Wednesday, 3 June 2026

2027. യാഥാ൪ത്ഥത്തിലി൯ഡൃയിലു് മതാധിപത്യത്തിനു് വല്ലപഴക്കവുമുണു്ടോ, അതി൯റ്റെയൊരുചരിത്രമുണു്ടോ, ഹിന്ദുമതമെന്നെങ്കിലും അതിനുള്ളയാസക്തിപ്രകടിപ്പിച്ചിട്ടുണു്ടോ?

2027

യാഥാ൪ത്ഥത്തിലി൯ഡൃയിലു് മതാധിപത്യത്തിനു് വല്ലപഴക്കവുമുണു്ടോ, അതി൯റ്റെയൊരുചരിത്രമുണു്ടോ, ഹിന്ദുമതമെന്നെങ്കിലും അതിനുള്ളയാസക്തിപ്രകടിപ്പിച്ചിട്ടുണു്ടോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.

ക്രിസ്സു്തുവിനുമുമ്പു് അഞ്ഞൂറുകൊല്ലംമുമ്പുമുതലുള്ള ബ്രാഹ്മണസംസ്സു്ക്കാരത്തിലൂന്നിയുള്ള വേദികസംസ്സു്ക്കാരം ഇ൯ഡൃയിലന്നുണു്ടായിരുന്ന മറ്റുസംസ്സു്ക്കാരങ്ങളുമായിടകല൪ന്നുള്ളയൊന്നാണു് ഹിന്ദുസംസ്സു്ക്കാരമെന്നുപറയുന്നതു്. അന്നുമുതലു് ഇ൯ഡൃ ലോകത്തിനൊരത്ഭുതമായിരുന്നു. ഇ൯ഡൃയെന്നയത്ഭുതമെന്നു് ലോകംവാഴു്ത്തിയിരുന്നതുമായു്ച്ചുകളഞ്ഞതു് ഇ൯ഡൃയിലടുത്തകാലത്തുയ൪ന്നുവന്ന തീവ്രഹിന്ദുദേശീയതയാണു്. ഇന്നി൯ഡൃയിലു്നടക്കുന്നതിലു് ലോകത്തിനത്ഭുതമൊന്നുമില്ല- അതു് മുസ്ലിം-ക്രിസ്സു്ത്യ൯മതാധിപത്യമുള്ളരാജ്യങ്ങളിലു് ലോകത്തെവിടെയുംനടക്കുന്നതാണു്, അതിലിനിയത്ഭുതമില്ല.

അക്രമകാരികളുടെസംഘങ്ങളും സൈന്യങ്ങളും നാട്ടിലൂടെസഞു്ചരിച്ചുകൊണു്ടിരുന്നപ്പോഴും അവരിവിടെഭരണമുറപ്പിച്ചു് ആധിപത്യംനടത്തിയപ്പോഴും ചെറുത്തുനിലു്ക്കാ൯ പരിമിതമായുപയോഗപ്പെട്ടതും കുറേയാളുകളെക്കുറേനാളു് സദാചാരജീവിതത്തിലു് പിടിച്ചുനി൪ത്താ൯കഴിഞ്ഞതുമല്ലാതെ ഇ൯ഡൃയു്ക്കുമതത്തെക്കൊണു്ടു് കാര്യമായപ്രയോജനമൊന്നുമുണു്ടായിട്ടില്ല. എന്നല്ല, നാട്ടിലെജനജീവിതത്തിലു്ക്കുറേ അനാചാരങ്ങളും ദുരാചാരങ്ങളും കൂട്ടിച്ചേ൪ക്കാനുമതിനുകഴിഞ്ഞു. അക്രമികളുടെയുമധിനിവേശക്കാരുടെയും തേ൪വാഴു്ച്ചയു്ക്കെതിരെ മതമി൯ഡൃയിലു് പരിമിതമായിമാത്രമേ പ്രയോജനപ്പെട്ടുള്ളൂവെന്നുപറഞ്ഞതു് മതംകൊണു്ടവരെയൊന്നുംകീഴടക്കാനായില്ല, അടുത്തയക്രമിവരുമ്പോളവ൪ കടന്നുപോയതേയുള്ളൂവെന്നതുകൊണു്ടാണു്. ചരിത്രമതാണുകാണിച്ചുതരുന്നതു്.

ഇ൯ഡൃസ്വതന്ത്രമാകുന്നസമയത്തു് 1945-47ലു് ഇ൯ഡൃയിലു് ഹിന്ദുമതമേധാവിത്വചിന്തകളു് ശക്തമായിരുന്നു, ഇ൯ഡൃയെയൊരു ഹിന്ദുരാഷ്ട്രമാക്കിമാറ്റുന്നതിനുവേണു്ടിയുള്ള ആവശ്യമുന്നയിക്കാനും അതിലു്ത്ത൪ക്കങ്ങളു്നയിക്കാനും അതിനുശക്തിയുണു്ടായിരുന്നു. പക്ഷേയന്നതിനു് അധികാരത്തി൯റ്റെപിന്തുണയൊന്നുമുണു്ടായിരുന്നില്ല. അതുകൊണു്ടു് അവരുടെയാശയങ്ങളെച്ചവിട്ടിപ്പുറത്താക്കി ഇ൯ഡൃയൊരുമതേതരരാജ്യമായിമാറി. 2014മുതലുള്ളവ്യത്യസു്തത അവരതേമതമേധാവിത്വത്തി൯റ്റെയാശയംമുഴക്കുമ്പോളു് അവ൪ക്കു് ബീജേപ്പീയിലൂടെ ഇ൯ഡൃയുടെഭരണത്തി൯റ്റെയും അധികാരത്തി൯റ്റെയും പി൯ബലമുണു്ടെന്നതാണു്. അവരുടെപട്ടികയിലുള്ളകാര്യങ്ങളവ൪ക്കു് എകു്സ്സിക്ക്യുട്ടീവി൯റ്റെയും ലെജിസ്ലേച്ചറി൯റ്റെയും ജുഡീഷ്യറിയുടെയും നടപടികളിലൂടെതന്നെനടപ്പാക്കാ൯കഴിയുന്നു. അതിനുവേണു്ടിപ്പഴയപോലെമതലഹളകളോ അന്യമതസ്ഥരുടെകൂട്ടക്കൊലകളോ അവ൪നടത്തേണു്ടിവരുന്നില്ല; അതിനുപകരം അവയുണു്ടാകാതെതന്നെ അതേയാവശ്യങ്ങളു്നടത്തിക്കൊടുക്കാ൯ ഭരണഘടനാസ്ഥാപനങ്ങളും രാഷ്ട്രഘടകങ്ങളുമവരുടെകൈയ്യിലായി.

ഗവണു്മെ൯റ്റിനു് ദേശീയം സംസ്ഥാനം പ്രാദേശികം എന്നിങ്ങനെ മൂന്നുതലങ്ങളുണു്ടു്. അതിലു് ദേശീയതലത്തിലൊരുപ്രധാനമന്ത്രിയോ സംസ്ഥാനതലത്തിലു്പ്പലമുഖ്യമന്ത്രിമാരോ മതാധിപത്യവാദികളായാലു്ത്തന്നെ ഭരണത്തിനടിസ്ഥാനമാക്കുന്നനിയമം മതേതരഭരണഘടനയിലുള്ളതായതിനാലു്, അങ്ങനെയാണെങ്കിലു്, അവ൪ മതാധിപത്യനടപടികളിലേയു്ക്കടക്കുന്നതു് ജുഡീഷ്യറിയു്ക്കുതടയാനാകും. പക്ഷേ സമ്മ൪ദ്ദഫലമായി ജുഡീഷ്യറിയും മതാധിപത്യപരമായാലോ? ജുഡീഷ്യറിയിലു് സമ്മ൪ദ്ദംചെലുത്താതിരിക്കുമോ, അത്രയാദ൪ശ്ശപരമാണോമതാധിപത്യം? അതാണുപാക്കിസ്ഥാനിലും ഇറാനിലും അഫു്ഘാനിസ്ഥാനിലുമൊക്കെനടന്നതുപോലെ ഇ൯ഡൃയിലുംനടന്നുകൊണു്ടിരിക്കുന്നതു്.

ഭരണഘടനയെഴുതപ്പെടുന്നസമയത്തു് അതിനകത്തു് മതേതരത്വമുണു്ടായിരുന്നില്ല. അതടിയന്തരാവസ്ഥക്കാലത്തു് ഒരു രാഷ്ട്രീയയാശയസംഹിതയെന്നനിലയിലു് കൂട്ടിച്ചേ൪ക്കപ്പെട്ടതാണു്. സകലജീവനെയുംമതങ്ങളെയും ശ്രേഷു്ഠമെന്നുകരുതുന്ന ഹിന്ദുമാനസ്സികഘടനയിലാണു് മതേതരത്വംനിലനിന്നതു്, ഭരണഘടനയിലല്ല. ഒരുപക്ഷേയതുകൊണു്ടാകും മതേതരത്വമെന്നു് ഭരണഘടനയിലെടുത്തുപറയാതിരുന്നതു്. അതു് ഒരുരാഷ്ട്രസ്സ്വഭാവമായിമാറിയ ഹിന്ദുമാനസ്സികഘടനയുടെ ശ്രേഷു്ഠതയിലു്വിശ്വസിച്ചു. അങ്ങനെയല്ലായിരുന്നെങ്കിലു് ക്രിസ്സു്തുമതവുമിസ്ലാമുമെല്ലാമെങ്ങനെ ഇ൯ഡൃയിലു്ക്കടന്നുവരുമായിരുന്നു? ഇവരുമായൊക്കെയുള്ളയിടകലരലു് ഏതെങ്കിലുമൊരുമതത്തി൯റ്റെയാധിപത്യമല്ല ഇ൯ഡൃയിലുറപ്പിച്ചതു്- ഒരുമിശ്രസംസ്സു്കാരമാണു്. അതിനെയാണന്നുമുതലിന്നുവരെ ഹൈന്ദവമെന്നുപറയുന്നതും ലോകത്തറിയപ്പെടുന്നതും. അതിലോരോന്നിനേയുംവ്യതിരിക്തമാക്കാനും അതിലൊന്നിനെമാത്രം ശാശ്വതവലു്ക്കരിക്കാനുമുള്ളശ്രമങ്ങളാണു് ബീജേപ്പീയിലൂടെനടത്തിക്കൊണു്ടിരിക്കുന്നതു്. അതിനുപള്ളിയിടിക്കലമ്പലംകെട്ടലു്തുടങ്ങിയ വിവിധവ്യ൪ത്ഥപരിപാടികളവ൪ നടത്തിക്കൊണു്ടിരിക്കുന്നു- അവ൪ക്കുകാലംകഴിക്കുന്നതിനായി.

പൊതുവേയൊരു സമാധാനചിന്തകനായിരുന്ന അശോകചക്രവ൪ത്തിയുടെകാലത്തൊഴികെ ഹിന്ദുമതത്തെയൊരൗദ്യോഗികമതമായി പ്രഖ്യാപിച്ചിരുന്നില്ല, അതിനുമുമ്പുള്ളകാലങ്ങളിലൊന്നും അങ്ങനെയൊരുമതാധിപത്യമുണു്ടായിരുന്നില്ല. അശോക൯റ്റെശിലാശാസ്സനങ്ങളെന്നിട്ടുമൊരു മതേതരമനസ്സാണുപ്രതിഫലിപ്പിക്കുന്നതു്. 'സ്വന്തംമതം മറ്റുള്ളവരുടെമതത്തേക്കാളു് മഹത്വമാ൪ന്നതെന്നുകരുതിയാദരിക്കുന്നവ൪ നിശ്ചയമായും സ്വന്തംമതത്തെത്തന്നെ മുറിവേലു്പ്പിക്കുകയാണുചെയ്യുന്നതു്' എന്നാണു് അശോക൯റ്റെ പന്ത്രണു്ടാം കലു്ശ്ശാസ്സനത്തിലെഴുതിവെച്ചിരിക്കുന്നതു്! കാലനി൪ണ്ണയംകൃത്യമായിനടത്താ൯കഴിഞ്ഞിട്ടില്ലാത്ത ഉപനിഷത്തുക്കളുടെയും വേദങ്ങളുടെയുംകാലത്തുപോലും ഒരുമതാധിപത്യത്തെക്കുറിച്ചൊരു സൂചനപോലുമില്ല- അന്നും ഇ൯ഡൃ, സൈന്ധവം, ഹൈന്ദവമെന്നീച്ചിന്തകളുണു്ടായിരുന്നുവെങ്കിലും. അതൊരാത്മീയവും ജീവിതപരവുമായ നടപ്പുരീതിയായിത്തുട൪ന്നുവെന്നുമാത്രം. 'നിങ്ങളു് നിങ്ങളോടുപെരുമാറുന്നതുപോലെതന്നെയാണു് സകലജീവജാതികളോടുംപെരുമാറേണു്ടതെന്നും സകലജീവജാലങ്ങളുമൊരേയാത്മാവാണെന്നും അവയെല്ലാം പ്രപഞു്ചാത്മാവി൯റ്റെഭാഗമാ'ണെന്നുമാണു് ഋഗ്വേദംപറയുന്നതു്. ഗീതപറയുന്നതു് 'ഏതുരൂപത്തിലൊരുവിശ്വാസിയാരാധിച്ചാലും ആവിശ്വാസത്തെത്താനുറപ്പിക്കു'മെന്നാണു്.

ഹൈന്ദവം ഒരുമതമായല്ല ഒരുപ്രദേശത്തെജനങ്ങളുടെജീവിതരീതിയായാണു്, സംസ്സു്ക്കാരമായാണു്, വികസിച്ചതും പട൪ന്നതും നിലനിന്നതും. ഇ൯ഡൃയുടെയോരോപ്രദേശത്തുംജനങ്ങളുടെ രൂപവുംഭാവവുംഭാഷയുംനിറവും ജീവിതരീതിയുംതന്നെയെത്രവ്യത്യസു്തമാണു്! ഇവരെക്കൂട്ടിയിണക്കി പൊതുസ്വഭാവമായിനിലനിന്നഘടകമായിരുന്നു ഹൈന്ദവികത. മൂന്നുവശത്തുകടലും മറുവശത്തുഹിമാലയവുമെന്ന പ്രതിബന്ധങ്ങളില്ലായിരുന്നെങ്കിലു് ഈസ്സാംസ്സു്ക്കാരികത്തനിമയിതുപോലെയിത്രയുംനൂറ്റാണു്ടുകളു് നിലനിലു്ക്കുമായിരുന്നില്ല.

എല്ലാംനിയന്ത്രിക്കുന്നതിനായി ഒരുദൈവമവിടെയില്ലെന്നചിന്ത മനുഷ്യനെയാദ്യംഭയപ്പെടുത്തുമെങ്കിലും സ്വന്തംനിലനിലു്പ്പുതാ൯തന്നെനോക്കണമെന്നതുട൪ച്ചിന്ത ക്രമേണ അവ൯റ്റെയുത്തരവാദിത്തബോധംവ൪ദ്ധിപ്പിക്കുകയും ക൪മ്മശേഷിയുണ൪ത്തുകയുമാണുചെയ്യുന്നതു്. എന്തെങ്കിലുംപ്രവ൪ത്തിക്കുന്നതാണു് ജീവിതമെന്നതുകൊണു്ടു് ജീവിതംമുന്നോട്ടുകൊണു്ടുപോകണമല്ലോ, എല്ലാംമുകളിലു്നിന്നുവരുമെന്നുകരുതി നിഷു്ക്ക്രിയനും നിസ്സംഗനുമായിരിക്കാ൯പറ്റില്ലല്ലോ! ഇതുകൊണു്ടാണു് മതം മനുഷ്യനെമയക്കുന്നകറപ്പാണെന്ന മാ൪കു്സ്സിയ൯വാക്യം ദൈവകേന്ദ്രീകൃതമായ സകലമതങ്ങളെയുംതള൪ത്തിയതു്- ഒരലു്പ്പകാലത്തേയു്ക്കു്. രണു്ടാംലോകമഹായുദ്ധാനന്തരം തക൪ന്നടിഞ്ഞു് അനിശ്ചിതത്വംമുറ്റി എങ്ങോട്ടുപോകണം എന്തുചെയ്യണമെന്നറിയാതെ തള൪ന്നുനിന്നലോകത്തോടു് ഫ്രഞു്ചുദാ൪ശ്ശനികനായ ജീ൯ പോളു് സാ൪ത്രുപറഞ്ഞതുമിതുതന്നെയാണു്- രാവിലേമുതലു് രാത്രിവരെയുള്ള സകലപ്രവൃത്തികളുടെയുമാകെത്തുകയാണുജീവിതം, അതുകൊണു്ടു് പ്രവ൪ത്തിക്കൂവെന്നു്. ഈച്ചിന്തകളുടെഫലമായി യുക്തിബോധവും സയ൯സ്സും വ്യക്തിപ്പ്രാമുഖ്യവുംവന്നതാണു് മതബോധത്തെത്തള൪ത്തിയിട്ടതു്. അവമൂന്നുംപോകുമ്പോളു് മതബോധംതിരിച്ചുവരുന്നു. അതാണി൯ഡൃയിലു് സംഭവിച്ചുകൊണു്ടിരിക്കുന്നതു്, മതാധിപത്യച്ചിന്തകളുണരുന്നതു്, പടരുന്നതു്. യുക്തിവ്യാപകമായപ്പ്രത്യക്ഷമായി. ഹിന്ദുമതവുമായിബന്ധപ്പെട്ട രാജ്യംഭരിക്കുന്നപ്രധാനമന്ത്രിയുടെപ്രവൃത്തികളിലു്ത്തന്നെ വല്ലയുക്തിയുമുണു്ടോ? ആച്ചിന്താഗതിയും അഭിനയവുമല്ലേ താഴോട്ടുപടരുന്നതു്? ശാസു്ത്രാഭിമുഖ്യമുള്ള നെഹ്രുവി൯റ്റെകാലത്തുനിന്നും എത്രയാഴത്തിലുള്ളൊരുപതനമാണതു്!

വ്യക്തിമനസ്സുകളിലെ ശാശ്വതസത്യത്തെത്തേടിയുള്ളയന്വേഷണമാണു് മതത്തിനടിസ്ഥാനമായതു്, അവസ്ഥാപിക്കപ്പെടാ൯കാരണമായതു്. പക്ഷയവസ്ഥാപിക്കപ്പെട്ടയുട൯ വ്യക്തിമനസ്സുകളിലെ അന്വേഷണത്ത്വരയവസാനിപ്പിച്ചു, എല്ലാമറുപടികളുമിതിലുണു്ടെന്നുപറഞ്ഞു- അവിടംകടന്നുമനുഷ്യ൯ മുന്നോട്ടുപോകാതിരിക്കാനായി.

ഹിന്ദുയിസം ജൈനിസം ബുദ്ധിസം സിഖിസ്സം ഇസ്ലാം ക്രിസ്സു്ത്യാനിറ്റി എന്നിവയിംഗ്ലീഷിലെഴുതുമ്പോളു് അവയുടെനടുവിലുള്ള I N D I A എന്നീയക്ഷരങ്ങളു്ചേ൪ത്തുവെച്ചാണു് ഇ൯ഡൃയൊരു റിപ്പബ്ലിക്കായിപ്പ്രഖ്യാപിച്ചതെന്നുപറയുന്നുണു്ടു്, പലരുംകരുതുന്നുണു്ടു്. പാക്കിസ്ഥാനുംകൂടിരൂപീകരിച്ചുകൊണു്ടുള്ള രാജ്യവിഭജനകാലത്തെ മതത്തി൯റ്റെപേരിലുള്ളവിവരണാതീതമായകഷ്ടപ്പാടുകളും മനുഷ്യക്കൂട്ടക്കുരുതികളുംകൂടിക്കണക്കിലെടുത്തുകൊണു്ടാണു് എല്ലാവരുംകൂടി ഒരുമിച്ചുചേ൪ന്നുകഴിഞ്ഞുകൊള്ളാമെന്നവാഗു്ദാനമായി ഇങ്ങനെയൊരുസംജ്ഞ രൂപപ്പെടുത്തിയതെന്നുപറയുന്നു.

അങ്ങനെയൊരുസമഞു്ജസമായയൈക്യത്തി൯റ്റെയാവശ്യം എല്ലാമതങ്ങളിലുംനിന്നുള്ള രാഷ്ട്രനേതാക്കളു്ക്കുബോധ്യപ്പെട്ടു് അംഗീകരിക്കപ്പെട്ടില്ലായിരുന്നെങ്കിലു് തൊട്ടടുത്തു് പാക്കിസ്ഥാനൊരു മുസ്ലിംമതാധിപത്യരാജ്യമായി ഉണു്ടായിക്കഴിഞ്ഞസ്ഥിതിക്കു് അപ്പോളു്ത്തന്നെ മാതൃരാജ്യമായയി൯ഡൃയുമൊരു ഹിന്ദുമതാധിപത്യരാജ്യമായി പ്രഖ്യാപിക്കപ്പെടുമായിരുന്നു, അതിനുവേണു്ടിയുള്ളയൊരുമുറവിളിയും അതിനുള്ളനീക്കങ്ങളും പലയിടങ്ങളിലുംനിന്നും അക്കാലത്തുണു്ടായിരുന്നു. ഒരുനവരാഷ്ട്രത്തിനകത്തു് എല്ലാമതവിഭാഗങ്ങളെയുമുളു്ക്കൊള്ളുന്നതിനും പലമതങ്ങളുള്ളതുകൊണു്ടു് ഇനിയുമൊരുവിഭജനത്തിലേയു്ക്കു് കാര്യങ്ങളെത്തിക്കാതിരിക്കുന്നതിനും മതേതരറിപ്പബ്ലിക്ക൯നയമംഗീകരിക്കപ്പെട്ടു. സ്വാതന്ത്ര്യംകിട്ടുമ്പോളു് രാജ്യമൊരുമതേതരരാജ്യമായിപ്പ്രഖ്യാപിച്ചതല്ല, രാജ്യമൊരുമതരാഷ്ട്രമായി, പാക്കിസ്ഥാനുമറുപടിപോലൊരുഹിന്ദുരാഷ്ട്രമായി, പ്രഖ്യാപിച്ചിരുന്നെങ്കിലാണു് ഭരണഘടന ഇ൯ഡൃയുടെയതുവരെയുള്ള പാരമ്പര്യങ്ങളിലു്നിന്നുവ്യതിചലിച്ചതാകുമായിരുന്നതു്. അങ്ങനെയായില്ല. അത്രത്തോളമതു് ഭാരതരാജ്യചരിത്രംനിറവേറ്റി. അന്നത്തെദേശീയബോധത്തി൯റ്റെനിലവാരംനോക്കുമ്പോളു് ഭരണഘടനയിലു് മതേതരമെന്നു് പ്രത്യേകംപറയേണു്ടതി൯റ്റെ ആവശ്യംതന്നെയുണു്ടായിരുന്നില്ല. അമ്പതുവ൪ഷത്തോളം അതിനൊരുമാറ്റംവരണമെന്നാ൪ക്കുംതോന്നിയില്ല. ഭാരതീയജനതാപ്പാ൪ട്ടിയും ചിലകോ൪പ്പറേഷനുകളുംകൂടി അധികാരവും പൊതുപ്പണത്തിലു്നിന്നുള്ളകൊയു്ത്തുംലക്ഷൃമിട്ടു് രംഗത്തുവന്നതോടെ ഇപ്പോളാണതുണു്ടായതു്- മതാധിപത്യമാണെങ്കിലു് യാതൊരെതി൪പ്പുമില്ലാതെ ജനാധിപത്യത്തിലുള്ളതിനേക്കാളെളുപ്പത്തിലൂറ്റാം, കാരണം ദൈവത്തി൯റ്റെപേരിലല്ലേയൂറ്റുന്നതു്, ദൈവത്തെ കാരണക്കാരനാക്കിയിരുത്തിയിട്ടല്ലേയൂറ്റുന്നതു്!

Written on 09 April 2023 and first published on: 03 June 2026






 

No comments:

Post a Comment