ഒരുക്യാമറയുടെമുന്നിലു്നിങ്ങളു് ഒരുമിനിറ്റുതുണിയുരിഞ്ഞുനിന്നാലു് ഫേസ്സു്ബുക്കിലു്നിങ്ങളു്ക്കു് ഒമ്പതുലക്ഷംലൈക്കും ഒരുലക്ഷംകമ൯റ്റും തൊണ്ണൂറായിരംഷെയറുംകിട്ടും; ഒരുമാസമെടുത്തുനിങ്ങളൊരു പുസു്തകമെഴുതിയാലു് ഒന്നുംകിട്ടില്ല!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Alexander Krivitskiy. Graphics: Adobe SP.
ഒരുക്യാമറയുടെമുന്നിലു്നിങ്ങളു് ഒരുമിനിറ്റുതുണിയുരിഞ്ഞുനിന്നാലു് ഫേസ്സു്ബുക്കിലു്നിങ്ങളു്ക്കു് ഒമ്പതുലക്ഷംലൈക്കും ഒരുലക്ഷംകമ൯റ്റും തൊണ്ണൂറായിരംഷെയറുംകിട്ടും; ഒരുമാസമെടുത്തുനിങ്ങളൊരു പുസു്തകമെഴുതിയാലു് ഒന്നുംകിട്ടില്ല! ആദ്യത്തേതിനുപറയുന്നതു് ട്രെ൯ഡിംഗെന്നാണു്, രണു്ടാമത്തേതുപ്രതിപ്പ്രവ൪ത്തകരുമാസ്വാദകരും പ്രതികരണക്കാരുമായനിങ്ങളു് നോ൪മ്മലിലു്നിന്നെത്രവ്യതിചലിച്ചുവെന്നുള്ളതി൯റ്റെ ദിശാസൂചിയാണു്. ആദ്യത്തേതുനി൪മ്മിച്ചിടുന്നവരെക്കുറിച്ചല്ല ഇവിടെപ്പറയുന്നതു്- ആ ലൈക്കും ഷെയറും കമ൯റ്റുമടിക്കുന്നവരെക്കുറിച്ചാണു്. അവ൪ക്കുസംവദിക്കാവുന്നതുമായവ൪ സംവദിക്കുന്നു, ആസ്വദിക്കുന്നു, പ്രതിപ്പ്രവ൪ത്തിക്കുന്നു. രണു്ടാമത്തേതിനോടുസംവദിക്കാ൯ അവ൪ക്കുകഴിയുന്നില്ല, അതാസ്വദിക്കാനവ൪ക്കാകുന്നില്ല, അതിനോടുപ്രതിപ്പ്രവ൪ത്തിക്കാനവ൪ക്കുകഴിയുന്നില്ല- മൈ൯ഡുഘടന മാറിപ്പോയി! പാവലോവി൯റ്റെ ഡോഗുകളെപ്പോലെ ഒന്നരമിനിട്ടിലു്ക്കൂടുതലു് മനസ്സു് ഒന്നിലുമുറച്ചുനി൪ത്താ൯കഴിയാത്തവിധം ലോകകോ൪പ്പറേറ്റുകളായ സോഷ്യലു്മീഡിയകളുടെ കണു്ട്രോളിംഗു് സിസ്സു്റ്റങ്ങളു് സാമൂഹ്യമാധ്യമങ്ങളിലെ യമണ്ഡ൯മാരെയെല്ലാം കണു്ടീഷ൯ചെയു്തിരിക്കുകയാണു്- അതിലു്ച്ചെന്നുചാടുന്ന സമൂഹത്തെയും! സാമൂഹ്യമാധ്യമങ്ങളുടെ ഓണ൪മാരുമായി യോജിപ്പിലെത്തിയാലു് ഏകാധിപതികളു്ക്കു് സുവ൪ണ്ണാവസരം!!
സാമൂഹ്യമാധ്യമകോ൪പ്പറേറ്റുയാന്ത്രികസിസ്സു്റ്റങ്ങളു്ക്കിരയായി ചവച്ചരയു്ക്കപ്പെട്ടു് മണു്ടകുഴഞ്ഞുമറിഞ്ഞുനടക്കുന്നയിവരോടാണു് നിങ്ങളു്പറയുന്നതു് പിണറായിവിജയനൊരു കള്ളക്കടത്തുകാരനാണെന്നു്, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെതൊഴിലു് മയക്കുമരുന്നുകച്ചവടമാണെന്നു്, അതുകൊണു്ടവരെ അധികാരത്തിലു്നിന്നുമാറ്റണമെന്നു്! അതുകൊണു്ടവ൪തന്നെ ഇവരുള്ളതുകാരണം അടുത്തപ്രാവശ്യവും അധികാരത്തിലു്ജയിച്ചുകയറിവരുന്നു. ഈനിഷു്ക്ക്രിയനിശബ്ദയരാഷ്ട്രീയജ൯മങ്ങളോടാണു് നിങ്ങളു്പറയുന്നതു് നരേന്ദ്രമോദി സംസ്ഥാനങ്ങളെക്കാഷു്മീറുപോലെപിള൪ക്കുകയാണെന്നു്, അയാളു്രാജ്യത്തുള്ളതെല്ലാം അദാനിയിയു്ക്കുംറിലയ൯സ്സിനും കൈമാറുകയാണെന്നു്, അവരുകാരണം ലോകത്തിലു്നിന്നും ഇ൯ഡൃ ഒറ്റപ്പെടുകയാണെന്നു്, അതുകൊണു്ടവരെച്ചെറുക്കണമെന്നു്! അതുകൊണു്ടാണിവരവരുടെയാഹിന്ദുരാഷ്ട്രമുണു്ടാവാ൯ റിപ്പബ്ലിക്കിനെത്തക൪ത്തു് സുപ്രീംകോടതിമുതലിലക്ഷ൯കമ്മീഷ൯വരെ അതിനനുകൂലമാക്കുന്നതു്, സാമൂഹ്യമാധ്യമങ്ങളെ ഹിന്ദുരാഷ്ട്രമുണു്ടാക്കാനൊരു ചവിട്ടുപടിയാക്കാനനുവദിക്കുന്നതു്.
Written and first published on: 16 February 2023
No comments:
Post a Comment