നിയമസഭാംഗമല്ലാത്തൊരു മുഖ്യമന്ത്രിയുടെകെണു്ട൯ക്ലാ൪ക്കായക്രിമിനലു് നിയമസഭാംഗങ്ങളു്ക്കുമാത്രമുള്ളസംരക്ഷണംനേടി അറസ്സു്റ്റിലു്നിന്നുരക്ഷപ്പെട്ടു് നിയമസഭയു്ക്കകത്തുകിടക്കുന്നുണു്ടോയെന്നുനോക്കേണു്ടതും നടപടിയെടുക്കേണു്ടതും നിയസഭാസ്സു്പ്പീക്കറുടെകടമയാണു്
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Nomad Soul. Graphics: Adobe SP.
കുറേയവതാരങ്ങളും പവ൪ബ്രോക്ക൪മാരും എം. എ. യൂസഫലിയെപ്പോലുള്ളകുറേ വിദേശബിസിനസ്സുകാരുംമാത്രമടങ്ങുന്നതാണു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനഭരണം. അതി൯റ്റെയൊരറ്റത്തു് പിണറായിവിജയനെന്നൊരാളു് മുഖ്യമന്ത്രിയുടെസീലുംപിടിച്ചിരിപ്പുണു്ടെന്നുമാത്രം. (ഇരിക്കുന്നുണു്ടെന്നുപറയുന്നതിനുപകരം പിടിച്ചുതൂങ്ങിക്കിടക്കുന്നുണു്ടെന്നുപറയുന്നതാണുശരി). അതിനുപകരമായി അയാളു്ക്കുമയാളുടെകുടുംബത്തിനും ഗവണു്മെ൯റ്റി൯റ്റെപേരിലു് എന്തഴിമതിയുംനടത്താം, ഗവണു്മെ൯റ്റി൯റ്റെപണത്തിലു്നിന്നു് എന്തുവെട്ടിപ്പുംനടത്താം. അതിനൊന്നും ബീജേപ്പീയുടെ നരേന്ദ്രമോദിയുടെ കേന്ദ്രഗവണു്മെ൯റ്റു് ഒരുനടപടിയുമെടുക്കില്ലെന്നവ൪ ഉറപ്പാക്കിയിട്ടുണു്ടു്. അതി൯റ്റിടയിലാണിയാളു് ജനവിധിയെന്നും കേന്ദ്രഗവണു്മെ൯റ്റുപദ്രവിക്കുന്നുവെന്നും കേന്ദ്രകുറ്റാന്വേഷണയേജ൯സ്സികളെയുപയോഗിച്ചു് വേട്ടയാടുന്നുവെന്നും ജനങ്ങളെയണിനിരത്തിച്ചെറുക്കുമെന്നും ജനങ്ങളു്ക്കെല്ലാമറിയാമെന്നുമൊക്കെവിളിച്ചുപറയുന്നതു്.
മുലപ്പാലുകുടിയാഗ്രഹപ്പ്രകടനംമുതലു് സ്വ൪ണ്ണക്കള്ളക്കടത്തുവരെ ഒന്നരഡസനോളം കൊടിയദേശവിരുദ്ധക്കുറ്റകൃത്യങ്ങളു് ഈമുഖ്യമന്ത്രിക്കുവേണു്ടിനടത്തിയ, ഒരുകുറ്റകൃത്യത്തിലുംകൈവിടാതെ വ൪ഷങ്ങളായിക്കൂടെക്കൊണു്ടുനടന്നു് സ൪ക്കാ൪ശ്ശമ്പളംകൊടുക്കുന്ന, അയാളുടെസ്വന്തംപ്രൈവറ്റുസെക്രട്ടറി (അയാളുടെസ്വന്തമനധിക്കൃതസമ്പാദ്യങ്ങളിലു് ഇതിനാനുപാതികമല്ലാത്ത വലിയകുറവുകാണുന്നുണു്ടു്, അയാളു്വാങ്ങിപ്പുതുക്കിപ്പണിഞ്ഞവീടി൯റ്റെചുവരുകളു്ക്കു് കനവുമലു്പ്പംകൂടുതലായിരിക്കണം!) രവീന്ദ്രനെന്നക്രിമിനലിനെ ഈഡീയു്കയറിപ്പിടിക്കാ൯കഴിയാതെ നിയമസഭയു്ക്കകത്തുതന്നെകൊണു്ടുചെന്നു് പായുംതലയിണയുംകൊടുത്തു് 2023മാ൪ച്ചിലു് ഒളിപ്പിച്ചുകിടത്തിയിട്ടാണുനിന്നീപ്പ്രസംഗിക്കുന്നതു് നിയമസഭയു്ക്കകത്തുതന്നെ! നിയമസഭയു്ക്കകത്തിങ്ങനെ മുഖ്യമന്ത്രിയുടെകെണു്ട൯ക്ലാ൪ക്കായ നിയമസഭാംഗമല്ലാത്തൊരുക്രിമിനലു് നിയമസഭാംഗങ്ങളു്ക്കുമാത്രമുള്ളസംരക്ഷണംനേടി അറസ്സു്റ്റിലു്നിന്നുരക്ഷപ്പെട്ടുകിടക്കുന്നുണു്ടോയെന്നു് നോക്കേണു്ടതും നടപടിയെടുക്കേണു്ടതും നിയസഭാസ്സു്പ്പീക്കറുടെകടമയായതുകൊണു്ടു് അതിലേയു്ക്കിവിടെക്കടക്കുന്നില്ല.
Written on 28 February 2023 and first published on: 02 March 2023
No comments:
Post a Comment