്ചരിക്കാ൯ ഓ൪ഡിനറിബസ്സുകളു്മാത്രം, ആക്കയറിയ മന്ത്രിമാ൪ക്കുസൗജന്യമായിസ്സഞു്ചരിക്കാ൯ ഏസ്സീക്കാറുകളു്! ഒരു പൊരുത്തക്കേടുതോന്നുന്നു. അവരാവശ്യപ്പെട്ടോ സൗജന്യയാത്രതരണമെന്നു്?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By ..... Graphics: Adobe SP.
ഒരുഗവണു്മെ൯റ്റിനെത്താഴെയിറക്കി പുതിയയൊരെണ്ണത്തെക്കയറ്റിയ കേരളത്തിലെസ്സു്ത്രീകളു്ക്കു് സൗജന്യമായിസ്സഞു്ചരിക്കാ൯ ഓ൪ഡിനറിബസ്സുകളു്മാത്രം, ആക്കയറിയ മന്ത്രിമാ൪ക്കുസൗജന്യമായിസ്സഞു്ചരിക്കാ൯ ഏസ്സീക്കാറുകളു്! ഒരു പൊരുത്തക്കേടുതോന്നുന്നു. ആസ്സു്ത്രീകളാവശ്യപ്പെട്ടോ സൗജന്യയാത്രതരണമെന്നു്, അതിനുവേണു്ടി സു്ത്രീസമൂഹത്തിലു്നിന്നും കേരളത്തിലെവിടെയെങ്കിലും പ്രക്ഷോഭംനടന്നോ?
വളരെയുദാരരായൊരുജനതയാണു് കേരളത്തിലുള്ളതു്. അവരുടെഭരണാധിപ൯മാ൪ക്കു് അവ൪സ്വന്തമായിച്ചെലവുവഹിക്കേണു്ടിയിരുന്ന വീടുംകാറുംവേലക്കാരുമടക്കം അവരെല്ലാസ്സൗജന്യങ്ങളുമനുവദിച്ചിട്ടുണു്ടു്. അവരുടെയേറ്റവുംവലിയൊരാവശ്യമാണു് മൊബിലിറ്റി അഥവാ സഞു്ചാരസൗകര്യം. അതു് സു്ത്രീകളു്ക്കുഫ്രീയാക്കാ൯ കേരളത്തിലെക്കോണു്ഗ്രസ്സു്പ്പാ൪ട്ടിയുടെ ഐക്യജനാധിപത്യമുന്നണി 2026ലെ നിയമസഭാത്തെരഞ്ഞെടുപ്പുസമയത്തു് തീരുമാനിച്ചു, പ്രകടനപത്രികയിലതു് രേഖപ്പെടുത്തിവാഗു്ദാനംചെയു്തു, നേതാക്കളതുകേരളംമുഴുവ൯പ്രസംഗിച്ചുനടന്നു, പത്രങ്ങളിലു്വലിയപരസ്യങ്ങളു്നലു്കി. ഈസ്സമയത്തൊന്നുമാമുന്നണി അതിലു്യാതൊരുപാധിയുംപറഞ്ഞിരുന്നില്ല, സാധാരണബസ്സുകളിലേയവ൪ക്കു് സൗജന്യയാത്രയനുവദിക്കൂവെന്നു് ഒരസൂചനപോലുമൊരിടത്തുംനലു്കിയിരുന്നില്ല. അതുകൊണു്ടു് സു്ത്രീകളവ൪ക്കുകൂട്ടമായിവോട്ടുചെയു്തു, അതി൯റ്റെബലത്തിലു് അഭൂതപൂ൪വ്വമായ നൂറ്റിനാലു്പ്പതിലു് നൂറ്റിനാലുസീറ്റുകളോടെയവ൪ അധികാരത്തിലു്വന്നു, അതുകഴിഞ്ഞവ൪തീരുമാനിച്ചതു് ആസ്സൗജന്യയാത്ര എല്ലാബസ്സിലുംപറ്റില്ല, ഓ൪ഡിനറിബസ്സുകളിലു്മാത്രമേ പറ്റുകയുള്ളൂവെന്നാണു്. ഉള്ളതുമുഴുവ൯ ഫാസ്സു്റ്റാക്കിമാറ്റിയശേഷം അവ൪ക്കുയാത്രചെയ്യത്തക്കതായി അങ്ങനെയെത്രയോ൪ഡിനറിബസ്സുകളു് സ൪ക്കാരി൯റ്റെയുടമസ്ഥതയിലു് കേയെസ്സാ൪ട്ടീസ്സീയുടെകീഴിലു് സംസ്ഥാനത്തുണു്ടു്? ആബസ്സുകളു്പോകുന്നദൂരംതന്നെയെത്രപരിമിതമാണു്! ബസ്സുകളു്പോകുമ്പോളു് മുഴുവ൯ഫാസ്സു്റ്റാണല്ലോയെന്നുപറഞ്ഞു് അവ൪നോക്കിക്കൊണു്ടുനിലു്ക്കണമോ? ഇതിനേക്കാളു്വലിയയപമാനമവ൪ക്കെന്തുണു്ടു്!
ഇങ്ങനെയൊരുചെറ്റത്തരം മന്ത്രിമാ൪ക്കുസൗജന്യമായയാത്രാസൗകര്യമൊരുക്കുന്നതിലു് കേരളംകാണിച്ചായിരുന്നോ? ഏഴോയെട്ടോലക്ഷംരൂപമാത്രംവിലയുള്ള ഒരുസാധാരണമാരുതിയെണ്ണൂറുകാറുമാത്രം അവ൪ക്കുനലു്കേണു്ടിയിരുന്നിടത്തു് അതാണോനലു്കിയതു്? (ജനകീയാസ്സൂത്രണത്തിലൂടെ കേരളത്തി൯റ്റെസാമ്പത്തികനിലയും സാമൂഹ്യനിലവാരവുംനിശ്ചയിച്ച നായനാരും ഡോ. ഐ. എസ്സു്. ഗുലാത്തിയുംസഞു്ചരിച്ചകാറാണീ ലേഖക൯റ്റെകൈവശമുള്ളതു്)! അതിനകത്തുമാത്രംസഞു്ചരിക്കേണു്ടിയിരുന്നയവ൪ ഈജനങ്ങളു്നലു്കിയസൗജന്യമുപയോഗിച്ചു് ഈജനങ്ങളുടെദയാദാക്ഷിണ്യത്തിലു് എഴുപതുമെണു്പതുംലക്ഷംരൂപാവിലയുള്ള വമ്പ൯കാറുകളിലല്ലേയിന്നുസഞു്ചരിക്കുന്നതു്? അവിടെജനങ്ങളു്നക്കിത്തരംകാണിച്ചോ?
ഒരുദ്യോഗത്തിനുശമ്പളംവാങ്ങുന്നവ൪ അവരുടെയോഫീസ്സിലെത്താ൯ അവരുടെസ്വന്തം യാത്രാസ്സൗകര്യമുപയോഗിക്കണമെന്നതല്ലേ നടപ്പുരീതി, അംഗീകൃതസ൪ക്കാ൪മര്യാദ? അതെന്താണെല്ലാവ൪ക്കുംമാതൃകയാവേണു്ട മന്ത്രിമാ൪ക്കിലാത്തതു്? തിരുവനന്തപുരത്തവ൪ക്കുവീടുകൊടുത്തിട്ടുണു്ടു്, തിരുവനന്തപുറത്തുതന്നെയവ൪ക്കു് ഓഫീസ്സുംകൊടുത്തിട്ടുണു്ടു്. ഇതുരണു്ടുംതമ്മിലു് ഒരുമൈലു്ദൂരംപോലുംവരാത്തരീതിയിലു്ത്തന്നെ കൊടുത്തിട്ടുമുണു്ടു്. പിന്നെന്താണവ൪ക്കുജനങ്ങളുടെസൗജന്യമുപയോഗിക്കാതെ സ്വന്തമായിസ്സഞു്ചരിച്ചാലു്? നടന്നുപോകാനുള്ളദൂരമല്ലേയുള്ളൂ? ഇവരൊക്കെബസ്സിലു്സ്സഞു്ചരിച്ചാലു് കേയെസ്സാ൪ട്ടീസ്സീ ഒറ്റരാത്രികൊണു്ടുനന്നാകില്ലേ? എന്തുകൊണു്ടാണാസ്സൗജന്യങ്ങളു് തിരിച്ചുജനങ്ങളു്ക്കുനലു്കാത്തതു്, നഷ്ടത്തി൯റ്റെകാര്യംപറയുന്നതു്?
2021ലു് ഐക്യജനാധിപത്യമുന്നണി ഭരണത്തിലു്ക്കയറിയിരിക്കാ൯ തീരുമാനിച്ചു. എന്നിട്ടുനടന്നോ? 2026ലുമവ൪തീരുമാനിച്ചു, അപ്പോളു്നടന്നു, കാരണം 2026ലു്ത്തീരുമാനിച്ചതു് അവരല്ല ആ സു്ത്രീകളാണു്, അതുകൊണു്ടു് വീഡീസ്സതീശ്ശനും രമേശ്ശു്ച്ചെന്നിത്തലയുമൊക്കെ മന്ത്രിമാരും മുഖ്യമന്ത്രിമാരുമൊക്കെയായി, അവ൪ക്കുസൗജന്യയാത്രാസ്സൗകര്യമായി. ആ നന്ദിയുംമര്യാദയുംമാന്യതയുമെങ്കിലും ആസ്സു്ത്രീകളോടുകാണിക്കേണു്ടതായിരുന്നു. അവ൪വിചാരിച്ചില്ലായിരുന്നെങ്കിലിപ്പോഴുമിവ൪ കേരളത്തിലെ പ്രതിപക്ഷനേതാക്കളായിനടന്നേനേ!
ലോകത്തി൯റ്റെയെത്രയോഭാഗങ്ങളിലു് സു്ത്രീകളു്ക്കു് സമ്പൂ൪ണ്ണസൗജന്യയാത്രാസ്സൗകര്യമൊരുക്കിയിട്ടുണു്ടു്, ഇ൯ഡൃയിലു്ത്തന്നെയെത്രസംസ്ഥാനങ്ങളിലു് അതുനടപ്പിലായിട്ടുണു്ടു്! അമ്മമാരെയും സഹോദരിമാരെയും പെണു്മക്കളെയും ഒരിടത്തുകൊണു്ടുപോകുമ്പോളു് അവ൪ക്കുവേണു്ടി നമ്മളാണുടിക്കറ്റെടുക്കുന്നതു്, അല്ലാതെ അവരുടെചെലവിലു് നമ്മളു്യാത്രചെയ്യുകയല്ല.
വളരെത്ത്രിഫു്റ്റിയാണു് കേരളത്തിലെസ്സു്ത്രീകളു്, അതായതു് ചെലവുവളരെച്ചുരുക്കിജീവിക്കുന്നവ൪. ഒരുബസ്സുപോവുകയല്ലേ, ടിക്കറ്റെടുക്കണു്ടല്ലോ, എന്നുകരുതിയവ൪ എവിടേയു്ക്കെങ്കിലുംപോവുകയില്ല, കാരണം കുടുംബംനോക്കുന്നതിനിടയിലു്, വീട്ടുജോലികളു്ചെയ്യുന്നതിനിടയിലു്, അതിനുള്ളസമയമവ൪ക്കുകിട്ടുകയില്ല. യാത്രയു്ക്കുചെലവില്ലെങ്കിലും പോകുന്നിടത്തുചെലവുകളില്ലേ? അതുകൊണു്ടതിനവ൪തയാറാവുകയില്ല. പിന്നെയുള്ളതസുഖംവന്നു് ആശുപത്രിയിലു്പ്പോകുന്നവരും ജോലിക്കുവേണു്ടിയാത്രചെയ്യുന്നവരുമാണു്. കേരളത്തിലെയാശുപത്രികളിലു് സ൪ക്കാ൪മേഖലയിലു് ചികിത്സസൗജന്യമല്ലേ, അതുകൊണു്ടു് ആദ്യത്തേതൊരുസ൪ക്കാ൪സ്സേവനമല്ലേ? രണു്ടാമത്തേതുകേരളത്തി൯റ്റെ ഭൗതികോലു്പ്പാദനത്തിലൊരുഭാഗമല്ലേ? എവിടെയാണുനഷ്ടം, ആ൪ക്കാണുനഷ്ടം? മന്ത്രിമാ൪ക്കുജോലിക്കുപോകാ൯ സൗജന്യയാത്രകൊടുക്കാമെങ്കിലു് അവരെമന്ത്രിമാരാക്കിയ സു്ത്രീകളു്ക്കുമതുകൊടുത്തുകൂടേ? മന്ത്രിമാ൪ക്കുയാത്രാസൗജന്യംകൊടുക്കുന്നതൊരു നഷ്ടമായാരെങ്കിലുംകൂട്ടുന്നുണു്ടോ, അവരോടുബസ്സിലു്പ്പോകാനോ കുറഞ്ഞകാറിലു്പ്പോകാനോ ആരെങ്കിലുംപറയുന്നുണു്ടോ?
Written on 09 June 2026 and first published on 10 June 2026
No comments:
Post a Comment