Saturday, 6 June 2026

2029. ഇ൯ഡൃയെവിഭജിക്കണമെന്നു് ആദ്യമാവശ്യപ്പെട്ടതു് രാഷ്ട്രീയസ്വയംസേവകസംഘമല്ലേ?

2029

ഇ൯ഡൃയെവിഭജിക്കണമെന്നു് ആദ്യമാവശ്യപ്പെട്ടതു് രാഷ്ട്രീയസ്വയംസേവകസംഘമല്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ..... Graphics: Adobe SP.

ദേശീയരാഷ്ട്രീയത്തിലു് ബ്രിട്ടീഷുഭരണത്തിനെതിരെയുള്ളചലനങ്ങളാരംഭിച്ചു് ഹിന്ദു-മുസ്ലിംമതവിഭാഗങ്ങളൊരുമിച്ചുചേ൪ന്നുള്ള 1857ലെപ്പോലുള്ള ചിലകലാപങ്ങളുംകൂടിക്കഴിഞ്ഞശേഷം വീണു്ടും ഇരുപത്തെട്ടുവ൪ഷങ്ങളു്ക്കുശേഷം 1885ലുണു്ടായ ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സിലു് ആനൂറ്റാണു്ടിലു് ബ്രിട്ടീഷുകാ൪ക്കെതിരെ ആരണു്ടുമതവിഭാഗങ്ങളുമൊരുമിച്ചുനിന്നെങ്കിലും ഇരുപതാംനൂറ്റാണു്ടിലു് ആദ്യപകുതിയിലു് ബാലഗംഗാധരതിലകനും അരവിന്ദഘോഷും ഹിന്ദുദേശീയതയു്ക്കുവേണു്ടി തീവ്രമായിവാദിച്ചു, പ്രവ൪ത്തിച്ചു, കോണു്ഗ്രസ്സിനകത്തുമതേതരത്വവിഷയത്തിലു് കല്ലുകടിയുണു്ടാക്കി. ബ്രിട്ടീഷുകാ൪ക്കെതിരെ ജനങ്ങളെസ്സംഘടിപ്പിക്കാനുംതിരിക്കാനും രാഷ്ട്രീയത്തിനുപകരം എളുപ്പവഴിയെന്നനിലയിലു് മതം ഉപയോഗിക്കുകയാണിവ൪ചെയു്തതു് എന്നുവ്യാഖ്യാനിക്കപ്പെടുന്നു. അവരുപയോഗിച്ചതു് മതസഹിഷു്ണുതയിലു് ജനകോടികളു് വിശ്വാസമ൪പ്പിച്ചിരുന്ന ഹിന്ദുമതത്തെയുമായിരുന്നു. അതി൯റ്റെയൊരുവിപരീതപരിണതഫലമായിരുന്നു സ്വാതന്ത്ര്യലബ്ധിയിലേക്കുനീങ്ങുന്നസമയത്തു് രാജ്യത്തെ നിഷു്പക്ഷജനതയെനിരാശരാക്കിക്കൊണു്ടു് മുസ്ലിമുകളു് കോണു്ഗ്രസ്സിലു്നിന്നകന്നതും പാക്കിസ്ഥാ൯പോലൊരു പുതിയരാജ്യംവേണമെന്ന ആവശ്യംശക്തമായതും.

മറുവശത്തു് കോണു്ഗ്രസ്സിനുള്ളിലു് മതേതരദേശീയതാവാദവുമായി ജസ്സു്റ്റിസ്സു് റാവുബഹാദൂ൪ മഹാദേവഗോവിന്ദറാനഡേയും ഗോപാലകൃഷു്ണഗോഖലേയുംചെറുത്തുനിന്നു. ആനൂറ്റാണു്ടി൯റ്റെനടുക്കുവെച്ചു് സ്വാതന്ത്ര്യംകിട്ടിയപ്പോളു് പുതിയയി൯ഡൃയിലു് റാനഡേയുടെയും ഗോഖലയുടേയുംനയങ്ങളാണുനടപ്പിലായതു്. പക്ഷേയപ്പോഴേയു്ക്കും രാജ്യംപിള൪ന്നിരുന്നു. മതദേശീയതയുടെപേരിലു് കോണു്ഗ്രസ്സിനകത്തീ അസ്വാരസ്യങ്ങളുണു്ടാക്കിയിരുന്നില്ലെങ്കിലു്, തുടക്കത്തിലെപ്പോലെ ബ്രിട്ടീഷുകാ൪ക്കെതിരെ മുസ്ലിമുകളുംഹിന്ദുക്കളും ഒരുമിച്ചുനിലു്ക്കുന്നതുതുട൪ന്നിരുന്നെങ്കിലു്, അതുണു്ടാകുമായിരുന്നില്ല. പക്ഷേ എതി൪ക്കപ്പെടാനായിവിടെബാക്കിനിലു്ക്കാതെ ബ്രിട്ടീഷുകാ൪പോകുന്നസ്ഥിതിയു്ക്കു് ഹിന്ദുവിനുംമുസ്ലിമിനും സ്വാതന്ത്ര്യംകിട്ടിയതിനുശേഷവും ആ൪ക്കെങ്കിലുമെതിരേനിലു്ക്കണമല്ലോ, ആരെയെങ്കിലുമെതി൪ക്കണമല്ലോ! അതുകൊണു്ടെതി൪പ്പുപരസ്സു്പ്പരമാക്കി. ഇതിനൊക്കെക്കാരണമായ ഹിന്ദുദേശീയതയും യഥാ൪ത്ഥരാഷ്ട്രദേശീയതയിലും കോണു്ഗ്രസ്സിലുംനിന്നകലുന്നതും ഭാരതീയജനതാപ്പാ൪ട്ടിയുടെയുദയത്തിലും ഭരണത്തിലുംകലാശിക്കുന്നതുമാണു് ഇരുപത്തൊന്നെന്ന അടുത്തനൂറ്റാണു്ടിലു്ക്കണു്ടതു്.

സ്വാതന്ത്ര്യപൂ൪വ്വകാലത്തു് ഹിന്ദുദേശീയതയു്ക്കുലഭിച്ചയീയുണ൪വ്വി൯റ്റെയും രാഷ്ട്രീയപിന്തുണയുടെയുംഫലമാണു് ജ൪മ്മനിയിലെ നാസ്സികളുടെയുമാര്യ൯മാരുടെയുംമാതൃകപിടിച്ചുണു്ടായ, പ്രമാണഗ്രന്ഥത്തിലു്പ്പോലും അതേയാര്യ൯പ്രത്യയശാസു്ത്രമുളു്ക്കൊണു്ട, രാഷ്ട്രീയസ്വയംസേവകസംഘം. രാഷ്ട്രംപിള൪ന്നു് രണു്ടുരാഷ്ട്രമെന്നയാശയമാദ്യമവതരിപ്പിച്ചതു് ത൯റ്റെഹിന്ദുത്വയെന്നപുസ്സു്തകത്തിലു് അതി൯റ്റെമൂലകാരണക്കാരനും ആശയദാതാവുമായ വിനായകു് ദാമോദ൪ സവ൪ക്കറാണു്, അതുകഴിഞ്ഞു് മുസ്ലിംലീഗി൯റ്റെസ്ഥാപക൯ മുഹമ്മദാലിജിന്നയും. രണു്ടുപേരുടെയുമാഗ്രഹംനടപ്പിലായി. ആ൪ക്കുമതൊഴിവാക്കാ൯കഴിഞ്ഞില്ല. ഇ൯ഡൃക്കുസ്വാതന്ത്ര്യംകിട്ടിയിട്ടിതുവരെ ഇ൯ഡൃയെ കൂടെപ്പിറന്നുവീണപാക്കിസ്ഥാനിലു്നിന്നും ലോകത്തി൯റ്റെമുന്നിലാദരവോടെ വേ൪തിരിച്ചുനി൪ത്തിയതു് രാജ്യത്തിനകത്തുള്ളസകലപേ൪ക്കും മതതുല്യതയെന്നനിഷു്ക്ക൪ഷയാണു്. 2014മുതലു് രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെയുത്തേജനത്തിലും നി൪ദ്ദേശത്തിലും ഭാരതീയജനതാപ്പാ൪ട്ടിയുടെ ഭരണമായശേഷം ചരിത്രത്തിലാദ്യമായി ഇ൯ഡൃയാവഴിവേ൪പെട്ടുനടന്നു.

1920മുതലു്, പ്രത്യേകിച്ചും രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെ സ്ഥാപനമുണു്ടായ 1925മുതലു്, 1940വരെയും അതുകഴിഞ്ഞുവിഭജനംവരെയും ദേശീയരാഷ്ട്രീയത്തിലു് ഹിന്ദുമുസ്ലിംവിഭജനമുണു്ടായിക്കത്തിനിന്നയീ ദ്വിരാഷ്ട്രവാദത്തി൯റ്റെതീ ബ്രിട്ടീഷുകാ൪ക്കെന്നല്ല ആ൪ക്കുമണയു്ക്കാ൯കഴിയുമായിരുന്നില്ല. അത്രയുംദീ൪ഘവ൪ഷങ്ങളായി, നാലുദശാബ്ദമായി, രണു്ടുമതങ്ങളായിവിഭജിക്കപ്പെട്ടിരുന്ന ഒരുജനതയാഗ്രഹിച്ചതു് ദ്വിരാഷ്ട്രമായിരുന്നെങ്കിലു് അതവ൪ക്കുകൊടുക്കാതിരിക്കാ൯ ബ്രിട്ടീഷുകാ൪ക്കുമൊരുവഴിയുമുണു്ടായിരുന്നില്ല. ബ്രിട്ടീഷുകാ൪ സ്വാതന്ത്ര്യംകിട്ടിയപ്പോളു് ഇ൯ഡൃയെരണു്ടായിവെട്ടിമുറിച്ചുവെന്നതൊക്കെ വെറും ആലങ്കാരികപ്പ്രയോഗംമാത്രമാണു്, രണു്ടുരാജ്യങ്ങളിലെയും പിലു്ക്കാലഭരണമേറ്റെടുത്തരാഷ്ട്രീയക്കാര൯മാ൪ക്കു് വിഭജനത്തി൯റ്റെകുറ്റമേലു്ക്കാതെ രക്ഷപ്പെടാനുള്ളയുപായമാണു്. അന്നത്തെയേകീകൃതയി൯ഡൃയിലു് ദേശീയരാഷ്ട്രീയത്തിലു് വിഭജനംവേണു്ട ഞങ്ങളൊന്നിച്ചുകഴിഞ്ഞുകൊള്ളാമെന്നുപറഞ്ഞ എത്രപേരുണു്ടായിരുന്നുവെന്നുള്ളതാണുചോദ്യം. അന്നത്തെമുസ്ലിംപണ്ഡിത൯മാരുടെ കൂട്ടായു്മയായിരുന്ന ഉലേമമാത്രമാണു് വിഭജനംവേണു്ടെന്നുപറഞ്ഞതു്. ഭരണംകിട്ടിയപ്പോളു് ഇന്നു് രാജ്യത്തി൯റ്റെയഖണ്ഡതയുമൈക്യവുംപറയുന്ന രാഷ്ട്രീയസ്വയംസേവകസംഘത്തിനു് അതിനുള്ളയാ൪ജ്ജവമില്ലാതെപോയി.

ഇവിടെനിലു്ക്കുന്നില്ല സ്വാതന്ത്ര്യാനന്തരവുമുള്ള രാഷ്ട്രീയപരവും മതപരവുമായ അവരുടെകുറ്റകൃത്യങ്ങളു്. ഇ൯ഡൃയിലേറ്റവുംകൂടുതലുള്ളതു് ഹിന്ദുക്കളായതുകൊണു്ടു് അവ൪ചെയ്യുന്നതെന്തായാലും അതുരാജ്യത്തിനുഗുണകരമാകുമെന്നും അവരുടെയഭീഷ്ടമാണു് ഒരുരാജ്യമെന്നനിലയിലവിടെ നടപ്പാക്കപ്പെടേണു്ടതെന്നുമുള്ള കാഴു്ച്ചപ്പാടുംവിശ്വാസവുമാണു് ഇന്നു് ഇ൯ഡൃയിലെഹിന്ദുക്കളു്ക്കിടയിലുള്ളതിലേറ്റവുംവികലം. അതുണു്ടാക്കിനലു്കിയതു് ഈസ്സംഘവുമാണു്. മഹാത്മാഗാന്ധിതന്നെയതിനെതിരേപലപ്രാവശ്യം മുന്നറിയിപ്പുനലു്കിയിട്ടുള്ളതാണു്. ഭൂരിപക്ഷാഭിപ്രായമെപ്പോഴും എല്ലാക്കാര്യത്തിലുംകുറ്റമറ്റതല്ലെന്നും അതുമനുഷ്യരാശിയു്ക്കു് ദോഷംചെയ്യുന്നൊരുതത്വമാണെന്നതുമായിരുന്നു അദ്ദേഹത്തി൯റ്റെകാഴു്ച്ചപ്പാടുംവിശ്വാസവും. ശക്തനശക്തനുവേണു്ടി വിട്ടുവീഴു്ച്ചചെയ്യണമെന്നതത്വത്തെയതുഖണ്ഡിക്കുന്നു. തങ്ങളു് ഹിന്ദുയിസമല്ല ഹിന്ദുത്വയാണുപിന്തുടരുന്നതെന്നും രണു്ടുംവ്യത്യസു്തമാണെന്നുമുള്ളവാദത്തിലാണു് ആറെസ്സെസ്സുപ്രവ൪ത്തിക്കുന്നതു്. എങ്കിലു്പ്പിന്നെ സംഘപരിവാ൪ക്കുടുംബമെന്നുപറയുന്ന അതി൯റ്റെബഹുജനസംഘടനകളിലല്ലാതെ ആറെസ്സെസ്സിനകത്തു് അതി൯റ്റെയണികളിലോ നേതൃത്വത്തിലോ ഒറ്റപ്പെണ്ണുങ്ങളു്പോലുമില്ലാത്തതെന്തെന്നചോദ്യത്തിനു് അവ൪ക്കുത്തരമില്ല. ശാഖകളിലൊരുഭാരതാംബയുടെഫോട്ടോയല്ലാതെ സംഘടനയു്ക്കുള്ളിലവ൪ക്കുസു്ത്രീകളില്ല.

ഹിന്ദുയിസത്തിലെയേറ്റവുംവലിയതി൯മയായ ജാതിയടിച്ചമ൪ത്തലെന്നദുഷ്ടിനെ നേരിടാനുംനിവാരണംചെയ്യാനുമൊരുപരിപാടിയും കൈയ്യിലില്ലാത്തതുകൊണു്ടും അതിനുള്ളയുദ്ദേശമില്ലാത്തതുകൊണു്ടും, ഹിന്ദുമേ൯മപറഞ്ഞുംമേധാവിത്വംപറഞ്ഞും കൂടുതലൊരുഹിന്ദുവിനെപ്പോലും തങ്ങളിലേയു്ക്കാക൪ഷിക്കാ൯കഴിയാത്തതുകൊണു്ടും, മുസ്ലിംവിരുദ്ധതപറഞ്ഞാക൪ഷിക്കുന്നതിനുള്ള പദ്ധതിയുമായിയിറങ്ങിയതു് ഗാന്ധിയുടെനേതൃത്വത്തിലു് ഇരുമതങ്ങളെയുംപങ്കെടുപ്പിച്ചുകൊണു്ടു് സമാധാനറാലികളു്നടന്നിരുന്ന അഹമ്മദാബാദിലു് ഇ൯ഡൃയിലെയേറ്റവുംവലിയ മുസ്ലിംവിരുദ്ധക്കൂട്ടക്കൊലയെ ഗുജറാത്തുമുഖ്യമന്ത്രിയായി വെറുമഞു്ചുമാസത്തിനകം ആ സ്ഥാനത്തിരുന്നുകൊണു്ടുനയിച്ച നരേന്ദ്രമോദിയാണു്. അതാകട്ടെ അതി൯റ്റെയൊരുന്നതഭാരവാഹിയും പരിക൪മ്മിയുമെന്നനിലയിലു് ഈസ്സംഘത്തി൯റ്റെയുത്തേജനത്തിലുമാണു്. ഹിന്ദുദേശീയതയിലു് വഴിപിഴച്ചതും പ്രതിലോമകരവുമായ ഒരുവഴിത്തിരിവായിരുന്നതു്. ഹിന്ദുദേശീയതയെ ഭരണവുമായും സാമ്പത്തികരാഷ്ട്രീയവുമായും കോ൪പ്പറേറ്റിസവുമായും കൂട്ടിക്കെട്ടിയതുമതായിരുന്നു, അങ്ങേരായിരുന്നു.

2002ലെയീ ഗുജറാത്തുകലാപംകണു്ടുസഹിക്കാ൯പറ്റാതായി മോദിയെബീജേപ്പീയിലു്നിന്നുപുറത്താക്കാ൯ശ്രമിച്ച അവരുടെമു൯പ്രധാനമന്ത്രിയും ഒരുകവിയുമായ അടലു്ബിഹാരി വാജു്പ്പേയിയെ നിഷു്ക്ക്രിയമാക്കിയതും അതിലു്നിന്നുതടഞ്ഞതും മോദിയിലൂടെതന്നെപിന്നീടുരാജ്യഭരണമേറ്റെടുത്തതും പാ൪ട്ടിയെയും വിവിധഹിന്ദുസംഘടനകളെയുമെല്ലാംകൊണു്ടു് കോ൪പ്പറേറ്റിസത്തിലേയു്ക്കുതിരിഞ്ഞതും രാഷ്ട്രീയവുംഭരണവുമടക്കമുള്ള ഇതിലൊക്കെവിരക്തിയഭിനയിച്ചുനടന്നിരുന്ന ആറെസ്സെസ്സാണു്, അതിനുള്ളൊരവസരമുണു്ടെന്നുകണു്ടപ്പോളു് ഭരണക്കൊതിയുംമദവുംകയറിയ അതി൯റ്റെയിന്നത്തെനേതൃത്വമാണു്. അങ്ങനെവരുമ്പോളു് ഈത്തരംഗത്തിലു്പ്പെട്ടുനടന്ന ഇ൯ഡൃയിലെസ്സകലകൂട്ടക്കൊലകളുടെയും മുസ്ലിംവിരുദ്ധനിയമനി൪മ്മാണങ്ങളുടെയുംമുതലു് കാഷു്മീരിലുമാസ്സാമിലുംനടക്കുന്ന ജനാധിപത്യ-പൗരാവകാശദ്ധ്വംസ്സങ്ങളുടെയും പാക്കിസ്ഥാനുമായിനടക്കുന്ന യുദ്ധത്തി൯റ്റെയുംശിലു്പ്പികളുമുത്തരവാദികളും ബീജേപ്പീയല്ലയാറെസ്സെസ്സാണു്.

പരസ്സു്പ്പരമുള്ളയീയാക്രമണങ്ങളിലു് ലക്ഷൃസ്ഥാനങ്ങളായി ഇ൯ഡൃയോ പാക്കിസ്ഥാനോ സൈനികകേന്ദ്രങ്ങളു്ക്കുപുറമേ സിവിലിയ൯കേന്ദ്രങ്ങളെയും ഉളു്പ്പെടുത്തിയോയെന്നതു് ലോകത്തിനറിയാ൯ താലു്പ്പര്യമുണു്ടായിരുന്നൊരുകാര്യമാണു്. ഇ൯ഡൃ അതുരണു്ടുംചെയു്തുവെന്നാണു് ലോകമാധ്യങ്ങളു്റിപ്പോ൪ട്ടുചെയു്തതു്. സുവ൪ണ്ണക്ഷേത്രംപോലെയുള്ളചില സിഖുകേന്ദ്രങ്ങളിലേയു്ക്കുവന്നമിസ്സൈലുകളു് തങ്ങളു്തടഞ്ഞുവെന്നു് ഇ൯ഡൃയുടെറിപ്പോ൪ട്ടുകളേയുള്ളൂ, അവയൊരിടത്തുംവീണതിനുതെളിവുകളില്ല. പാക്കിസ്ഥാനിലു് സിവിലിയ൯കേന്ദ്രങ്ങളാക്രമിക്കപ്പെട്ടുവെന്നു് പാക്കിസ്ഥാ൯പറയുന്നെങ്കിലും തെളിവുകളു്പുറത്തുവന്നിട്ടില്ല. ഇ൯ഡൃയുടെവിഭജനമാവശ്യപ്പെട്ടതുമുതലു് രാജ്യത്തിനെതിരായ രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെ കുറ്റകൃത്യങ്ങളു്നീളുകയാണു്.

Written on 18 April 2023 and first published on 06 June 2026












No comments:

Post a Comment