Monday, 27 March 2023

1250. രാജ്യത്തെസ്സകലപണനീക്കവും നിരീക്ഷിക്കുമെന്നുപറഞ്ഞ ഡിജിറ്റലി൯ഡൃയു്ക്കു് കേരളത്തിലേയു്ക്കൊഴുകിയ ആയിരക്കണക്കിനുകോടിരൂപയുടെകള്ളപ്പണം എങ്ങോട്ടുപോയെന്നു് ഈഡീയന്വേഷിക്കുന്നതിനെക്കുറിച്ചു് എന്താണുപറയാനുള്ളതു്?

1250

രാജ്യത്തെസ്സകലപണനീക്കവും നിരീക്ഷിക്കുമെന്നുപറഞ്ഞ ഡിജിറ്റലി൯ഡൃയു്ക്കു് കേരളത്തിലേയു്ക്കൊഴുകിയ ആയിരക്കണക്കിനുകോടിരൂപയുടെകള്ളപ്പണം എങ്ങോട്ടുപോയെന്നു് ഈഡീയന്വേഷിക്കുന്നതിനെക്കുറിച്ചു് എന്താണുപറയാനുള്ളതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Media Parts. Graphics: Adobe SP.

റിപ്പബ്ലിക്കനി൯ഡൃ, ജനാധിപത്യയി൯ഡൃ, മതേതരത്തയി൯ഡൃ എന്നൊക്കെപ്പറയുന്നതിനകത്തു് നരേന്ദ്രമോദി ഡിജിറ്റലി൯ഡൃ എന്നൊന്നുണു്ടാക്കി. ഭാരതീയജനതാപ്പാ൪ട്ടിയുടെ ഇ൯ഡൃയെയടുത്തയുഗത്തിലെത്തിക്കുന്നതിനുള്ള സമഗ്രമായ അഭിമാനപൂ൪വ്വമായ പരിപാടിയാണെന്നുപറഞ്ഞുകൊണു്ടാണു് അതുണു്ടാക്കിയതു്. ഈ ഡിജിറ്റലി൯ഡൃയിലേറ്റവുമവശ്യമായ രണു്ടുവസു്തുക്കളു് ത൯റ്റെയും അദാനിയളിയ൯റ്റെയും മുകേഷുമച്ചമ്പിയുടെയുംകൈയ്യിലു് സു്മാ൪ട്ടു്ഫോണുകളുള്ളതുകൊണു്ടു് ഇ൯ഡൃയിലു് ജനങ്ങളുടെകൈയ്യിലെല്ലാം ആ൯ഡ്രോയിഡു്ഫോണുകളുണു്ടാവുമെന്നും ഇനിമേലു്രാജ്യത്തെപ്പണമിടപാടുകളെല്ലാം ഗൂഗിളിനുംമറ്റും പണമങ്ങോട്ടുകൊടുത്തുജനങ്ങളു്നടത്തിക്കൊള്ളുമെന്നും, ഫയലു്നീക്കവും ജനങ്ങളുമായിബന്ധപ്പെടുന്നതും സമ്പ൪ക്കപ്പെടുന്നതുമടക്കമുള്ള രാജ്യത്തെഗവണു്മെ൯റ്റുഭരണമെല്ലാം ആ൪ക്കുവേണമെങ്കിലുമെപ്പോളു്വേണമെങ്കിലും അഴിച്ചുമാറ്റിത്തെളിവുനശിപ്പിക്കാ൯സൗകര്യത്തിനു് കടലാസ്സുമാറ്റി സൈബ൪സ്സു്പ്പെയു്സ്സിലാകുമെന്നുമുള്ള സങ്കലു്പ്പനങ്ങളാണു്. ഭരണാധിപ൯മാരെസ്സംബന്ധിച്ചിടത്തോളം അതി൯ഡൃയിലു്നടപ്പിലായി. ജനങ്ങളെസ്സംബന്ധിച്ചിടത്തോളം അതി൯ഡൃയിലു്നടപ്പിലായില്ല.

ഇപ്പോളൊരു ആ൯ഡ്രോയിഡുഫോണും അല്ലെങ്കിലു് അധുനാധുനമായ ഓപ്പറേറ്റിംഗു്സിസ്സു്റ്റമുകളു് പണംകൊടുത്തുവാങ്ങിയി൯സ്സു്റ്റാളുചെയു്ത കമ്പ്യൂട്ടറുമില്ലാതെ ജനങ്ങളു്ക്കു് പണു്ടുകടലാസ്സിലെഴുതിയയച്ചിരുന്നതുപോലെ ഒരപേക്ഷയോ പരാതിയോപോലും ഗവണു്മെ൯റ്റിനുസമ൪പ്പിക്കാ൯കഴിയാതായി. ഒരപേക്ഷയോ കംപ്ലെയി൯റ്റോയെഴുതി ഒരുകവറിലിട്ടു് ഇരുപത്തഞു്ചുരൂപയുംകൊടുത്തിട്ടു് ദാ... ഇതുകൊണു്ടുപോയിക്കൊടുത്തിട്ടു് തെളിവുംസൂക്ഷിച്ചുവെയു്ക്കെന്നു് കേന്ദ്രകമ്പിത്തപാലു്വകുപ്പിനോടുപറഞ്ഞാലു് അവരുടനതുചെയ്യുന്ന ദശാബ്ദപ്പഴക്കമുള്ളസമ്പ്രദായം അഴിമതിയു്ക്കെതിരേജനങ്ങളുണരുന്നതുകണു്ടുഭയന്ന നരേന്ദ്രമോദി ഡിജിറ്റലി൯ഡൃയിലൂടെയവസാനിപ്പിച്ചു.

അങ്ങനെയൊരുവശത്തി൯ഡൃമുഴുവ൯ ഗവണു്മെ൯റ്റിലെക്കെട്ടവ൯മാരെനരേന്ദ്രമോദി രക്ഷപ്പെടുത്തി. മറുവശത്തു് ഈഡിജിറ്റലിടപാടുകളു്മുഴുവ൯ ഗവണു്മെ൯റ്റുമായിനടത്തണമെങ്കിലു് ജനങ്ങളു്ക്കു് ഗൂഗിളു്, യാഹൂ, മൈക്രോസോഫു്ടു് എന്നീലോകക്കമ്പനികളുടെയടിമകളായി അവരുടെദയവുംസൗജന്യവുമായൊരു ഈമെയിലഡ്ഡ്രസ്സെടുത്തു് അതുനലു്കി അതിലൂടെയേനടത്താ൯കഴിയൂവെന്നാക്കി. ലോകത്തേറ്റവുംകൂടുതലാവശ്യമുള്ളതും ഏറ്റവുംകച്ചവടസാദ്ധ്യതയുള്ളതും വിറ്റാലേറ്റവുംകൂടുതലു്വിലകിട്ടുന്നതുമായയൊന്നാണു് പൗര൯മാരുടെയീമെയിലഡ്ഡ്രസ്സുകളു്. അതുനി൪ബ്ബന്ധമായുണു്ടാക്കിച്ചു് ശേഖരിച്ചുവിലു്ക്കാനേറ്റവുമെളുപ്പവഴിയാണു്, ഇതുവരെരാജ്യംഭരിച്ച കോണു്ഗ്രസ്സുഗവണു്മെ൯റ്റുകളുണു്ടാക്കിയ രാജ്യത്തെറെയിലു്വേസ്സു്റ്റേഷനുകളു്മുതലു് വിമാനത്താവളങ്ങളും കപ്പലു്ശ്ശാലകളുംവരെവിറ്റ, മെയ്യനങ്ങിയൊരുകുപ്പയെടുക്കാതെയും പ്രതിമകളല്ലാതെസ്വന്തമായൊന്നുമുണു്ടാക്കാതെയും റിലയ൯സ്സി൯റ്റെയുമദാനിയുടെയുംതോളിലേറിബു്ഭരണത്തിലു്വന്ന, ബീജേപ്പീഗവണു്മെ൯റ്റുണു്ടാക്കിക്കൊണു്ടുവന്നതു്. ഇന്നതുഡിജിറ്റലി൯ഡൃയെന്നപേരിലു് ബീജേപ്പീയുടെയേറ്റവുംവലിയസാമ്പത്തികസ്സ്രോതസ്സായി രാജ്യംനിറഞ്ഞുനിലു്ക്കുന്നു. ഇതുവെച്ചുള്ളപരമാവധിപ്പണംചൂഷണം അവരോടൊട്ടിക്കാലുനക്കിത്തുടച്ചുനിലു്ക്കുന്ന കേരളത്തിലെപ്പിണറായിവിജയ൯റ്റേതടക്കമുള്ള സകലസാമന്തസംസ്ഥാനഗവണു്മെ൯റ്റുകളു്ക്കുംനലു്കി അവരെയുമടക്കിനി൪ത്തിയിട്ടുമുണു്ടു്. ഇതിലെവിടെയെങ്കിലുമൊരു ഗവണു്മെ൯റ്റേജ൯സ്സി പൊതുജനങ്ങളുടെയൊരീമെയിലു്ക്കത്തിനു് മറുപടിയയച്ചതായിയിന്നേവരെയാരും കേട്ടിട്ടുമില്ല.

ഡിജിറ്റലി൯ഡൃയുണു്ടാക്കുമ്പോളു് നരേന്ദ്രമോദിഗവണു്മെ൯റ്റും റിസ൪വ്വുബാങ്കുംപറഞ്ഞയൊരു സൂചനയുണു്ടു്- രാജ്യത്തിനകത്തെസ്സകലപണനീക്കവും കേന്ദ്രഗവണു്മെ൯റ്റി൯റ്റെയും റിസ൪വ്വുബാങ്കി൯റ്റെയും നിരീക്ഷണത്തിലാവുമെന്നും കള്ളപ്പണനീക്കം അസാദ്ധ്യമാകുമെന്നും. അതിനുശേഷം യൂയ്യേയ്യീപോലുള്ളയനേകംരാജ്യങ്ങളിലു്നിന്നും കേരളത്തിലേയു്ക്കു് സ൪ക്കാ൪പ്പദ്ധതികളിലൂടെയുമല്ലാതെയുമൊഴുകിയ ആയിരക്കണക്കിനുകോടിരൂപാമോഷണംപോയി, തൊട്ടവരൊക്കെവെട്ടിത്തിന്നു, തലു്പ്പരകക്ഷികളു്വീതംവെച്ചെടുത്തു. അതിലു്ച്ചിലതിനു് കേന്ദ്രഗവണു്മെ൯റ്റുനിയന്ത്രണത്തിലുള്ള സംസ്ഥാനഗവണു്മെ൯റ്റുദ്യോഗസ്ഥ൯മാരായ ശിവശങ്കറെപ്പോലുള്ള ഐയ്യേയെസ്സുകാരെത്തന്നെ കേരളത്തിലു് ജയിലിലു്പ്പിടിച്ചിട്ടിരിക്കുന്നു. ഈവന്നപണമൊക്കെയെങ്ങോട്ടുപോയെന്നു് കേന്ദ്രഗവണു്മെ൯റ്റി൯റ്റെ സാമ്പത്തികക്കുറ്റാന്വേഷണയേജ൯സ്സിയായ എ൯ഫോഴു്സ്സുമെ൯റ്റുഡയറക്ടറേറ്റു് 2019മുതലു് അഞു്ചുവ൪ഷമായി അന്വേഷിച്ചുകൊണു്ടുനടക്കുന്നുവെന്നു് അവരും കേന്ദ്രഗവണു്മെ൯റ്റുംപറയുന്നു. ഡിജിറ്റലി൯ഡൃയേ൪പ്പെടുത്തുകയാണെന്നും ഇ൯ഡൃയിലേയു്ക്കും ഇ൯ഡൃയു്ക്കകത്തും ഇ൯ഡൃയു്ക്കുപുറത്തേയു്ക്കുമുള്ള സകലപണനീക്കങ്ങളും ഇതോടെനിരീക്ഷിക്കാനെളുപ്പമാകുമെന്നും നിരീക്ഷണത്തിലായെന്നും ജനങ്ങളോടുപറഞ്ഞഡിജിറ്റലി൯ഡൃയു്ക്കും ബീജേപ്പീയുടെപ്രധാനമന്ത്രി നരേന്ദ്രമോദിക്കും റിസ൪വ്വുബാങ്കിനും ഈപ്പണമെവിടെപ്പോയെന്നതിനെക്കുറിച്ചു് എന്താണുപറയാനുള്ളതു്? ആപ്പറഞ്ഞനിരീക്ഷമുണു്ടായിരുന്നോ അതോ ഹിന്ദുരാഷ്ട്രരൂപീകരണത്തി൯റ്റെഭാഗമായി കേരളത്തിലെസ്സാമന്തപ്പാ൪ട്ടിയുടെനടപടികളിലേക്കും കള്ളപ്പണക്കടത്തുകളിലേക്കുംനോക്കാതെ കണ്ണടച്ചോ? രാജ്യത്തെസ്സകലപണനീക്കവും നിരീക്ഷിക്കുമെന്നുപറഞ്ഞ ഡിജിറ്റലി൯ഡൃയു്ക്കു് കേരളത്തിലേയു്ക്കൊഴുകിയ ആയിരക്കണക്കിനുകോടിരൂപയുടെ കള്ളപ്പണംമെങ്ങോട്ടുപോയെന്നു് ഈഡീയന്വേഷിക്കുന്നതിനെക്കുറിച്ചു് ഒന്നുംപറയാനില്ലേ?

Written on 08 March 2023 and first published on: 27 March 2023



 






No comments:

Post a Comment