താഴേത്തട്ടിലുള്ള അഴിമതിക്കൈക്കൂലിഫയലുകളു് ഓണു്ലൈനായി മന്ത്രിക്കുവായിക്കാമെങ്കിലു് (വായിക്കാറില്ലെങ്കിലും), അനുവാദംകൊടുത്താലു് വിജില൯സ്സിനുംവായിക്കാം, പക്ഷേ മന്ത്രിമാ൪ക്കുഭയമാണു്
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By ..... Graphics: Adobe SP.
ഓരോ അഴിമതിയുദ്യോഗസ്ഥ൯മാ൪ സ്ഥലംമാറിപ്പോകുമ്പോഴും ജനങ്ങളുടെഫയലുകളു് അടുത്തവ൯മാ൪ക്കുപഠിക്കാനായി മാസങ്ങളു്വെച്ചേയു്ക്കുന്ന പണംപിടുങ്ങലു്സ്സമ്പ്രദായം സ൪ക്കാരിടപെട്ടു് അടിയന്തിരമായവസാനിപ്പിക്കേണു്ടതാണു്. ഒരുഫയലിലെന്തൊക്കെയാണുള്ളതെന്നു് കറസ്സു്പ്പോണു്ഡ൯സ്സുഫയലുകളു് മുഴുവ൯വായിക്കാതെ ഫയലു്നോട്ടുകളു്വായിച്ചാലു്ത്തന്നെ മനസ്സിലാകുമല്ലോ! അപ്പോളിതുതാഴെയുള്ളവ൯മാ൪ക്കു് കാലതാമസമൊഴിവാക്കുവാ൯ കൈക്കൂലിവാങ്ങാനുള്ളയവസരം മുകളിലുള്ളവ൯മാരൊരുക്കുകയല്ലേ, ഇതതി൯റ്റെവിഹിതംകൈപ്പറ്റാനല്ലേ? നമ്മളു്വിചാരിക്കും താഴേത്തട്ടിലുള്ള ക്ലാ൪ക്ക൯മാ൪മാത്രമാണു് അഴിമതിക്കാരെന്നു്. പക്ഷേ മുകളിലുള്ള സീനിയ൪സ്സൂപ്രണു്ടുമാരും അഡു്മിനിസ്സു്ട്രേറ്റിവു് അസിസ്സു്റ്റ൯റ്റുമാരും അഡു്മിനിസ്സു്ട്രേറ്റിവു് ഓഫീസ്സ൪മാരുംമുതലു് ഗവണു്മെ൯റ്റുസെക്രട്ടറിമാരും മന്ത്രിമാരുടെസെക്രട്ടറിമാരും മന്ത്രിമാരുംവരെയുള്ളവരിലു്പ്പലരും എത്രയോവലിയയഴിമതിക്കാര൯മാരാണു്, കൈക്കൂലിക്കാര൯മാരാണു്!
ഇവരീവിധത്തിലു് വെച്ചുതാമസിപ്പിക്കുന്നഫയലുകളിലു് തൊണ്ണൂറുശതമാനവും ഒരുവിധന്യായവുമില്ലാതെയാണു് നടപടിനീക്കാതെകൈയ്യിലു്വെച്ചിരിക്കുന്നതു്. കൈക്കൂലിമാത്രമാണുലക്ഷൃം. അതിനെതിരേ സ൪ക്കാ൪മാനുവലുകളിലു് നിയമങ്ങളുണു്ടുതാനും. പക്ഷേയതേക്കുറിച്ചറിഞ്ഞുകൂടാത്തതുപോലെയാണു് മന്ത്രിമാ൪വരെയുള്ളവ൪പെരുമാറുന്നതു്. ഇവയിലു് കൈക്കൂലിചോദിച്ചിട്ടുകിട്ടാത്തവയുമുണു്ടു്, കൈക്കൂലിചോദിക്കാ൯ധൈര്യമില്ലാത്തവയുമുണു്ടു്. അങ്ങനെയുള്ളവയാണിരിക്കുന്നതു്. മറ്റൊരുവിധലക്ഷൃവുമിതി൯റ്റെപിന്നിലില്ല. പ്രതികാരമോ പകയോവീട്ടുകയാണെന്നുപറയാ൯ പരാതിക്കാരനെയോ അപേക്ഷകനെയോ ഈയുദ്യോഗസ്ഥ൯മാ൪ തങ്ങളുടെജീവിതത്തിലൊരിക്കലും കണു്ടുപോലുംകാണില്ല. ഈത്തൊണ്ണൂറുശതമാനംഫയലുകളിലും മുഖംനോക്കാതെ ഈയുദ്യോഗസ്ഥ൯മാ൪ക്കെതിരെ വകുപ്പുതലനടപടിയെടുക്കേണു്ടതും വിജില൯സ്സുനടപടിയാരംഭിക്കേണു്ടതുമാണു്. ഇവരെമുഴുവനിങ്ങനെയൊഴിവാക്കിക്കൊണു്ടുപോയാലു് ഒടുവിലെന്തുവിജില൯സ്സുഡിപ്പാ൪ട്ടുമെ൯റ്റു് ബാക്കിയുണു്ടാവും?
കോടിക്കണക്കിനുരൂപമുടക്കിയുള്ള ഓണു്ലൈ൯ഭരണമായതിനാലു് താഴേത്തലങ്ങളിലു് ഇങ്ങനെവെച്ചിരിക്കുന്നഫയലുകളേതെന്നു് മുകളിലു് ഓരോഗവണു്മെ൯റ്റുസെക്രട്ടറിക്കും മന്ത്രിക്കുമറിയാം. പരാതിയുയരുമ്പോളു് ഇത്തരംഫയലുകളാണുപിടിച്ചെടുത്തുപരിശോധിക്കാ൯ വിജില൯സ്സിനധികാരംനലു്കണമെന്ന ആവശ്യമുയരുന്നതും നലു്കാത്തതും. പരാതിയുയ൪ന്നില്ലെങ്കിലു്പ്പോലും അവമനസ്സിലാക്കാനുംപരിശോധിക്കാനും വേണമെങ്കിലു് പിടിച്ചെടുക്കാതെ ഓണു്ലൈനായിത്തന്നെവായിക്കാനും വിജില൯സ്സിനുസംവിധാനങ്ങളുണു്ടു്. താഴേത്തട്ടിലുള്ള അഴിമതിക്കൈക്കൂലിഫയലുകളു് ഓണു്ലൈനായി മന്ത്രിക്കുവായിക്കാമെങ്കിലു് (വായിക്കാറില്ലെങ്കിലും) അനുവാദംകൊടുത്താലു് വിജില൯സ്സിനുംവായിക്കാം, പക്ഷേ മന്ത്രിമാ൪ക്കുഭയമാണു്. അങ്ങനെയനുമതിനലു്കിയാലു് ഈമന്ത്രിമാരുടെപാ൪ട്ടികളുടെ സ൪വ്വീസ്സുസംഘടനകളു്തന്നെയാണു് ഒറ്റരാത്രികൊണു്ടുതകരുന്നതു്. എ൯ജീവോയൂണിയ൯ പൊളിയുമെന്നുള്ളതുകൊണു്ടാണു് പിണറായിവിജയ൯റ്റെ മു൯മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റതിനു് അനുമതിനലു്കാതിരുന്നതു്. ഇപ്പോഴത്തെ കോണു്ഗ്രസ്സുഗവണു്മെ൯റ്റനുമതിനലു്കാത്തതും അതുകൊണു്ടുതന്നെ.
Written and first published on 11 June 2026

No comments:
Post a Comment