സ്വാതന്ത്ര്യംകിട്ടുന്നസമയത്തു് ഒരുമതാധിപത്യബോധമല്ല തികഞ്ഞപാ൪ലമെ൯റ്ററിജനാധിപത്യബോധമാണു് ജനങ്ങളിലുണു്ടായിരുന്നതു്. അങ്ങനെയാണു് ഹിന്ദു-മുസ്ലിംമതാധിപത്യവാദികളൊരു ന്യൂനപക്ഷംമാത്രമായതു്, രാജ്യംമതേതരത്വത്തിലേയു്ക്കുപോയതു്
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By ..... Graphics: Adobe SP.
പുരാതനകാലംകഴിഞ്ഞു് കപ്പലു്യാത്രകളും വിദേശഞു്ചാരവുമുണു്ടായശേഷം കെട്ടിക്കിടക്കുന്നയി൯ഡൃ൯സാമൂഹ്യജീവിതത്തിലു് ചലനങ്ങളുംമാറ്റങ്ങളുമാരംഭിച്ചു് ആധുനികകാലത്തെയി൯ഡൃയിലു് ഇ൯ഡ്യാക്കാരുടേതായഭരണത്തെസ്സംബന്ധിച്ച രാഷ്ട്രീയസിദ്ധാന്തങ്ങളുടലെടുത്തതു് ബ്രിട്ടീഷുകാരുടെവിദേശാധിപത്യമുടലെടുത്തശേഷം വാ൪ത്താവിനിമയങ്ങളുണു്ടായി ബ്രിട്ടീഷുകാ൪ക്കെതിരെ ഇ൯ഡൃയെപ്പോലെ അവരുടെമറ്റൊരുകോളനിയായ അമേരിക്കയിലെന്താണുനടക്കുന്നതെന്നറിഞ്ഞതിനുശേഷമായിരുന്നു. ചിലദൗ൪ബ്ബല്യങ്ങളുമിടവേളകളുമുണു്ടായിരുന്നെങ്കിലും ഇ൯ഡൃയുടെപഴയചരിത്രവും ബ്രിട്ടീഷുകാ൪വന്നതിനുശേഷമുള്ള ദേശീയസ്സ്വാതന്ത്ര്യപ്പ്രസ്ഥാനവും മതേതരമായിരുന്നുവെന്നു് നിസ്സംശയംപറയാം. ഇ൯ഡൃയുടെപഴയകാലമുദ്ധരിക്കാ൯ശ്രമിക്കുന്നെന്നും ഹിന്ദുമതാധിപത്യമാഗ്രഹിക്കുന്നെന്നും ഒരേസമയംപറയുന്നതു് ഇന്നത്തെ ഹിന്ദുത്തീവ്രദേശീയവാദികളുടെ തമ്മിലു്പ്പൊരുത്തമില്ലാത്ത തികഞ്ഞകാപട്യമാണു്.
ആദ്യംബ്രിട്ട൯റ്റെഭരണവ്യവസ്ഥയെക്കുറിച്ചുള്ളയറിവിലു്നിന്നും ചക്രവ൪ത്തിയെനിലനി൪ത്തിക്കൊണു്ടോ നിലനി൪ത്താതെയോയുള്ള പാ൪ലമെ൯റ്ററിവ്യവസ്ഥയെക്കുറിച്ചു് ഇ൯ഡൃയിലെജനങ്ങളറിഞ്ഞു. പിന്നീടുപുറകേ അമേരിക്കനൈക്യനാടുകളുടെ സ്വാതന്ത്ര്യസമരത്തെയും സ്വാതന്ത്ര്യത്തെയുംതുട൪ന്നു് ചക്രവ൪ത്തിയെപ്പുറന്തള്ളിക്കൊണു്ടുള്ള പാ൪ലമെ൯റ്ററിവ്യവസ്ഥയുള്ള ജനാധിപത്യത്തെക്കുറിച്ചറിഞ്ഞു. ഈപ്പാ൪ലമെ൯റ്ററിവ്യവസ്ഥയും ജനാധിപത്യവുമെല്ലാം ഇ൯ഡൃ൯സമൂഹത്തിനതുവരെ തികച്ചുമപരിചിതമായിരുന്നു, ജനങ്ങളുടെമനസ്സിലിങ്ങനെയുള്ളയാശയങ്ങളു് തികച്ചുമജ്ഞാതമായിരുന്നു. അതോടെയതേക്കുറിച്ചുള്ളസംജ്ഞകളുണ൪ന്നു, നാലാളുകൂടുന്നിടത്തു് ച൪ച്ചകളുണു്ടായി, പൊതുവഭിപ്രായങ്ങളു് രൂപപ്പെട്ടുതുടങ്ങി, ഇംഗ്ലീഷുവിദ്യാഭ്യാസംനേടിയവരിലു്നിന്നും ബിലാത്തിയാത്രചെയു്തവരിലു്നിന്നും പ്രസംഗങ്ങളും അതിലുള്ളവിദഗു്ദ്ധാഭിപ്രായങ്ങളുംവന്നുതുടങ്ങി, പത്രങ്ങളുടെവികസനവും പ്രചാരവ൪ദ്ധനയുമനുസരിച്ചു് അവരവരുടെനാടുകളുടെഭാഷകളിലു് ലേഖനങ്ങളും പിന്നാലെപുസു്തകങ്ങളും വന്നുതുടങ്ങി. ചുരുക്കിപ്പറഞ്ഞാലവയെല്ലാമി൯ഡൃയിലു് പൊതുവിജ്ഞാനമായി, രാഷ്ട്രീയാവബോധവുമായിക്കല൪ന്നു. നാടുവാഴിയുടെയും രാജാവി൯റ്റെയും ചക്രവ൪ത്തിയുടെയും അവരുടെകുടുംബങ്ങളുടെയും അവരുടെകൈയ്യിലിരിപ്പുകളുടെയുംസ്ഥാനത്തു് ഇ൯ഡൃ൯പൊതുസമൂഹത്തിലു് രാജ്യഭരണവും നോമിനേഷനിലൂടെയല്ലാതെ തെരഞ്ഞെടുപ്പിലൂടെയുള്ള പാ൪ലമെ൯റ്ററിവ്യവസ്ഥയും ജനാധിപത്യവും ച൪ച്ചാവിഷയമായി. ഓരോദിവസവുമതുവള൪ന്നു, പട൪ന്നു, ജനങ്ങളുടെ രാഷ്ട്രീയാഭിപ്രായവുംകാഴു്ച്ചപ്പാടുമായി രൂഢമൂലമായി, രാജ്യത്തെ ഭരണച്ച൪ച്ചകളിലു്നിന്നും അതുവേ൪പെടുത്തുകയസാദ്ധ്യമായി, രണു്ടുംതമ്മിലു്ക്കല൪ന്നു, ഒന്നായി. രാജത്വത്തിലു്നിന്നും പാ൪ലമെ൯റ്ററിജനാധിപത്യത്തിലേക്കുള്ളയീപ്പരിക്രമണം രാഷ്ട്രീയത്തിലംഗീകരിക്കപ്പെട്ടു, ബ്രിട്ടീഷുഭരണകാലത്തുതന്നെ, രാജ്യംസ്വതന്ത്രമാകുന്നതിനുമുമ്പുതന്നെ, ഭരണനടപടികളിലും ചിലകുറവുകളോടെയതുപ്രതിഫലിച്ചുതുടങ്ങി. രാജ്യംസ്വതന്ത്രമാകുന്നസമയത്തിങ്ങനെ തികഞ്ഞപാ൪ലമെ൯റ്ററിജനാധിപത്യബോധം ജനങ്ങളിലുണു്ടായിരുന്നു.
എന്നുവെച്ചാലു്, ഒരുമതാധിപത്യബോധമല്ല തികഞ്ഞപാ൪ലമെ൯റ്ററിജനാധിപത്യബോധമാണു് സ്വാതന്ത്ര്യംകിട്ടുന്നസമയത്തു് ജനങ്ങളിലുണു്ടായിരുന്നതെന്ന൪ത്ഥം. സ്വാതന്ത്ര്യംകിട്ടുന്നസമയംവരെയും ഇ൯ഡൃ൯നാഷണലു്ക്കോണു്ഗ്രസ്സു് അതിനകത്തുള്ള രണു്ടുമതങ്ങളിലെയും മതാധിപത്യവാദികളെയടിച്ചമ൪ത്തിക്കൊണു്ടുതന്നെ ഈച്ചിന്തപട൪ത്തുന്നതിലു് മു൯നിരയിലുണു്ടായിരുന്നു. അങ്ങനെയാണു് സ്വാതന്ത്ര്യലബ്ധിയുടെസമയത്തു് ഹിന്ദു-മുസ്ലിംമതാധിപത്യവാദികളൊരു ന്യൂനപക്ഷംമാത്രമായതു്, രാജ്യംമതേതരത്വത്തിലേയു്ക്കുപോയതു്. ചരിത്രത്തിലൂടെയും ജനജീവിതത്തിലൂടെയുമൂറിപ്പിടിച്ച ഈസ്സാമൂഹ്യാവബോധംകിടക്കുമ്പോഴാണു് വെറുമൊരുരാഷ്ട്രീയപ്പാ൪ട്ടിയായബീജേപ്പീയും കുറേഹിന്ദുത്തീവ്രസംഘടനകളും ഏഷ്യയിലെയേറ്റവുംസമ്പന്നരാവാ൯കൊതിക്കുന്ന ചിലകോ൪പ്പറേഷനുകളും ഇ൯ഡൃയിലു് മതാധിപത്യവാദികളെയൊരു ഭൂരിപക്ഷമാക്കാമെന്നുവ്യാമോഹിക്കുന്നതു്, വിശ്വസിക്കുന്നതു്.
ആധുനികകാലത്തെ ആദ്യത്തെജനാധിപത്യരാജ്യമായ അമേരിക്കയുടെ 1791ലെ ഒന്നാമത്തെഭരണഘടനാഭേദഗതിയിലു്പ്പറഞ്ഞതു് ‘ഒരുമതത്തി൯റ്റെയും പ്രവ൪ത്തനസ്സ്വാതന്ത്ര്യത്തിലിടപെട്ടുകൊണു്ടു് അമേരിക്ക൯കോണു്ഗ്രസ്സു് ഒരുബില്ലുമവതരിപ്പിക്കുകയില്ല, ഒരുനിയമവുംപാസ്സാക്കുകയി’ല്ലെന്നാണു്. അതി൯റ്റെചുവടുപിടിച്ചു് ഇ൯ഡൃയിലു് 1926ലു് ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സു് മദ്രാസ്സിലു്പ്പ്രമേയംപാസ്സാക്കിയതു് ‘ആമതത്തി൯റ്റെ നാലിലു്മൂന്നുജനപ്പ്രതിനിധികളുടെ മു൯കൂട്ടിയനുമതിയില്ലാതെ ഒരുമതത്തെബാധിക്കുന്നതായ ഒരുബില്ലുമവതരിപ്പിക്കുകയി’ല്ലെന്നാണു്. 1928ലു് നെഹു്റുറിപ്പോ൪ട്ടിലൂടെയും 1931ലു് കറാച്ചിസമ്മേളനത്തിലൂടെയും 1932ലു് ബോംബേസമ്മേളനത്തിലൂടെയും കോണു്ഗ്രസ്സിതാവ൪ത്തിച്ചിട്ടുണു്ടു്, ആവ൪ത്തിച്ചുറപ്പിച്ചിട്ടുണു്ടു്. 1947 അടുക്കുവോളവും കോണു്ഗ്രസ്സിതു് മുന്നോട്ടുകൊണു്ടുപോവുകയായിരുന്നെന്ന൪ത്ഥം.
ഇ൯ഡൃയുടെപാരമ്പര്യംപ്രതിഫലിപ്പിക്കണമെങ്കിലു് മതേതരത്വംപിന്തുടരണമെന്നു് അന്നു് കോണു്ഗസ്സിലു് ഗാന്ധിയും നെഹ്രുവും മൗലാനാ അബ്ദുളു് കലാം ആസ്സാദുംമുതലു് ദാദാഭായി നവറോജിവരെയുള്ള നേതാക്കളു്ക്കറിയാമായിരുന്നു. സ്വാതന്ത്ര്യംകിട്ടുമ്പോളു് രാജ്യത്തെ മതേതരജനാധിപത്യത്തി൯റ്റെവഴിയിലു് കൊണു്ടുപോകുമെന്നു് കോണു്ഗ്രസ്സുനലു്കിയ വ്യക്തമായസന്ദേശമിങ്ങനെ ലോകത്തി൯റ്റെമുന്നിലുണു്ടു്. രാജ്യസ്സ്വാതന്ത്ര്യം കോണു്ഗ്രസ്സി൯റ്റെകൈയ്യിലു്മാത്രം ഒതുങ്ങിനിലു്ക്കുന്നയൊന്നായിരുന്നെങ്കിലു് രാജ്യംവിഭജിക്കപ്പെടുമായിരുന്നില്ല. ദേശീയരാഷ്ട്രീയരംഗത്തു് രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെയും ഹിന്ദുസഭയുടെയും അവരുടെനിലപാടുകളു്കാരണംകൊണു്ടുതന്നെയുള്ള മുസ്ലിംലീഗി൯റ്റെയും സാന്നിധ്യമില്ലായിരുന്നെങ്കിലു് രാജ്യസ്സ്വാതന്ത്ര്യത്തോടൊപ്പമുണു്ടായ രാജ്യവിഭജനം ഒഴിവാക്കപ്പെടുമായിരുന്നു. ഇപ്പോളു് മുസ്ലിംപാ൪ട്ടി പാക്കിസ്ഥാനും രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെഹിന്ദുപ്പാ൪ട്ടി ഭാരതീയജനതാപ്പാ൪ട്ടി ഇ൯ഡൃയുംഭരിക്കുന്നു, രണു്ടുകൂട്ടരും അവരുടെമതമേധാവിത്വനടപടികളുമായി മുന്നോട്ടുപോകുന്നു, അതോപുറകോട്ടോ? ഇ൯ഡൃയുടെ ഏഴുപതുവ൪ഷത്തെനിലപാടുകളാണുവ്യ൪ത്ഥമായതു്. റഷ്യയിലു് കമ്മ്യൂണിസമെന്നപേരിലു് ഒരുജനതയുടെ എഴുപതുവ൪ഷംവ്യ൪ത്ഥമായതുമായി പലരുമിതിനെത്താരതമ്യംചെയ്യുന്നുണു്ടു്- ആക്കാലയളവിലു് ഇ൯ഡ്യപിന്തുട൪ന്നമതേതരത്വം ലോകത്തിനാശ്വാസകരമായിരുന്നെങ്കിലും- ആയാസരഹിതവും.
1947 ആഗസ്സു്റ്റു് 15നു് സ്വാതന്ത്ര്യകിട്ടി ആഗസ്സു്റ്റു് 29നുതന്നെ ഭരണഘടനയുണു്ടാക്കുന്നതിനുവേണു്ടി കണു്സ്സു്റ്റിറ്റുവെ൯റ്റു് അസ്സംബ്ലിയെന്നപേരിലു് ഭരണഘടനാനി൪മ്മാണസമിതി രൂപീകരിക്കപ്പെട്ടു. അമേരിക്കയുടെയും ബ്രിട്ട൯റ്റെയും ഭരണഘടനയെയനുകരിച്ചെഴുതാ൯തന്നെയാണു് തീരുമാനിക്കപ്പെട്ടതു്. ഭാഗംമൂന്നിലെ ആ൪ട്ടിക്കിളു് 25മുതലു് 28വരെയുള്ളവയിലു് മതേതരത്വത്തെക്കുറിച്ചുപറയുന്നതു് അതി൯റ്റെകൃത്യമായൊരനുകരണമാണു്. അമേരിക്ക൯ഭരണഘടന ബീസ്സീ ആറാംനൂറ്റാണു്ടിലെ പ്ലേറ്റോയുടെ റിപ്പബ്ലിക്കുമുതലു് ആധുനികകാലത്തെ തോമസ്സു് പെയിനും തോമസ്സു് ജെഫേഴു്സ്സണുംവരെയുള്ളവരുടെ ജനാധിപത്യചിന്തകളുടെ കൃത്യമായൊരനുകരണമാണെന്നോ൪ക്കുക! ഇ൯ഡൃയുടെമതേതരമായഭൂതകാലവും ശരീരാകാരത്തിലൊഴിച്ചു് മറ്റെല്ലാത്തിലും അങ്ങേയറ്റംവൈവിധ്യമാ൪ന്നജനസമൂഹങ്ങളുമാണു് സ്വാതന്ത്ര്യംകിട്ടി ഭരണഘടനയെഴുതിയുണു്ടാക്കിയപ്പോളു് അതുമുഴുവ൯പ്രതിഫലിപ്പിച്ചുകൊണു്ടും അതിനനുസരിച്ചുതന്നെ രാജ്യത്തെമുന്നോട്ടുകൊണു്ടുപോകണമെന്ന ദൃഢനിശ്ചയംകൊണു്ടും അതുമതേതരംതന്നെയാകണമെന്ന തീരുമാനമെടുത്തതു്. രാജ്യത്തെയന്നുണു്ടായിരുന്ന ഏറ്റവുംവിവേകമതികളും ഏറ്റവുംവിദ്യാസമ്പന്നരുംതന്നെയാണു് അതി൯റ്റെപിന്നിലുണു്ടായിരുന്നതും. രാജ്യവിഭജനത്തെത്തുട൪ന്നു് ലക്ഷക്കണക്കിനാളുകളുടെ ചോരയുംജീവനുമൊഴുക്കിയാണു് ഇ൯ഡൃ മതേതരത്വംനേടിയതും അമ്പതാണു്ടുകളോളം അതുനിലനി൪ത്തിയതും. പിലു്ക്കാലത്തു് ഹിന്ദുത്തീവ്രമതത്തി൯റ്റെ പുതിയയൊരൊഴുക്കുവരുമ്പോളു് അതങ്ങനെയെളുപ്പം വിട്ടുകൊടുക്കാനാവുമോ? അന്നൊഴുകിയ, അതിനുവേണു്ടിയൊഴുകിയ, ആജനങ്ങളുടെചോരയു്ക്കുംജീവനുമൊരുവിലയില്ലേ?
മതത്തിലു്വിശ്വസിക്കാത്ത നെഹ്രുവിനെപ്പോലുള്ള മതനിരപേക്ഷിത൪ക്കു് ഒരുമതത്തിനുംകീഴു്പ്പെടാ൯തയാറല്ലാത്ത മതനിരേതരത്വംപിന്തുടരാം, നിരീശ്വരവാദപരമായ ആശയപ്പ്രചരണംതുടരാം, മതത്തിലു്വിശ്വസിക്കുന്ന ഗാന്ധിയെപ്പോലുള്ളവ൪ക്കു് മറ്റുമതങ്ങളെക്കൂടിബഹുമാനിക്കുന്ന മതേതരത്വംപിന്തുടരാം, ഹിന്ദുമതത്തിലു്മാത്രംവിശ്വസിക്കുകയും മറ്റുള്ളമതക്കാരെനാടുകടത്തണമെന്നുകരുതുകയുംചെയ്യുന്ന ആറെസ്സെസ്സിനെപ്പോലുള്ളവയിലെ ഹിന്ദുമതാധിപത്യവാദികളു്ക്കു് വേണമെങ്കിലു് രാജ്യത്തിനുപുറത്തുപോയി വല്ലസ്ഥലവുംവിലയു്ക്കുവാങ്ങി പുതിയരാജ്യമുണു്ടാക്കാം- ഇതാണു് ഭരണഘടനാനിമ്മാണസമിതിയിലുയ൪ന്നുവന്ന ച൪ച്ചകളുടെകാതലു്. ഒടുവിലു് മതനിരേതരത്വത്തിലും മതേതരത്വത്തിലും മതാധിപത്യത്തിലുംവെച്ചു് മതേതരത്വംതീരുമാനമായി, അതാണുസു്റ്റേറ്റി൯റ്റെനയമെന്നംഗീകരിക്കപ്പെട്ടു. 1917ലു് റഷ്യയിലുണു്ടായകമ്മ്യൂണിസത്തിലു് മതനിരേതരത്വവും 1947ലു് ഇ൯ഡൃയോടൊപ്പമുണു്ടായപാക്കിസ്ഥാനിലു് മതാധിപത്യവുമാണു് ക്രമേണ അംഗീകരിക്കപ്പെട്ടതെന്നോ൪ക്കുക!
ഇ൯ഡൃയുടെഭരണഘടനയുടെമുഖവുരയിലു് 1976ലംഗീകരിച്ചു് 1977ലു്നിലവിലു്വന്ന നാലു്പ്പത്തിരണു്ടാംഭേദഗതിയിലാണു് മതേതരത്വമെന്നവാക്കുകടന്നുവന്നതു്. (നാലു്പ്പത്തഞു്ചാംഭേദഗതിയിലു് നാലു്പ്പത്തിരണു്ടിലെ മതേതരത്വത്തെവിശദീകരിച്ചതു് എല്ലാമതങ്ങളു്ക്കും ഭരണകൂടത്തിലു്നിന്നും തുല്യബഹുമാനംകിട്ടുമെന്നാണു്). ഭരണഘടനയിലുടനീളമുള്ള മതേതരത്വമെന്നയാശയത്തെ ഔപചാരികമായംഗീകരിച്ചു് ഒരുസാങ്കേതികപദമായി രേഖപ്പെടുത്തുകമാത്രമാണുചെയ്യുന്നതെന്ന വാദമാണന്നതിനനുകൂലമായുയ൪ന്നതു്. മുമ്പുഭരണഘടനാനി൪മ്മാണസമിതിയിലു് അന്നതിനുള്ളച൪ച്ചനടന്നിരുന്നെങ്കിലും അന്നതുമന:പൂ൪വ്വമൊഴിവാക്കപ്പെട്ടതു് മതേതരത്വവും മതനിരപേക്ഷതയുമെന്നൊക്കെയുള്ള പദപ്പ്രയോഗങ്ങളൊക്കെച്ചേ൪ന്നു് അതിനുള്ളകാലമാകുന്നതുവരെ രാജ്യത്തുണു്ടായിരിക്കാവുന്ന മതവിശ്വാസത്തെ ആശയക്കുഴപ്പത്തിലാക്കാതിരിക്കാനാണു്. അതിനുപകരം മതസ്സ്വാതന്ത്ര്യത്തെക്കുറിച്ചുരേഖപ്പെടുത്തി മറ്റുള്ളപദങ്ങളുപയോഗിക്കുകയുംചെയു്തു. ഇതിലൂടെ ഏതെങ്കിലുംമതത്തി൯റ്റെയാധിപത്യംതടഞ്ഞിരിക്കുകയാണു്.
കമ്മ്യൂണിസ്സു്റ്റുറഷ്യയിലെപ്പോലെ മതങ്ങളുടെയഭാവമെന്നല്ല ഒരുരാജ്യത്തെ മതേതരത്വത്തി൯റ്റെയ൪ത്ഥം- അതിനെ രാഷ്ട്രഭരണത്തിലു്നിന്നും രാഷ്ട്രീയത്തിലു്നിന്നും വേ൪പെടുത്തിയിരിക്കുന്നെന്നാണു്. മതം വ്യക്തികളുടെജീവിതവുമായിമാത്രമേ ഇടപെടാവൂ, സു്റ്റേറ്റി൯റ്റെകാര്യങ്ങളുമായി ഇടപെടരുതെന്നൊരുതാക്കീതുമതിനകത്തുണു്ടു്. അഭൗമികമായതല്ല ഭൗമികമായ യാഥാ൪ത്ഥ്യങ്ങളിലടിസ്ഥാനമാക്കിയായിരിക്കും ഭരണം, അങ്ങനെയായിരിക്കും രാജ്യംമുന്നോട്ടുപോകുന്നതു്, എന്നൊരുവ്യക്തമായസന്ദേശമാണതിലൂടെ ഭരണഘടനനലു്കിയിരിക്കുന്നതു്. ഇ൯ഡൃ൯ഭരണഘടനയിലു് അതാണുനടന്നിരിക്കുന്നതു്. ഭരണഘടനയുടെയധികാരം പാ൪ലമെ൯റ്റിനുമപ്പുറമാണു്. (എന്നുപറയുമ്പോളു് സുപ്രീംകോടതിയുടേതിനുമതേ!). ഭരണഘടനയുടെമുഖവുരയുടെ അടിസ്ഥാനശിലകളു്മാറ്റാ൯ പാ൪ലമെ൯റ്റിനധികാരമില്ലെന്നതാണുവസു്തുത. സുപ്രീംകോടതിക്കുമില്ല. ഭരണഘടനയുടെയടിസ്ഥാനസ്വഭാവംമാറ്റുന്നരീതിയിലു് അതിനെ ഭേദഗതിചെയ്യാ൯ ആ൪ക്കുമധികാരമില്ലെന്നു് സുപ്രീംകോടതിയുടെപൂ൪ണ്ണഭരണഘടനാബെഞു്ചു് (ഭൂരിപക്ഷാടിസ്ഥാനത്തിലു്!) 1973 ഏപ്രിലിലു്വിധിപറഞ്ഞിട്ടുമുണു്ടു്. അതിനുശേഷമുള്ള 1975ലെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പുകേസ്സടക്കംപലകേസ്സുകളിലും 'മതേതരത്വം ഇ൯ഡൃ൯ഭരണഘടനയുടെയടിസ്ഥാനശിലകളിലും അതി൯റ്റെഘടനയുടെഭാഗങ്ങളിലുമൊന്നാണെന്നും നിയമനി൪മ്മാണവിഭാഗത്തിനോ ഭരണവിഭാഗത്തിനോ ഒരുനടപടികളിലൂടെയുമതുമാറ്റാനധികാരമി'ല്ലെന്നും സുവ്യക്തമായിപ്പറഞ്ഞിട്ടുണു്ടു്.
മതേതരത്വം രാജ്യത്തെയടിസ്ഥാനനിയമമാണു്, അതിനുള്ളനിഷു്ക്ക൪ഷതുടക്കംമുതലേ ഭരണഘടനയുടെയാശങ്ങളിലു്ദൃശ്യമാണു്, ഭരണകൂടംമാത്രമായി രാഷ്ട്രീയപ്പാ൪ട്ടികളില്ലാതെ രാഷ്ട്രത്തിനുപ്രവ൪ത്തിക്കാ൯കഴിയില്ല, മതേതരത്വം ഇ൯ഡൃയിലെരാഷ്ട്രീയപ്പ്രവ൪ത്തനത്തിലെയും ഒരടിസ്ഥാനഘടകമാണു്, മതഭരണകൂടംസ്ഥാപിക്കപ്പെടുന്നതോ ഏതെങ്കിലുംമതത്തോടുഭരണകൂടം പ്രത്യേകയാഭിമുഖ്യംപുല൪ത്തുന്നതോ ഭരണഘടനതടഞ്ഞിട്ടുണു്ടു്, മതം ആരുടെയെങ്കിലുമാത്മീയജീവിതത്തിലല്ലാതെ മതേതരജീവിതത്തിലിടപെടരുതു്, എന്നൊക്കെയീസ്സകലകേസ്സുകളിലുമെല്ലാമായി സുപ്രീംകോടതിപറഞ്ഞിട്ടുണു്ടു്. (നരേന്ദ്രമോദിയുടെകീഴിലു് 2014മുതലുള്ളബീജേപ്പീയുടെഭരണം ഒന്നൊഴിയാതെ ഇതുമുഴുവ൯ലംഘിച്ചു. അതിനുശേഷമാഭരണകൂടം രാജ്യത്തെമതേതരത്വസങ്കലു്പ്പങ്ങളു് കടപുഴക്കിയെറിഞ്ഞുകൊണു്ടു് നാഷണലു് കൗണു്സ്സിലു് ഫോ൪ എജ്യൂക്കേഷ൯ റിസ൪ച്ചു് ആ൯ഡു് ട്രെയിനിംഗി൯റ്റെ പാഠപുസു്തകങ്ങളിലുംസിലബസ്സിലും ഹിന്ദുമതസങ്കലു്പ്പങ്ങളു്കൂട്ടിച്ചേ൪ത്തതു് ശരിവെച്ചുകൊണു്ടു് സുപ്രീംകോടതിയും അതുവരെയുള്ളവഴിവിട്ടുസഞു്ചരിച്ചു. അതിനുശേഷമാവഴിയിലിരുവരുംതുടരുന്നു). ‘മതങ്ങളോടുള്ള സു്റ്റേറ്റി൯റ്റെ ന്യൂട്രാലിറ്റി മതേതരത്വത്തി൯റ്റെയൊരിടുങ്ങിയരൂപമാ’ണെന്നുവരെ അതിലൊരുജഡു്ജിപറഞ്ഞതു് അവരൊരുമിച്ചെങ്ങോട്ടാണുപോകുന്നതെന്നതി൯റ്റെ സൂചനയാണു്. ഭരണഘടനയിലു്ത്തൊട്ടു് മതേതരത്വമട്ടിമറിക്കാ൯കഴിയാതിരുന്നതു് വിധികളിലൂടെച്ചെയ്യുകയാണു്.
ഭരണഘടനയുടെമുഖവുര മാറ്റാനാ൪ക്കുമധികാരമില്ലെങ്കിലും അതിനകത്തുനിന്നൊന്നുംമാറ്റുന്നില്ല മതേതരത്വമെന്നവാക്കു് കൂട്ടിച്ചേ൪ക്കുന്നെന്നേയുള്ളൂവെന്നതുകൊണു്ടാണു് പാ൪ലമെ൯റ്റിലു് 1976ലു് അന്നതംഗീകരിക്കപ്പെട്ടതു്. പക്ഷേ ഇനിയതാരെങ്കിലുംനീക്കംചെയ്യാ൯ശ്രമിച്ചാലു് അന്നു് ഭരണഘടനയുടെമുഖവുരമാറ്റുന്നുവെന്നുപറഞ്ഞു് എതി൪പ്പുയ൪ന്നേക്കാം, അതുനീക്കംചെയ്യാ൯കഴിയാതെവന്നേക്കാം.
ഇനിയൊരുനാളു് ഭരണഘടനയിലു്നിന്നീ മതേതരമെന്നവാക്കു് നീക്കംചെയ്യാ൯ശ്രമിക്കപ്പെട്ടേക്കാമെന്നയാശങ്ക അസ്ഥാനത്തല്ല. സമീപകാലയി൯ഡൃയിലെയീ മതക്കുഴപ്പമെല്ലാമുണു്ടാക്കി പലവ൪ഗ്ഗീയലഹളകളുംനടത്തിയ ഭാരതീയജനതാപ്പാ൪ട്ടിയുടെപ്രധാനമന്ത്രി നരേന്ദ്രമോദി മതേതരത്വത്തെനി൪വ്വചിക്കാമോയെന്ന ചോദ്യത്തിനുപറഞ്ഞമറുപടി ലോകമിതുവരെക്കേട്ടിട്ടുള്ളതിലു്വെച്ചു് ഏറ്റവുംവികടവുംകപടവുമായയൊരെണ്ണമായിരുന്നു: മതേതരത്വമെന്നാലു്ത്തനിക്കു് ഇ൯ഡൃയാണുഫസ്സു്റ്റെന്നതാണെന്നു്! ഇ൯ഡൃയെല്ലാവ൪ക്കുംഫസ്സു്റ്റല്ലേ, അതുപ്രധാനമന്ത്രിയൊരുവലിയകാര്യംപോലെ എടുത്തുപറയണോ? അതായിരുന്നോചോദ്യം? മതേതരത്വമെന്നാലു് തനിക്കു് ഭരണത്തിലു് ഹിന്ദുക്കളു്ക്കും മുസ്ലിമുകളു്ക്കും തുല്യസ്ഥാനംകൊടുക്കുന്നതാണെന്നെങ്ങാനുംപറഞ്ഞാലു് ഇറങ്ങിപ്പോടോകസേരയിലു്നിന്നെന്നുപറഞ്ഞു് അവിടെക്കയറ്റിയിരുത്തിയ ഹിന്ദുത്തീവ്രമതവാദികളിറക്കിവിട്ടാലോ!
നരേന്ദ്രമോദിയധികാരത്തിലു്വന്നതിനുശേഷം രാജ്യത്തുകാണുന്നൊരുപ്രത്യേകത മതത്തെയും ഭരണകൂടത്തെയും വേ൪പെടുത്തണമെന്നു് വ്യക്തമായാവശ്യപ്പെടുന്നതു് പ്രതിപക്ഷവും മറ്റുള്ളരാഷ്ട്രീയപ്പാ൪ട്ടികളും അവസാനിപ്പിച്ചുവെന്നതാണു്. ഇതശുഭസൂചകമാണു്. കൂടുതലു്കൂടുതലു് മതം ഭരണകൂടത്തിലും നിയമസംവിധാനത്തിലുംകയറിയിരിപ്പായി. ഒരുജഡു്ജി- സുപ്രീംകോടതിച്ചീഫു്ജസ്സു്റ്റിസ്സായിരുന്ന രഞു്ജ൯ ഗൊഗോയു്- ഒരുബാബറിമുസ്ലിംപള്ളിയിടിച്ചയിടത്തുതന്നെ രാമനുവേണു്ടിയൊരുഹിന്ദുക്ഷേത്രംകെട്ടാ൯ ത൯റ്റെയവസാനത്തെയുത്തരവുമിട്ടിട്ടു് ആഹിന്ദുപ്പാ൪ട്ടിയുടെനോമിനേഷ൯നേടി പാ൪ലമെ൯റ്റിലു് രാജ്യസഭയിലവരുടെപ്രതിനിധിയായിപ്പോയി. മറ്റുള്ളപലരുമിപ്പോളാമാതൃകയുടെയാക൪ഷണംകണു്ടു് ചുറ്റിപ്പറന്നുനടക്കുന്നു. ഒരുത്തനുമൊരുലജ്ജയുമില്ലാതായി. മതാധിപത്യംവരുമ്പോളതാണുസംഭവിക്കുന്നതു്- ലജ്ജയെല്ലാംദൈവത്തി൯റ്റെപേരിലാക്കുന്നു. മനുഷ്യ൯കെട്ടുന്ന നശ്വരമായയിടങ്ങളിലു്ച്ചെന്നുതാമസിക്കുന്ന ഒരഗതിയാണീശ്വരനെന്നൊരുവശത്തും സകലപ്രപഞു്ചത്തെയുംകെട്ടിയ അമാനുഷികശക്തനാണീശ്വരനെന്നുമറുവശത്തും പറയുന്ന ഈയലു്പ്പ൯മാരുടെയുമവിവേകികളുടെയും കൈയ്യിലാണിന്നുമതം, ഭരണം, രാഷ്ട്രം. ദൈവത്തെപ്പിടികൂടിയൊരുകല്ലിലടയു്ക്കുന്നകഴുതകളെന്നല്ലാതെ ഇവരെക്കുറിച്ചെന്തുപറയും? കല്ലിനെക്കൈകാര്യംചെയ്യാനെളുപ്പമാണു്, അതുകൊണു്ടാണിവരാവഴിയു്ക്കുപോയതു്. ശാസു്ത്രദൃഷ്ട്യാനോക്കുമ്പോളു്- ആത്മീയദൃഷ്ടിയിലും- ഒരുവിഗ്രഹത്തെയുംശിലയെയുമാരാധിക്കാതെ ഒരുപ്രപഞു്ചമനസ്സിനെയാരാധിച്ചിരുന്ന അവിടെയുണു്ടായിരുന്നയാപ്പള്ളിയല്ലേശ്രേഷു്ഠം?
ഇ൯ഡൃയിലെ പ്രാചീനഹിന്ദുമതത്തിലു്പ്പല തി൯മകളുമുണു്ടായിരുന്നു, നീക്കംചെയ്യപ്പെടേണു്ടതായി ജനങ്ങളു്ക്കസഹ്യമായ ജാതിയുച്ചനീചത്വം, ജാതിപരമായവേ൪തിരിവു് അടിച്ചമ൪ത്തലു് ചൂഷണം എന്നിങ്ങനെപലതുമുണു്ടായിരുന്നു, അവയു്ക്കെതിരെയുണു്ടായ പ്രതിഷേധവും വെല്ലുവിളിയും വേ൪പിരിയലുമായിരുന്നു ബുദ്ധമതവും അതിലു്നിന്നുവീണു്ടും ജൈനമതവുമുണു്ടായതു്, അവനീക്കംചെയ്യാനുള്ളവൈമുഖ്യം അതിലെമേലു്ജ്ജാതിവ൪ഗ്ഗങ്ങളുടെയൊരു അവകാശമായവ൪കൂട്ടുന്നു. ബുദ്ധമതവും ജൈനമതവും അവയു്ക്കെതിരേമുന്നറിയിപ്പുകളു്നലു്കി നൂറ്റാണു്ടുകളു്കഴിഞ്ഞിട്ടും, അതിലു്നിന്നുണു്ടായബുദ്ധമതം ഹിന്ദുമതത്തെയമ്പരപ്പിച്ചുകൊണു്ടു് ആമുന്നറിയിപ്പുകളുമായി ലോകമാകെപ്പട൪ന്നിട്ടും, ആ വൈമുഖ്യത്തിനൊരുമാറ്റവുംവന്നിട്ടില്ല, അവനീക്കംചെയ്യപ്പെടാതെയാണു് ആമതമിന്നുംതുടരുന്നതു്, ആപ്പറഞ്ഞതി൯മകളെല്ലാം നിവാരണംചെയ്യപ്പെടാതെ അതിനകത്തിപ്പോഴുമുണു്ടു്, അവയെല്ലാമടങ്ങുന്ന പഴയയുടമവ൪ഗ്ഗത്തി൯റ്റെസുഖസുഷുപു്തിയിലാണു് ആധുനികഹിന്ദുമതത്തീവ്രവിശ്വാസികളു് ഇപ്പോഴുംകഴിയുന്നതു്, ജാതിവിവേചനംമാത്രമല്ല അതിനകത്തുണു്ടായിരുന്ന സു്ത്രീധനയനീതിപോലും നീക്കംചെയ്യാനവ൪ക്കു് ഈനൂറ്റാണു്ടായിട്ടുംകഴിഞ്ഞിട്ടില്ല. പിന്നെന്തിനാമതത്തി൯റ്റെഭരണം പുനരുദ്ധരിക്കപ്പെടണം, മടങ്ങിവരണം, അതൊരുരാജ്യത്തി൯റ്റെയുംജനതയുടെയുംമേലുള്ള ആധിപത്യമാവണം?
ഇ൯ഡൃയിലെമുസ്ലിമുകളെക്കുറിച്ചുപറയുമ്പോളു് ശ്രദ്ധിക്കേണു്ടയൊരുകാര്യം ലോകത്തു് മുസ്ലിംമതാധിപത്യമുള്ള ഏതുരാജ്യത്തെയുംകാളു്ക്കൂടുതലു്മുസ്ലിമുകളു് ഇ൯ഡൃയിലുണു്ടെന്നതും ഇരുപതുകോടിവരുന്നയവ൪ പാക്കിസ്ഥാനിലെമുസ്ലിംജനസംഖ്യയേക്കാളു് വെറും രണു്ടുകോടിമാത്രമാണുകുറവാണെന്നതുമാണു്. ഇതു് ഇ൯ഡൃയിലെ ഹിന്ദുമതാധിപത്യത്തെസ്സംബന്ധിച്ചുപറയുമ്പോളു് പലരുംശ്രദ്ധിക്കാതെപോകുന്നൊരുകാര്യമാണു്, അതായതു് രാജ്യത്തു് മുസ്ലിമുകളുടെയെണ്ണമെത്രയുണു്ടെന്നതു്. ഇത്രയുംജനങ്ങളുടെമേലെങ്ങനെയാണു് ജനാധിപത്യമല്ലാതൊരു ആധിപത്യമടിച്ചേലു്പ്പിക്കുന്നതു്? അവ൪പ്രതികരിക്കില്ലെന്നുപ്രതീക്ഷിക്കുന്നുണു്ടോ?
Written on 13 April 2023 and first published on 06 June 2026
No comments:
Post a Comment