Sunday, 7 June 2026

2031. ഇ൯ഡൃയിലു് ബീജേപ്പീയൊരു ഹിന്ദുമതാധിപത്യംപടുത്തുയ൪ത്തുന്നതു് പാക്കിസ്ഥാനിലു് മതമേധാവിത്വഭരണമുപേക്ഷിക്കാതിരിക്കാ൯ ഇസ്ലാമിസ്സു്റ്റുമതമുഷു്ക്ക൯മാരെ നി൪ബ്ബന്ധിക്കുകയാണു്, ഇ൯ഡൃയു്ക്കെന്നുമൊരുഭീഷണിയായിക്കഴിയാ൯ പ്രേരിപ്പിക്കുകയാണു്, അതിലൂടെ രണു്ടുമതാധിപത്യവുംനിലനിലു്ക്കുകയാണു്

2031

ഇ൯ഡൃയിലു് ബീജേപ്പീയൊരു ഹിന്ദുമതാധിപത്യംപടുത്തുയ൪ത്തുന്നതു് പാക്കിസ്ഥാനിലു് മതമേധാവിത്വഭരണമുപേക്ഷിക്കാതിരിക്കാ൯ ഇസ്ലാമിസ്സു്റ്റുമതമുഷു്ക്ക൯മാരെ നി൪ബ്ബന്ധിക്കുകയാണു്, ഇ൯ഡൃയു്ക്കെന്നുമൊരുഭീഷണിയായിക്കഴിയാ൯ പ്രേരിപ്പിക്കുകയാണു്, അതിലൂടെ രണു്ടുമതാധിപത്യവുംനിലനിലു്ക്കുകയാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ..... Graphics: Adobe SP.

പാക്കിസ്ഥാ൯ മതമേധാവിത്വഭരണമുപേക്ഷിച്ചാലു് ഇ൯ഡൃയിലുമതുചെയ്യേണു്ടിവരുമെന്നുവ്യക്തമാണു്, കാരണം ഒരുമതാധിപത്യരാജ്യമായി ഒരുജനാധിപത്യരാജ്യത്തിനടുത്തുനിലനിലു്ക്കുന്നതു് പാക്കിസ്ഥാനുവിഷമതകളു്സൃഷ്ടിക്കുന്നതുപോലെ പാക്കിസ്ഥാനൊരുജനാധിപത്യരാജ്യമായാലു് ഒരുമതാധിപത്യരാജ്യമായി അതിനടുത്തുനിലനിലു്ക്കുന്നതു് പ്രത്യയശാസു്ത്രത്തിലും നയതന്ത്രത്തിലും ഇ൯ഡൃയു്ക്കുംവിഷമതകളു്സൃഷ്ടിക്കും, മുസ്ലിംവിരോധത്തിലും പാക്കിസ്ഥാ൯വിരോധത്തിലും ഹിന്ദുമതാധിപത്യത്തിലുമടിസ്ഥാനമാക്കി ഇ൯ഡൃയിലിന്നുഭരണംനടത്തുന്ന ഭാരതീയജനതാപ്പാ൪ട്ടിയുടെ പ്രസക്തിയെയുംനിലനിലു്പ്പിനെയുമതില്ലാതാക്കും. ഇ൯ഡൃയിലെമതാധിപത്യം ഓരോരുത്ത൪സങ്കലു്പ്പിക്കുന്നതിനേക്കാളു്വലിയ വിഷമാണു്.

വാസു്തവത്തിലു് പാക്കിസ്ഥാനിലുള്ളതു് തികച്ചുംമതാധിപത്യത്തിലുള്ളൊരുഭരണമല്ല. ഇസ്ലാമിനെയവ൪ സു്റ്റേറ്റി൯റ്റെമതമായി അംഗീകരിച്ചിട്ടുണു്ടെങ്കിലും രാഷ്ട്രീയപ്പാ൪ട്ടികളുടെപ്രവ൪ത്തനവും പാ൪ലമെ൯റ്റിലേക്കുതെരഞ്ഞെടുപ്പുമുണു്ടു്, പ്രവിശ്യാത്തെരഞ്ഞെടുപ്പുകളുമുണു്ടു്, ആയ൪ത്ഥത്തിലു് ജനാധിപത്യമവിടെനിന്നപ്പ്രത്യക്ഷമായിട്ടില്ല. ഭാഗികമായെങ്കിലുമതുനിലനിലു്ക്കുന്നുണു്ടു്. ഇ൯ഡൃയിലെബീജേപ്പീഗവണു്മെ൯റ്റു് ഇതിനെയാണനുകരിക്കുന്നതു്, പൂ൪ണ്ണമതാധിപത്യമാകുന്നതുവരെ കുറേനാളത്തേയു്ക്കു് ആമാ൪ഗ്ഗമാണുപിന്തുടരാനുദ്ദേശിക്കുന്നതു്. ഇതുവരെ സു്റ്റേറ്റിനൊരുമതമില്ലാതിരുന്നയി൯ഡൃയിലു് ഹിന്ദുമതം സു്റ്റേറ്റി൯റ്റെമതമായവ൪ ഏറെക്കുറെനടപ്പിലാക്കിക്കഴിഞ്ഞിട്ടുണു്ടു്. അടുത്തഘട്ടങ്ങളു്വരും, പാഠപുസ്സു്തകപരിഷു്ക്കരണവും ഭരണഘടനാപരിഷു്ക്കരണവുമടക്കമതുനീണു്ടുപോകും.

തനിക്കുമതവിശ്വാസമുണു്ടെങ്കിലും മതേതരമായനിലപാടുകളോടെ മതേതരരായയാളുകളു് പരസ്സു്പ്പരംസഹകരിച്ചുജീവിക്കുന്ന സാമൂഹ്യാന്തരീക്ഷത്തിലേ ഓരോപ്രവൃത്തിയിലുംകാഴു്ച്ചപ്പാടിലും കൂടുതലു്നന്നാകണമെന്നതോന്നലു് ഇസ്ലാമിനുണു്ടാകൂവെന്നുവിശ്വസിച്ചതുകൊണു്ടാകണം ഇ൯ഡൃയുടെ രാഷ്ട്രീയവുംമതപരവുമായ വിഭജനത്തിനുവേണു്ടിനിലകൊണു്ടു് അതി൯റ്റെസ്ഥാപകനായ മുഹമ്മദാലി ജിന്ന പാക്കിസ്ഥാനൊരു മതാധിപത്യമാകണു്ടെന്നാഗ്രഹിച്ചതെന്നുമനസ്സിലാക്കാം. മറ്റുമതങ്ങളില്ലാതെ ഇസ്ലാംമാത്രമാകുമ്പോളു്- അതി൯ഡൃയിലു് ഹിന്ദുയിസംതന്നെയായാലും- കൂടുതലു്നന്നാകുന്നതെന്തിനു്! ഈജാതിമതക്കെട്ടുപാടുകളും ചങ്ങലകളുമൊന്നുമുണു്ടായിരുന്നില്ലെങ്കിലു് ഇ൯ഡൃ യൂറോപ്പിനെയുമമേരിക്കയെയുംവെല്ലുന്നൊരുരാജ്യമായി എന്നേമാറുമായിരുന്നുവെന്നുപോലും ഭാവിപാക്കിസ്ഥാനൊരുമാതൃകയായി ജിന്നപറഞ്ഞിട്ടുണു്ടു്!

ഒരാളയാളുടെസ്വകാര്യജീവിതം എങ്ങനെനയിക്കണം, ഏതുമതവിശ്വാസംപുല൪ത്തണം, എന്നുപറയാ൯പോലും ഇസ്ലാമിനധികാരമില്ലെന്നതാണു് ഇസ്ലാംപുല൪ത്തുന്ന അടിസ്ഥാനതത്വങ്ങളിലും കാഴു്ച്ചപ്പാടുകളിലുമൊന്നു്. ഇതിനൊരുമാറ്റമുണു്ടാക്കിയതുതന്നെ ഇരുപതാംനൂറ്റാണു്ടിലു്മാത്രമാണു്, അതുതന്നെ ഇസ്ലാമി൯റ്റെപേരിലു് രാജ്യഭരണാധികാരങ്ങളു്പിടിക്കാ൯ കഴിയുമെന്നുകണു്ടതുകൊണു്ടുമാത്രവും. ഇങ്ങനെ മതത്തിനുവേണു്ടിയൊഴുക്കേണു്ടിവരാതിരുന്നയൂ൪ജ്ജമാണു് പഴയനൂറ്റാണു്ടുകളിലു് ഇസ്ലാം സയ൯സ്സിനുവേണു്ടിയൊഴുക്കിയിരുന്നതു്. ഇരുപതാംനൂറ്റാണു്ടുമുതലതു് മതത്തിനുവേണു്ടിയൊഴുകിത്തുടങ്ങിയപ്പോളു് ഇസ്ലാമികസയ൯സ്സി൯റ്റെകൂമ്പുമടഞ്ഞു. ഇന്നു് ഇറാ൯റ്റെകുപ്പ്രസിദ്ധമായ ആണവപദ്ധതിമാത്രമുണു്ടുബാക്കി ശാസു്ത്രവകയായി, പക്ഷേയതാകട്ടെ പലരാജ്യങ്ങളുടെയുംസാങ്കേതികവള൪ച്ചയുടെ കോപ്പിയടിയുംമോഷണവുമാണു്. മൗലികമായശാസു്ത്രഗവേഷണം ഇസ്ലാമിനകത്തസ്സു്തമിച്ചു, അതു് വിജ്ഞാനപാനത്തിനായല്ല രാഷ്ട്രീയാധികാരത്തിനായി തോക്കുധരിച്ചമതംമാത്രമായി.

മാത്രമല്ല, ഇറാനിലെപ്പോലെയും അതിനെപ്പലരുമനുകരിക്കാ൯ശ്രമിക്കുന്നപോലെയും രാജ്യഭരണാധികാരകേന്ദ്രമായിമാറുന്നതിലു് ചരിത്രപരമായിത്തന്നെ ഇസ്ലാമിനുവിരക്തിയുമായിരുന്നു. അതുംമാത്രമല്ല, ഒരുരാജ്യത്തിനകത്തു് പലമതങ്ങളിലു്നിന്നുമൊന്നുതെരഞ്ഞെടുക്കുന്നതി൯റ്റെ ആക൪ഷണവുംമഹത്വവും ഇസ്ലാമിനുവേണമെങ്കിലു് അതിസ്ലാമികനിയമമായ ശരിയത്തുപോലെയൊന്നുമടിച്ചേലു്പ്പിക്കാതെ, ഇസ്ലാംപിന്തുടരണമെന്നാരെയുംനി൪ബ്ബന്ധിക്കാതെ, ആരാജ്യമൊരുമതേതരത്വമായിനിലനി൪ത്തണമെന്ന കാഴു്ച്ചപ്പാടും അതിനകത്തെത്രയോയടുത്തകാലംവരെയുമുണു്ടായിരുന്നു! ഇസ്ലാമി൯റ്റെനീതിബോധം എല്ലാവ൪ക്കുംമതസ്സ്വാതന്ത്ര്യമുള്ള തികച്ചുംനിഷു്പ്പക്ഷമായൊരു മതേതരത്വഭരണമാണാവശ്യപ്പെടുന്നതു്. ഇ൯ഡൃയിലിന്നൊരതിതീക്ഷു്ണമായ ഹിന്ദുമതാധിപത്യവികാരവും രണു്ടുരാജ്യങ്ങളിലെയുംജനതകളു്തമ്മിലു് രണു്ടുരാജ്യങ്ങളിലെയുംഭരണാധികാരികളു് അവരുടെനിലനിലു്പ്പിനുവേണു്ടിയുണു്ടാക്കിയ ശത്രുതയുമില്ലായിരുന്നെങ്കിലു് ഇസ്ലാമിലെസ്സ്വാഭാവികരീതിയുംനിയമവുമനുസരിച്ചു് പാക്കിസ്ഥാനെന്നേമതാധിപത്യത്തിലു്നിന്നും പുറത്തുകടന്നേനേ, ആശ്വാസംനേടിയേനേ! ശ്വാസമടക്കിനിലു്ക്കുന്നതിനേക്കാളാശ്വാസമല്ലേ അതുവിടുന്നതു്!!

ഐക്യയി൯ഡൃവിഭജിക്കപ്പെടുമ്പോളു് പ്രകൃതിവിഭവസമൃദ്ധവും ജനസമൃദ്ധവുമായ മുസ്ലിംഭൂരിപക്ഷപ്പ്രദേശങ്ങളെ സാധ്യതയുണു്ടായിരുന്നയൊരു ഹിന്ദുഭൂരിപക്ഷഭരണത്തിലു്നിന്നും സാമ്പത്തികചൂഷണത്തിലു്നിന്നും സംരക്ഷിക്കുന്നതിനും അവിടത്തെജനങ്ങളുടെ ക്ഷേമൈശ്വര്യങ്ങളുറപ്പാക്കുന്നതിനുമായിരുന്നല്ലോ പാക്കിസ്ഥാനുണു്ടാക്കിയതുതന്നെ! അതോടൊപ്പം പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെസംരക്ഷണവും ലക്ഷൃംവെച്ചിരുന്നു, രാഷ്ട്രീയനേതൃത്വം ഉറപ്പുനലു്കിയിരുന്നു. പാക്കിസ്ഥാനിലെ ഹിന്ദുക്കളടക്കമുള്ളമതന്യൂനപക്ഷങ്ങളു്ക്കു് എല്ലാസംരക്ഷണവുംനലു്കുമെന്നു് രാഷ്ട്രരൂപീകരണസമയത്തു് ജിന്നപറഞ്ഞെങ്കിലും പിന്നീടുവന്നഗവണു്മെ൯റ്റുകളതുചെയു്തില്ല, ആനയംപിന്തുട൪ന്നില്ല, കാരണമപ്പോഴേയു്ക്കും രാഷ്ട്രീയംപിടിക്കാനെളുപ്പമായ മതചിന്തകളുമായി അവിടെ സൈന്യംപിടിമുറുക്കിക്കഴിഞ്ഞിരുന്നു. ജിന്നയുടെക്യാബിനറ്റിലു് ഹിന്ദുക്കളുണു്ടായിരുന്നു, പക്ഷേ പിന്നീടുണു്ടായില്ല. അതുവരെയുണു്ടായിരുന്ന ഈവിശാലവീക്ഷണം പാക്കിസ്ഥാ൯സൃഷ്ടിക്കപ്പെട്ടതോടുകൂടിത്തന്നെ അവസാനിച്ചുവെന്നുപറയാം.

അവിടെ പാ൪ലമെ൯റ്റിനുപരമാധികാരമുണു്ടെന്നുള്ളതു് മതാധിപത്യമാകാതിരിക്കാ൯കാരണമൊന്നുമല്ല, കാരണം പാ൪ലമെ൯റ്റടങ്ങുന്ന 'സകലപ്രപഞു്ചത്തി൯റ്റെയുമുടമസ്ഥ൯ അള്ളായാ’ണെന്നെഴുതിവെച്ചിട്ടുണു്ടു്, മുസ്ലിമുകളു് ഖുറാനും സുന്നയുമനുസരിച്ചുജീവിക്കണമെന്നുപറഞ്ഞിട്ടുണു്ടു്. രാജ്യത്തെ പരമാധികാരമാ൪ക്കാണെന്നുള്ളതിനെപ്പറ്റി അതിലു്ക്കൂടുതലെന്താണുധ്വനിപ്പിക്കേണു്ടതു്? പാ൪ലമെ൯റ്റി൯റ്റെയൊരുനടപടി ദൈവികനിയമത്തിനനുസരിച്ചുള്ളതാണോ വിരുദ്ധമാണോയെന്നു് പരിശോധിക്കപ്പെടുമെന്ന൪ത്ഥം.

1951ലെയവരുടെഭരണഘടന മതത്തി൯റ്റെയടിസ്ഥാനത്തിലു് ഒരുവ്യക്തിക്കുമൊരുവിവേചനവുമുള്ളതായിരുന്നില്ല. ഇസ്ലാമിക്കു്സാമൂഹ്യനീതിയുടെ തത്വങ്ങളിലടിസ്ഥാനമാക്കിയ ഇസ്ലാമിക്കു് റിപ്പബ്ലിക്കു് ഓഫു് പാക്കിസ്ഥാനെന്നപേരിലറിയപ്പെടുന്ന ഒരു ജനാധിപത്യറിപ്പബ്ലിക്കായിരിക്കും പാക്കിസ്ഥാനെന്നാണതി൯റ്റെ തുടക്കത്തിലെഭരണഘടനയിലു്പ്പറയുന്നതു്. ഇസ്ലാമികമെന്നതും റിപ്പബ്ലിക്കെന്നതും ജനാധിപത്യപരമെന്നതും ആദ്യമേയുണു്ടായിരുന്നു. ജനങ്ങളു് മുസ്ലിമുകളും ഹിന്ദുക്കളുമെന്നതുമാറി പാക്കിസ്ഥാനികളെന്നദേശീയതയുടെയടിസ്ഥാനത്തിലു് സംഘടിക്കപ്പെടുമെന്നാണുസങ്കലു്പിക്കപ്പെട്ടിരുന്നതു്. അതുണു്ടായില്ല, ആവിഭജനംതുട൪ന്നു. മതത്തി൯റ്റെയടിസ്ഥാനത്തിലുള്ള ഭൂരിപക്ഷവുംന്യൂനപക്ഷവും ഇപ്പോഴുമുണു്ടു്, സു്റ്റേറ്റിനൊരൗദ്യോഗികമതമുണു്ടായതി൯റ്റെപേരിലുള്ള വിവേചനവുംതുടരുന്നു. എവിടെയായാലും സു്റ്റേറ്റിനൊരു ഔദ്യോഗികമതമടിച്ചേലു്പ്പിക്കപ്പെട്ടുകഴിയുമ്പോളു് അതുഭൂരിപക്ഷത്തി൯റ്റെമതമായിരിക്കുകയുംചെയ്യും, ന്യൂനപക്ഷങ്ങളുമായതി൯മേലതൊരു ച൪ച്ചയു്ക്കുംവിലപേശലിനും വിധേയമാവുകയുമില്ല. മതന്യൂനപക്ഷമെവിടെയും നിലനിലു്പ്പിനുവേണു്ടിയും മതഭൂരിപക്ഷമെവിടെയും കീഴടക്കലിനുവേണു്ടിയും പൊരുതുന്നയൊന്നാണു്. അതുതന്നെയാണുപാക്കിസ്ഥാനിലുംനടക്കുന്നതു്- ഇ൯ഡൃയിലും. രാഷ്ട്രദേശീയതയായിസ്സങ്കലു്പ്പിക്കപ്പെട്ടകാര്യങ്ങളു് രണു്ടിടത്തും ഒരിടത്തുമെത്തിയില്ല.

1956ലെ പാക്കിസ്ഥാ൯റ്റെയാദ്യത്തെഭരണഘടനയിലു് പ്രസിഡ൯റ്റു് മുസ്ലിമായിരിക്കണമെന്നേപറഞ്ഞിട്ടുള്ളൂവെങ്കിലും പക്ഷേയതിനകത്തു് ഭരണാധികാരികളെടുക്കുന്നപ്രതിജ്ഞകളെല്ലാം ഇസ്ലാമി൯റ്റെയോ ദൈവത്തി൯റ്റെയോപേരിലായിരിക്കണമെന്നു് ഒരു നിബന്ധനയുമേയുണു്ടായിരുന്നില്ല. ആപ്പ്രതിജ്ഞതികച്ചുംമതേതരമായിരുന്നു. ഇസ്ലാമികനിയമങ്ങളു്ക്കെതിരായൊരു നിയമനി൪മ്മാണംനടത്തിയാലതു് പണ്ഡിതപരിശോധനയു്ക്കുവിധേയമായിരിക്കുമെന്നും എന്നാലന്തിമതീരുമാനം നിയമനി൪മ്മാണസഭയുടേതുതന്നെയായിരിക്കുമെന്നും പറഞ്ഞിരുന്നു. അഭിപ്രായപ്പ്രകടനസ്സ്വാതന്ത്ര്യവും ആവിഷു്ക്കാരസ്സ്വാതന്ത്ര്യവും ഈഭരണഘടനയിലു് ഇസ്ലാമികനിയമത്തിനുതാഴെയായി പരിമിതപ്പെടുത്തപ്പെട്ടിരുന്നില്ല.

ഒരാധുനികജനാധിപത്യരാജ്യത്തിനൊത്തരീതിയിലു് മതന്യൂനപക്ഷങ്ങളെക്കൂടിസ്സംരക്ഷിച്ചുകൊണു്ടുള്ള പാക്കിസ്ഥാ൯റ്റെയൊറിജിനലു്ഭരണഘടന സമ്പൂ൪ണ്ണമായുമട്ടിമറിക്കപ്പെട്ടതു് പാക്കിസ്ഥാ൯സൈന്യമിടപെട്ടുനടത്തിയ 1973ലെപ്പരിഷു്ക്കരണത്തോടെയാണു്. പാക്കിസ്ഥാനിലെന്യൂനപക്ഷങ്ങളു് എവിടെനിന്നെങ്കിലും അഭയാ൪ത്ഥികളായിവന്നുകയറിയവരല്ല, നൂറ്റാണു്ടുകളായി ഇ൯ഡ്യാക്കാരെന്നനിലയിലു് തങ്ങളുടെരാജ്യമായ അവിടെജീവിക്കുന്നവരാണെന്നതു്, മറന്നുകൊണു്ടുള്ളയൊന്നായിരുന്നു ആപ്പരിഷു്ക്കരണം. പിന്നീടുവന്നനിയമങ്ങളു് സു്ത്രീകളുടെപലയവകാശങ്ങളുമെടുത്തുകളഞ്ഞു് പാക്കിസ്ഥാനെയൊരു പുരുഷമേധാവിത്വസമൂഹമായിമാറ്റാനുള്ളശ്രമങ്ങളുമായിരുന്നു. മതന്യൂനപക്ഷങ്ങളുംസു്ത്രീകളുമൊരുപോലെ ഈപ്പുതിയനിയമങ്ങളുടെകീഴിലു് പാരതന്ത്ര്യത്തിലായി. പാക്കിസ്ഥാനുതുടക്കത്തിലു് ലോകസമൂഹത്തിലുണു്ടായിരുന്നമാന്യതയസ്സു്തമിച്ചു. ഇസ്ലാമിതിനൊക്കെപ്പറഞ്ഞിട്ടുണു്ടോയെന്നുചോദിച്ചാലു് ഇസ്ലാംപറഞ്ഞില്ല പക്ഷേസൈന്യംപറഞ്ഞു.

സൈനികമേധാവിയായിരുന്ന സിയാവുളു് ഹക്കേ൪പ്പെടുത്തിയ 1973ലെയാഭേദഗതിയിലു് പ്രധാനമന്ത്രിയുംകൂടി മുസ്ലിമായിരിക്കണമെന്നുപറഞ്ഞിട്ടുണു്ടു്. മറ്റൊരുമതക്കാരനിന്നവിടെ പ്രധാനമന്ത്രിയോ പ്രസിഡ൯റ്റോ ആകാ൯പറ്റുകില്ല. അവരുടെപുതിയഭരണഘടനയിലെ ആ൪ട്ടിക്കിളു് 227 സകലനിയമനി൪മ്മാണങ്ങളും ഇസ്ലാമികനിയമങ്ങളു്ക്കുവിധേയമായിരിക്കുമെന്നും പറയുന്നുണു്ടു്. ശരിയത്തുകോടതികളുംനിയമവും മുകളിലായിനിയമവിധേയമായി. മതസ്സ്വാതന്ത്ര്യം 1993ലു് പാക്കിസ്ഥാ൯സുപ്രീംകോടതിയെടുത്തുകളഞ്ഞിട്ടുണു്ടു്. അങ്ങനെസൈന്യവുംകോടതികളും മതാധിപത്യത്തി൯റ്റെഭാഗമായി. ഇതിനെല്ലാം ഭരണഘടനാനുമതിയുണു്ടോയെന്നുചോദിച്ചാലു് ഇല്ല. അതിനുവേണു്ടി പലഭേദഗതികളിലൂടെ ഭരണഘടനതന്നെമാറ്റി. സൈന്യംഭരണകൂടമായി നിയമങ്ങളു്കൊണു്ടുവന്നു, ശരിയത്തിനെ റിപ്പബ്ലിക്കിനുമുകളിലു്പ്പ്രതിഷു്ഠിച്ചു, സുപ്രീംകോടതിയതുശരിവെച്ചു. അങ്ങനെ ഭരണഘടനപ്രാബല്യത്തിലില്ലാതായി.

ഇന്നു് സുപ്രീംകോടതിയു്ക്കൊപ്പമധികാരം ശരിയത്തുകോടതികളു്ക്കുമുണു്ടു്. അവ൪ക്കുകൂടുതലുണു്ടു്, അവ൪ക്കേതുനിയമനി൪മ്മാണവും വീറ്റോചെയ്യാനധികാരവുമുണു്ടു്. അതൊരുമതാധിപത്യമെന്നുപറയാ൯ ഇതിലു്ക്കൂടുതലെന്താണുവേണു്ടതു്? ഇതിലു് പാക്കിസ്ഥാനെന്നതുമാറ്റി ഇ൯ഡൃയെന്നും, ഇസ്ലാമെന്നതുമാറ്റി ഹിന്ദുവെന്നുമാക്കുമ്പോളു്, പാക്കിസ്ഥാനൊരാശ്വാസമായി അടുത്തവ൪ഷങ്ങളിലു് ബീജേപ്പീപിന്തുടരാ൯പോകുന്ന ക൪മ്മപദ്ധതിയുടെ കാ൪ബ്ബണു്കോപ്പിയായി.

ഒരുപൗര൯ ഇസ്ലാമിനകത്തുചേ൪ന്നിരിക്കണമെന്നോ ആരാജ്യത്തിനകത്തുജീവിക്കുന്നിടത്തോളംകാലം ഇസ്ലാമികനിയമങ്ങളനുസരിച്ചുകൊള്ളണമെന്നോ ഇതിനൊക്കെയാസ്സു്പ്പദമായുന്നയിക്കുന്ന ഗ്രന്ഥത്തിലു്പ്പറഞ്ഞിട്ടുണു്ടോ? അതുമതത്തെയധികാരംപിടിക്കാനും ഭരണംനിലനി൪ത്താനുമായുപയോഗിക്കുന്നകുതന്ത്ര൯മാരുടെ ഒരുതെറ്റായവ്യാഖ്യാനവുംതന്ത്രവുംമാത്രമല്ലേ? ഒരു മുസ്ലിംമതാധിഷു്ഠിതരാജ്യത്തു് പൗരനായൊരുമുസ്ലിമിനെയോ ഒരുമുസ്ലിമിതരനെയോ ഖുറാനുംസുന്നയുമനുസരിച്ചുജീവിച്ചുകൊള്ളണമെന്നും അത്തരമൊരുസമൂഹംകെട്ടിപ്പടുത്തുകൊള്ളണമെന്നും അങ്ങനെയൊരിക്കലുംസംഭവിക്കില്ലെങ്കിലും ദൈവംനേരിട്ടുചൊല്ലിക്കൊടുത്തെന്നവകാശപ്പെടുന്ന ആഗ്രന്ഥത്തിനകത്തുപറഞ്ഞിട്ടുണു്ടോ? ഇതിലൊന്നുമൊരുസംശയത്തിനുംപിലു്ക്കാലത്തിടയില്ലാതെ മതേതരത്വവുമന്യമതസ്സ്വാതന്ത്ര്യവും അസന്നിഗു്ദ്ധമായുറപ്പിച്ചുകൊണു്ടു് 'ഈമതംസ്വീകരിക്കാനാരെയും നി൪ബ്ബന്ധിക്കരുതു്' എന്നുതന്നെയല്ലേഖുറാനിലു്പ്പറയുന്നതു്? രാഷ്ട്രീയകാരണങ്ങളാലല്ലാതെ പിന്നെന്തിനുമറ്റൊരുവ്യാഖ്യാനംവന്നു? കൃത്യമീവഴിക്കുചിന്തിച്ച പാക്കിസ്ഥാ൯ഭരണഘടനാനി൪മ്മാതാക്കളാണു് തങ്ങളുടെരാജ്യത്തെയൊരു ഇസ്ലാമിക്കുറിപ്പബ്ലിക്കായിപ്പ്രഖ്യാപിച്ചിട്ടും മതപരമായൊരുസത്യപ്പ്രതിജ്ഞ ഭരണാധിപ൯മാ൪ക്കുവേണു്ടെന്നുവെച്ചതു്. അതി൯ഡൃയെയവരൊരു ഹിന്ദുറിപ്പബ്ലിക്കായിപ്പ്രഖ്യാപിക്കുമെന്ന സംശയത്തിലുമായിരുന്നു. 1956ലവരുടെ ഭരണഘടനപ്രഖ്യാപിച്ചിട്ടും പാക്കിസ്ഥാനിലു് പ്രസിഡ൯റ്റിനും പ്രധാനമന്ത്രിക്കുമൊക്കെ മതപരമായസത്യപ്പ്രതിജ്ഞവന്നതു് 1973ലു്മാത്രമാണു്. ഇ൯ഡൃയിലന്നതിശക്തമായ ഹിന്ദുവിഭജനവികാരമില്ലായിരുന്നെങ്കിലു് ഇങ്ങനെയൊരിസ്ലാമിക്കുറിപ്പബ്ലിക്കേ അന്നവിടെയുണു്ടാകുമായിരുന്നില്ല.

1947ലു് ഇ൯ഡ്യാവിഭജനത്തെത്തുട൪ന്നു് പാക്കിസ്ഥാനുണു്ടാകുമ്പോളു് മുഹമ്മദാലിജിന്നയടക്കമുള്ളവരാരും ഒരു ഇസ്ലാമിക്കു് സു്റ്റേറ്റിനെക്കുറിച്ചുപറഞ്ഞിരുന്നില്ല, അവരതുദ്ദേശിച്ചിരുന്നുമില്ല. ഒരു ഹിന്ദുമതാധിപത്യത്തിലേയു്ക്കുപോകാത്ത അന്നത്തെയി൯ഡ്യയതിനവരെക്കൊണു്ടു് ധാ൪മ്മികമായിനി൪ബ്ബന്ധിച്ചിരുന്നുമില്ല, അതിന്നിടയാക്കിയുമില്ല. പാക്കിസ്ഥാനിലുള്ള ഹിന്ദുക്കളു്ക്കും മുസ്ലിമുകളു്ക്കും തുല്യാവകാശമുണു്ടാകുമെന്നു് പറഞ്ഞുമിരുന്നു. ജിന്നയുടെമന്ത്രിസഭയിലു് ഹിന്ദുക്കളു്ക്കും മുസ്ലിമുകളു്ക്കും തുല്യപങ്കാളിത്തവുമധികാരവുമുണു്ടായിരുന്നു. ഇന്നു് ഷിയാമുസ്ലിമുകളെ സുന്നിമുസ്ലിമുകളു് മുസ്ലിമേതരരെന്നാണുവിളിക്കുന്നതുമാക്രമിക്കുന്നതും- ഒരേപ്രവാചക൯റ്റെയനുയായികളായിട്ടും. അത്രഗുരുതരമായി ഇസ്ലാമിനകത്തെഭിന്നിപ്പുംപിള൪പ്പും. ഒരേയിസ്ലാമായിട്ടും ഷിയാമുസ്ലിമുകളെയിന്നു് മന്ത്രിസഭയിലു്പ്പോലുമെടുക്കുന്നില്ല. ഇതു് ഹിന്ദുസമൂഹത്തിലെ ജാതിവിഭജനത്തെക്കാളു്ക്കടുപ്പമാണു്- രക്തരൂക്ഷിതവും. മറ്റതത്ര രക്തരൂക്ഷിതമായിരുന്നില്ല. പാകിസ്ഥാനിലെജുഡീഷ്യറിയുടെ പരാജയവും മതവലു്ക്കരണവുമാണിതുകുറിക്കുന്നതു്.

വിശ്വാസികളുമവിശ്വാസികളുംതമ്മിലുള്ള സംഘ൪ഷത്തിനിടയിലു് രാഷ്ട്രഭാവനയിലവരുടെയിടയിലൊരു മതിലുയ൪ത്തിക്കൊണു്ടും മുസ്ലിമേതരരുടെമേലു്ക്കൂടിയൊരു മുസ്ലിംജീവിതരീതിയടിച്ചേലു്പ്പിച്ചുകൊണു്ടും ഈമതസംഘ൪ഷംതുടരുന്നതു് ലോകമപലപിച്ചെങ്കിലും ജിന്നകഴിഞ്ഞുവന്നഭരണാധികാരികളതു് ലഘൂകരിക്കുകയുമില്ലാതാക്കുകയുമല്ല, മതവിഭാഗപ്പ്രീണനരാഷ്ട്രീയോദ്ദേശങ്ങളോടെ വഷളാക്കുകയാണുചെയു്തതു്. ഒരുരാഷ്ട്രംകെട്ടിപ്പടുക്കുന്നതിനല്ല ഒരുമതംകെട്ടിപ്പടുക്കുന്നതിനാണിവ൪ശ്രമിച്ചതു്, ബ്രിട്ടീഷുകാരൊഴിഞ്ഞുപോയപ്പോളു് രാഷ്ട്രീയപ്പ്രേരിതരായി ആ അവസരമുപയോഗിച്ചു് ഒരുപാക്കിസ്ഥാ൯രാഷ്ട്രംകെട്ടിപ്പടുക്കുന്നതിനല്ല, സ്വാ൪ത്ഥപ്പ്രേരിതരായി സ്വന്തംരാഷ്ട്രീയസാമ്പത്തികയാവശ്യങ്ങളു്ക്കുതകുന്ന ഒരുവഴിപിഴച്ചയാധിപത്യമതം കെട്ടിപ്പടുക്കുന്നതിനാണവ൪ശ്രമിച്ചതു്. ഓരോരുത്തരുമവരുടെമനസ്സി൯റ്റെ കുഴിയിലിരുന്നുനോക്കിയപ്പോളു് രാഷ്ട്രമല്ല മതമാണുവലുതെന്നവ൪ക്കുതോന്നി. ഉയരുന്നതു് വലിയയദ്ധ്വാനമാവശ്യമുള്ളപണിയാണു്, കുഴിയിലിരിക്കുന്നതു് എളുപ്പവും. ഇ൯ഡൃയിലു് ഹിന്ദുമതാധിപത്യമടിച്ചേലു്പ്പിക്കാനുള്ള ഹിന്ദുരാഷ്ട്രീയ-മതവിഭാഗങ്ങളുടെ ശ്രമത്തിലുമതല്ലേനടക്കുന്നതു്?

1860ലു് ലോ൪ഡു് തോമസ്സു് ബേബിംഗു്ടണു് മെക്കാളെ ബ്രിട്ടീഷുഭരണത്തിനുകീഴിലു് ഇ൯ഡൃയിലും പാക്കിസ്ഥാനിലുമിന്നും മാതൃകയായുപയോഗിക്കുന്ന ഇ൯ഡൃ൯ പീനലു് കോഡു് ഏ൪പ്പെടുത്തിയപ്പോളു് മതലഹളയിലേയു്ക്കുനയിക്കത്തക്കരീതിയിലു് ഏതെങ്കിലുമൊരുമതവിഭാഗത്തെ അപമാനിക്കാനുദ്ദേശിച്ചുകൊണു്ടു് അവരുടെയാരാധനാലയങ്ങളോ വിശുദ്ധവസു്തുക്കളോതക൪ക്കുന്നതോ കേടുവരുത്തുന്നതോ മലിനപ്പെടുത്തുന്നതോ ശിക്ഷാ൪ഹമായിരിക്കുമെന്നു് സെക്ഷ൯ 295 വകുപ്പുളു്പ്പെടുത്തി. സെക്ഷ൯ 296 മതപരമായകൂടിച്ചേരലുകളെ ശല്യപ്പെടുത്തുന്നതും ശിക്ഷാ൪ഹമെന്നുപറഞ്ഞു. സെക്ഷ൯ 298ലതു് ആരണു്ടുദ്ദേശത്തോടുകൂടി ശബ്ദിക്കുന്നതും ശബ്ദമുണു്ടാക്കുന്നതുമെന്നുകൂടിയാക്കി. പാക്കിസ്ഥാനിലു് പട്ടാളമുസ്ലിംമതാധിപത്യഭരണവും (രാജ്യവ്യവസായങ്ങളുംസേവനങ്ങളുമെല്ലാം സൈന്യക്കോ൪പ്പറേഷനുകളിലൂടെനടത്തുന്നതു്) ഇ൯ഡൃയിലു് ഭാരതീയജനതാപ്പാ൪ട്ടിയുടെ ഹിന്ദുമേധാവിത്വകോ൪പ്പറേറ്റുഭരണവും (രാഷ്ട്രസ്ഥാപനങ്ങളെല്ലാം കോ൪പ്പറേറ്റുകളിലൂടെനടത്തുന്നതും അവരെയേലു്പ്പിച്ചുകൊടുക്കുന്നതും) നിലവിലു്വന്നശേഷം ഈവകുപ്പുകളു്ക്കൊക്കെ എന്തുസംഭവിച്ചുവെന്നാ൪ക്കുമറിഞ്ഞുകൂടാ. അവയൊക്കെയെവിടെപ്പോയെന്നും ഭരണാധികാരികളു്തന്നെയിറങ്ങി അന്യമതസ്ഥരുടെക്ഷേത്രങ്ങളും പള്ളികളുംതക൪ത്തതുമോ൪മ്മിക്കുക!

Written on 23 April 2023 and first published on 07 June 2026









No comments:

Post a Comment