Thursday 23 February 2023

1223. പാറശ്ശാലയിലൊരു ചെക്കു്പോസ്സു്റ്റിലു് രണു്ടുകോഴികളെക്കൈക്കൂലിവാങ്ങിയതു് കേരളസംസ്ഥാനവിജില൯സ്സുമഹാഡിപ്പാ൪ട്ടുമെ൯റ്റുപിടിച്ചു: മുഖ്യമന്ത്രിയുടെവീട്ടിലേക്കു് ടണു്കണക്കിനുസ്വ൪ണ്ണംകൊണു്ടുപോയതു് മൊഴിവന്നിട്ടും ഇതുവരെയറിഞ്ഞില്ലെന്നു്!

1223

പാറശ്ശാലയിലൊരു ചെക്കു്പോസ്സു്റ്റിലു് രണു്ടുകോഴികളെക്കൈക്കൂലിവാങ്ങിയതു് കേരളസംസ്ഥാനവിജില൯സ്സുമഹാഡിപ്പാ൪ട്ടുമെ൯റ്റുപിടിച്ചു: മുഖ്യമന്ത്രിയുടെവീട്ടിലേക്കു് ടണു്കണക്കിനുസ്വ൪ണ്ണംകൊണു്ടുപോയതു് മൊഴിവന്നിട്ടും ഇതുവരെയറിഞ്ഞില്ലെന്നു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Joseph Sharp. Graphics: Adobe SP.


പാറശ്ശാലയിലൊരു ചെക്കു്പോസ്സു്റ്റിലു് രണു്ടുകോഴികളെക്കൈക്കൂലിവാങ്ങിയതു് കേരളസംസ്ഥാനവിജില൯സ്സുമഹാഡിപ്പാ൪ട്ടുമെ൯റ്റുപിടിച്ചു: മുഖ്യമന്ത്രിയുടെവീട്ടിലേക്കു് വിദേശക്കോണു്സ്സുലേറ്റിലു്നിന്നും ബിരിയാണിച്ചെമ്പുകളിലു് പലപ്രാവശ്യമായി ടണു്കണക്കിനുസ്വ൪ണ്ണംകൊണു്ടുപോയതു് അതുകയറ്റിവിട്ടസ്ഥലത്തുനിന്നും യൂയ്യേയ്യീയുടെയാ തിരുവനന്തപുരത്തെ കോണു്സ്സുലേറ്റിലെ ഉദ്യോഗസ്ഥയുടെതന്നെ മൊഴിവന്നിട്ടും ഇതുസംസ്ഥാനവിജില൯സ്സന്വേഷിക്കേണു്ടൊരു അനധികൃതസ്വത്തുസമ്പാദനമോ കൈക്കൂലിയോ കള്ളക്കടത്തോ ആണെന്നു് ഇതുവരെയറിഞ്ഞില്ലെന്നു്! അതുകൈക്കൂലിയാണെന്നറിഞ്ഞുകൂടെന്നു്!! മുഖ്യമന്ത്രി വിജില൯സ്സുമന്ത്രിയുംകൂടിയാണെന്നു് ഇപ്പോളാണറിയുന്നതെന്നു്!!! പടുകൂറ്റ൯ബിരിയാണിച്ചെമ്പുകണു്ടാണു് വിരണു്ടുപോയതെന്നു്, മന്ത്രിമാരും മുഖ്യമന്ത്രിമാരും അവരുടെകുടുംബാംഗങ്ങളും വിജില൯സ്സന്വേഷിക്കേണു്ടപ്രവൃത്തികളു്ചെയ്യുമെന്നു് ഇതുവരെയറിയില്ലായിരുന്നുവെന്നു്, ഒട്ടുംപ്രതീക്ഷിക്കാ൯പറ്റില്ലെന്നു്!!!!

കേരളാ-തമിഴു്നാടതൃത്തിയിലു് തിരുവനന്തപുരം-കന്യാകുമാരിറൂട്ടിലു് തിരുവനന്തപുരത്തുനിന്നുവെറും മുപ്പത്തിനാലുകിലോമീറ്റ൪ദൂരെ അമരവിള, കളിയിക്കാവിള, നെയ്യാറ്റി൯കരപ്പ്രദേശങ്ങളെയെല്ലാം അതിരിട്ടുകിടക്കുന്ന, കരുപ്പട്ടിനി൪മ്മാണത്തിനുപ്രസിദ്ധമായ, ഒരുസ്ഥലമാണു് പാറശ്ശാല. കേരളത്തിലേക്കു് കോഴികളു്വരുന്നതുമിതിലൂടെയാണു്. രണു്ടുകോഴികളെമാത്രമല്ല പത്തയ്യായിരംരൂപയുമീ വെറ്ററിനറിവൈദ്യനിലു്നിന്നുപിടിച്ചെന്നുപറയുന്നു. ഏതായാലുമാസ്സു്ത്രീയുടെകാറിന്നുള്ളിലു് കോഴിയെവീട്ടിലു്ക്കൊണു്ടുപോകുന്നതിനുള്ളയൊരു കൂടുണു്ടായിരുന്നുവെന്നതൊരുവസു്തുതയാണു്. കോഴിയുടെരക്തമെടുത്തുപരിശോധിച്ചു് രോഗമുണു്ടോയെന്നുകണു്ടെത്തുന്നതിനുവേണു്ടി പിടിച്ചിട്ടിരുന്നകോഴികളാണെന്നവാദമൊന്നും ചെലവായതായിക്കാണുന്നില്ല. റ്റീവീമാധ്യമങ്ങളെക്കൂടിവിളിച്ചുകൊണു്ടുപോയി സവിസ്സു്തരമിതെല്ലാംകാണിച്ചു. മറ്റേപ്പറഞ്ഞകേസ്സിലു് റെയിഡുനടത്തിപ്പ്രതിയുടെവീഡിയോ മാധ്യമങ്ങളെക്കൂടെവിളിച്ചുകൊണു്ടുപോയി വിതരണംചെയ്യാ൯പറ്റില്ലല്ലോ!

Written on 22 February 2023 and first published on: 23 February 2023

ഈവിഷയം വിശദമായി പ്രതിപാദിക്കുന്ന ഒരു ലേഖനം സഹ്യാദ്രിമലയാളത്തിലു് വായിക്കുക:

196. കേരളത്തിലെന്തുകൊണു്ടു് വിജില൯സ്സു് ഡിപ്പാ൪ട്ടുമെ൯റ്റു് ഒരു ദയനീയ പരാജയമായിപ്പോയി?

https://sahyadrimalayalam.blogspot.com/2019/10/196.html

Article Title Image By Peter Forster. Graphics: Adobe SP.










 

 

 

 

No comments:

Post a Comment