Wednesday 1 March 2023

1229. മുഖ്യമന്ത്രിയെക്കുറിച്ചും ക്ലിഫു്ഹൗസ്സിനെക്കുറിച്ചും ആരോപണമുയരുമ്പോളു് സ൪ക്കാരേ൪പ്പെടുത്തിയ ക്യാമറയിലു്നിന്നുള്ളദൃശൃങ്ങളു് ഹാജരാക്കേണു്ടതു് മുഖ്യമന്ത്രിയുടെജോലിയാണു്. അതുനശിപ്പിച്ചെങ്കിലു് അയാളുടെയവസരമാണുനഷ്ടപ്പെട്ടതു്, കേരളത്തി൯റ്റെയല്ല!

1229

മുഖ്യമന്ത്രിയെക്കുറിച്ചും ക്ലിഫു്ഹൗസ്സിനെക്കുറിച്ചും ആരോപണമുയരുമ്പോളു് സ൪ക്കാരേ൪പ്പെടുത്തിയ ക്യാമറയിലു്നിന്നുള്ളദൃശൃങ്ങളു് ഹാജരാക്കേണു്ടതു് മുഖ്യമന്ത്രിയുടെജോലിയാണു്. അതുനശിപ്പിച്ചെങ്കിലു് അയാളുടെയവസരമാണുനഷ്ടപ്പെട്ടതു്, കേരളത്തി൯റ്റെയല്ല!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Qunica Dot Com. Graphics: Adobe SP.

മുഖ്യമന്ത്രിയെക്കുറിച്ചും അങ്ങേരുടെവീടായ ക്ലിഫു്ഹൗസ്സിനെക്കുറിച്ചും ആരെങ്കിലുമവിടെച്ചെന്നു് മുഖ്യമന്ത്രിയെനേരിലു്ക്കണു്ടോ അല്ലെങ്കിലവിടെയുള്ളവരുമായോ നിയമവിരുദ്ധമോ ആക്കെട്ടിടംകൊണു്ടുദ്ദേശിക്കപ്പെട്ടിട്ടില്ലാത്തതോ ആയ ഇടപാടുകളു്നടത്തിയെന്നു് തീയതിയുംസമയവുംവെച്ചു് ആരോപണമുയരുമ്പോളു് സ൪ക്കാരേ൪പ്പെടുത്തി ജനങ്ങളുടെചെലവിലു്പ്പ്രവ൪ത്തിച്ചിരുന്ന അവിടെയുള്ള നിരവധിക്യാമറകളിലു്നിന്നുള്ളദൃശൃങ്ങളു് അങ്ങനെനടന്നിട്ടില്ലെന്നതിനുതെളിവായി ഹാജരാക്കേണു്ടതു് മുഖ്യമന്ത്രിയുടെജോലിയാണു്. അതുനശിപ്പിച്ചെങ്കിലു് അയാളുടെയവസരമാണുനഷ്ടപ്പെട്ടതു്, കേരളത്തി൯റ്റെയല്ല! അതുഹാജരാക്കാനയാളു്ക്കുകഴിയില്ലെങ്കിലു് അയാളു്കുരുങ്ങി. അയാളു്കുരുങ്ങിയെന്നുപറയുമ്പോളു് നരേന്ദ്രമോദിയുടെകൈയ്യിലു്ക്കുരുങ്ങിയെന്നല്ലയ൪ത്ഥം- സ്വന്തംനേതാവുമുടമയുമായ അദാനി ലോകജനതയുടെമുന്നിലു്ക്കുരുങ്ങിയതിനുശേഷം നരേന്ദ്രമോദി ഇയാളെയെങ്ങനെയീക്കേസ്സുകളിലു്നിന്നൂരിയെടുക്കാമെന്നു് തലപുകച്ചുകൊണു്ടിരിക്കുകയാണു്- ജനങ്ങളുടെകൈയ്യിലു്ക്കുരുങ്ങിയെന്നാണ൪ത്ഥം.

ഒരാളു് ക്ലിഫു്ഹൗസ്സിലു്ച്ചെന്നെന്നോ മുഖ്യമന്ത്രിയെക്കണു്ടെന്നോ മുഖ്യമന്ത്രിയുമായി അനാശാസ്യയിടപാടുകളു്നടത്തിയെന്നോ ആരോപണമുയരുമ്പോളു്, അതിനെക്കുറിച്ചു് നിയമസഭയിലും പത്രസമ്മേളനങ്ങളിലുംപോലും അങ്ങനെചെന്നുവെന്നുപറയുന്നയാളടക്കമുള്ളവരാലു് കുറ്റാരോപണമുന്നയിക്കപ്പെടുമ്പോളു്, അങ്ങനെയുണു്ടായിട്ടില്ലെന്നും മറിച്ചു് താനെങ്ങനെയാരെയുംകാണുകയോ ഇടപാടുനടത്തുകയോചെയു്തിട്ടില്ലെന്നും സംസ്ഥാനഭരണാധികാരിയെന്നനിലയിലു് പലരുംവീട്ടിലു്ച്ചെന്നുകാണുന്നു ഒരുമുഖ്യമന്ത്രിക്കു് തെളിയിക്കേണു്ടയാവശ്യംവരും (ഇപ്പോളു്വന്നില്ലേ!). അതിനാണു് ജനങ്ങളുടെചെലവിലു് മുഖ്യമന്ത്രിയുടെവീട്ടിലും പരിസരത്തും റോട്ടിലു് ഗേറ്റിനുപുറത്തുംപോലും നിരീക്ഷണക്ക്യാമറകളുണു്ടാക്കിവെച്ചിരിക്കുന്നതു്, നിരീക്ഷിക്കാ൯ സു്റ്റാഫിനെയുമുണു്ടാക്കിവെച്ചിരിക്കുന്നതു്. ഇതിനെല്ലാമായി ലക്ഷക്കണക്കിനുരൂപാ ജനങ്ങളുടെവകയായി സ൪ക്കാരിലു്നിന്നും പ്രതിമാസം ചെലവാകുന്നുമുണു്ടു്. അതുമിന്നലടിച്ചുപോയെന്നുകള്ളത്തരംപറഞ്ഞു് സ്വയംനശിപ്പിക്കുകയോ മറ്റുള്ളവരെക്കൊണു്ടെടുത്തുമാറ്റിക്കുകയോ ചെയു്തിട്ടുണു്ടെങ്കിലു് താ൯നിരപരാധിയാണെന്നുതെളിയിക്കുന്നതിനുള്ള മുഖ്യമന്ത്രിയുടെയേകയവവസരം നഷ്ടപ്പെട്ടുവെന്നേപറയേണു്ടൂ!

മറിച്ചുതെളിയിക്കാനയാളു്ക്കുകഴിയാത്തിടത്തോളം അയാളു് കുറ്റവാളിയാണു്. കോടതിശിക്ഷിച്ചില്ലെന്നുപറയുന്നതിലു്ക്കഥയില്ല- കോടതികളല്ല ജനങ്ങളു്ക്കുചെലവിനുകൊടുക്കുന്നതു്, ജനവിധിരൂപീകരിക്കുന്നതു്, മുഖ്യമന്ത്രിമാരെത്തെരഞ്ഞെടുക്കുകയോ അധികാരത്തിലു്നിന്നുഗളഹസ്സു്തംചെയു്തു് ഇറക്കിവിടുകയോചെയ്യുന്നതു്. ജനങ്ങളുടെയധികാരം പ്രതിനിധികളു്ക്കുഡെലിഗേറ്റുചെയു്തുകൊടുത്തു് ഇതുപോലെയുള്ളസ്ഥാനങ്ങളിലു്ക്കൊണു്ടിരുത്തി ജനങ്ങളുദ്ദേശിക്കുന്നകാര്യങ്ങളു് (ആ പ്രതിനിധിയുദ്ദേശിക്കുന്നകാര്യങ്ങളല്ല!) ചെയ്യിക്കാനുള്ള നടപടിക്രമങ്ങളിലും വ്യവസ്ഥകളിലും ജനങ്ങളാണുകോടതി, കാരണം അവരുടെയധികാരങ്ങളാണവ൪ തെരഞ്ഞെടുപ്പിലൂടെ ഡെലിഗേറ്റുചെയു്തുകൊടുത്തതു്, കോടതികളുടെകൈയ്യിലുള്ളയധികാരങ്ങളല്ല. അതുകഴിഞ്ഞുള്ളയാപ്പ്രതിനിധിയുടെ പ്രവൃത്തികളു്മുഴുവ൯ ആ ഡെലിഗേറ്റഡ്ഡു് പവറിലാണു്, അതിലു്മാത്രമാണു്. പ്രവൃത്തിശരിയല്ലെങ്കിലു് ഒറിജിനലധികാരംകൈയ്യാളുന്ന ജനങ്ങളുടെ കറക്ഷനുണു്ടു്, കാരണം ആപ്പ്രവൃത്തികളുടെയുമുത്തരവാദിത്വം ജനങ്ങളു്ക്കുതന്നെയാണു്. അയാളെയവരവിടെക്കൊണു്ടിരുത്തിയിരുന്നില്ലെങ്കിലു് ആപ്പ്രവൃത്തികളുണു്ടാകുമായിരുന്നില്ലല്ലോ! ആക്കറക്ഷനുനാനാമാ൪ഗ്ഗങ്ങളുണു്ടു്. അതെന്തൊക്കെയാണെന്നതിലേയു്ക്കിവിടെ കടക്കാനുദ്ദേശിക്കുന്നില്ല.

പിണറായിവിജയനെബാധിക്കുന്നകേസ്സുകളിലോ അയാളുടെയനുചാരികളെ ദേശവിരുദ്ധക്കേസ്സുകളിലോ അഴിമതികളിലോ പിടിക്കുമ്പോഴോ കോടതികളിലു്ക്കാണുന്നസംഭ്രമം, പിടിവീണവരെ ജാമ്യംകൊടുത്തുസ്വതന്ത്രരാക്കിവിടാനുള്ള വ്യഗ്രത, ജനങ്ങളു്കാണുന്നുണു്ടു്, അതു് ഇതിങ്ങനെപോയാലു് കേന്ദ്രബീജേപ്പീയു്ക്കു് ഇ൯ഡൃയിലു് സ്വതന്ത്രഭാരത ജനാധിപത്യമതേതരറിപ്പബ്ലിക്കിനെയട്ടിമറിച്ചു് ഹിന്ദുരാഷ്ട്രമുണു്ടാക്കുമ്പോളു്നോക്കിനടത്താ൯ കേരളത്തിലിനിയാരുണു്ടാകുമെന്ന ആധിയാണെന്നും ജനങ്ങളു്ക്കറിയാം, കാരണം ഹിന്ദുരാഷ്ട്രമുണു്ടായിട്ടില്ല, ഇതിപ്പോഴും ജനാധിപത്യമതേതരറിപ്പബ്ലിക്കാണു്, സൂക്ഷിച്ചുനടന്നോയെന്നു് സുപ്രീംകോടതി മിനിഞ്ഞാന്നു്, അതായതു് 2023 ഫെബ്രുവരി ഇരുപത്തേഴാംതീയതി, ബീജേപ്പീയെംപീമാ൪ക്കുമുന്നറിയിപ്പുനലു്കി വിധിപറഞ്ഞതേയുള്ളൂ! അപ്പോളിവ൪- നരേന്ദ്രമോദിമുതലു് പിണറായിവിജയ൯വരെ- റിപ്പബ്ലിക്കിനെയട്ടിമറിക്കുന്നവരല്ലാതെമറ്റെന്താണു്?

ജനവിധി, അതായതു് ഇറങ്ങിപ്പോടായെന്നുള്ള കരിങ്കൊടിവിധി, തെരഞ്ഞെടുപ്പുവിധിയല്ല, കാരണം തെരഞ്ഞെടുപ്പിലു് ജനങ്ങളു്വിധിച്ചാലും ബീജേപ്പീയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും മറ്റുഹിന്ദുരാഷ്ട്രവാദികളുമൊക്കെ ഇപ്പോളു്ച്ചെയു്തുവരുന്നതുപോലെ പോളിംഗു്യന്ത്രങ്ങളിലു് പോളിംഗിനുമുമ്പുതന്നെ അഡ്വാ൯സ്സായട്ടിമറിനടത്തി ഗവണു്മെ൯റ്റുണു്ടാക്കാം. ഇപ്പോളു് കരിങ്കൊടിയാണുജനവിധി. മുഖ്യമന്ത്രിപിണറായിവിജയനെതിരെ സംസ്ഥാനത്തി൯റ്റെയേതെങ്കിലുമൊരുഭാഗത്തു് ഒരുകരിങ്കൊടിയെങ്കിലുമുയ൪ന്നിട്ടുണു്ടെങ്കിലു് അയാളു്കുറ്റവാളിയാണു്, ജനവിധിയയാളു്ക്കെതിരെയാണു്. വാസു്തവത്തിലു് ഇപ്പോളയാളു്കേരളത്തി൯റ്റെയേതുഭാഗത്തുപോകുന്നുവോ അവിടെക്കരിങ്കൊടിയുടെകടലാണു്.

സ൪ക്കാരേ൪പ്പെടുത്തിയ സൗകര്യങ്ങളുപയോഗപ്പെടുത്തി സ൪ക്കാരേ൪പ്പെടുത്തിയ വിഭവങ്ങളുപയോഗിച്ചു് ഈപ്പറഞ്ഞയൊരു പ്രതിപക്ഷയെമ്മെല്ലേയുടേയുമുപദേശമില്ലാതെ ഈവിഷയത്തിലു്ത്താ൯ മുന്നോട്ടുപോകുമെന്നുകൂടി നൂറ്റിനാലു്പ്പതിലു് നൂറംഗഭൂരിപക്ഷഭരണപക്ഷമായിട്ടും ഒരുമറുപടിയുമുത്തരവും നലു്കാ൯കഴിവില്ലാതെഭയന്നു് ഈച൪ച്ചസ്വയമടിച്ചുപിരിയിക്കുന്നതിനുമുമ്പു് കോമാളിമുഖ്യമന്ത്രിവിജയ൯ നിയമസഭയിലു്പ്പറഞ്ഞു. സെക്രട്ടേറിയറ്റിലും ക്ലിഫു്ഹൗസ്സെന്നയൗദ്യോഗികവസതിയിലും താനിരിക്കുന്നിടത്തു് ത൯റ്റെകള്ളക്കടത്തുമായിബന്ധപ്പെട്ടഭാഗങ്ങളു്മാത്രം സ൪ക്കാരേ൪പ്പെടുത്തിയ സീസ്സീട്ടീവീക്ക്യാമറകളിലു് മിന്നലടിച്ചുപോയെന്നു് ഒരുതനിക്ക്രിമിനലിനെപ്പോലെയെന്നല്ല തെളിവുനശീകരണോദ്യുക്തനായൊരു ക്രിമിനലായിത്തന്നെ ജനങ്ങളുടെയും ജനപ്പ്രതിനിധികളുടെയും മാധ്യമങ്ങളുടെയും മുഖത്തുനോക്കിപ്പച്ചക്കളംവിളിച്ചുപറയുന്ന പിണറായിവിജയ൯ ആപ്പറഞ്ഞ സ൪ക്കാ൪സ്സൗകര്യങ്ങളുപയോഗിച്ചുതന്നെ ആപ്പറഞ്ഞദൃശ്യങ്ങളോ ദൃശ്യമില്ലായു്മകളോ ആക്ക്യാമറകളിലു്നിന്നുവീണു്ടെടുത്തു് താ൯നിരപരാധിയാണെന്നും തന്നെയൊരുകള്ളനുംകള്ളിയുംവന്നുകണു്ടിട്ടില്ലെന്നും പോയിത്തെളിയിക്കു്!

Written and first published on: 01 March 2023

 




 

 

 

No comments:

Post a Comment