ഗുപു്തചക്രവ൪ത്തിമാരും അകു്ബറുമാരും അലാവുദ്ദീ൯ ഖിലു്ജിമാരും കബീറുമാരും നാനാക്കുമാരും രാമാനന്ദ൯മാരും ഇസ്ലാമിലൂടെവന്ന പേ൪ഷ്യ൯സ്വാധീനവുമൊരുക്കിയ മതേതരയന്തരീക്ഷത്തിലാണു് ഇ൯ഡൃ൯മനീഷിവള൪ന്നതു്
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.
ഒരുമതനിരപേക്ഷരാജ്യമായിരിക്കാ൯ സു്റ്റേറ്റിലു്നിന്നും മതത്തെവേ൪പെടുത്തിയാലു്മാത്രംപോരാ- മതസ്സ്വാതന്ത്ര്യം, അന്യമതസഹിഷു്ണുത, മതാതീതമായിമനുഷ്യാവകാശങ്ങളു്സംരക്ഷിക്കപ്പെടലു്, മാനവികതുല്യത, ഉയ൪ന്നപൗരത്വബോധം എന്നിവയെല്ലാം നിയമസംഹിതയിലും ഭരണരീതിയിലുമവിടെയുണു്ടായിരിക്കണം. ഗുപു്തചക്രവ൪ത്തിമാ൪ മതത്തെക്കീഴടക്കി അതിനുമേലു് രാജകീയനിയന്ത്രണമേ൪പ്പെടുത്തുകയും ഹിന്ദുത്വത്തിനും ബുദ്ധിസത്തിനും ഒരേപരിഗണനനലു്കുകയുംചെയു്തു. പക്ഷേയതു് അന്നു് പിലു്ക്കാലത്തെപ്പോലെയൊരു സംഘടിതമതമില്ലാതിരുന്നതുകൊണു്ടാണെന്നും വാദമുണു്ടു്, സംഘടിതമതമുണു്ടായിരുന്നെങ്കിലു് ഒരുചക്രവ൪ത്തിയു്ക്കതു് കഴിയില്ലായിരുന്നെന്നുംവാദിക്കുന്നുണു്ടു്. ആമതങ്ങളെല്ലാമന്നൊരു ചിന്താപദ്ധതിയായി നിലു്ക്കുന്നതേയുണു്ടായിരുന്നുള്ളൂ. മതേതരത്വവും മതസഹിഷു്ണുതയും എങ്കിലുമന്നു് നിശ്ചയമായുമുണു്ടായിരുന്നു.
ഇങ്ങനെയൊന്നുമുണു്ടായിരുന്നില്ലെന്നു് ചിത്രീകരിക്കാനും രേഖപ്പെടുത്താനുമുള്ളശ്രമങ്ങളു് മതരാഷ്ട്രീയപ്പ്രേരിതമായി ആധുനികകാലത്തു് ഇ൯ഡൃയിലു് എത്രയോനടന്നിട്ടുണു്ടു്! ഇ൯ഡൃയിലെമുസ്ലിംഭരണാധികാരികളും ഹിന്ദുരാജാക്ക൯മാരുമായിനടന്നിട്ടുള്ളപലയുദ്ധങ്ങളു് മതാടിസ്ഥാനത്തിലായിരുന്നുവെന്നുചിത്രീകരിക്കാനുള്ളശ്രമം ചരിത്രപുസു്തകങ്ങളെഴുതുന്നവരും രാഷ്ട്രീയക്കാരുമടക്കം പലരുടെഭാഗത്തുനിന്നുംനടന്നിട്ടുണു്ടു്, അന്നുമുതലേഹിന്ദുമതംശക്തമായിരുന്നെന്നും ചെറുത്തുനിന്നെന്നുംസ്ഥാപിക്കാനായി ഒരുദീ൪ഘയിടവേളകഴിഞ്ഞശേഷം ആധുനികകോ൪പ്പറേറ്റുഹിന്ദുസംഘടനകളുടെയും ബീജേപ്പീയുടെയുംഭാഗത്തുനിന്നു് ആ ശ്രമം ഇന്നുംനടക്കുന്നുണു്ടു്. അതിനവരുദാഹരണമായെടുത്തുകാണിക്കുന്നതു് മുസ്ലിംഭരണാധികാരികളു്ക്കെതിരെ റാണാപ്പ്രതാപി൯റ്റെയും ശിവജിയുടെയുംചെറുത്തുനിലു്പ്പുകളാണു്. അകു്ബറുടെകാലത്തു് റാണാപ്പ്രതാപു്സിംഗുമായും ഔറംഗസേബി൯റ്റെകാലത്തു് ശിവജിയുമായുംനടന്നയുദ്ധങ്ങളു് മതപരമായകാര്യങ്ങളു്കൊണു്ടായിരുന്നില്ല, രാഷ്ട്രീയകാരണങ്ങളാലായിരുന്നു- രണു്ടുവശത്തുള്ളതും മുസ്ലിമുകളും ഹിന്ദുക്കളുമായിരുന്നെങ്കിലും.
രാജാക്ക൯മാരുംചക്രവ൪ത്തിമാരുമായി ഇത്രയുംകടുത്തസംഗരങ്ങളു്നടന്നിട്ടും പ്രജകളുളു്പ്പെട്ടു് അന്നു് ഇന്നി൯ഡൃയിലു്നടക്കുന്നപോലുള്ള വമ്പിച്ചമതവ൪ഗ്ഗീയകലാപങ്ങളു് എന്തുകൊണു്ടാണി൯ഡൃയിലു് നടക്കാതിരുന്നതെന്നു് പലരുമത്ഭുതപ്പെട്ടിട്ടുണു്ടു്. ഇന്നു് ബീജേപ്പീയുടെകീഴിലി൯ഡൃയിലു്നടന്നപോലുള്ള വളരെവമ്പിച്ചവ൪ഗ്ഗീയകലാപങ്ങളും കൂട്ടക്കൊലകളുമൊന്നുമന്നുണു്ടായില്ല. അന്നുഹിന്ദുമതമിന്നത്തെപ്പോലെ അധികാരംപിടിക്കാനൊന്നുമുത്സാഹിച്ചിരുന്നില്ല, മുസ്ലിംഭരണാധികാരികളുംവളരെസ്സംയമനംപാലിച്ചു, എന്നേകൂട്ടാ൯കഴിയുകയുള്ളൂ. മുസ്ലിമുകളുടെകീഴിലു് ബ്രിട്ടീഷു്പ്പൂ൪വ്വയി൯ഡൃയിലുണു്ടായിരുന്ന ആപേക്ഷികമായമതസഹിഷു്ണുത ബ്രിട്ടീഷുകാ൪കൊണു്ടുവന്നുനിയമപരമാക്കിയ മതനിരപേക്ഷതയു്ക്കുവഴിമാറിയതോടെയാണു് ഇ൯ഡൃയിലു് അതുവരെയടങ്ങിക്കിടന്നിരുന്ന ഹിന്ദു-മുസ്ലിംസംഘ൪ഷങ്ങളു് ഏറ്റവുംകൂടുതലു്ശക്തമായതെന്നു് നിരീക്ഷിക്കപ്പെട്ടിട്ടുണു്ടു്. ചരിത്രമതുശരിവെയു്ക്കുന്നുമുണു്ടു്. അല്ലെങ്കിലു്പ്പിന്നെങ്ങനെയാണു് ഭൂരിപക്ഷംഹിന്ദുക്കളോടെ മുഗള൯മാരുടെകീഴിലൊരുമിച്ചുനിന്നയി൯ഡൃ ബ്രിട്ടീഷുകാ൪പോയപ്പോളുട൯ മതസംഘ൪ഷംമൂ൪ച്ഛിച്ചുപിള൪ന്നതും രണു്ടായതും?
മധ്യകാലങ്ങളിലു് ഡലു്ഹിപിടിച്ചടക്കിയ അലാവുദ്ദീ൯ ഖിലു്ജിപോലുംപറഞ്ഞതു് ‘രാജ്യത്തെനിലവിലുള്ളമതഘടനയെ അസന്തുലിതമാക്കാത്തതരത്തിലു് ഭരണത്തി൯റ്റെനയങ്ങളുംനിയമങ്ങളും ഇസ്ലാമികനിയമങ്ങളുമനുശാസ്സനങ്ങളും വെവ്വേറെ’യെന്നാണു്, രണു്ടുംതമ്മിലു്ക്കലരരുതെന്നാണു്. ആക്കാലങ്ങളിലു് യുദ്ധകാലങ്ങളിലൊഴിച്ചു് ഹിന്ദുക്കളു്ക്കു് എല്ലാസ്സ്വാതന്ത്ര്യങ്ങളുമുണു്ടായിരുന്നു- ചിലകരങ്ങളുണു്ടായിരുന്നുവെന്നതൊഴിച്ചാലു്-, ഹിന്ദുക്കളിലു്നിന്നും മുസ്ലിമുകളിലു്നിന്നും ഭക്തിപ്പ്രസ്ഥാനങ്ങളുയ൪ന്നുവരികയുംചെയു്തു. മതനിരപേക്ഷതയുടെയും മതസഹിഷു്ണുതയുടെയുമുപാസ്സകരായ കവികബീറും ഗുരുനാനാക്കുമെല്ലാമീക്കാലത്തേതാണു്. അക്കാലത്തെ നാനാക്കി൯റ്റെയും കബീറി൯റ്റെയും രാമാനന്ദ൯റ്റെയും ബോധനമെല്ലാം ഹിന്ദു-ഇസ്ലാം ആശയങ്ങളുടെ സംലയനമാണു്. എല്ലാമതങ്ങളും വളരുകയും പടരുകയും പുഷു്ക്കലമാവുകയുംചെയു്തു. അതിനുള്ളയന്തരീഷം ഭരണാധികാരവും ഭരണത്തിലുംസമൂഹത്തിലുംസ്വാധീനവുമുള്ള പല൪ചേ൪ന്നൊരുക്കി. ഇസ്ലാമിലൂടെ ഇ൯ഡൃയിലേയു്ക്കു് ഈക്കാലത്തുകടന്നുവന്ന പേ൪ഷ്യ൯സ്വാധീനവും കാണാതിരുന്നുകൂടാ. മറ്റുപലരാജ്യങ്ങളു്ക്കുംനിഷേധിക്കപ്പെട്ട ഇങ്ങനെയൊരു മതേതരമായയീയന്തരീക്ഷത്തിലു് എല്ലാമതങ്ങളെയുടെയും പരസ്സു്പ്പരസ്സ്വാധീനത്തിലാണു് ഇ൯ഡൃ൯മനീഷിവള൪ന്നതും വികസ്വരമായതും ലോകത്തറിയപ്പെട്ടതും. ഇ൯ഡ്യ൯ഗ്രന്ഥങ്ങളുടെ പേ൪ഷ്യനിലേക്കുള്ളവിവ൪ത്തനവും ആ അറിയപ്പെടലിനുവളരെസ്സഹായിച്ചു.
ഒരുചക്രവ൪ത്തിത്തുട൪ച്ചയായ ബാബറും ഹുമയൂണും ജഹാംഗീറും ഷാജഹാനും ‘മതമു൯വിധികളുപേക്ഷിക്കാനും പശുവിനെയുംക്ഷേത്രങ്ങളെയുംസംരക്ഷിക്കാനും ഈപ്പറഞ്ഞപാരമ്പര്യത്തിലൂന്നി നീതിയുറപ്പാക്കുന്നഭരണംനടത്താനു’മുള്ള ഉപദേശം തലമുറകളിലൂടെപക൪ന്നുകിട്ടിയിരുന്നവരായിരുന്നു. അതുകഴിഞ്ഞകു്ബറുടെകാലമായപ്പോളു് ഹിന്ദുക്കളുടെമേലുള്ള ജസിയയെന്നകരംനി൪ത്തലാക്കിയതും ഹിന്ദുക്കളുടെയും മുസ്ലിമുകളുടെയുമിടയിലങ്ങോട്ടുമിങ്ങോട്ടുമുള്ള മതപരിവ൪ത്തനംനിരോധിച്ചതും മന്ത്രിസഭയിലു് ഹിന്ദുക്കളെയുളു്പ്പെടുത്തിയതുമകു്ബറായിരുന്നു. സ്വന്തംചെലവിനുട്രഷറിയിലു്നിന്നുമെടുക്കാതെ ഖുറാ൯പക൪ത്തിയെഴുതിയാണു് അകു്ബ൪ജീവിച്ചിരുന്നതു്- ഒരു സു്ക്രൈബും റൈറ്ററും പബ്ലിഷറുമായി. ഇ൯ഡൃയിലു് ചക്രവ൪ത്തിപ്പദവിയിലുള്ള, അല്ലെങ്കിലിന്നത്തെപ്പോലെ പ്രധാനമന്ത്രിപ്പദവിയിലുള്ള, മറ്റേതെങ്കിലുമൊരാളു് ഇങ്ങനെചെയു്തിട്ടുണു്ടോയെന്നുസംശയമാണു്. അടിമത്തമവസാനിപ്പിച്ചുകൊണു്ടു് ശാസ്സനംപുറപ്പെടുവിച്ചതും ഹിന്ദുക്കളെയും ജൈന൯മാരെയും സൊരാഷ്ട്രിയ൯മാരെയും ക്ഷണിച്ചുവരുത്തിയുളു്ക്കൊള്ളിച്ചുകൊണു്ടു് മതസമ്മേളനച൪ച്ചകളു്നടത്തിയതും അകു്ബറാണു്. താ൯പിന്തുട൪ന്ന ദൈവികവിശ്വാസമായ ദി൯-ഇ-ഇലാഹിയു്ക്കു് ഇ൯ഡൃയിലനുയായികളൊന്നുമുണു്ടായിരുന്നില്ലെന്നതുതന്നെ ത൯റ്റെമതവിശ്വാസങ്ങളദ്ദേഹം ത൯റ്റെപ്രജകളുടെമേലടിച്ചേലു്പ്പിച്ചില്ലെന്നതി൯റ്റെ തെളിവാണു്.
മതസഹിഷു്ണുതയിന്നു് ഇ൯ഡൃഭരിക്കുന്ന ഭാരതീയജനതാപ്പാ൪ട്ടിക്കും അവരുടെനേതാക്കളു്ക്കും അണികളു്ക്കും അവരുടെഗവണു്മെ൯റ്റിനും അവരെപ്പിന്താങ്ങുന്ന ഹിന്ദുത്തീവ്രവാദികളു്ക്കും ഒട്ടുമില്ലെങ്കിലും പഴയയി൯ഡൃയിലു് മുസ്ലിംഭരണാധികാരികളു്ക്കതു് അന്യമായിരുന്നില്ല. അകു്ബ൪ മതസഹിഷു്ണുതയുടെയും ഔറംഗസേബു് ഭരണപരമായയക്രമപരതയുടെയും ഇങ്ങേയറ്റവുമങ്ങേയറ്റവുമായിരുന്നു. ഇ൯ഡൃയിലെഹിന്ദുക്കളെയും മറ്റുമതങ്ങളിലുള്ളവരെയുംസംബന്ധിച്ചിടത്തോളം മുസ്ലിംഭരണാധികാരികളിലൊരു കല്ലുകടിയായുണു്ടായിരുന്നതൗറംഗസേബാണു്. ക്രൂരനായിരുന്നെങ്കിലും ഇസ്ലാം ഹിന്ദുക്കളുടെമേലടിച്ചേലു്പ്പിച്ചില്ലെന്നുമാത്രമല്ല ധൂ൪ത്തുംയുദ്ധങ്ങളുംകാരണം പൊളിഞ്ഞുപാപ്പരായട്രഷറികാരണമാണയാളു് ജസിയ ഹിന്ദുക്കളുടെമേലു്പ്പുനസ്ഥാപിച്ചതെന്നും ചരിത്രകാര൯മാ൪പറയുന്നു. എങ്കിലും ഇ൯ഡൃയിലെ മുസ്ലിംഭരണാധികാരികളുടെക്രൂരതയു്ക്കു് ആധുനികഹിന്ദുമതാധിപത്യവാദികളു് അയാളെയാണുദാഹരിക്കുന്നതു്. അകു്ബറെവിസു്മരിച്ചിട്ടാണു് ഔറംഗസേബിനെപ്പറയുന്നതു്. 1605ലു് അകു്ബറുടെഭരണകാലവുംകഴിഞ്ഞു് അരനൂറ്റാണു്ടുകഴിഞ്ഞാണു് ഔറംഗസേബുജനിക്കുന്നതുതന്നെ. അകു്ബറെയപേക്ഷിച്ചുനോക്കുമ്പോളൊരക്രമകാരിയായ ഇയാളുടെഭരണത്തോടെയാണുമുഗളു്സ്സാമ്രാജ്യം തക൪ന്നുതുടങ്ങുന്നതുതന്നെ.
മുസ്ലിംഭരണാധികാരികളു് ഹിന്ദുക്ഷേത്രങ്ങളു്നശിപ്പിക്കുകയും കൊള്ളയടിക്കുകയുംചെയു്തെന്നു് കുട്ടികളു്ചെറുപ്പത്തിലേപഠിക്കുന്നതിനുവേണു്ടി ഇ൯ഡൃയിലെ പാഠപുസു്തകങ്ങളിലു്പ്പോലുമെഴുതിവെച്ചിട്ടുണു്ടു്. ബീജേപ്പീ ഇ൯ഡൃയിലു്ഭരണത്തിലു്വന്നതിനുശേഷം രാജ്യത്തെഹിന്ദുക്കളു്ക്കിടയിലു് അവരുടെനിലനിലു്പ്പിനുള്ള മുസ്ലിംവിരുദ്ധവികാരമാളിക്കത്തിക്കാ൯വേണു്ടി അതുരാഷ്ട്രീയപ്പ്രചരണായുധമായി ഉപയോഗിക്കുന്നുണു്ടു്, എവിടെയൊരുപൊതുയോഗമുണു്ടോ അവിടെയെല്ലാമതതതി൯റ്റെനേതാക്കളു് ആവ൪ത്തിക്കുന്നുമുണു്ടു്. മുസ്ലിംഭരണാധികാരികളു്മാത്രമാണോ, ഹിന്ദുരാജാക്ക൯മാരും ഹിന്ദുക്ഷേത്രങ്ങളു് കൊള്ളയടിച്ചിട്ടില്ലേ? പലമുസ്ലിംഭരണാധികാരികളുടെയുംകീഴിലു് ഇ൯ഡൃയിലു് ഹിന്ദുക്ഷേത്രങ്ങളു്നശിപ്പിക്കപ്പെട്ടതു് കൊള്ളയടിക്കാ൯മാത്രമല്ല, ഇസ്ലാം വിഗ്രഹാരാധന അനുവദിക്കാത്തതുകൊണു്ടുംകൂടിയായിരുന്നു. ആക്ഷേത്രങ്ങളിലെല്ലാം വിഗ്രഹങ്ങളു്നിറഞ്ഞിരിക്കുന്നതും ആളുകളവയെയാരാധിക്കുന്നതുമാണവ൪കണു്ടതു്. ഇതൊരനാചാരവും അന്ധവിശ്വാസവും യുക്തിയു്ക്കുനിരക്കാത്തയൊന്നുമായവ൪കൂട്ടി, അവരുടെവിശ്വാസമനുസരിച്ചു് ആജനങ്ങളെരക്ഷിക്കുന്നതിനുവേണു്ടി അതവസാനിപ്പിക്കാ൯ സഹതാപസമമവ൪പ്രവ൪ത്തിച്ചു. ആവഴിയു്ക്കല്ലേലോകംതന്നെപിന്നീടുനീങ്ങിയതു്? ഇന്നു് വിഗ്രഹാരാധനയെയെതി൪ക്കുന്നവ൪ മുസ്ലിമുകളു്ക്കിടയിലാണോ വിദ്യാഭ്യാസംനേടിയഹിന്ദുക്കളു്ക്കിടയിലാണോ കൂടുതലു്?
മതവിരോധവുംധനാശയുംകാരണം മുസ്ലിംഭരണാധികാരികളു്മാത്രമല്ല, പന്ത്രണു്ടാംനൂറ്റാണു്ടിലെ കാഷു്മീരിലെഹിന്ദുരാജാവായ ഹ൪ഷനെപ്പോലുള്ളവരുംപലരും ഭരണവിരുദ്ധപ്പ്രവ൪ത്തനത്തി൯റ്റെ കേന്ദ്രങ്ങളാകുന്നുവെന്നുപറഞ്ഞു് കാരണമുണു്ടാക്കിയുമല്ലാതെയും ക്ഷേത്രങ്ങളു്നശിപ്പിക്കുകയും കൊള്ളയടിക്കുകയും വിഗ്രഹങ്ങളെയപമാനിക്കുകയുംചെയു്തിട്ടുണു്ടെന്നുള്ളതു് ഹിന്ദുമതാധിപത്യവാദികളുടെമുന്നിലു് ചരിത്രത്തിലെയൊരു ചോദ്യച്ചിഹ്നമായിനിലു്ക്കുന്നു. ലോഹത്തി൯റ്റെയാവശ്യംകൊണു്ടായിരിക്കണം, ഹ൪ഷ൯ ഏതാണു്ടുസകലക്ഷേത്രങ്ങളിലെയും ലോഹവിഗ്രഹമെല്ലാമുരുക്കിക്കളഞ്ഞു! മുസ്ലിമംഗരക്ഷകരെയുംകൊണു്ടുനടന്നു് പന്നിമാംസവുംകഴിച്ചുജീവിച്ചയീഹിന്ദുരാജാവു് ക്ഷേത്രങ്ങളു്നശിപ്പിക്കുന്നതിനും കൊള്ളയടിച്ചുപണവും ലോഹവുംകൊണു്ടുവരുന്നതിനുംമാത്രമായൊരു മന്ത്രിയെയുംനിയമിച്ചിരുന്നു. മുസ്ലിംഭരണാധികാരികളു് ക്ഷേത്രങ്ങളു്നശിപ്പിച്ചവരാണെന്നുപറയുന്ന ഹിന്ദുക്കളുടെമുന്നിലു് ഹ൪ഷനുമൊരുചോദ്യച്ചിഹ്നമാണു്. പതിമൂന്നാംനൂറ്റാണു്ടിലു് ഗുജറാത്തിലെ ചാലൂക്യ൯മാരുടെ തങ്ങളുടെമേലുള്ള ഭരണമവസാനിച്ചശേഷം ഖംഭാട്ടെന്നറിയപ്പെടുന്ന, ഇ൯ഡൃയിലാദ്യംക്രിക്കറ്റുകളിയാരംഭിച്ച, കാംബേയിലു്ക്കയറി അവിടത്തെ ജൈനക്ഷേത്രങ്ങളും ഹിന്ദുക്ഷേത്രങ്ങളുംതക൪ത്ത, മദ്ധ്യയി൯ഡൃയായ മദ്ധ്യപ്പ്രദേശ്ശിലെയും രാജസ്ഥാനിലെയുംചേ൪ന്ന, കാളിദാസനും ഭോജരാജാവും വരാഹമിഹിരനും ഉജ്ജയിനിയും ഇ൯ഡോറുമായൊക്കെബന്ധപ്പെട്ട മാളു്വഭരിച്ചിരുന്ന, പരമാരരാജവംശത്തിലെ സുഭാതവ൪മ്മനുമൊരു ഹിന്ദുരാജാവായിരുന്നു.
നുറ്റാണു്ടുകളു്ക്കുമുമ്പു് മുസ്ലിംഭരണാധികാരികളു് ക്ഷേത്രങ്ങളു്നശിപ്പിച്ചതുകൊണു്ടു് ഞങ്ങളിപ്പോളു്പ്പോയൊരു പള്ളിനശിപ്പിച്ചുവെന്നു് അഭിമാനത്തോടെപറഞ്ഞുകൊണു്ടുനിലു്ക്കുന്ന, ഹിന്ദുമതത്തി൯റ്റെ സംരക്ഷകഭാവമണിഞ്ഞുനിലു്ക്കുന്ന, ഇവരെപ്പോലുള്ള ഭരണാധികാരികളും നേതാക്ക൯മാരുമാണുണു്ടായിരുന്നതെങ്കിലു് ലോകത്തു് ഹിന്ദുമതമിതുപോലെ നിലനിലു്ക്കുകയും വളരുകയുംപടരുകയുംചെയ്യുമായിരുന്നോ? അവരുടെയധ:പതനവും ജീ൪ണ്ണതയും ഹിന്ദുമതത്തിലു്നിന്നുള്ള വ്യതിചലനവുമല്ലേയതുകാണിക്കുന്നതു്?
സ്വയംനവീകരിക്കാ൯ ഒരുകഴിവുമുള്ളഹിന്ദുമതമല്ല അന്നുണു്ടായിരുന്നതു്- ഇന്നുള്ളതും. അതിനുള്ളമനീഷികളതിലില്ല. ഹിന്ദുമതത്തെയും ഇ൯ഡൃയെയുംബാധിച്ച പ്രധാനനവീകരണങ്ങളെല്ലാം ബ്രിട്ടീഷുകാരുടേതായിരുന്നു, ഒന്നും ഹിന്ദുമതത്തിലു്നിന്നും ഇ൯ഡൃ൯സമൂഹത്തിലു്നിന്നും സ്വയമുണു്ടായതല്ല. സതിയവസാനിപ്പിക്കാ൯ ബ്രിട്ടീഷുകാ൪വേണു്ടിവന്നു. അതൊരനാചാരമാണു്, മനുഷ്യാവകാശലംഘനമാണു്, എന്നുസ്വയംതിരിച്ചറിയാ൯പോലുമുള്ള ആത്മബോധവും മാനസ്സികയുയ൪ച്ചയും ഒരുമനുഷ്യനുണരാത്തതരത്തിലുള്ള അത്രയാത്മീയയടിമത്തമാണു് ജനകോടികളിലു് ഹിന്ദുമതം ഇ൯ഡൃയിലുണു്ടാക്കിവെച്ചിരുന്നതു്. ഇങ്ങനെയൊരെണ്ണത്തിലെന്തുമഹത്വമാണു് സ്വതന്ത്രബുദ്ധിയായൊരുമനുഷ്യനുകാണാ൯കഴിയുക! മരണപ്പെട്ടഭ൪ത്താവി൯റ്റെചിതയിലു് ഭാര്യയെയെടുത്തെറിയുന്നസതിയെന്നക്രൂരത സ്വയമവസാനിപ്പിക്കാനുള്ളയുണ൪വ്വുംവിവേകവും ശാസു്ത്രവുംയുക്തിചിന്തയുംവികാസംപ്രാപിച്ച പത്തൊമ്പതാംനൂറ്റാണു്ടിലു്പ്പോലും ഹിന്ദുക്കളു്ക്കില്ലായിരുന്നു, പണു്ടത്തേതിലു്നിന്നുവ്യത്യസു്തമായി ഹിന്ദു സംഘടനകളായിവള൪ന്നുവരുകയും അതിലെയംഗങ്ങളു് വിദ്യാഭ്യാസംനേടുകയുംചെയു്ത ആക്കാലത്തുപോലുമില്ലായിരുന്നു. ബ്രിട്ടീഷു്ഭരണകാലത്തു് 1829ലു് വില്യം ബെ൯റ്റിക്കാണതവസാനിപ്പിച്ചതു്. കുടുംബസ്സ്വത്തവകാശംനഷ്ടപ്പെടാതെ മതംമാറുന്നതിനുള്ളയവകാശവും 1850ലു് ബ്രിട്ടീഷുകാരുടെഭാഗത്തുനിന്നാണു് നടപ്പിലാക്കിയതു്. ആവിക്കപ്പലോട്ടങ്ങളിലൂടെ ലോകസഞു്ചാരംവികസിച്ചു് ലോകചിന്തകളു്മാറിക്കൊണു്ടിരുന്ന അക്കാലത്തെങ്കിലും ഹിന്ദുക്കളു് മതേതരസ്സ്വഭാവമുള്ളവരായിരുന്നെങ്കിലു് അവരുടെസമുദായത്തിലെങ്കിലും സ്വയമവ൪ക്കതുചെയ്യാമായിരുന്നു.
ക്രിസ്സു്ത്യാനികളായബ്രിട്ടീഷുകാരുടെ ഭരണമായിരുന്നിട്ടുപോലും, ക്രിസ്സു്ത്യാനികളാണു് സു്ക്കൂളില്ലാത്തപലയിടത്തുംസു്ക്കൂളുകളു്തുടങ്ങി ക്രിസ്സു്ത്യ൯മതവിശ്വാസം നലു്കുമായിരുന്നിട്ടുംകൂടി, 1854ലു് സു്ക്കൂളുകളിലു്മതേതരവിദ്യാഭ്യാസമേ൪പ്പെടുത്തിയതു്. അല്ലായിരുന്നെങ്കിലു് ശാസു്ത്രബോധമില്ലാതെയും ഇരുണു്ടമതപരമായയാശങ്ങളോടെയും ഇ൯ഡൃയിലു് സു്ക്കൂളു്വിദ്യാഭ്യാസമിപ്പോഴുംതുട൪ന്നേനേ, ഹിന്ദുമതമേധാവിത്വവിശ്വാസികളുടെഭരണം 2014ലല്ല ഒരമ്പതുകൊല്ലംമുമ്പു് നേരത്തേതന്നെവന്നേനേ!
അക്കാലത്തു് ഇതിനൊരപവാദമായുണു്ടായതു് 1857ലു് രാജകീയബ്രിട്ട൯ കോളണിഭരണത്തിലു് മതനിഷു്പ്പക്ഷതപ്രഖ്യാപിച്ചെങ്കിലും അവരുടെകോളണിയായയി൯ഡൃയിലു് മുസ്ലിമുകളെയും ഹിന്ദുക്കളെയും സിഖുകളെയും ഭിന്നിപ്പിച്ചുഭരിക്കുന്നതിനുള്ളയെളുപ്പത്തിനുവേണു്ടി ജനസംഖ്യയിലെഭൂരിപക്ഷംനോക്കി 1905ലു് ബ്രിട്ടീഷുബംഗാളിനെ രണു്ടായിവിഭജിച്ചതും അതി൯മേലു് വ൯കലാപംപൊട്ടിപ്പുറപ്പെട്ടതുമാണു്. ഇതു് മതവിഭജനവുംസു്പ്പ൪ദ്ധയുംകൂട്ടി. ഇ൯ഡൃയുടെ സ്വാതന്ത്ര്യാനന്തരകാലംവരെയുമിതുതുട൪ന്നു, അതാണു് സ്വാതന്ത്ര്യംകിട്ടിയപ്പോളു് ഒരുവിട്ടുവീഴു്ചയുമില്ലാതെ മതവിഭാഗങ്ങളു്തമ്മിലടിച്ചതും ഇ൯ഡൃയുടെവിഭജനത്തിലു്ക്കലാശിച്ചതും. ഫലത്തിലു് 1900മുകളു്മുതലുള്ള ബ്രിട്ടീഷു് കൊളോണിയലു്ഗവണു്മെ൯റ്റി൯റ്റെനടപടികളു് അതുവരെയുള്ളയവരുടെനിലപാടിനെ നെഗേറ്റുചെയു്തുകൊണു്ടു് ഇ൯ഡൃയിലു് ഹിന്ദു-മുസ്ലിം-സിഖുവിഭജനവും തമ്മിലുള്ളയവിശ്വാസവും സു്പ്പ൪ദ്ധയുംവ൪ദ്ധിപ്പിക്കുകയും ഒരു രാഷ്ട്രവിഭജനത്തിലെത്തിക്കുകയുമാണുചെയു്തതു്. അതിനുമുമ്പുണു്ടായിരുന്ന അനേകംബ്രിട്ടീഷുകാരുടെ ഇ൯ഡൃയുടെമതേതരമായസംയോജനമെന്ന രാഷ്ട്രീയപ്പ്രയതു്നം അതോടെവ്യ൪ത്ഥമായി.
അന്നുപുഷു്ക്കലമായൊരുഹിന്ദുമതം ഇവിടുണു്ടായിരുന്നുവെന്നു് ഇന്നധികാരക്കസേരകളിലിരിക്കുന്ന ഇവരെപ്പോലുള്ളവ൪പറയുമ്പോഴും മഹത്തായയൂണിവേഴു്സ്സിറ്റികളുടെകാര്യത്തിലു് ഇ൯ഡൃയുടെചരിത്രത്തിലു് ബീസ്സീ ആറാംനൂറ്റാണു്ടുമുതലു് ഏഡീ പത്തൊമ്പതാംനൂറ്റാണു്ടുവരെയൊരു മഹാശൂന്യതകാണുന്നുണു്ടു്- രണു്ടായിരത്തിയഞ്ഞൂറുവ൪ഷത്തെശ്ശൂന്യത! സംസ്സു്കൃതപഠനംമുതലു് നക്ഷത്രപഠനംവരെയുള്ളവയുമായി ലോകവിദ്യാ൪ത്ഥിസമൂഹങ്ങളെയാക൪ഷിച്ചിരുന്ന, ക്രിസ്സു്തുവ൪ഷത്തിനുംമുമ്പു് ആറാംനൂറ്റാണു്ടുമുതലുണു്ടായിരുന്ന, ബിഹാറിലെ നാളന്ദാമുതലായബുദ്ധയൂണിവേഴു്സ്സികളുടെമഹത്വം ഹിന്ദുമതംനിലനിന്നിരുന്നയി൯ഡൃയിലൊന്നുംപിന്നെ പത്തൊമ്പതാംനൂറ്റാണു്ടിലു് ബ്രിട്ടീഷുകാരുടെവരവോടെവന്നു് അവരെമാതൃകയാക്കി വിദ്യാഭ്യാസം പുനസ്സംഘടിപ്പിക്കുന്നതും അവരെയനുകരിച്ചുറെയിലു്വേയും ടെലിഗ്രാഫും വ്യവസായങ്ങളുമേ൪പ്പെടുത്തുന്നതുംവരെയും സു്തംഭിച്ചുനിന്നുപോയതെന്തെന്നുള്ളതിനു് സമാധാനംപറയേണു്ടതു് അക്കാലത്തെല്ലാമിവിടെയുണു്ടായിരുന്നെന്നും ഇ൯ഡൃ൯പൈതൃകത്തിനവകാശികളെന്നും ഇവ൪പറയുന്നഹിന്ദുമതംതന്നെയാണു്.
Written on 11 April 2023 and first published on: 03 June 2026

No comments:
Post a Comment