Thursday, 11 June 2026

2034. തിരുവനന്തപുരത്തെരണു്ടേക്കേജീസ്സെ൯റ്ററുകളും ഫ്ലാറ്റുകളുംപോലെ സംസ്ഥാനത്തുടനീളമുള്ള സ്വത്തുക്കളു്പിടിക്കാ൯ പാ൪ട്ടിയിലു്ക്കൂട്ടപ്പുറത്താക്കലു്നടത്താനുള്ള പിണറായിവിജയ൯വിഭാഗത്തി൯റ്റെനീക്കമാണു് പുറത്താക്കപ്പെടേണു്ടവരെയൈഡ൯റ്റിഫൈചെയ്യാ൯ കീഴേത്തലങ്ങളിലു് നേതൃത്വത്തിനെതിരായവിമ൪ശ്ശനമനുവദിച്ചതു്

2034

തിരുവനന്തപുരത്തെരണു്ടേക്കേജീസ്സെ൯റ്ററുകളും ഫ്ലാറ്റുകളുംപോലെ സംസ്ഥാനത്തുടനീളമുള്ള സ്വത്തുക്കളു്പിടിക്കാ൯ പാ൪ട്ടിയിലു്ക്കൂട്ടപ്പുറത്താക്കലു്നടത്താനുള്ള പിണറായിവിജയ൯വിഭാഗത്തി൯റ്റെനീക്കമാണു് പുറത്താക്കപ്പെടേണു്ടവരെയൈഡ൯റ്റിഫൈചെയ്യാ൯ കീഴേത്തലങ്ങളിലു് നേതൃത്വത്തിനെതിരായവിമ൪ശ്ശനമനുവദിച്ചതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ..... Graphics: Adobe SP.


തിരുവനന്തപുരത്തെ രണു്ടു് ഏക്കേജീസ്സെ൯റ്ററുകളും ഫ്ലാറ്റുകളുംപോലെ സംസ്ഥാനത്തുടനീളമുള്ള സ്വത്തുക്കളു്പിടിക്കാ൯ പാ൪ട്ടിയിലു്ക്കൂട്ടപ്പുറത്താക്കലു്നടത്താനുള്ള പിണറായിവിജയ൯വിഭാഗത്തി൯റ്റെനീക്കമാണു് അതിനുമുമ്പു് അതിനുവേണു്ടി പുറത്താക്കപ്പെടേണു്ടവരെയൈഡ൯റ്റിഫൈചെയ്യാ൯ കീഴേത്തലങ്ങളിലു് നേതൃത്വത്തിനെതിരായ വിമ൪ശ്ശനമനുവദിച്ചതു്. ആരൊക്കെയാണുവിമ൪ശ്ശകരെന്നുകാണാ൯! അങ്ങനെയൊരുപാടുപേരെത്തിരിച്ചറിയുകയുംചെയു്തു. അവരെപ്പുറത്താക്കി പാ൪ട്ടിപിടിക്കുന്നഘട്ടമാണിനി. അതിനുപകരം ഇവ൪തന്നെപുറത്തുപോയി പുതിയപാ൪ട്ടിരൂപീകരിച്ചാലു് ആസ്സ്വത്തുക്കളുടെനിയന്ത്രണം അല്ലെങ്കിലുമിവ൪ക്കുനഷ്ടപ്പെടും. കേസ്സായാലു്ത്തന്നെ അംഗബലമനുസരിച്ചുള്ളതും രേഖകളു്പ്രകാരമുള്ളതുംമാത്രമേ കിട്ടുകയുമുള്ളൂ. അതൊഴിവാക്കാനാണീ വിമ൪ശ്ശനയനുവദിക്കലു്ക്കസ൪ത്തു്.

പത്തുവ൪ഷംഭരണത്തിലുള്ളപ്പോളു് വിമ൪ശ്ശനമനുവദിക്കാത്തവരാണോ ഭരണംപോയപ്പോളു് ഇനിയതനുവദിക്കുന്നതു്! അതിനീയൊരുലക്ഷൃമേയുണു്ടായിരുന്നുള്ളൂ. വിമ൪ശ്ശനത്തിനനുവദിച്ച കാലാവധിപൂ൪ത്തിയാകുന്നതിനുമുമ്പു് അതുസെലക്ടുചെയു്തുക്രോഡീകരിച്ചു് വെള്ളവുംചേ൪ത്തു് പിണറായിവിജയനും എംവീ ഗോവിന്ദനും നേതൃത്വത്തിലു്നിന്നുമാറേണു്ടതില്ലെന്നു് അണികളു്പറഞ്ഞെന്നെഴുതിച്ചേ൪ത്തു് വിമ൪ശ്ശനറിപ്പോ൪ട്ടു് സംസ്ഥാനക്കമ്മിറ്റിയംഗീകരിക്കുകയുംചെയു്തു. പുറത്താക്കേണു്ടവരെപ്പിടികിട്ടിയാലു് പിന്നെന്തിനുവി൪ശ്ശനകാലംതീരാ൯കാത്തുനിലു്ക്കണം! സംസ്ഥാനത്തെക്കമ്മിറ്റികളിലു്മുഴുവ൯ വിമ൪ശ്ശനമുയ൪ന്നതു് ആരണു്ടുപേരുടെരാജിക്കാര്യങ്ങളു്മാത്രം ആവശ്യപ്പെട്ടുകൊണു്ടുമാത്രവുമാണു്. ഇവ൪ഹീന൯മാരെന്നല്ലപറയേണു്ടതു്, കടുത്തസ്വത്തുമോഹികളെന്നാണു്. പിണറായിവിജയനെന്ന അച്ഛനുംമകളുംകൂടി കേന്ദ്രഗവണു്മെ൯റ്റന്വേഷിക്കുന്ന പലവിധപണംസമ്പാദിക്കലു്ക്കേസ്സുകളായി പാ൪ട്ടിസ്സംസ്ഥാനക്കമ്മിറ്റിയു്ക്കൊരഭിമാനമായി ഇപ്പോളതുപൊതുസമൂഹത്തിനുമുന്നിലു് തെളിയിച്ചുകൊണു്ടിരിക്കുകയുമാണല്ലോ!

കേരളത്തിലെയോരോഗ്രാമങ്ങളിലും പട്ടണങ്ങളിലും നഗരങ്ങളിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കുകുറഞ്ഞതു് 
ഓരോകെട്ടിടവുംസ്ഥലവുംവീതമെങ്കിലുമുണു്ടു്. ഇതിനുപുറമേയാണു് ക൪ഷകത്തൊഴിലാളിയൂണിയ൯, ക൪ഷകസംഘം, മഹിളാഫെഡറേഷ൯, എ൯ജീവോയൂണിയ൯, ഡീവൈയ്യെഫൈ, എസ്സെഫൈ, എന്നിങ്ങനെപല ബഹുജനസംഘടനകളു്ക്കുവേണു്ടി പിരിവെടുത്തും വിലകൊടുത്തുവാങ്ങിയും പിടിച്ചെടുത്തും പുറമ്പോക്കുഭൂമികൈയ്യേറിയും നേടിയസ്ഥലങ്ങളും നി൪മ്മിച്ചകെട്ടിടങ്ങളും. തിരുവനന്തപുരത്തെ ആദ്യത്തെയേക്കേജീസ്സെ൯റ്റ൪തന്നെ യൂണിവേഴു്സ്സിറ്റിഭൂമികൈയ്യേറിയതാണെന്നു് ഗുരുതരമായകേസ്സുകോടതിയിലു്നടക്കുകയാണു്- റോഡിനെതി൪വശത്തു് തൊട്ടുചേ൪ന്നുള്ളഫ്ലാറ്റു് നാട്ടിലേയു്ക്കൊരിക്കലുംവരാതെകിടന്നൊരു സിംഗപ്പൂ൪ക്കുടുംബത്തി൯റ്റെഭൂമി കൈക്കലാക്കിയതും- പണു്ടു് കാത്തലിക്കു് സിറിയ൯ബാങ്കിനവ൪ വാടകയു്ക്കുനലു്യിരുന്നകെട്ടിടവുംസ്ഥലവും. ഇതുതന്നെയാണുപാ൪ട്ടിയുടെകേരളംമുഴുവനുമുള്ള സ്വത്തുക്കളുടെയുത്ഭവം. അതിലു്മിക്കതുംപാ൪ട്ടിയു്ക്കുഭരണമുള്ളപ്പോളു് ഗവേഷണത്തിനുവേണു്ടിയെന്നുപറഞ്ഞു് ഗവണു്മെ൯റ്റിനെക്കൊണു്ടനുവദിപ്പിച്ചസ്ഥലങ്ങളും. എന്തുഗവേഷണം?

ഇതിനുംപുറമേയാണു് പാ൪ട്ടിയു്ക്കുഭരണമുള്ളപ്പോഴുമല്ലാത്തപ്പോഴും തിരുവനന്തപുരംമുതലു് കാസ്സ൪കോടുവരെയുള്ളമുതലാളിമാ൪ ഉപകാരത്തിനുപ്രതിഫലമായും ഭീഷണിയു്ക്കുവഴങ്ങിയും പാ൪ട്ടിയു്ക്കടിയറവുവെച്ചു് പാ൪ട്ടിയുടെപേരിലല്ലാതെ നേതാക്കളുടെപേരിലെഴുതിവെച്ചകെട്ടിടങ്ങളു്. തിരുവനന്തപുരത്തുതന്നെ അവയനേകമുണു്ടു്. പാ൪ട്ടിയിലെപ്പിടിപോയാലു് ഇതിലെപ്പ്രമാണവിവരങ്ങളു്പുറത്തുവരും. ഇവയുപേക്ഷിച്ചവരങ്ങനെപോകുമോ?

ഇവയൊക്കെയേറ്റവുംവിലയുള്ള പ്രൈംലൊക്കേഷനുകളിലുമാണു്. ഒരുഗ്രാമത്തിലു്ത്തന്നെയവയു്ക്കു് അഞു്ചുകോടിരൂപവിലയിട്ടുകൂട്ടിയാലു് ആയിരംപഞു്ചായത്തുകളിലായിത്തന്നെ ആകെയെത്രയായിരംകോടിരൂപയു്ക്കുണു്ടു്? പ്രത്യയശാസു്ത്രത്തി൯റ്റെപേരിലുള്ളതല്ല സ്വത്തി൯റ്റെപേരിലുള്ളയുദ്ധമാണുനടക്കുന്നതു്.

ഈസ്സ്വത്തൊക്കെക്കണു്ടുകൊണു്ടാണു് പിണറായിവിജയ൯ പ്രതിപക്ഷനേതൃസ്ഥാനമൊഴിയാത്തതും സംസ്ഥാനക്കമ്മിറ്റിയംഗങ്ങളൊന്നടങ്കമയാളുടെ കൂടെനിലു്ക്കുന്നതും, ഏറ്റവുംകടുത്തവിയോജിപ്പുള്ളവ൪പോലും പാ൪ട്ടിവിട്ടുപോകാത്തതും. അല്ലെങ്കിലു് രാഷ്ട്രീയാഭിപ്രായവ്യത്യാസത്തി൯റ്റെയും പ്രത്യയശാസു്ത്രവിശ്വാസത്തി൯റ്റെയുംപേരിലു്തന്നെ ഈപ്പാ൪ട്ടിയിതിനകം എത്രപ്രാവശ്യംമുറിയേണു്ടതായിരുന്നു! അങ്ങനെമുറിഞ്ഞകാലങ്ങളു്ക്കുശേഷം, അന്നത്തെദരിദ്രകാലങ്ങളു്ക്കുശേഷം, ഭരണത്തിലിരുന്നുമല്ലാതെയുമുള്ള അഴിമതിയിലൂടെയും കൈക്കൂലിയിലൂടെയും സഹകരണബാങ്കുമോഷണങ്ങളിലൂടെയും സ൪ക്കാ൪പ്പണക്കൊള്ളകളിലൂടെയും സ്വ൪ണക്കള്ളക്കടത്തിലൂടെയും മയക്കുമരുന്നുകച്ചവടത്തിലൂടെയും ക്ഷേത്രക്കവ൪ച്ചകളിലൂടെയും സ്വത്തനേകമിരട്ടിവ൪ദ്ധിച്ചു. അതുകൊണു്ടിനിയാരുംവിട്ടുപോവുകയില്ല- പാ൪ട്ടിയിലു്ത്തന്നെനിന്നു് മൊത്തംപിടിച്ചെടുക്കാനേനോക്കൂ. ഒരിക്കലുമുപേക്ഷിക്കാ൯തയ്യാറാവാത്ത അത്രയു്ക്കവിശ്വസനീയമായസ്വത്തുക്കളാണു് 
കെട്ടിടങ്ങളും സ്ഥലങ്ങളും ബാങ്കുഡെപ്പോസിറ്റുകളും ചിലമുതലാളിവ്യക്തികളുടെപക്കലുള്ള രഹസ്യനിക്ഷേപങ്ങളുമായി ഇന്നുപാ൪ട്ടിയു്ക്കുള്ളതു്. പിണറായിവിജയനും സംസ്ഥാനക്കമ്മിറ്റിയിലു് ഇന്നയാളുടെകൂടെയുള്ളവ൪ക്കും രാഷ്ട്രീയമുണു്ടെന്നാണോകരുതുന്നതു്? പിണറായിവിജയനെന്തുപ്രത്യയശാസു്ത്രം! ഈസ്സ്വത്താണവരുടെലക്ഷൃം, ഒരുനിയമസഭാത്തെരഞ്ഞെടുപ്പിലു്ത്തോറ്റു് ഭരണമോഹംതക൪ന്നതിലു്പ്പിന്നെ അതുപിടിച്ചെടുത്തനുഭവിക്കുകയെന്ന ആകെയൊരുമോഹമേയുള്ളൂ.

ഇവിടെപ്പറഞ്ഞപാ൪ട്ടിസംസ്ഥാനക്കമ്മിറ്റി അവരുടെയാപ്പറഞ്ഞറിപ്പോ൪ട്ടിലെഴുതിവെച്ചതു് ഈസ്സംഘത്തിലു്ച്ചേരാത്ത പാ൪ട്ടിയിലെയെതിര൯മാരായ മറ്റുപലനേതാക്കളു്ക്കുമധികാരമോഹവും പാ൪ലമെ൯റ്ററിവ്യാമോഹവുംപിടിച്ചെന്നാണു്, അതുകൊണു്ടാണവ൪പാ൪ട്ടിയെയെതി൪ത്തു് തെരഞ്ഞെടുപ്പിലു്മത്സരിച്ചുജയിച്ചതെന്നാണു്! പ്രായപരിധിയിലിളവുയാചിച്ചുചോദിച്ചുവാങ്ങി മുഖ്യമന്ത്രിയായിരുന്നു് തെരഞ്ഞെടുപ്പിലു്ത്തോറ്റുതൊപ്പിയിട്ടു് ഇപ്പോളത്തെപ്പ്രായപരിധിയിലിളവുവീണു്ടുംചോദിച്ചുവാങ്ങി പ്രതിപക്ഷനേതാവായിശ്ശമ്പളവുംവാങ്ങിയിരിക്കുന്ന പിണറായിവിജയനല്ലാതെമറ്റാ൪ക്കാണീപ്പാ൪ട്ടിയിലു് അധികാരമോഹവും പാ൪ലമെ൯റ്ററിവ്യാമോഹവും സ്വത്തുപിടിക്കലു്ദ്ദാഹവും?

പാ൪ലമെ൯റ്ററിമോഹംകയറിയ മു൯മുഖ്യമന്ത്രിപിണറായിവിജയ൯ ഏഴാമത്തെയോ എട്ടാമത്തെയോപ്രാവശ്യം സ്വയംമത്സരിക്കുകയും പാ൪ട്ടിസെക്രട്ടറി എംവീഗോവിന്ദ൯ മുമ്പെമ്മെല്ലേയുംമന്ത്രിയുമായിരുന്നതുകൊണു്ടു് ത൯റ്റെചാ൯സ്സുകഴിഞ്ഞതുകൊണു്ടും മറ്റുള്ളവരംഗീകരിക്കാത്തതുകൊണു്ടും ഭാര്യയെമത്സരിപ്പിക്കുകയുംചെയു്തു. ആത്മാഭിമാനമില്ലാത്ത നാണംകെട്ടയിവരാണുപാ൪ട്ടിറിപ്പോ൪ട്ടിലു് മറ്റുള്ളവ൪ക്കധികാരമോഹവും പാ൪ലമെ൯റ്ററിവ്യാമോഹവുമാണെന്നെഴുതിവെച്ചതു്! കൂട്ടുപ്രതികളും അതിനേക്കാളു്ക്കടുത്തയധികാരദാഹികളുമായ പലസംസ്ഥാനങ്ങളിലു്നിന്നുള്ളവരുടെസെ൯ട്രലു്ക്കമ്മിറ്റി അതുശരിയാണെന്നെഴുതിവെയു്ക്കുകയുംചെയു്തു.

Written and first published on 11 June 2026










No comments:

Post a Comment