Saturday 18 February 2023

1217. കൃത്രിമംകാണിച്ചു് ലോകംമുഴുവ൯തക൪ന്നുകൊണു്ടിരിക്കുന്ന ഹിന്ദുക്കോ൪പ്പറേറ്റദാനിയെരക്ഷിക്കാ൯ മറ്റൊരുവഴിയുംകാണാതെ കാഷു്മീരിലു് ലിഥിയംകണു്ടുപിടിച്ചെന്നു് പുതുതായിവാ൪ത്തയുണു്ടാക്കി, പതിവുപോലെ ഖനനം അദാനിയു്ക്കാണെന്നു് ശ്രുതിയുമിറക്കി!

1217

കൃത്രിമംകാണിച്ചു് ലോകംമുഴുവ൯തക൪ന്നുകൊണു്ടിരിക്കുന്ന ഹിന്ദുക്കോ൪പ്പറേറ്റദാനിയെരക്ഷിക്കാ൯ മറ്റൊരുവഴിയുംകാണാതെ കാഷു്മീരിലു് ലിഥിയംകണു്ടുപിടിച്ചെന്നു് പുതുതായിവാ൪ത്തയുണു്ടാക്കി, പതിവുപോലെ ഖനനം അദാനിയു്ക്കാണെന്നു് ശ്രുതിയുമിറക്കി!


പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By OceanProd. Graphics: Adobe SP.

കൃത്രിമംകാണിച്ചു് ലോകംമുഴുവ൯തക൪ന്നുകൊണു്ടിരിക്കുന്ന ഹിന്ദുക്കോ൪പ്പറേറ്റദാനിയെരക്ഷിക്കാ൯ മറ്റൊരുവഴിയുംകാണാഞ്ഞു് കാഷു്മീരിലു് ലിഥിയംകണു്ടുപിടിച്ചെന്നു് കേന്ദ്രഭരണംനടത്തുന്നബീജേപ്പി പുതുതായിവാ൪ത്തയുണു്ടാക്കി, പതിവുപോലെ ഖനനം അദാനിയു്ക്കാണെന്നു് ശ്രുതിയുമിറക്കി!

കാഷു്മീരിലു് ലിഥിയമുണു്ടെന്നു് വളരെവ൪ഷങ്ങളു്കൊണു്ടേ അറിയാമായിരുന്നു. ഇ൯ഡൃ ഇ൯ഡൃയും പാക്കിസ്ഥാനും ബംഗ്ലാദേശ്ശുമായി മുറിയുന്നതിനുമുമ്പുള്ള അവിഭക്തഭാരതത്തിലെ ധാതുസമ്പന്നതയെക്കുറിച്ചു് വളരെവിശദമായപഠനങ്ങളു്നടത്തിയ ബ്രിട്ടീഷു് ഗവണു്മെ൯റ്റു് അവയുടെവ്യാവസായികസാദ്ധ്യതയും ഭാവിലോകത്തിലു് അവയു്ക്കുവേണു്ടിയുള്ളമത്സരവുംകണക്കിലെടുത്തു് അവപലതും രഹസ്യമാക്കിവെച്ചു. അതിലു് വളരെപ്പ്രധാനപ്പെട്ട പഠനറിപ്പോ൪ട്ടുകളിലു്പ്പലതും അവ൪ ഇ൯ഡൃയിലെന്നല്ല ഒരിടത്തും ഒരിക്കലും പ്രസിദ്ധീകരിച്ചില്ല. എങ്കിലും കാഷു്മീരിലു് ലിഥിയമുണു്ടെന്നു് കഴിഞ്ഞനൂറ്റാണു്ടിലു്ത്തന്നെ പഠനങ്ങളു്പുറത്തുവന്നു. പ്രശു്നസംഘ൪ഷഭരിതമായ കാഷു്മീരിലു് ലിഥിയംഖനനം എത്രത്തോളം വയബിളാണെന്നതും വ്യാവസായികാടിസ്ഥാനത്തിലുള്ള ഈധാതുവി൯റ്റെഖനനവും ശുദ്ധീകരണവും വിപണനവും എത്രത്തോളം അവിടത്തെരാഷ്ട്രീയസാഹചര്യങ്ങളിലു് കഠിനമാണെന്നതും അന്നുതന്നെ മനസ്സിലാക്കപ്പെട്ടിരുന്നതാണു്, കാരണം ലോകസംസ്സു്കാരങ്ങളുടെയും ലോകവാണിജ്യപാതകളുടെയും ക്രോസ്സു്റോഡിലു്സ്ഥിതിചെയ്യുന്ന കാഷു്മീ൪ ബ്രിട്ടീഷുകാരുടെകാലത്തെന്നല്ല അതിനുമുമ്പേപോലും എക്കാലത്തും പ്രശു്നഭരിതമായിരുന്നു.

ഇലക്ട്രിക്കു്വാഹനങ്ങളുടെ ബാറ്ററിയുണു്ടാക്കുന്നതിനു് നി൪ബ്ബന്ധമായുമാവശ്യമായ ലിഥിയത്തി൯റ്റെയാവശ്യം ലോകം ഇലക്ട്രിക്കു്വാഹനവിപണിയിലേക്കുനീങ്ങിയതോടെ ഈനൂറ്റാണു്ടിലു് കുതിച്ചുയ൪ന്നു. അന്നേയിതുമു൯കൂട്ടിക്കണു്ടു് പഴയപഠനങ്ങളെയടിസ്ഥാനപ്പെടുത്തി കാഷു്മീരിലു് ലിഥിയംഖനനംനടത്തിയാലെന്തെന്നു് പലലോകഭീമ൯മാരുമാലോചിച്ചതാണു്, പക്ഷേയാപ്പ്രദേശത്തി൯റ്റെ രാഷ്ട്രീയയസ്ഥിരതയവരെപ്പിന്നോട്ടുവലിച്ചു. അങ്ങനെയിരിക്കുമ്പോഴാണു് ബീജേപ്പീയുടെ ഹിന്ദുരാഷ്ട്രനി൪മ്മാണപ്പരിപാടിയുടെ നെടുംതൂണുകളിലൊന്നായ അദാനിഹിന്ദുക്കോ൪പ്പറേറ്റുഗ്രൂപ്പു് ഓഹരിവിപണിയിലവ൪തന്നെനടത്തിയ കൃത്രിമങ്ങളെല്ലാംപുറത്തുവന്നു് ലോകവിപണിയിലു്ത്തക൪ന്നുവീണതും റിലയ൯സ്സി൯റ്റെയും അദാനിയുടെയും ബീജേപ്പീയുടെയും ഹിന്ദുരാഷ്ട്രസങ്കലു്പ്പങ്ങളിലു് വിള്ളലു്വീണതും. സ൪ക്കാ൪പ്പണമെടുത്തും ദേശീയസ്ഥാപനങ്ങളിലൂടെയും പൊതുമേഖലാബാങ്കുകളിലൂടെയും അദാനിയുടെവിപണിയിലു്നിക്ഷേപിച്ചു് അതിനെരക്ഷിക്കാനുള്ളബീജേപ്പീയുടെ കേന്ദ്രനരേന്ദ്രമോദിഗവണു്മെ൯റ്റി൯റ്റെശ്രമംപക്ഷേ പ്രതിപക്ഷമായകോണു്ഗ്രസ്സി൯റ്റെ മുന്നിട്ടിറങ്ങിയുള്ളയിടപെടലിലൂടെ തുറന്നുകാട്ടപ്പെട്ടു, പരാജയപ്പെടുത്തപ്പെട്ടു, അതുചെയ്യുകയതോടെയസാദ്ധ്യമാക്കപ്പെട്ടു- അതിനുള്ളശ്രമമിപ്പോഴുംതുടരുന്നുണു്ടെങ്കിലും. ക്ഷുഭിതരായിനിലു്ക്കുന്ന അദാനിയോഹരിയുടമകളുടെയിടയിലു്ക്കൂടി അദാനിയെവീണു്ടുംസഹായിക്കാനായുള്ളശ്രമങ്ങളാണു് പരാജയപ്പെട്ടതു്.

അങ്ങനെ അദാനിയെരക്ഷപ്പെടുത്തിയെടുക്കാനുള്ള സകലവഴിയുമടഞ്ഞ ആഘട്ടമെത്തിപ്പോഴാണു് കാഷു്മീരിലു് ലിഥിയംശേഖരമുണു്ടെന്നുള്ള പഴയവാ൪ത്തവീണു്ടുംപുറത്തുവിട്ടതു്. അവിടെമാത്രമല്ല ഇ൯ഡൃയുടെമറ്റുപലഭാഗങ്ങളിലും ലിഥിയംശേഖരമുണു്ടെന്നുള്ളവാ൪ത്തകളും വീണു്ടുംപുറകേപുറത്തുവിട്ടു. ബീജേപ്പീയുടെയും നരേന്ദ്രമോദിഗവണു്മെ൯റ്റി൯റ്റെയും എല്ലാക്കാര്യങ്ങളിലുമെന്നപോലെ അതി൯റ്റെഖനനവും ശുദ്ധീകരണവും വിപണനവും അദാനിയു്ക്കല്ലെങ്കിലു് റിലയ൯സ്സിനായിരിക്കുമെന്നു് ശ്രുതികൂടിപ്പരത്തേണു്ടതില്ല, അല്ലാതെതന്നെ എല്ലാവ൪ക്കുമതറിയാം. പൊളിഞ്ഞുകൊണു്ടിരിക്കുന്നയൊരാളി൯റ്റെഭാഗംകടലിലു് എണ്ണയുണു്ടെന്നും അയാളുടെതുണു്ടുമരുഭൂമിയിലു് സ്വ൪ണ്ണംകണു്ടെത്തിയെന്നുമുള്ള മറ്റുള്ളവ൪ക്കുകിട്ടുന്നതിനും ഔദ്യോഗികമായി റിലീസ്സുചെയ്യുന്നതിനുംമുമ്പുള്ള നിയമവിരുദ്ധ ഇ൯സ്സൈഡു് ഇ൯ഫ൪മേഷ൯നലു്കി ലോകത്തെവിടെയെല്ലാമാരെല്ലാം ഏതെല്ലാംകള്ളക്കമ്പനികളെ ഓഹരിവിപണിസമ്പ്രദായംവന്നശേഷം സമ്പൂ൪ണ്ണതക൪ച്ചയിലു്നിന്നും തലു്ക്കാലത്തേയു്ക്കു് രക്ഷപ്പെടുത്തിയിരിക്കുന്നു! അതോടെ അദാനിയു്ക്കുള്ളനല്ലകാലംവന്നെന്നുതെറ്റിദ്ധരിച്ചു് നല്ലകാലംവന്നകമ്പനികളുടെകൂടെക്കൂടി അവരുടെയോഹരികളിലു്പ്പണംമുടക്കി നല്ലലാഭമുണു്ടാക്കാ൯നടക്കുന്ന പതിവത്യാഗ്രഹികളുടെപണം കൈയ്യിലു്വരുത്താമെന്നയതിമോഹം ഇതിലു്പ്പക്ഷേനടന്നില്ല, ചിറകടിച്ചുയ൪ന്നില്ല, കാരണം കാഷു്മീരിലായതുകൊണു്ടു് അതിപ്പോഴുമൊരു ബാഡു്ക്ക്ലെയിമായിനിലു്ക്കുന്നേയുള്ളൂ.

മോദിയദാനിസ്സി൯ഡിക്കേറ്റീവാ൪ത്ത പുറത്തുവിട്ടപ്പോഴേ അതിലവകാശമുന്നയിച്ചുകൊണു്ടു് കാഷു്മീരിനകത്തുള്ള സ്വദേശിത്തീവ്രവാദഗ്രൂപ്പുകളു് രംഗത്തുവന്നുകഴിഞ്ഞു. അദാനിയെയവിടെക്കൊണു്ടുചെന്നുസ്ഥാപിച്ചു് ദീ൪ഘകാലപദ്ധതിയായി മിനറലു് എകു്സ്സു്ട്രാക്ഷനും പ്രോസ്സസ്സിംഗിനുമുള്ള പ്ലാ൯റ്റുകളു്സ്ഥാപിച്ചുവരുമ്പോഴേക്കും കാഷു്മീരിലാണെങ്കിലു് കുറഞ്ഞതൊരു പത്തുവ൪ഷമെങ്കിലുമെടുക്കും, അതും തദ്ദേശവാസികളുമായുള്ള അപ്രതീക്ഷിതയുദ്ധങ്ങളിലു് ജയിക്കാനാവുമെങ്കിലു്മാത്രം. അതിനുമെത്രയോമുമ്പുതന്നെ അദാനിസംരംഭങ്ങളീഭൂമിയിലു്നിന്നും അപ്രത്യക്ഷമായിരിക്കും! അപ്പോളിപ്പോളത്തെയീപ്പരിപാടി ആ പ്ലാ൯റ്റുണു്ടാക്കിനടത്തുകയല്ല, ഇപ്പോള്തന്നെയയാളു്തക൪ത്തിട്ടിരിക്കുന്ന ഓഹരിവിപണിയിലു്നിന്നും അദാനിയു്ക്കുസൗഭാഗ്യംവരികയാണെന്ന പുതിയവാഗു്ദാനംനലു്കി അസു്തമനത്തിനുമുമ്പു് കുറേക്കൂടിപ്പണംപിടിക്കുകമാത്രമാണു്. തക൪ന്നിട്ടും അയാളുടെയും അയാളു്ക്കുവേണു്ടിയുള്ള ബീജേപ്പീയുടെയും കൃത്രിമംനിലയു്ക്കുന്നില്ല, തുടരുകയാണെന്ന൪ത്ഥം.

Written on 11 February 2023 and first published on: 18 February 2023

Article Title Image By Popular Vector. Graphics: Adobe SP.









No comments:

Post a Comment