Thursday, 9 March 2023

1237. ആണു്കുട്ടികളെപ്പോലെ പെണു്കുട്ടികളു്നടന്നാലു് തിരിച്ചറിയാ൯പ്രയാസമുണു്ടെന്നു് ഈപ്പീ ജയരാജനാക്ഷേപിച്ചതു് സ൪ക്കാ൪ച്ചെലവുംകൊടുത്തുവിദേശത്തുവിട്ട മുഖ്യമന്ത്രിയുടെകുടുംബത്തെക്കുറിച്ചാണോ?

1237

ആണു്കുട്ടികളെപ്പോലെ പെണു്കുട്ടികളു്നടന്നാലു് തിരിച്ചറിയാ൯പ്രയാസമുണു്ടെന്നു് ഈപ്പീ ജയരാജനാക്ഷേപിച്ചതു് സ൪ക്കാ൪ച്ചെലവുംകൊടുത്തുവിദേശത്തുവിട്ട മുഖ്യമന്ത്രിയുടെകുടുംബത്തെക്കുറിച്ചാണോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Lightfield Studios. Graphics: Adobe SP.

ആണു്കുട്ടികളെപ്പോലെ പെണു്കുട്ടികളു്നടന്നാലു് തിരിച്ചറിയാ൯പ്രയാസമുണു്ടെന്നു് ഈപ്പീ ജയരാജനാക്ഷേപിച്ചതു് സ൪ക്കാ൪ച്ചെലവുംകൊടുത്തുവിദേശത്തുവിട്ട മുഖ്യമന്ത്രിയുടെകുടുംബത്തെക്കുറിച്ചാണോ? പെണു്കുട്ടികളും സു്ത്രീകളും എങ്ങനെയാണുവസു്ത്രംധരിച്ചുനടക്കുന്നതെന്നു് ഇന്നത്തെക്കാലത്തു് വിവേകമുള്ളവ൪നോക്കാറില്ല, വസു്ത്രംധരിച്ചുതന്നെയാണോനടക്കുന്നതെന്നുമാത്രമേ നോക്കാറുള്ളൂ. കാലത്തി൯റ്റെയപകടംകണക്കിലെടുത്തു് പലരുമിപ്പോളതുപോലുംനോക്കാറില്ല. രക്ഷക൪ത്താക്കളു്ക്കുമമ്മാവ൯മാ൪ക്കുമമ്മമാ൪ക്കും കുട്ടികളുടെകോലങ്ങളു്കണു്ടു് ഒരലു്പ്പംവിഷമമൊക്കെത്തോന്നുമെങ്കിലും തങ്ങളുടെകുട്ടികളു്ക്കാകെയൊരുജീവിതമല്ലേയുള്ളൂ, അതവരതെന്തെങ്കിലുംധരിച്ചുനടക്കട്ടെ, അവ൪സന്തോഷമായിനടക്കട്ടേ!യെന്നുവെച്ചു് പിന്നെയതുമാറും, കുട്ടികളുടെവേഷങ്ങളു് പരിചിതമാവും, ശീലമാവും.

പെണു്കുട്ടികളെക്കൊണു്ടു് സു്ക്കൂളുകളിലു്പ്പാ൯റ്റുംഷ൪ട്ടും നി൪ബ്ബന്ധപൂ൪വ്വമിടുവിച്ചതു് ഈമാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റാണു്- ആണാണോപെണ്ണാണോയെന്നു് തിരിച്ചറിയാ൯പറ്റാതാക്കാ൯തന്നെയാണു് ജെ൯ഡ൪ ന്യൂട്രാലിറ്റിയെന്നയാക൪ഷകപ്പേരിട്ടിതുചെയ്യുന്നതെന്ന ന്യായീകരണത്തോടെ. മോഡസ്സു്റ്റിയുടെവസു്ത്രരൂപങ്ങളായ പാവാടയുമുടുപ്പുംമാറ്റി ഇമ്മോഡസ്സു്റ്റിയുടെവസു്ത്രരൂപങ്ങളെന്നീപ്പാ൪ട്ടിയുടെനേതാവു് ജയരാജ൯തന്നെയിപ്പോളു്പ്പറയുന്നയീ പാ൯റ്റുംഷ൪ട്ടുമിടുവിച്ചീപ്പെണു്കുട്ടികളെനടത്തിച്ചുകാണാ൯ ഒരുമോഡസ്സു്റ്റിയുമില്ലാതെമുണു്ടുമടക്കിക്കുത്തി നെഞു്ചത്തുകേറ്റിസ്സകലതുംപുറത്തുകാണിച്ചു് മുമ്പുനിയമസഭയുടെമേശപ്പുറത്തുചവിട്ടിക്കയറിനടന്ന വിദ്യാഭ്യാസമന്ത്രി ശിവ൯കുട്ടിയെന്തിനുത്സാഹപ്പെടുന്നുവെന്നു് അന്നേകേരളമാശങ്കപ്പെട്ടതാണു്. താ൯നേതാവായിനയിക്കുന്നമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സു്ക്കൂളുകളിലെന്താണുചെയു്തുകൊണു്ടിരിക്കുന്നതെന്നു് ഇതുവരെയറിയാത്തപോത്താണോ ഈപ്പീ ജയരാജ൯?

ഇങ്ങനെയൊരുകമ൯റ്റുപറയാ൯ ജയരാജനെപ്പ്രേരിപ്പിച്ചതു് രണു്ടുകാര്യങ്ങളാണു്- അതിലൊന്നാണു് മുഖ്യമന്ത്രിക്കുംകുടുംബത്തിനും വിദേശത്തുകറങ്ങിനടക്കാനും മന്ത്രിമാ൪ക്കുധൂ൪ത്തടിക്കാനും കറണു്ടുംവെള്ളവുംപെട്രോളും വീട്ടുനികുതിയുംഭക്ഷൃവസു്തുക്കളുമടക്കം സകലതിനുംവിലക്കൂട്ടി ത൯റ്റെപാ൪ട്ടിയുടെനേതൃത്വത്തിലു് സംസ്ഥാനത്തുനടക്കുന്ന ജനവിരുദ്ധഭീകരഭരണത്തിലു്വീ൪പ്പുമുട്ടി മാധ്യമങ്ങളുടെയും പോലീസ്സി൯റ്റെയും കോടതികളുടെയും പ്രതിപക്ഷത്തി൯റ്റെയും സഹകരണംകൂടിനഷ്ടപ്പെട്ടജനങ്ങളു് നിവൃത്തിയില്ലാതൊടുവിലു് ഓരോവീട്ടിലുമിതുകാരണംപൊറുതിമുട്ടി മുഖ്യമന്ത്രിയോടുമീത്തെമ്മാടിഭരണത്തോടുമുള്ള വിദ്വേഷംകടിച്ചമ൪ത്തിവിമ്മിഷ്ടപ്പെട്ടു് കഷ്ടപ്പെട്ടുകഴിയുന്ന പെണു്മക്കളടക്കംതെരുവിലിറങ്ങി അയാളുടെമുഖ്യമന്ത്രിപിണറായിവിജയനെയടക്കം പുലഭ്യംവിളിച്ചുകൊണു്ടു് പ്രതിഷേധവുമായിമുന്നോട്ടുനീങ്ങുമ്പോളു് പിണറായിവിജയ൯റ്റെഗാഢയാത്മീയനിയന്ത്രണത്തിലുള്ള (Spell!) കേരളാപ്പൊലീസ്സോടിപ്പോയി കാലത്തിനൊത്തുവേഷംധരിച്ചയതിലൊരുപെണു്കിടാവിനെ വനിതാപ്പൊലീസ്സുടനേയെത്തിയിടപെടുമോയെന്നുപേടിച്ചു് ബലംപ്രയോഗിച്ചുട൯കെട്ടിപ്പിടിച്ചുപുണ൪ന്നെടുത്തുകൊണു്ടുപോയി വഴിയരികിലു്വെച്ചുതാലോചിച്ചടിച്ചെല്ലൊടിച്ചു് പോലീസ്സു്ജ്ജീപ്പിലു്ക്കേറ്റിക്കൊണു്ടുപോകുന്നതു് കേരളംമുഴുക്കെക്കണു്ടദൃശ്യം! ആപ്പോലീസ്സുപുരുഷ൯റ്റെകാമമദവുമധികാരവും സംരക്ഷിക്കാ൯ ഈപ്പീജയരാജനല്ലാതെകേരളത്തിലാരുണു്ടുമനുഷ്യമദരൂപം? (മനുഷ്യമാടരൂപമെന്നല്ലാപറഞ്ഞതു്!).

ഒറ്റനോട്ടത്തിലു്ത്തന്നെയൊരെണ്ണമാണോപെണ്ണോയെന്നു് കൂടുതലിടത്തുതപ്പിനോക്കാതെതിരിച്ചറിയാ൯പറ്റാത്തയൊരു പോലീസ്സുകാരനെങ്ങനെയാണു് ജനങ്ങളു്നലു്കുന്നശമ്പളവുംവാങ്ങി യൂണിഫോമുംസു്റ്റാറുംക്യാപ്പുംവെച്ചുനടക്കുന്നതു്? അയാളെക്കൊണു്ടു് നിശാചരികളായറാണിമാ൪ക്കുംറാള൯മാ൪ക്കുമല്ലാതെ സു്റ്റേറ്റിനെന്തുപ്രയോജനമാണുള്ളതു്? ഭരണമുന്നണിയെനയിക്കുന്ന ജയരാജ൯റ്റെയും ഭരണംനടത്തുന്ന പിണറായിവിജയ൯റ്റെയും പ്രതിരൂപമാണാപ്പൊലീസ്സുകാര൯- മിറ൪ ഇമേജു്!

ജയരാജനീമദംകയറിപ്പറഞ്ഞതിനുകാരണമായ രണു്ടാമത്തെക്കാര്യം വൃത്തികെട്ടവ൯മാ൪പറയുന്നതെല്ലാം അച്ചടിച്ചുനിരത്താ൯ അതിനേക്കാളു്വൃത്തികെട്ടവ൯മാ൪ പത്രമാധ്യമങ്ങളിലു്ക്കാത്തുനിലു്ക്കുന്നുണു്ടെന്നുള്ളതാണു്. അല്ലെങ്കിലിതാ൪ക്കുമുപദ്രവമില്ലാതെ അന്തരീക്ഷത്തിലലിഞ്ഞുകാറ്റുകൊണു്ടുപോയേനേ! ‘അവരെരോമാഞു്ചപ്പെടുത്തുന്നവയെക്കൊണു്ടു് അവ൪സമൂഹത്തെ രോമാഞു്ചപ്പെടുത്താ൯ശ്രമിക്കുന്നു’വെന്നു് (They inspire the society with what they were inspired by!) വൃത്തികെട്ടയെഴുത്തുകാര൯മാരെക്കുറിച്ചു് സാഹിത്യത്തിനുള്ള നോബലു്സ്സമ്മാനം സ്വീകരിച്ചുകൊണു്ടു് വിശ്രുതയെഴുത്തുകാര൯ സോളു് ബെല്ലോ അതുനലു്കുന്ന സ്വീഡിഷക്കാഡമിയിലു്പ്പ്രസംഗിച്ചതോ൪മ്മയില്ലേ?

ഇങ്ങനെയാണെങ്കിലും ആശയധീരതയില്ലായു്മയു്ക്കും അഭിപ്രായയുറപ്പില്ലായു്മയു്ക്കുമടിപ്പെട്ടകാരണം മുഖ്യമന്ത്രിപിണറായിവിജയനെയെതി൪ക്കണോ വാഴു്ത്തണോയെന്നു് ഇപ്പോളൊരുറപ്പുമില്ലാതെതലകറങ്ങിനടക്കുന്ന ജയരാജ൯ പെണു്കുട്ടികളു്പാ൯റ്റിടുന്നതിനെക്കുറിച്ചിപ്പോളൊരു കമ൯റ്റിറക്കിയതിനുകാരണം സ൪ക്കാ൪പ്പണംമുടക്കിച്ചുറ്റിയടിച്ചുകറങ്ങിയിട്ടുവരാ൯ കേരളത്തിലെജനങ്ങളറിയാതെവിദേശത്തേയു്ക്കയാളുടെ ഭരണയിടതുപക്ഷജനാധിപത്യമുന്നണിപറഞ്ഞയച്ച മുഖ്യമന്ത്രിപിണറായിവിജയ൯റ്റെഭാര്യ കമല കളസമിട്ടുനടന്നതാണു്.

Written and first published on: 09 March 2023


Article Title Image By Deagreez. Graphics: Adobe SP.



 

 

No comments:

Post a Comment