Friday 17 February 2023

1216. ക്യാഷു് റിവാ൪ഡും ഇമ്മ്യൂണിറ്റിയുംപ്രഖ്യാപിച്ചാലു് ലൈഫു്മിഷ൯കൈക്കൂലിയിലു് കണു്ടുകിട്ടാനുള്ള ബാക്കിനാലുകോടിരൂപ അന്നുകിട്ടുകയില്ലേ? അതുകൊണു്ടുപോയവരുടെപേരുകളു് അന്നുപുറത്തുവരുമെന്നുപേടിച്ചല്ലേടോ ക്യാഷു്റിവാ൪ഡുപ്രഖ്യാപിക്കാത്തതു്?

1216

ക്യാഷു് റിവാ൪ഡും ഇമ്മ്യൂണിറ്റിയുംപ്രഖ്യാപിച്ചാലു് ലൈഫു്മിഷ൯കൈക്കൂലിയിലു് കണു്ടുകിട്ടാനുള്ള ബാക്കിനാലുകോടിരൂപ അന്നുകിട്ടുകയില്ലേ? അതുകൊണു്ടുപോയവരുടെപേരുകളു് അന്നുപുറത്തുവരുമെന്നുപേടിച്ചല്ലേടോ ക്യാഷു്റിവാ൪ഡുപ്രഖ്യാപിക്കാത്തതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Aakash Dhage. Graphics: Adobe SP.

ശിവശങ്കറെച്ചോദ്യംചെയു്തു് മുഖ്യമന്ത്രിയുമായിബന്ധപ്പെട്ട വന്നഴിമതിയുടെയും ലൈഫു്മിഷ൯കൈക്കൂലിയുടെയും സ്വ൪ണ്ണക്കള്ളക്കടത്തി൯റ്റെയും വിവരങ്ങളു്ശേഖരിക്കാ൯ ഈഡീയു്ക്കു് നരേന്ദ്രമോദിയെ ഭയമാണെങ്കിലു് അതിന്നുകഴിവുള്ളവ൪ കേരളത്തിലുണു്ടു്. അവരെയേലു്പ്പിക്കരുതോ? അവ൪ക്കുക്വോട്ടേഷ൯കൊടുക്കരുതോ? മിലിട്ടറി ഇ൯റ്റല്ലിജ൯സ്സിലു്നിന്നുവരെവിരമിച്ചവ൪ കേരളത്തിലുണു്ടു്. ആരെയുംഭയമില്ലാത്തവരാണവരെല്ലാം.

വളരെദു൪ബ്ബലമായസ്വാധീനങ്ങളു്ക്കുവരെ വഴങ്ങുന്നവരാണു് മുഖൃമന്ത്രിയുടെവിശ്വസു്ത പ്രി൯സ്സിപ്പലു്സ്സെക്രട്ടറിയായിരുന്നയിയാളും മുഖൃമന്ത്രിയുടെയോഫീസ്സും ഗവണു്മെ൯റ്റുഭരണസംഘവും മാ൪കു്സ്സിസ്സു്റ്റു്പാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിനേതൃത്വവുമൊക്കെയടങ്ങുന്ന ഈ നാനാവിധകുറ്റകൃതൃയിടപാടുകളെസ്സംബന്ധിച്ച കേസ്സുകളന്വേഷിച്ച നാഷണലു് ഇ൯വെസ്സു്റ്റിഗേഷ൯ ഏജ൯സ്സിയിലെയും ഇ൯ഡൃ൯ കസ്സു്റ്റംസ്സിലെയും വമ്പ൯ ഉദ്യോഗസ്ഥരെന്നു് അവ൪ ഈക്കേസ്സന്വേഷണങ്ങളിലു് കേരളത്തിലു് തെളിയിച്ചു- തെരുവിലു്ക്കടകളിലിറങ്ങി മോഷണംനടത്തുന്ന കേരളാപ്പോലീസ്സുകാര൯മാരേക്കാളു് മോശമെന്നു്, രാജ്യത്തി൯റ്റെ ഒറ്റുകൊടുപ്പുകാരെന്നു്, അവ൪ രാജ്യത്തി൯റ്റെമുന്നിലു് സ്വയം തെളിയിച്ചു. ആയേജ൯സ്സികളിലെ സ൪വ്വീസ്സു്സ്സംഘടനകളിലെ മാ൪കു്സ്സിസ്സു്റ്റുനിയന്ത്രിതയൂണിയനുകളിലെയും അല്ലാത്തതുമായ അവരിലു്പ്പലരുടെയുംപേരുകളു് ഈയന്വേഷണപ്പ്രഹസനങ്ങളു്ക്കിടയിലു്പ്പുറത്തുവന്നു, പലപേരുകളും ഇനിയുംപുറത്തുവരാനുണു്ടു്, ഈയേജ൯സ്സികളിലെ ചിലപേരുകളു് ഹിന്ദുരാഷ്ട്രരൂപീകരണത്തിനു് മാ൪കു്സ്സിസ്സു്റ്റു്പാ൪ട്ടിയെക്കക്ഷിചേ൪ത്തിട്ടുള്ളതുകൊണു്ടു് കേന്ദ്രബീജേപ്പീഗവണു്മെ൯റ്റു് ഒളിച്ചുവെച്ചിരിക്കുന്നു.

മുഖ്യമന്ത്രിയുടെ പ്രി൯സ്സിപ്പലു് സെക്രട്ടറി, മുഖ്യമന്ത്രിയുടെ അഡിഷണലു് പ്രൈവറ്റു് സെക്രട്ടറി, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളു്, മുഖ്യമന്ത്രി (എല്ലാം കേരളത്തിലെ ഡീവൈയ്യെഫൈയ്യും എസ്സെഫൈയ്യും ലെനിനേക്കാളു്വലിയ വിപ്ലവമഹാനായിക്കൊണു്ടുനടക്കുന്ന മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവ൪!) എന്നിവരെ ഈക്കേസ്സുകളിലു്നിന്നുരക്ഷപ്പെടുത്താനും അവയുമായി നേരിട്ടുബന്ധിപ്പിക്കാതിരിക്കാനും ഈയന്വേഷണയുദ്യോഗസ്ഥ൯മാ൪കാണിച്ച വെപ്രാളം ഇന്നുകേരളത്തിലു്പ്പാട്ടാണു്- അതോടൊപ്പം മറ്റുസകലജനത്തെയും പിടികൂടി പോലീസ്സെഴുതിക്കൊണു്ടുചെന്നാലു് എത്രദിവസംവേണമെങ്കിലും ഒരുനിയമവുംനോക്കാതെ ജാമ്യംകൊടുക്കാതെജയിലിലടയു്ക്കുന്നകോടതി ഇവ൪ക്കോരോരുത്ത൪ക്കും ഒരൗസകര്യവുംവരാതെ, നമ്മളിതൊന്നുംകാണാതെ ചന്ദ്രനിലു്പ്പോയിനിലു്ക്കുകയാണെന്ന ഭാവത്തിലു്, ജാമ്യംകൊടുക്കുന്നതിലും ജയിലിലു്പ്പാ൪പ്പിക്കാതിരിക്കുന്നതിലും അന്വേഷണമവരുടെ വീട്ടിലെത്താതെസൂക്ഷിക്കുന്നതിലുംകാണിച്ച കുപ്പ്രസിദ്ധമായ ജാഗ്രതയും വ്യഗ്രതയും!

ലോകപ്പ്രലോഭനസാമഗ്രികളായ മദ്യം, പെണ്ണു്, ലിക്വിഡു് ക്യാഷു്, വിദേശനിക്ഷേപങ്ങളു്, സ്ഥലം, കെട്ടിടം, വസതികളു്, ഫ്ലാറ്റുകളു്, വാഹനങ്ങളു്, വിരമിച്ചശേഷംജോലി എന്നിങ്ങനെ എന്തുസ്വാധീനത്തിനും ഇവിടെപ്പറഞ്ഞസകലരും വഴങ്ങിയിരിക്കാം- മറിച്ചു് അസന്നിഗു്ദ്ധമായി തെളിയിക്കപ്പെടുന്നതുവരെ, (അങ്ങനെയിതുവരെത്തെളിയിക്കപ്പെട്ടിട്ടുമില്ല!), കാരണം സത്യസന്ധ൯മാരിലു്ക്കാണുന്ന വേഗത ഈയന്വേഷണങ്ങളിലു്ക്കണു്ടില്ല, രാജ്യസ്‌സേവനവ്യഗ്രരിലു്ക്കാണുന്ന ചടുലനടപടികളു് തെളിവുകണു്ടെത്തുന്നതിലും പ്രതികളെപ്പിടിക്കുന്നതിലും കുറ്റംചാ൪ത്തുന്നതിലും ഈയന്വേഷണങ്ങളിലു്ക്കണു്ടില്ല. സാമൂഹ്യമാധ്യമജനസമ്മ൪ദ്ദത്തെത്തുട൪ന്നു്, ഫിഫു്ത്തെസ്സു്റ്റേറ്റി൯റ്റെയിടപെടലിനെത്തുട൪ന്നു്, ശിവശങ്കരനെപ്പിടികൂടിയെങ്കിലും അതിനേക്കാളു്ക്കുറഞ്ഞശമ്പളത്തിലെങ്കിലും അതിനേക്കാളുയ൪ന്നയധികാരത്തോടെ ഭരണമുള്ളപ്പോളു് മുഖ്യമന്ത്രിയുടെയോഫീസ്സിലും ഭരണമില്ലാത്തപ്പോളു് മുഖ്യമന്ത്രിയുടെപാ൪ട്ടിയുടെയോഫീസ്സിലുമിരുന്നു് ജോലിചെയ്യുന്ന സി. എം. രവീന്ദ്രനെച്ചോദ്യംചെയു്തില്ല. അയാളെച്ചോദ്യംചെയ്യാ൯ താനൊരിക്കലുംസമ്മതിക്കില്ലെന്നു് മുഖ്യമന്ത്രി പിണറായിവിജയ൯പറഞ്ഞപ്പോളു് വഴങ്ങാനും ചോദ്യംചെയ്യലുപേക്ഷിക്കാനും ഈ കേന്ദ്രയന്വേഷണയുദ്യോഗസ്ഥ൯മാരാരാണു്? അവ൪ക്കതിനുള്ളയധികാരമെന്താണു്? അതീപ്പറഞ്ഞയവിഹിതയശ്ലീലസ്സ്വാധീനങ്ങളുടെ തെളിവല്ലാതെമറ്റെന്താണു്? ഒരു സസ്സു്പ്പെകു്ടി൯റ്റെയനുവാദത്തോടെയാണോ അയാളുടെ സബോ൪ഡിനേറ്റുകളെച്ചോദ്യംചെയ്യുന്നതു്?

ത൯റ്റെ മുഖ്യപ്രി൯സ്സിപ്പലു്സ്സെക്രട്ടറി ശിവശങ്കരനെപ്പിടികൂടിയശേഷം ത൯റ്റെ അഡിഷണലു്പ്പ്രൈവറ്റു്സ്സെക്രട്ടറി രവീന്ദ്രനെക്കൂടിപ്പിടികൂടുന്നതും ചോദ്യംചെയ്യുന്നതും അറസ്സു്റ്റുചെയുന്നതും പ്രതിചേ൪ക്കുന്നതും താനനുവദിക്കില്ലെന്നു് കേരളാമുഖൃമന്ത്രി പരസ്യമായിപ്പറഞ്ഞതു് ഇങ്ങനെയോരോരുത്തരെയായിപ്പിടികൂടിയാലൊടുവിലു് ത൯റ്റെയാപ്പീസ്സിലിരുന്നുജോലിചെയ്യാ൯ ആളില്ലെന്നാകുമെന്നുള്ളതും കേരളഭരണംമുടങ്ങുമെന്നുള്ളതുംകൊണു്ടല്ല, ത൯റ്റെ പ്രി൯സ്സിപ്പലു്സ്സെക്രട്ടറിക്കുപുറകേ ത൯റ്റെ അഡിഷണലു്പ്പ്രൈവറ്റു്സ്സെക്രട്ടറിയെക്കൂടി പിടികൂടിയകത്താക്കുന്നതു് അവരെരണു്ടുപേരെയും ബാഹ്യസ്സ്വാധീനങ്ങളൊന്നുമില്ലാതെ ഉത്തരവാദിത്വബോധമുള്ളവ൪ ചോദ്യംചെയു്താലു് പിന്നെ തന്നെയുംകൂടിപ്പിടികൂടിയകത്താക്കുമെന്നുള്ള ലോകത്തി൯റ്റെമുന്നിലുള്ള പരസ്യകുറ്റസമ്മതവും അതോടെകേരളത്തിലെ മുഖ്യമന്ത്രിക്കസേരയിലാളില്ലാതാകുമെന്നും അതിലൂടെ ഹിന്ദുരാഷ്ട്രരൂപീകരണനടപടികളു്നീക്കാ൯പിന്നെ കേരളത്തിലു് റെപ്പ്രസെ൯റ്റേറ്റീവില്ലാതാകുമെന്നുമുള്ള കേന്ദ്രബീജേപ്പീയു്ക്കും അവരുടെപ്രധാനമന്ത്രി നരേന്ദ്രമോദിയു്ക്കുമുള്ള വാണിംഗുമായാണു്. ആ വിലാപനമുന്നറിയിപ്പു് ഫലമുണു്ടാക്കുകയുംചെയു്തു: ശിവശങ്കര൯കഴിഞ്ഞു് രവീന്ദ്രനെയും മുഖ്യമന്ത്രിയേയുംകൂടി ചോദൃംചെയ്യുന്നതിലു്നിന്നും അറസ്സു്റ്റുചെയുന്നതിലു്നിന്നും പ്രതിചേ൪ക്കുന്നതിലു്നിന്നും സകലകേന്ദ്രകുറ്റാന്വേഷണയേജ൯സ്സികളും പി൯വാങ്ങുകയുംചെയു്തു, വിലപ്പെട്ടയീയന്വേഷണത്തിലു് മൂന്നുവ൪ഷംപാഴാക്കുകയുംചെയു്തു, മൂന്നാമതുപറഞ്ഞയാപ്പ്രതിയെത്തന്നെവീണു്ടും അതിനിടയു്ക്കുകേരളത്തിലെ മുഖ്യമന്ത്രിയാക്കുകയുംചെയു്തു.

കേരളത്തിലെമുഖ്യമന്ത്രിയുടെയാപ്പീസ്സിലു് ഏറ്റവുംമുകളിലു്മുഖ്യമന്ത്രിയും അഡിഷണലു്പ്പ്രൈവറ്റു്സ്സെക്രട്ടറിയും പ്രി൯സിപ്പലു്സ്സെക്രട്ടറിയുമായി മൂന്നുപേരുള്ളതിലു് ഒന്നാമ൯ചെയ൪മാനായ കേരളംമുഴുവനുമുള്ള ലൈഫു്മിഷ൯ഭവനപദ്ധതിയിലു് ഒന്നാമനറിയാതെ രണു്ടാമനുംമൂന്നാമനുംകൂടിച്ചേ൪ന്നു് കമ്മ്യൂണിസ്സു്റ്റി൯റ്റല്ലിജ൯സ്സി൯റ്റെമൂ൪ത്തരൂപമെന്നു് പ്രചണ്ഡമായിപ്പ്രചരിപ്പിക്കപ്പെടുന്നവ൯റ്റെപുറകിലൂടെ നിരവധിവിദേശബന്ധയിടപാടുകളിലൂടെ ആദ്യംവടക്കാഞു്ചേരിയിലു് ഭവനനി൪മ്മാണത്തിനു് ഗവണു്മെ൯റ്റു് അഡു്മിനിസ്സു്ട്രേറ്റീവു്സാംഗു്ഷനും പണവുംനലു്കിയ ഒമ്പതുകോടിരൂപയിലും യൂയ്യേയ്യീറെഡു്ക്ക്രോസ്സു് വിദേശധനസഹായംനലു്കിയ ഇതുപതുകോടിരൂപയിലും മൂന്നുകോടിരൂപയു്ക്കുഭവനംകെട്ടി ബാക്കിയിരുപത്താറുകോടിരൂപയുമടിച്ചുകൊണു്ടുപോയതു് വിപ്ലവഗറില്ലയായയാക്കഴുപ്പണംകെട്ടയൊന്നാമ൯ അറിഞ്ഞില്ലെന്നു് ഈ കേന്ദ്രകുറ്റാന്വേഷണയേജ൯സ്സികളു് നമ്മളോടുവന്നുനിന്നുപറയുകയാണു്, അവ൪ വിദേശരാജൃങ്ങളിലു്ച്ചുറ്റിക്കറങ്ങിനടന്നു് കുഴലു്പ്പണവും കള്ളപ്പണവും കൈക്കൂലിപ്പണവും അഴിമതിപ്പണവുംകൊടുത്തുസ്വ൪ണ്ണംവാങ്ങി വിദേശരാജ്യയെംബസ്സികളിലൂടെ അവരുടെകള്ളനയതന്ത്രബാഗുകളും രേഖകളുമുണു്ടാക്കി അതിലൂടെ രണു്ടരവ൪ഷം വിമാനത്താവളങ്ങളു്വഴിയും കപ്പലു്ത്തുറമുഖങ്ങളു്വഴിയും ഇ൯ഡൃയിലേയു്ക്കാസ്സ്വ൪ണ്ണംകടത്തിയതു് ഇ൯റ്റല്ലിജ൯സ്സും പോലീസ്സും വിജില൯സ്സും പട്ടാളവുംകൈയ്യിലുള്ള പാവംമുഖ്യമന്ത്രിപിണറായിവിജയനും പ്രധാനമന്ത്രിനരേന്ദ്രമോദിയുമറിഞ്ഞില്ലെന്നു്, മുഖ്യമന്ത്രിയുടെവീട്ടിലു് കമ്പാ൪ട്ടുമെ൯റ്റലു് സിസ്സു്റ്റമായതുകൊണു്ടു് അയാളുടെഭാര്യയു്ക്കും മകളു്ക്കുംമകനുമിതിലു്പ്പങ്കില്ലെന്നു്, വള്ളമിത്രയുംതുഴഞ്ഞുമുന്നോട്ടുപോയിക്കഴിഞ്ഞതിനാലു് ഇനിയീമുഖ്യമന്ത്രിയെമാറ്റാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് കേന്ദ്രബീജേപ്പീവഴി നി൪ദ്ദേശംകൊടുക്കാ൯ ഒരുകാരണവശാലുംകഴിയുകയില്ലെന്നു്, ഇവ൪ നമ്മളോടുവന്നുനിന്നുപറയാ൯ശ്രമിക്കുകയാണു്! ഇതൊരുരാജ്യമാണോ, ഗവണു്മെ൯റ്റാണോ, ഭരണമാണോ?

മുഖ്യമന്ത്രിചെയ൪മാനായ കേരളാലൈഫു്മിഷ൯ഭവനപദ്ധതിയിലു് അയാളുടെയാജ്ഞാനുവ൪ത്തിയായതി൯റ്റെതൊട്ടുതാഴെ അതി൯റ്റെചീഫെകു്സ്സിക്ക്യുട്ടീവോഫീസ്സറായിരുന്നു് ഈ മുതലപഹരണപ്പേപ്പറുകളു്ക്കൊപ്പുചാ൪ത്തിനടന്നശേഷം അതിലെപ്പണംപോയവഴികളുംപേപ്പറുകളും തനിയു്ക്കറിയില്ലെന്നു് ഈയന്വേഷണയേജ൯സ്സികളുടെ മുന്നിലു്ച്ചെന്നുനിന്നുമൊഴികൊടുത്ത യൂവീജോസ്സെന്നയപഹരണകനെ ഈയപഹരണത്തിനുപ്രതിഫലമായി വിരമിച്ചശേഷവുമുന്നതയുദ്യോഗംനലു്കി പൊതുപ്പണമെടുത്തുശമ്പളംനലു്കിയിരുത്തിയിരിക്കുകയാണു് ആ അന്യമുതലപഹരണവിദഗു്ദ്ധ൯. അതിലൊരപാകവുമീയന്വേഷണയേജ൯സ്സികളു്കണു്ടില്ല, അതുമുഖ്യമന്ത്രിയാണിതി൯റ്റെയെല്ലാം നായകനെന്നുള്ളതി൯റ്റെതെളിവായിക്കൂട്ട൪കൂട്ടിയില്ല.

ഡയറക്ടുതെളിവുകളുടെയഭാവത്തിലു്- മിടുക്ക൯മാരതൊന്നൊഴിയാതെ നശിപ്പിച്ചാലുണു്ടാകുന്നസാഹചരൃത്തിലും- സാഹചര്യത്തെളിവുകളു്വെച്ചുതന്നെയാണു് കോടതികളു്ശിക്ഷിക്കാറുള്ളതു്. സാഹചര്യത്തെളിവുകളു്വെച്ചുശിക്ഷിച്ച എത്രമാത്രംകേസ്സുകളാണു് ഇ൯ഡൃ൯ജുഡീഷ്യറിയിലുള്ളതു്! ഇവിടെപ്പറഞ്ഞമുഴുവ൯കേസ്സുകളിലും സാഹചര്യത്തെളിവുകളെല്ലാം മുഖ്യമന്ത്രിക്കുമയാളുടെകുടുംബത്തിനും അവരുടെയനുചരയുദ്യോഗസ്ഥവൃന്ദത്തിനുമെതിരാണു്.

ആമുഖ്യമന്ത്രിയെത്തന്നെ സമ൪ത്ഥ൯മാ൪ചോദ്യംചെയു്തിരുന്നെങ്കിലു് രണു്ടുവ൪ഷംനീണു്ടയീയന്വേഷണവും കേസ്സും രണു്ടുദിവസംകൊണു്ടുതീരുമായിരുന്നില്ലേ? ഈ രവീന്ദ്രനും ഈ പിണറായിവിജയനുമൊക്കെ ഇ൯ഡൃയിലെ തൊണ്ണൂറ്റെട്ടുശതമാനംരാഷ്ട്രീയക്കാരുംചെയ്യാത്ത ഇതുപോലുള്ളദേശവിരുദ്ധക്കുറ്റകൃത്യങ്ങളു്ചെയു്തതിലു് മൊഴികൊടുക്കുന്നതിലു്നിന്നും പ്രതിചേ൪ക്കപ്പെടുന്നതിലു്നിന്നും നരേന്ദ്രമോദിയുടെ ഹിന്ദുരാഷ്ട്രരൂപീകരണത്തിലു് പങ്കാളിയാകാമെന്നയുറപ്പി൯മേലുള്ളതല്ലാതെ എന്തുപരിരക്ഷയാണുള്ളതു്? ഇതിനേക്കാളെത്രയോജനസംഖൃയുള്ള വമ്പ൯സംസ്ഥാനങ്ങളായ ബിഹാറുപോലുള്ളയിടങ്ങളിലു് ഹിന്ദുരാഷ്ട്രരൂപീകരണപ്പരിപാടിയുമായി നരേന്ദ്രമോദി പ്രധാനമന്ത്രിസ്ഥാനത്തില്ലാതിരുന്നതുകൊണു്ടല്ലേ ലാലുപ്പ്രസാദു് യാദവിനെപ്പോലുള്ള മുഖ്യമന്ത്രിമാരെയഴിമതിയു്ക്കുചോദ്യംചെയു്തതും അറസ്സു്റ്റുചെയു്തതും ജയിലിലടച്ചതും പകരം ഭാര്യ മുഖ്യമന്ത്രിയായതും? പ്രധാനമന്ത്രിനരേന്ദ്രമോദിയും കേന്ദ്രകുറ്റാന്വേഷണയേജ൯സ്സികളും പ്രതിയാക്കിവിചാരണചെയ്യുന്നതിനുമുമ്പു് പിണറായിവിജയനെവെറുതേവിട്ടു് ജനങ്ങളുടെകണ്ണിലു് ചാക്കിട്ടുമൂടിക്കെട്ടാ൯ശ്രമിക്കുകയല്ലേ? ഒരഴിമതിക്കാരനെ ജനപ്പ്രതിനിധിയും മുഖ്യമന്ത്രിയുമായതുകൊണു്ടു് അധികാരത്തിലു്നിന്നിറങ്ങിയശേഷം ചോദ്യംചെയു്തുകൊള്ളാമെന്നുപറയാ൯ ഈയന്വേഷണയേജ൯സ്സികളെന്തസംബന്ധങ്ങളാണു്? നരേന്ദ്രമോദിവരുന്നതിനും അഴിമതിമുഖ്യമന്ത്രിമാ൪ ഹിന്ദുരാഷ്ട്രക്ക്ലബ്ബിലു് അംഗത്വമെടുക്കുന്നതിനുംമുമ്പു് അങ്ങനെയൊരുനടപടിക്രമമായിരുന്നില്ലല്ലോ ഉണു്ടായിരുന്നതു്?

നേരത്തേ ഈയന്വേഷണയുദ്യോഗസ്ഥ൯മാരുടെമേലു്വരാവുന്ന വിവിധതരംസ്വാധീനങ്ങളെക്കുറിച്ചുപറഞ്ഞു. അതിനൊന്നുമൊരുവഴിയുമില്ലെന്നു് സ്ഥാപിക്കാ൯ശ്രമിക്കുന്നവരതുചെയ്യുന്നതു് ഇതൊക്കെനലു്കുന്നതു് അതിനുള്ളത്രവിഭവങ്ങളൊന്നുംകൈയ്യിലില്ലാത്ത ഒരുപിണറായിവിജയനോ ഒരുരവീന്ദ്രനോ ഒരുശിവശങ്കരനോ ആണെന്നവിവക്ഷ ആദ്യമേയഴിച്ചുവിട്ടുകൊണു്ടാണു്. യഥാ൪ത്ഥത്തിലിവരാരെങ്കിലുമാണോ 2016ലു് ഈബഹുരാഷ്ട്രക്കടത്തുകളൊക്കെനടത്തിയ ഇവരുടെയീഗവണു്മെ൯റ്റുണു്ടാക്കിയതു്? മാ൪കു്സ്സിസ്സു്റ്റു്പാ൪ട്ടിസംസ്ഥാനക്കമ്മിറ്റിയിലും ഇന്നിതൊക്കെപ്പുറത്തുവന്നു് കേരളത്തിലു്സ്സജീവസാന്നിദ്ധ്യമെന്നതിലു്നിന്നുമൊളിച്ചോടിയ പ്രകാശ്ശു്ക്കാരാട്ടുമുന്നിട്ടിറങ്ങി പോളിറ്റു്ബ്യൂറോയിലുമട്ടിമറിനടത്തി അഴിമതിയു്ക്കുതകാത്ത വി. എസ്സു്. അച്ച്യുതാനന്ദനെമാറ്റി അഴിമതിയു്ക്കുതികച്ചുമുതകുന്നയനുരൂപനായ പിണറായിവിജയനെമുഖ്യമന്ത്രിയാക്കി ഒരഴിമതിട്ടീമിനെക്കേരളത്തിലു്സ്ഥാപിച്ചതു് ഒരുവിദേശനിക്ഷേപകസംഗമമല്ലേ? ലോകകേരളസഭയിലെക്ക്രിമിനലുകളടക്കമുള്ളവരെയെല്ലാം കേരളഭരണത്തിലു്പ്പ്രതിഷു്ഠിച്ചതു് ആ കോ൪പ്പറേറ്റുസംഗമമല്ലേ? അവരല്ലേകേന്ദ്രയന്വേഷണയേജ൯സ്സികളു്ക്കും അവരുടെരാഷ്ട്രീയയജമാന൯മാരായ കേന്ദ്രബീജേപ്പീയു്ക്കുമുള്ളയാ ആനുകൂല്യസമ്മാനങ്ങളു്കൊടുക്കുന്നതു്- പിണറായിവിജയനും ശിവശങ്കരനും രവീന്ദ്രനുമാണോ?

അതുപോലുള്ളവിവിധയാനുകൂലൃവിതരണങ്ങളും പോലീസ്സു്ഫോഴു്സ്സുകളുടെമേലെടുക്കേണു്ട സ്വാധീനമാ൪ഗ്ഗങ്ങളും അവരുടെകോ൪പ്പറേറ്റുസംവിധാനത്തിലംഗീകൃതമല്ലേ, അതിനകത്തതുപതിവല്ലേ, മത്സ്യത്തിനുവെള്ളംപോലെ സ്വാഭാവികമല്ലേ? ഇതുജനങ്ങളു്ക്കറിയാമെന്നതുകണക്കിലെടുക്കാതെ വീഴു്വാക്കുകളുമായിമുന്നോട്ടുപോകുന്ന അന്വേഷണയേജ൯സ്സികളുടെയുദ്ദേശം അന്വേഷണത്തെ ഷ്രിങ്കുചെയ്യുകമാത്രമാണു്, മുഖ്യമന്ത്രിമുതലുള്ളയാളുകളെ രക്ഷപ്പെടുത്തി ഹിന്ദുരാഷ്ട്രരൂപീകരണത്തിനു് കേന്ദ്രഹിന്ദുഭരണകൂടത്തിനു് ആവശ്യത്തിനുലഭ്യമാക്കിനി൪ത്തുകയാണു്. അന്വേഷണവഴിയിലും ചാ൪ജ്ജുഷീറ്റിംഗിലുംനടന്നസകലതും എടുത്തനടപടികളും ആവാക്കിനുള്ളതാണെന്നുകാണാ൯വിഷമമില്ല. ഇതൊന്നുമൊരുഗൗരവമുള്ള കുറ്റകൃത്യങ്ങളേയല്ലെന്നുകാണുന്ന കോടതികളുടെനിലപാടുംനിന്ദൃമാണു്. ഇവ൪ക്കൊക്കെജാമ്യംകൊടുത്തുവിടാനും അന്വേഷണമവരുടെവീടുകളിലെത്താതിരിക്കാനും അവ൪കാണിച്ചവൃഗ്രതയപലപനീയമാണു്. റിലയ൯സ്സുമദാനിയുംനരേന്ദ്രമോദിയും ബീജേപ്പീയുമധികാരത്തിലു്വന്നെന്നറിഞ്ഞയുട൯മുതലു് മേലറ്റംമുതലു്കോടതികളിങ്ങനെ ലജ്ജാശൂന്യംഹിന്ദുവലു്ക്കരിക്കപ്പെട്ടതാണു്!

ഒരുകള്ളക്കടത്തുകാരനെമുഖ്യമന്ത്രിയായും ദൈവമായും വീട്ടിലുംമനസ്സിലും ഫോട്ടോവെച്ചാരാധിക്കുന്ന കൊടുംക്രിമിനലുകളാണവരെല്ലാം. പരസ്യമായിരാജ്യത്തെപ്പൂജിക്കുകയും രഹസ്യമായിരാഷ്ട്രവഞു്ചനനടത്തുകയുംചെയ്യുന്നവ൪! അതാണവരുടെകേസ്സന്വേഷണങ്ങളും റിസ്സളു്ട്ടും തെളിയിച്ചതു്. മുഖ്യമന്ത്രിയെച്ചോദ്യംചെയ്യാനും മൊഴിയെടുക്കാനും തെളിവെടുക്കാനും ഇ൯ഡൃ൯നിയമവ്യവസ്ഥയു്ക്കകത്തുനിന്നുകൊണു്ടു് ഒരുവഴിയുമില്ലെന്നാണവ൪പറയുന്നതു്- അന്താരാഷ്ട്രക്കോടതിയതെല്ലാം സു്റ്റേചെയു്തിട്ടുള്ളതുപോലെ, ഹിന്ദുരാഷ്ട്രനി൪മ്മാണത്തിലു്ച്ചേരാത്ത അനേകംമുഖ്യമന്ത്രിമാരുടെയുദാഹരണം നമ്മുടെമുന്നിലുള്ളപ്പോളു്! അവരെമുഴുവ൯മാറ്റിനി൪ത്തി അതേയേജ൯സ്സികളിലു്നിന്നും പുതിയയാളുകളെക്കൊണു്ടുവന്നു് അന്വേഷിച്ചതുകൊണു്ടിനിക്കാര്യമില്ലെന്നാണു് ഇതിനുശേഷംജനങ്ങളിപ്പോളു്വിശ്വസിക്കുന്നതു്.

തെളിവില്ല മൊഴിയില്ലെന്നിവ൪ തുട൪ച്ചയായിപ്പറഞ്ഞുകൊണു്ടിരുന്നപ്പോളു് തെളിവുണു്ടാക്കാനും മൊഴിയുണു്ടാക്കാനുമിവ൪ ക്യാഷു് റിവാ൪ഡുപ്രഖ്യാപിക്കാത്തതെന്തുകൊണു്ടാണെന്നാണു് ജനം ആലോചിച്ചുകൊണു്ടിരുന്നതു്. അതിനിവ൪ക്കുഭയമാണു്. ലൈഫു്മിഷ൯ ഭവനപദ്ധതിക്കോഴയിടപാടിലു് എട്ടുകോടിയോളംരൂപ കൈക്കൂലിയായിമറിഞ്ഞപ്പോളു് അതിലു്വെറും ഒരുകോടിമാത്രംകണു്ടെടുക്കാനേ രണു്ടുവ൪ഷമായിട്ടും അന്വേഷണത്തിലു്മുമ്പിലു്നിന്ന ഈഡീയു്ക്കുപോലുംകഴിഞ്ഞിട്ടുള്ളൂ. എത്രകൊടുംകള്ള൯മാരാണു് ലൈഫു്മിഷ൯പദ്ധതിയുടെ ചെയ൪മാ൯മുതലു്താഴോട്ടുള്ള കസേരകളിലിരുന്നുപ്രവ൪ത്തിച്ചതു്! ബാക്കിത്തുകയെവിടെയെന്നുകണു്ടുപിടിക്കേണു്ടതും അതുകണു്ടുകെട്ടേണു്ടതും കേന്ദ്രഗവണു്മെ൯റ്റേജ൯സ്സികളുടെ മാ൯ഡേറ്ററിയായ ജോലിയാണു്. അതുകണു്ടെടുക്കാ൯കഴിയുന്നില്ല, അതുകണു്ടെത്തുന്നതിനുള്ള മൊഴികളു്കിട്ടുന്നില്ല, അതുകണു്ടെത്താതെ അന്വേഷണംമുന്നോട്ടുകൊണു്ടുപോകാനാകുന്നില്ല എന്നൊന്നുമിവിടെപ്പറഞ്ഞിട്ടുകാര്യമില്ല. അതുകണു്ടെടുക്കാനാണു് ഇപ്പോളൊട്ടുംകിട്ടാതിരിക്കുന്ന ആത്തുകയുടെയൊരുഭാഗം ലോകയേജ൯സ്സികളും പോലീസ്സുഫോഴു്സ്സുകളും ചെയ്യുന്നപോലെ റിവാ൪ഡായിപ്പ്രഖ്യാപിക്കുന്നതു്. അപ്പോളതെവിടെയിരിക്കുന്നുവെന്നു് അതുകണു്ടവ൪പറയും. ഇത്രയുംവലിയയിടപാടുകളു് പലരെയുളു്പ്പെടുത്തി രാജൃത്തുംപുറത്തും കുറേക്കാലംനടത്തിക്കൊണു്ടിരിക്കുമ്പോളു് അതുകണു്ടവരുംപങ്കെടുത്തവരും പലരുമുണു്ടാകണമല്ലോ! കണു്ടെടുക്കാനുള്ളമൊത്തംതുകയുടെ നാലു്പ്പതുശതമാനം റിവാ൪ഡുപ്രഖ്യാപിക്കു്! അപ്പോളാത്തുകകളുടെവിവരങ്ങളും അതുകൊണു്ടുപോയവരുടെപേരുകളും ശറേന്നു് പുറത്തുവരും.

കേരളഭരണംനടത്തുന്ന മാ൪കു്സ്സിസ്സു്റ്റു്പാ൪ട്ടിനടത്തിയ കൊലപാതകങ്ങളുടെപേരുകളു് അതുനടത്തിയ കൊലപാതകികളു്തന്നെ വിളിച്ചുപറഞ്ഞുതുടങ്ങിയിരിക്കുന്ന ഭരണമാറുവ൪ഷംമുന്നേറിയ 2023ലെസ്സാഹചര്യത്തിലു് റിവാ൪ഡുപ്രഖ്യാപിച്ചാലു് അന്നുതന്നെ, പാരിതോഷികംവാങ്ങി വിവരംവെളിപ്പെടുത്തുന്നവ൪ക്കു് അവരതിലു്പ്പങ്കെടുത്തിട്ടുണു്ടെങ്കിലു്പ്പോലും ഇമ്മ്യൂണിറ്റിപ്രഖ്യാപിച്ചാലു്, കൂട്ടുപ്രതികളു്തന്നെയാപ്പണംപോയവഴികളു് വിളിച്ചുപറയുമെന്നിന്നു് ജനങ്ങളു്ക്കുമുഴുവനറിയാം. അതുതന്നെയാണു് കേന്ദ്രബീജേപ്പീയുടെയും കേന്ദ്രഗവണു്മെ൯റ്റി൯റ്റെയും നരേന്ദ്രമോദിയുടെയും സംസ്ഥാനമാ൪കു്സ്സിസ്സു്റ്റു്പാ൪ട്ടിയുടെയും പിണറായിവിജയ൯റ്റെയും അന്വേഷണയേജ൯സ്സികളുടെയും ഭയം- ക്യാഷു്റിവാ൪ഡും ഇമ്മ്യൂണിറ്റിയുംപ്രഖ്യാപിച്ചാലു് ഹിന്ദുരാഷ്ട്രരൂപീകരണനടപടികളെത്തക൪ത്തുകൊണു്ടു് ആപ്പേരുകളും പണവും ഉട൯പുറത്തുവരുമെന്നു്!

Written on 16 February 2023 and first published on: 17 February 2023

 










No comments:

Post a Comment