1228
കൂടുതലൊന്നുംപറയണു്ട- ജനക്കൂട്ടങ്ങളെയറസ്സു്റ്റുചെയു്തു് വഴിയിലു്നിന്നുമാറ്റിയും ആയിരക്കണക്കിനുപോലീസ്സു് ചുറ്റുംനിന്നുമല്ലാതെ കേരളാമുഖൃമന്ത്രിയു്ക്കിപ്പോളു് വീട്ടിനുപുറത്തിറങ്ങിസ്സഞു്ചരിക്കാ൯പറ്റാതായെന്നു് പറഞ്ഞാലു്പ്പോരേ?
പി. എസ്സു്. രമേശു് ചന്ദ്ര൯
കൂടുതലൊന്നുംപറയണു്ട- ജനക്കൂട്ടങ്ങളെയറസ്സു്റ്റുചെയു്തു് വഴിയിലു്നിന്നുമാറ്റിയും ആയിരക്കണക്കിനുപോലീസ്സു് ചുറ്റുംനിന്നുമല്ലാതെ കേരളാമുഖൃമന്ത്രിയു്ക്കിപ്പോളു് വീട്ടിനുപുറത്തിറങ്ങിസ്സഞു്ചരിക്കാ൯പറ്റാതായെന്നു് പറഞ്ഞാലു്പ്പോരേ? കേരളത്തിലാദ്യത്തെയുമവസാനത്തേയും കള്ളക്കടത്തുനടത്തുന്നമുഖ്യമന്ത്രിയായതുകൊണു്ടാണിതു് സംഭവിച്ചതെന്നുപറഞ്ഞുകൂടേ? ഇതുപോലെ അന്യ൯റ്റെബലത്തിലു്സ്സഞു്ചരിക്കേണു്ടിവന്ന മറ്റേതുമുഖ്യമന്ത്രികേരളത്തിലുണു്ടായിട്ടുണു്ടു്? നട്ടെല്ലും എല്ലുറപ്പുമുള്ളവ൪ക്കല്ലേ സെലു്ഫു്-പ്രോപ്പലു്ഡായിനടക്കാ൯കഴിയൂ?
2023 ഫെബ്രുവരി ഇരുപത്തേഴാംതീയതി തിങ്കളാഴു്ച്ച തന്നെക്കുറിച്ചുവന്നയാക്ഷേപങ്ങളു്ക്കു് കേരളനിയമസഭയിലു് പിണറായിവിജയ൯ മറുപടിപറഞ്ഞതു് 'പഴയവിജയനാണെങ്കിലു് ഇതിനുള്ളമറുപടിപറഞ്ഞേനേ!'യെന്നായിരുന്നെന്നുകാണുന്നു. പഴയകരുണാകരനാണെങ്കിലു്, പഴയ ഈയെമ്മെസ്സാണെങ്കിലു്, പഴയ അച്ച്യുതമേനോനാണെങ്കിലു്, പഴയ സി. കേശവനാണെങ്കിലു്, കാണിച്ചുതരാമായിരുന്നു…. മറുപടിപറഞ്ഞേനേയായിരുന്നു… എന്നൊന്നും കരുണാകരനും ഈയെമ്മെസ്സും അച്ച്യുതമേനോനും സി. കേശവനുമടക്കം ഇതുവരെക്കേരളംഭരിച്ച ഒരുമുഖ്യമന്ത്രിയുംപറഞ്ഞുകേട്ടിട്ടില്ല, അങ്ങനെയുള്ള ഒരുസാഹചര്യത്തിലും സ്വന്തമവിവേകപ്പ്രവൃത്തികളിലൂടെ അവരെത്തിപ്പെട്ടിട്ടുമില്ല, കാരണം അവരൊക്കെ കേരളത്തി൯റ്റെ മുഖ്യമന്ത്രിമാരായിരുന്നു, സമൂഹത്തി൯റ്റെകണ്ണിലു് വ്യക്തവും സു്പഷ്ടവും ദൃഢവുമായ ഒരുവ്യക്തിത്വമേയവ൪ക്കുണു്ടായിരുന്നുള്ളൂ. ഏതുപ്രതിസന്ധിയിലും ആവ്യക്തിത്വമവ൪സൂക്ഷിച്ചു, അതിനുള്ള കാര്യഗൗരവമവ൪ക്കുണു്ടായിരുന്നു, വ്യക്തിജീവിതത്തിലെ സംശുദ്ധിയും ഇ൯റ്റഗ്രിറ്റിയുമവ൪ക്കുണു്ടായിരുന്നു. പക്ഷേ പിണറായിവിജയങ്ങനെമറുപടിപറഞ്ഞു. മുഖ്യമന്ത്രിയാവാ൯ യോഗ്യതയുണു്ടായിരുന്ന മറ്റേവ്യക്തിത്വങ്ങളെയപേക്ഷിച്ചുനോക്കുമ്പോളു് പിണറായിവിജയനൊരുപടമാണു്- ഒരുകോ൪പറേറ്റുനി൪മ്മിതപടം. കോ൪പ്പറേറ്റുസ്വാധീനത്തി൯റ്റെയും പണത്തി൯റ്റെയും പി൯ബലംവറ്റുമ്പോളു്, അതുപുറത്തെടുക്കാ൯കഴിയാത്ത രാഷ്ട്രീയസാഹചര്യമുണു്ടാവുമ്പോളു്, ആപ്പടംപൊഴിയുന്നു.
തിരുവനന്തപുരത്തു് മ്യൂസ്സിയത്തിനടത്തു് നന്ത൯കോട്ടുള്ള സ൪ക്കാ൪വക ക്ലിഫു്ഹൗസ്സുകെട്ടിടം കേരളാമുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയാക്കിയശേഷം കെ. കരുണാകര൯, ഈക്കേ നായനാ൪, ഉമ്മ൯ചാണു്ടി എന്നീമുഖ്യമന്ത്രിമാരെല്ലാമവിടെത്താമസിച്ചിട്ടുണു്ടു്. അവിടത്തെയവരുടെപൊറുപ്പുകാരണം ആപ്പ്രദേശ്ശവാസികളു്ക്കെന്തെങ്കിലും അലോസരമോ ബുദ്ധിമുട്ടോ ഉണു്ടായതായാരുംകേട്ടിട്ടുമില്ല. കനത്തസെക്ക്യൂരിറ്റിയുണു്ടെങ്കിലും ഈമുഖ്യമന്ത്രിമാ൪വരുന്നതോപോകുന്നതോപോലും അവിടത്തുകാരറിഞ്ഞിരുന്നില്ല. അതി൯റ്റെപേരിലവരെവഴിതടയുകയോ പൊതുഗതാഗതംനി൪ത്തിവെയു്ക്കുകയോ പരിസരംമുഴുവ൯ പോലീസ്സിനെക്കൊണു്ടുനിറയു്ക്കുകയോ പ്രദേശവാസികളെപ്പരിശോധിക്കുകയോ ഒന്നുംചെയു്തിരുന്നില്ല. മാത്രമല്ല, അവരുടെമുഖ്യമന്ത്രിയുടെ വീട്ടിനുമുന്നിലൂടെപ്പോകുമ്പോളു് അങ്ങോട്ടെത്തിനോക്കി മുഖ്യമന്ത്രി കൈലിയുമുടുത്തു് മുറ്റത്തുകൂടിനടക്കുന്നതുകാണുമ്പോളു് ഒരുമലയാളിയെന്നവ൪ക്കൊരു അഭിമാനമൊക്കെത്തോന്നിയിരുന്നു. ഇന്നോ? പിണറായിവിജയ൯ കണ്ണൂരുനിന്നുവന്നു് കേരളത്തിലു്മുഖ്യമന്ത്രിയായശേഷം ആപ്പ്രദേശത്തെയാളുകളു് വീ൪പ്പുമുട്ടിയാണുകഴിയുന്നതു്. ഒരിടത്തുകൂടിയുമിറങ്ങിനടക്കാ൯നിവൃത്തിയില്ല, ഒരുവഴിയിലൂടെയും വാഹനമോടിക്കാ൯നിവൃത്തിയില്ല. ഒരാളുടെപേരിലു്മാത്രം ഒരുദിവസമേഴുമെട്ടുംപ്രാവശ്യമാണു് ഗതാഗതംതടയുന്നതു്. ഇതുനഗരംമുഴുവ൯സംഭവിക്കുകയാണു്. അകത്തുരഹസ്യപ്പ്രവ൪ത്തനങ്ങളു്നടക്കുന്നപോലെ (രഹസ്യപ്പ്രവ൪ത്തനംനടത്തുന്നവരും അനാശാസ്യജീവിതംനയിക്കുന്നവരുംതന്നെയാണു് വന്നുപോകുന്നതു്, അതിനുള്ളറിപ്പോ൪ട്ടുകളാണുപിന്നീടു് ഓരോരുത്തരുടെയുംപേരുവെച്ചു് പുറത്തുവരുന്നതു്!) ക്ലിഫു്ഹൗസ്സി൯റ്റെമതിലു് ആകാശമുയരത്തിലുയ൪ത്തിക്കെട്ടിയിരിക്കുന്നു. കയറിലു്ക്കെട്ടി കിണറ്റിനകത്തിടുന്നസാധനമെന്നാണു് ജനങ്ങളു്പറയുന്നതു്.
ഇതുതലസ്ഥാനനഗരമായ തിരുവനന്തപുരത്തുമാത്രംസംഭവിക്കുന്നതാണു്. മുഖ്യമന്ത്രിനഗരംവിട്ടു് സംസ്ഥാനത്തി൯റ്റെമറ്റുഭാഗങ്ങളിലു് സഞു്ചരിക്കുമ്പോളു് ജനജീവിതമിതിനേക്കാളു്ദുരിതമാവുന്നു. മുഖ്യമന്ത്രിവരുന്നതുംപോകുന്നതുംവരെ മണിക്കൂറുകളാണുഗതാഗതംതടഞ്ഞിടുന്നതു്. എവിടെയെങ്കിലുമൊരാവശ്യത്തിനുജനമാവഴിചെന്നാലു് പോലീസ്സവരെയടിച്ചോടിക്കുകയാണു്. ബീഭത്സമായയെന്തോന്നിനെയോ ആവഴികൊണു്ടുപോകുന്നതുപോലെയുള്ള ഒരുക്കങ്ങളാണു് ആയിരക്കണക്കിനുപോലീസ്സുകാരിറങ്ങിനിന്നു് വഴിനീളെനടത്തുന്നതു്.
Written on 27 February 2023 and first published on: 28 February 2023
No comments:
Post a Comment